Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ShibuBabyJohn

പിഎസ്‌സി അംഗങ്ങളെ പിരിച്ചുവിടാനുള്ള ഗവർണറുടെ നീക്കത്തോട് യോജിപ്പില്ല: ഷിബു ബേബി ജോൺ

തിരുവനന്തപുരം: പിഎസ്‌സി അംഗങ്ങളെ കൂട്ടത്തോടെ പിരിച്ചുവിടാൻ ശുപാർശ ചെയ്ത ഗവർണറുടെ നടപടിയോട് യോജിപ്പില്ലെന്ന് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. ഭരണഘടനാ സ്ഥാപനങ്ങളെ ഇത്തരം നീക്കങ്ങളിലൂടെ തകർക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണത്തിലും അദ്ദേഹം വിമർശനം ഉന്നയിച്ചു. പിഎസ്‌സി അംഗങ്ങളെ പിരിച്ചുവിടാൻ ഭരണഘടനയുടെ ഏത് അധികാരമാണ് ഗവർണർ ഉപയോഗിച്ചതെന്ന് വ്യക്തമല്ലെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. ഗവർണറുടെ നിലപാടിനോട് ആർഎസ്പിക്ക് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Read more

ഒടുവില്‍ കൈവിട്ട് സര്‍ക്കാര്‍; ടോം ജോസഫിന്‌റെ കെഎഎസ്ഇ അംഗത്വം റദ്ദാക്കി

കൊച്ചി: ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ടോം എം. ജോസഫിന് കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസിൽ നൽകിയ ഡയറക്ടർ പദവി സർക്കാർ റദ്ദാക്കി. ടോമിന്റെ ക്രിമിനൽ പശ്ചാത്തലവും മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖർക്ക് ജെയിൻ യൂണിവേഴ്സിറ്റി നൽകിയ ഹോണററി പദവികളുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തുകൊണ്ടുവന്ന വാർത്തകൾക്ക് പിന്നാലെയാണ് നടപടി. ദേശീയ നൈപുണ്യ സമിതി മുൻ അധ്യക്ഷൻ ദിലീപ് ചെനോയിയെ പകരം ഡയറക്ടറായി നിയമിക്കും. ടോം ജോസഫ് കെഎഎസ്ഇ ഡയറക്ടർ സ്ഥാനത്തുനിന്ന് രാജി സമർപ്പിച്ചിരുന്നു. എന്നാൽ രാജി ലഭിച്ചെങ്കിലും അത് […]
Read more

ശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല; കാഷ്യു കോർപ്പറേഷൻ എംഡിയായി നിയമനം

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല. കേരള സ്റ്റേറ്റ് കാഷ്യു ഡെവലപ്മെന്റ് കോർപ്പറേഷൻ (കാഷ്യു കോർപ്പറേഷൻ) എംഡിയായാണ് പുതിയ നിയമനം. ഇതുസംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറങ്ങും. കശുവണ്ടി വ്യവസായത്തെ നിലനിർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു. കശുവണ്ടി മേഖല ഉടൻ വലിയ വളർച്ച കൈവരിക്കുമെന്ന പ്രതീക്ഷ തനിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇടനിലക്കാരുടെ ജീവിതനിലവാരം ഉയർത്തുകയല്ല, തൊഴിലാളികൾക്ക് ഗുണം ലഭിക്കുന്ന തരത്തിൽ മേഖലയിൽ മാറ്റങ്ങൾ കൊണ്ടുവരികയാണ് ലക്ഷ്യമെന്നും ഷിബു ബേബി ജോൺ […]
Read more

KASE ഡയറക്ടര്‍ സ്ഥാനത്ത് നിന്നുള്ള ടോം ജോസഫിന്റെ രാജി സ്വീകരിക്കാതെ മന്ത്രി

കൊച്ചി: ജെയിൻ യൂണിവേഴ്സിറ്റി ചെയർമാൻ ടോം ജോസഫിന്റെ കെഎഎസ്ഇ ഡയറക്ടർ സ്ഥാനത്തുനിന്നുള്ള രാജിയിൽ മന്ത്രി ഷിബു ബേബി ജോൺ എന്ത് തീരുമാനമെടുക്കുമെന്നതിൽ ആകാംക്ഷ. ശനിയാഴ്ച രാജിക്കത്ത് ലഭിച്ചെന്നും ഉടൻ തീരുമാനമെടുക്കുമെന്നുമായിരുന്നു മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നത്. ടോം ജോസഫിന്റെ ക്രിമിനൽ പശ്ചാത്തലവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് രാജി നൽകിയത്. അതേസമയം, ടോം ജോസഫ് ഡയറക്ടർ സ്ഥാനത്ത് തുടരണമെന്ന നിലപാട് മന്ത്രിമാർ സ്വീകരിക്കുന്നത് ഏതെങ്കിലും പൊതുതീരുമാനത്തിന്റെ ഭാഗമാണോയെന്ന് സംശയിക്കുന്നതായി കെ എൻ ബാലഗോപാൽ എംഎൽഎ ആരോപിച്ചു. ടോം ജോസഫിന്റെ […]
Read more

വന്യജീവി സംരക്ഷണ ഭേദഗതി ബിൽ കേന്ദ്രം തള്ളിയത് മുൻ സർക്കാരിന്റെ നടപടികൾ കാരണം; മന്ത്രി ഷിബു ബേബി ജോൺ

ഇടുക്കി: കേരളത്തിന്റെ വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിന് കേന്ദ്ര അംഗീകാരം ലഭിക്കാത്തത് മുൻ സർക്കാർ തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ നടപടികളാണെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. രാജ്യത്തെ നിയമവ്യവസ്ഥകൾ കൃത്യമായി മനസ്സിലാക്കാതെയാണ് മുൻ സർക്കാർ ഇത്തരം നടപടികളിലേക്ക് കടന്നതെന്നും മന്ത്രി ആരോപിച്ചു. വിഷയത്തിൽ കേന്ദ്ര വനം മന്ത്രിയുമായി കൂടിയാലോചന നടത്തിയിട്ടുണ്ടെന്നും നിയമ വകുപ്പുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി. ഇഎസ്എയുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനത്തിൽ സംസ്ഥാനത്തിന്റെ ആശങ്കകൾ പരിഹരിക്കാൻ അടിയന്തര […]
Read more

പതിനൊന്നാം നാള്‍ കണ്ണ് തുറന്നു; ഗൗതം കൃഷ്ണയുടെ വീട്ടിലെത്തി മുഖ്യമന്ത്രി

കൊല്ലം: നീണ്ടകരയിൽ കടലിൽ കാണാതായ ഗൗതം കൃഷ്ണയുടെ വീട്ടിലെത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഗൗതം കൃഷ്ണയെ കാണാതായി പതിനൊന്നാം ദിവസമാണ് മുഖ്യമന്ത്രി കുടുംബത്തെ സന്ദർശിച്ചത്. മന്ത്രി ഷിബു ബേബി ജോണും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് മുഖ്യമന്ത്രി കുടുംബത്തെ സന്ദർശിച്ചത്. ഗൗതം കൃഷ്ണയുടെ കുടുംബത്തെ മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. ഒരു കുടുംബത്തിനും സംഭവിക്കാൻ പാടില്ലാത്ത ദുരന്തമാണ് ഗൗതം കൃഷ്ണയുടെ കുടുംബത്തിന് ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗൗതം കൃഷ്ണയ്ക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണെന്നും പരമാവധി സംവിധാനങ്ങളെ ഏകോപിപ്പിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നതെന്നും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix