Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: shimjitha

ദീപക്ക് ആത്മഹത്യ ചെയ്ത സംഭവം; പ്രതി ഷിംജിതയ്ക്ക് ജാമ്യം അനുവദിച്ചു

കോഴിക്കോട്: ബസിൽ ലെെംഗിക പീഡനം നടത്തിയതായി സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫയ്ക്ക് ജാമ്യം. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 21 ദിവസത്തോളം ജയിലിൽ കഴിഞ്ഞശേഷമാണ് ജാമ്യം ലഭിച്ചത്. ദീപക്കിന്റെ മരണത്തിൽ കുടുംബം നൽകിയ പരാതിയിലാണ് ഷിംജിതയെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റുചെയ്തത്. ദീപക് ആത്മഹത്യ ചെയ്യാൻ കാരണം ഷിംജിത ഇൻസ്റ്റഗ്രാമിൽ ദൃശ്യങ്ങൾ സഹിതം ഉന്നയിച്ച ആരോപണങ്ങളാണെന്ന് കുടുംബം പരാതിപ്പെട്ടിരുന്നു. ഷിംജിതയുടെ ലാപ്ടോപ്പ്,​ […]
Read more

ദീപക്കിന്റെ മരണം: ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കോഴിക്കോട് : സോഷ്യല്‍മീഡിയയിലെ വ്യാജപ്രചരണത്തെ തുടര്‍ന്ന് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തില്‍, പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിവരെ കസ്റ്റഡിയില്‍ കിട്ടിയ ഷിംജിതയെ മെഡിക്കല്‍ കോളേജ് പൊലീസ് വിശദമായി ചോദ്യം ചെയ്തു. ലൈംഗിക ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായി ഷിംജിത മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ നിയമനടപടി സ്വീകരിക്കാതെ, സമൂഹമാധ്യമത്തില്‍ വീഡിയോ പ്രചരിപ്പിക്കുന്നതിലൂടെ വൈറലാകാനുള്ള ശ്രമമാണ് ഷിംജിതയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് പ്രോസിക്യൂഷന്റെ […]
Read more

ദീപക്കിന്റെ ആത്മഹത്യ; പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ ഈ മാസം 6ന് പരിഗണിക്കും

കോഴിക്കോട്: ലൈംഗികാതിക്രമ ആരോപണത്തെ തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 6ലേക്ക് മാറ്റി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയുടേതാണ് നടപടി. ഷിംജിതയുടെ ജാമ്യാപേക്ഷ നേരത്തെ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. അതിന് ശേഷമാണ് ജില്ല സെഷൻസ് കോടതിയെ ഷിംജിത സമീപിച്ചത്. പൊലീസിന്‍റെ റിപ്പോര്‍ട്ട് കൂടി വേണം എന്ന ആവശ്യം കൂടി കോടതി ഉന്നയിച്ചിട്ടുണ്ട്. ജാമ്യം ലഭിച്ചാൽ കേസിന്‍റെ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് പ്രോസിക്യൂഷൻ പ്രധാനമായും വാദിക്കുന്നത്. കേസിൽ ശാസ്ത്രീയമായ […]
Read more

ദീപക് ആത്മഹത്യ ചെയ്ത സംഭവം; ഷിംജിതയെ പൊലീസ് കസ്റ്റഡി വാങ്ങാനുള്ള അപേക്ഷ നൽകി

കോഴിക്കോട്: കോഴിക്കോട്ടെ ദീപക്കിന്റെ മരണത്തില്‍ പ്രതിയായ ഷിംജിത മുസ്തഫയ്ക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകി. കുന്ദമംഗലം ഫസ്റ്റ് ക്ലാസ്സ് കോടതിയിൽ ആണ് കസ്റ്റഡി അപേക്ഷ നൽകിയത്. ഈ മാസം 5 ന് കസ്റ്റഡി അപേക്ഷ കോടതി പരിഗണിക്കും. പ്രതിയായ ഷിംജിതയ്ക്ക് തക്കതായ ശിക്ഷ നൽകണമെന്നാണ് ദീപക്കിന്റെ കുടുംബത്തിന്റെ വാദം. ഷിംജിതയുടെ ഫോണിലെ വിവരങ്ങൾ പൊലീസ് കാര്യമായി പരിശോധിച്ചിരുന്നു. നിലവിലെ പൊലീസ് അന്വേഷണത്തിൽ ബസിൽ വെച്ച് ലൈംഗിക അതിക്രമം നടന്നുവെന്ന വാദത്തെ സാധൂകരിക്കുന്ന തെളിവുകൾ പൊലീസിന് ലഭിച്ചിട്ടില്ല. ബസിൽവെച്ച് […]
Read more

