Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: sports

കാൽമുട്ടിന് പരുക്ക്: വിഘ്‌നേഷ് പുത്തൂരിന് ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ നഷ്ടമാകും

മുംബൈ: കാൽമുട്ടിന് പരിക്കേറ്റതിനെ തുടർന്ന് മുംബൈ ഇന്ത്യന്‍സിന്റെ മലയാളി താരം വിഘ്‌നേഷ് പുത്തൂരിന് ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ നഷ്ടമാവും. വിഘ്‌നേഷിനെ ക്യാംപ് വിടാന്‍ അനുവദിച്ചതായി മുംബൈ ഇന്ത്യന്‍സ് അറിയിച്ചു. പകരം പഞ്ചാബിൽ നിന്നുള്ള സ്പിന്നര്‍ രഘു ശര്‍മയെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയതായി മുംബൈ ഇന്ത്യന്‍സ് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി. സീസണില്‍ അഞ്ച് മത്സങ്ങളില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ വിഘ്‌നേഷിനെ എം എസ് ധോണിയും സൂര്യകുമാര്‍ യാദവും അടക്കം താരങ്ങള്‍ പ്രശംസിച്ചിരുന്നു. ആദ്യ മത്സരത്തില്‍ ചെന്നൈക്കെതിരെ മൂന്ന് വിക്കറ്റെടുത്ത് തിളങ്ങിയ […]
Read more

ഐപിഎൽ പ്ലേ ഓഫ് ലക്ഷ്യമിട്ട് ചെന്നൈയും പഞ്ചാബും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആശ്വാസ ജയം തേടി ചെന്നൈ സൂപ്പര്‍ കിങ്‌സും പഞ്ചാബ് കിങ്‌സും ഇന്ന് കളത്തിലിറങ്ങും. ചെന്നൈയില്‍ രാത്രി ഏഴരയ്ക്കാണ് മത്സരം. തുടര്‍ച്ചയായ പരാജയങ്ങളില്‍ നിന്ന് കരകയറാന്‍ ചെന്നൈക്കും പ്ലേ ഓഫ് ലക്ഷ്യമിടുന്ന പഞ്ചാബിനും ഇന്നത്തെ മത്സരം നിർണായകമാണ്. നഷ്ടപ്പെടാൻ ഒന്നും ഇല്ലാത്ത അവസ്ഥയിലാണ് നിലവിൽ ചെന്നൈയും പഞ്ചാബും. ഒരു പോയിന്റ് നഷ്ടം പോലും വലിയ തിരിച്ചടികളാണെന്ന കണക്കുകൂട്ടലിൽ ആണ് പഞ്ചാബ് . ചെന്നൈക്ക് നാലും പഞ്ചാബിന് പതിനൊന്നും പോയിന്റ് വീതമാണുള്ളത്. പഞ്ചാബിന്റെ ലക്ഷ്യം പ്ലേ […]
Read more

ചാംപ്യന്‍സ് ലീഗ് സെമിയുടെ ആദ്യ പാദത്തില്‍ ആര്‍സനല്‍ പിഎസ്ജിയോട് തോറ്റു

ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗ് സെമിഫൈനലിന്റെ ആദ്യപാദത്തില്‍ സ്വന്തം തട്ടകത്തില്‍ ആര്‍സനലിന് കാലിടറി. ആവേശം വാനോളമുയര്‍ന്ന മത്സരത്തില്‍ ഫ്രഞ്ച് വമ്പന്‍മാരായ പിഎസ്ജി ഏകപക്ഷീയമായ ഒരു ഗോളിന് ആര്‍സനലിനെ കീഴ്‌പ്പെടുത്തി. നാലാം മിനിറ്റില്‍ ഒസ്മാന്‍ ഡെംബെലെ നേടിയ ഗോളിലാണ് പിഎസ്ജിയുടെ വിജയം. രണ്ടാം പാദ സെമി പിഎസ്ജിയുടെ തട്ടകത്തില്‍ അടുത്ത ബുധനാഴ്ച നടക്കും. ബാര്‍സിലോന ഇന്റര്‍ മിലാന്‍ രണ്ടാം സെമിയുടെ ആദ്യപാദം ഇന്നു രാത്രിയാണ്. ഗോള്‍കീപ്പര്‍ ഡേവിഡ് റയയുടെ തകര്‍പ്പന്‍ സേവുകളാണ് ആര്‍സനലിനെ കൂടുതല്‍ ഗോളുകള്‍ വഴങ്ങാതെ കാത്തത്. […]
Read more