ദീപക്കിന്റെ മരണം; ഷിംജിതക്കെതിരെ ഒരു പെൺകുട്ടി കൂടി പരാതി നൽകിയെന്ന് ദീപക്കിന്റെ കുടുംബം

കോഴിക്കോട്: ലൈം​ഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹ മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതിനെ തുടർന്ന് കോഴിക്കോട് സ്വദേശിയായ ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഷിംജിതയ്ക്കെതിരെ പൊലീസിൽ ഒരു പെൺകുട്ടി കൂടി പരാതി നൽകിയെന്ന് ദീപക്കിന്റെ കുടുംബം. ഷിംജിത വീഡിയോ ചിത്രീകരിച്ച ബസിലുണ്ടായിരുന്ന പെൺകുട്ടിയാണ് കണ്ണൂർ പൊലീസിൽ പരാതി നൽകിയത്. വീഡിയോയിൽ തൻ്റെ മുഖം അനാവശ്യമായി ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നാണ് പരാതിയിലെ ആരോപണം. ദീപക്കിനെതിരെ പ്രചരിപ്പിച്ച വീഡിയോയിൽ ഈ പെൺകുട്ടിയുടെ ദൃശ്യവും ഉണ്ടായിരുന്നു. ഇത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് 17 നാണ് […]
Read more

ഷിംജിതയുടെ പരാതിയിൽ കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമായില്ല; ജാമ്യാപേക്ഷ നാളെ പരിഗണിക്കും

കോഴിക്കോട്: കോഴിക്കോട് സ്വദേശി ദീപക്കിന്റെ ആത്മഹത്യയിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പ്രതി ഷിംജിതയുടെ പരാതിയിൽ കേസ് എടുക്കുന്ന കാര്യത്തിൽ തീരുമാനം ആയില്ലെന്ന് പൊലീസ്. പരാതിയിൽ പരിശോധന നടക്കുന്നുവെന്നും പോലീസ് അറിയിച്ചു. ഇന്നലെ ഷിംജിതയുടെ സഹോദരൻ ഇ മെയിൽ വഴിയാണ് പരാതി നൽകിയത്. അതേസമയം പരാതിയിൽ ആരുടെയും പേര് ഇല്ല. ഷിംജിതയുടെ ജാമ്യാപേക്ഷ നാളെ കുന്നംകുളം കോടതി പരിഗണിക്കും. ഷിംജിതക്കായി ഇതുവരേയും കസ്റ്റഡി അപേക്ഷ പൊലീസ് നൽകിയിട്ടില്ല. ഷിംജിതയുടെ ഫോൺ ശാസ്ത്രീയ പരിശോധന നടത്താനാണ് പൊലീസിന്റെ തീരുമാനം. പരിശോധന […]
Read more

ഷിംജിതയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്; ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും

കോഴിക്കോട്: ലൈം​ഗികാതിക്രമം ആരോപിച്ച് സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതിനെ തുടർന്ന് യുവാവ് ജിവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിതയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. ഷിംജിത വീഡിയോ ചിത്രീകരിച്ചതിൽ മനം നൊന്താണ് ദീപക് ആത്മഹത്യ ചെയ്തതെന്ന് റിപ്പോർട്ടിൽ പറയുന്നു. ബസിലെ സിസിടിവിയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല. ഷിംജിതയുടെ ഫോണിൽ നിന്ന് വീഡിയോ ദൃശ്യങ്ങൾ ലഭിച്ചു. മാനഹാനി ഉണ്ടായിയെന്ന് പറഞ്ഞെങ്കിലും ഷിംജിത പൊലീസിൽ പരാതി നൽകിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഷിംജിതയുടെ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും. കുന്ദമംഗലം കോടതി ആണ് ജാമ്യാപേക്ഷ പരിഗണിക്കുക.
Read more

Recent News

Advertisement
WhiteswanTV Footer