ഇന്ത്യൻ ക്രിക്കറ്റിന്റെ ഹിറ്റ്മാന് പിറന്നാള്‍; രോഹിത് ശർമ്മ @ 38

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മ്മയ്ക്ക് ഇന്ന് മുപ്പത്തിയെട്ടാം ജന്മദിനം. ഹിറ്റ്മാന് ജന്മദിനാശംസകൾ നേരുകയാണ് ക്രിക്കറ്റ് ലോകവും ആരാധകരും. ഈ പിറന്നാൾ ആഘോഷിക്കുമ്പോൾ ഒരുപാട് നേട്ടങ്ങൾ ഇന്ത്യൻ ക്രിക്കറ്റിന് സമ്മാനിച്ച രോഹിത് ശർമയുടെ റെക്കോഡുകൾ നിരവധിയാണ്. ഐപിഎല്ലിൽ 20 തവണ പ്ലേയർ ഓഫ് ദി മാച്ച് പുരസ്കരം നേടിയ ഏക ഇന്ത്യൻ ക്രിക്കറ്റെർ ആണ് രോഹിത് ശർമ. മറ്റൊരു ഇന്ത്യൻ താരത്തിനും ഈ നേട്ടം ഇതുവരെ സ്വന്തമാക്കാൻ സാധിച്ചിട്ടില്ല. സംഭവബഹുലമാണ് രോഹിതിന്റെ 18 വര്‍ഷം നീണ്ട […]
Read more

ഐ എം വിജയന് പൊലീസില്‍ നിന്ന് ഇന്ന് പടിയിറക്കം

തൃശ്ശൂര്‍: മൂന്നരപതിറ്റാണ്ടിലധികം നീണ്ട പൊലീസ് സര്‍വീസില്‍ നിന്ന് ഫുട്ബോള്‍ ഇതിഹാസം ഐഎം വിജയന്‍ ഇന്ന് ഔദ്യോഗികമായി പടിയിറങ്ങും. കേരള പൊലീസ് ടീമില്‍ പന്തു തട്ടാനെത്തിയ വിജയന്‍ എംഎസ്പി ഡപ്യൂട്ടി കമാന്‍ഡന്റായാണ് വിരമിക്കുന്നത്. പൊലീസ് സേനയില്‍നിന്നു വിരമിക്കുന്നതിനു തലേദിവസമാണ് സര്‍ക്കാര്‍ ഐ.എം.വിജയന് സ്ഥാനക്കയറ്റം നല്‍കിയത്. മലബാര്‍ സ്പെഷല്‍ പൊലീസ് ബറ്റാലിയനിലെ അസി. കമാന്‍ഡറായ വിജയന് ഡപ്യൂട്ടി കമാന്‍ഡറായാണ് പ്രമോഷന്‍ നല്‍കിയത്. വിജയന്റെ അപേക്ഷ പരിഗണിച്ചാണ് നടപടി. ഫുട്ബോള്‍ മേഖലയില്‍ അതുല്യ നേട്ടങ്ങള്‍ കൈവരിച്ച് കേരളത്തിന്റെയും രാജ്യത്തിന്റെയും പ്രതിഛായ ഉയര്‍ത്തുന്നതിനു […]
Read more

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തെ തകര്‍ത്ത് ലിവര്‍പൂള്‍ ചാമ്പ്യന്‍മാര്‍

ലിവര്‍പൂള്‍ : ഇംഗ്ലീഷ് പ്രീമിയര്‍ലീഗ് കിരീടം വീണ്ടെടുത്ത് ലിവര്‍പൂള്‍. വിജയകിരീടം ചൂടാന്‍ ഒരു സമനില മാത്രം ബാക്കിനില്‍ക്കുന്ന കളിയില്‍ ടോട്ടനത്തെ 5-1 സ്‌കോറില്‍ തകര്‍ത്താണ് ലിവര്‍പൂളിന്റെ തേരോട്ടം. ഡൊമനിക് സൊളാങ്കയുടെ 12-ാം മിനിറ്റ് ഗോളില്‍ ടോട്ടനം ലീഡ് നേടിയെങ്കിലും ലൂയിസ് ഡയസ്(16), അലക്‌സിസ് മക്കാലിസ്റ്റര്‍ (24), കോഡി ഗാപ്‌കൊ (34), മുഹമ്മദ് സല (63) എന്നിവരുടെ ഗോളുകളില്‍ ലിവര്‍പൂള്‍ തിരിച്ചടിച്ചു. ടോട്ടനത്തിന്റെ ഡസ്റ്റിനി ഉദോഗി (69) സെല്‍ഫ് ഗോളും വഴങ്ങി. നാലു കളികള്‍ അവശേഷിക്കെയാണ് ചുവപ്പന്‍ പടയുടെ […]
Read more

നാഷണല്‍ കിക്ക് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഡോ. അനുവിന് 2 സ്വര്‍ണ മെഡലുകള്‍

തിരുവനന്തപുരം: ജയ്പൂരില്‍ നടന്ന നാഷണല്‍ കിക്ക് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഡോ. അനുവിന് രണ്ട് സ്വര്‍ണ മെഡലുകള്‍. 60/70 കിലോഗ്രാം കാറ്റഗറിയില്‍ പോയിന്റ് ഫൈറ്റ് വിഭാഗത്തിലും റിംഗ് വിഭാഗത്തിലുമാണ് സ്വര്‍ണ മെഡലുകള്‍ നേടിയത്. കോട്ടയം കൂടല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ അസി. സര്‍ജനാണ് ഡോ. അനു. കേരളത്തിന് അഭിമാനകരമായ പോരാട്ടം നടത്തി 2 സ്വര്‍ണ മെഡലുകള്‍ നേടിയ ഡോ. അനുവിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. രണ്ടു കുഞ്ഞുങ്ങളുടെ അമ്മയെന്ന ഉത്തരവാദിത്വം, ഔദ്യോഗിക ജീവിതത്തിലെ തിരക്കുകള്‍ എന്നിവയ്ക്കിടയില്‍ […]
Read more

പാക്കിസ്ഥാനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധവും ഇന്ത്യ അവസാനിപ്പിക്കണമെന്ന് സൗരവ് ഗാംഗുലി

കൊല്‍ക്കത്ത: ജമ്മുകശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും ഇന്ത്യ അവസാനിപ്പിക്കണമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി. ‘പാക്കിസ്ഥാനുമായുള്ള ക്രിക്കറ്റ് ബന്ധം അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണ്. കർശന നടപടി സ്വീകരിക്കണം. എല്ലാ വര്‍ഷവും ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നത് തമാശയല്ല. തീവ്രവാദം പ്രോത്സാഹിപ്പിക്കാൻ കഴിയില്ല’, വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് ഗാംഗുലി പറഞ്ഞു. വര്‍ഷങ്ങളായി ഇന്ത്യ – പാക്കിസ്ഥാൻ പരമ്പരകള്‍ നടക്കാറില്ല. ഐസിസി ടൂര്‍ണമെന്റുകളിലും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന് കീഴില്‍ നടക്കുന്ന ഏഷ്യാ കപ്പിലും […]
Read more

പഹല്‍ഗാം ഭീകരാക്രമണം: പാക്കിസ്ഥാനില്‍ നിന്നുള്ള ക്രിക്കറ്റ് സംപ്രേക്ഷണം നിര്‍ത്തി ഫാന്‍ കോഡ്

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് (പിഎസ്എല്‍) 2025-ന്റെ ശേഷിക്കുന്ന മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നത് നിര്‍ത്തി ഇന്ത്യന്‍ സ്പോര്‍ട്സ് സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ഫാന്‍കോഡ് (എമിഇീറല). കശ്മീരിലെ പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ തുടര്‍ന്നാണ് ഫാന്‍കോഡ് അധികൃതരുടെ തീരുമാനം. ഇന്ത്യയില്‍ പിഎസ്എല്‍ മത്സരങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ സംപ്രേക്ഷണം ചെയ്യുന്നതിനുള്ള പ്രത്യേക ഡിജിറ്റല്‍ അവകാശങ്ങള്‍ ഫാന്‍കോഡിനുണ്ടായിരുന്നു. ടൂര്‍ണമെന്റിന്റെ ആദ്യ 13 മത്സരങ്ങള്‍ നേരത്തെ സംപ്രേഷണം ചെയ്തിരുന്നു.എന്നാല്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആപ്പില്‍ നിന്നും വെബ്സൈറ്റില്‍ നിന്നും വരാനിരിക്കുന്ന മത്സരങ്ങള്‍ക്കായുള്ള എല്ലാ ലിസ്റ്റിംഗുകളും, നടന്നുകൊണ്ടിരിക്കുന്ന […]
Read more

ജയിക്കാന്‍ രണ്ട് രണ്‍സ് ബാക്കിനില്‍ക്കെയുള്ള തോല്‍വി ; രാജസ്ഥാനെതിരെ ഒത്തുകളി ആരോപണം

ജയ്പൂര്‍:ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഒത്തുകളി ആരോപണം. ലക്‌നൗവിനെതിരെ രാജസ്ഥാന്‍ തോറ്റതോടെ രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ അഡ് ഹോക് കമ്മിറ്റി കണ്‍വീനര്‍ ജയ്ദീപ് ബിഹാനിയാണ് ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തിയത്. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനോടു രണ്ടു റണ്‍സ് തോല്‍വിയാണ് രാജസ്ഥാന്‍ വഴങ്ങിയത്. തോല്‍വിക്കു പിന്നാലെ നടത്തിയ ഒരു ചാനല്‍ ചര്‍ച്ചയിലാണ് ടീമിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട വ്യക്തി തന്നെ രംഗത്തെത്തിയത്. വിജയത്തിലേക്കു പോയിക്കൊണ്ടിരുന്ന മത്സരം എങ്ങനെയാണു രാജസ്ഥാനു നഷ്ടമായത്? ഇതൊക്കെ രാജസ്ഥാനിലെ […]
Read more
Advertisement
WhiteswanTV Footer