Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: SSLC

എസ്എസ്എൽസി വിജയം; അർധവാർഷിക പരീക്ഷയിൽ 82% മാത്രം

മലപ്പുറം: എട്ട്, ഒൻപത്, പത്ത് ക്ലാസുകളിലെ അർധവാർഷിക പരീക്ഷയിൽ നിരവധി വിദ്യാർഥികൾ പരാജയപ്പെട്ടിട്ടും എസ്എസ്എൽസി പരീക്ഷയിൽ വിജയശതമാനം 98 ശതമാനത്തിന് മുകളിലെത്തിയതായി വിവരാവകാശ രേഖ. മലപ്പുറം ജില്ലയിലെ സ്കൂളുകളിൽ നിന്നുള്ള കണക്കുകൾ പ്രകാരം എട്ടാം ക്ലാസിൽ അർധവാർഷിക പരീക്ഷയിലെ വിജയശതമാനം 72.9 ആയിരുന്നു. ഒൻപതാം ക്ലാസിൽ ഇത് 81.2 ശതമാനവും പത്താം ക്ലാസിൽ 82.79 ശതമാനവുമാണ്. എന്നാൽ ഇക്കുറി എസ്.എസ്.എൽ.സി. പരീക്ഷയിൽ ജില്ലയിലെ വിജയശതമാനം 98.72 ആയി ഉയർന്നു. 2025ലെ അർധവാർഷിക പരീക്ഷയിൽ എട്ടാം ക്ലാസിൽ 9,35,048 […]
Read more

പുതിയ സർക്കാർ അധികാരമേൽക്കാത്തതിനാൽ എസ്എസ്എൽസി ഫലപ്രഖ്യാപനം അനിശ്ചിതത്വത്തിൽ

തിരുവനന്തപുരം:കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് യുഡിഎഫ് ഉജ്ജ്വല വിജയം നേടിയെങ്കിലും പുതിയ സർക്കാർ ചുമതലയേൽക്കുന്നതിലുണ്ടായ കാലതാമസം ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ ബാധിക്കുന്നു. 2025-26 അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിക്കുന്നതിലാണ് ഇപ്പോൾ വലിയ അനിശ്ചിതത്വം നിലനിൽക്കുന്നത്. സാധാരണയായി വിദ്യാഭ്യാസ വകുപ്പ് മന്ത്രിയാണ് പത്രസമ്മേളനത്തിലൂടെ ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കാറുള്ളത്. എന്നാൽ നിലവിൽ മന്ത്രിസഭ നിലവിൽ വരാത്തതും വകുപ്പ് സെക്രട്ടറിയുടെ അസാന്നിധ്യവും ഫലപ്രഖ്യാപനത്തിന് തടസ്സമായിരിക്കുകയാണ്. മൂല്യനിർണ്ണയ നടപടികളെല്ലാം നേരത്തെ തന്നെ പൂർത്തിയായ സാഹചര്യത്തിൽ ഈ വരുന്ന വെള്ളിയാഴ്ച ഫലം പുറത്തുവിടാനായിരുന്നു […]
Read more

എസ്എസ്എല്‍സി ഫലം മെയ് 15-ന് പ്രഖ്യാപിക്കും, പ്ലസ് ടു മെയ് 22-ന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 15-ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പരീക്ഷാഫലം വന്നാലുടന്‍ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം ആരംഭിക്കും. മെയ് 22നാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിക്കുന്നത്. ഫലപ്രഖ്യാപനം കഴിഞ്ഞാല്‍ ഉടന്‍ തന്നെ പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷകൾ സ്വീകരിച്ച് മെയ് അവസാനവാരം ഫലം പ്രഖ്യാപിക്കും. പ്ലസ് വണ്‍ പരീക്ഷാ ഫലം ജൂണ്‍ 10-ന് പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അധ്യാപകര്‍ക്ക് അക്കാദമിക് സ്പിരിറ്റ് ഇല്ലെങ്കിൽ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും ശിവന്‍കുട്ടി മുന്നറിയിപ്പ് […]
Read more

ഗൾഫിലെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റിവെച്ചു

കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് ഗൾഫിലെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റിവെച്ചു. മാർച്ച് അഞ്ചിനായിരുന്നു പത്താംക്ലാസ് പരീക്ഷ ആരംഭിക്കാനിരുന്നത്. അഞ്ചാം തിയതിയിലെ എസ്എസ്എൽസി പരീക്ഷയും അഞ്ച്, ആറ്, ഏഴ് തിയതികളിലെ പ്ലസ്ടു പരീക്ഷകളുമാണ് മാറ്റിയത്. പുതുക്കിയ പരീക്ഷാ തിയതികൾ പിന്നീട് അറിയിക്കും. ഇറാനെതിരെ അമേരിക്ക-ഇസ്രയേൽ ആക്രമണം തുടരുകയും ഗൾഫ് രാജ്യങ്ങളിൽ ആശങ്ക നിലനിൽക്കുകയും ചെയ്യുന്നതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരിക്കുകയാണ്. ആശങ്ക നിലനിൽക്കെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ മാറ്റിവെക്കണമെന്ന് ഗൾഫിലെ കേരളാ പരീക്ഷയുടെ കോർഡിനേറ്റർ കഴിഞ്ഞദിവസം സർക്കാരിന് […]
Read more

ഗൾഫിലെ എസ്എസ്എൽസി പ്ലസ്ടു പരീക്ഷ മാറ്റിവെക്കുന്ന കാര്യത്തിൽ തീരുമാനം ഇന്ന്

കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് ഗൾഫിലെ പരീക്ഷകൾ മാറ്റുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇന്ന് തീരുമാനിക്കും. ഇറാനെതിരെ അമേരിക്ക- ഇസ്രയേൽ ആക്രമണം തുടരുകയും ഗൾഫ് രാജ്യങ്ങളിൽ ആശങ്ക നിലനിൽക്കുകയും ചെയ്യുന്നതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരിക്കുകയാണ്. ആശങ്ക നിലനിൽക്കെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ മാറ്റിവെക്കണമെന്ന് ഗൾഫിലെ കേരളാ പരീക്ഷയുടെ കോർഡിനേറ്റർ കഴിഞ്ഞദിവസം സർക്കാരിന് ശുപാർശനൽകിയിരുന്നു. മാർച്ച് അഞ്ചിനാണ് പത്താംക്ലാസ് പരീക്ഷ ആരംഭിക്കുന്നത്. അഞ്ചാം തിയതിയിലെ എസ്എസ്എൽസി പരീക്ഷയും അഞ്ച്, ആറ് തിയതികളിലെ ഹയർസെക്കൻഡറി പരീക്ഷകളും മാറ്റിവെക്കാനാണിപ്പോൾ ആലോചിക്കുന്നത്. ഒൻപത് […]
Read more

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു; 2026 മാർച്ച് 5 തുടങ്ങി 30 വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. 2026 മാർച്ച് 5 ന് തുടങ്ങി മാർച്ച് 30 വരെയാണ് എസ്എസ്എൽസി പരീക്ഷ നടക്കുക. രാവിലെ 9.30 ന് പരീക്ഷകൾ ആരംഭിക്കും. മെയ് 8നായിരിക്കും എസ്എസ്എൽസി ഫലപ്രഖ്യാപനം. മാർച്ച് 5 മുതൽ 27 വരെ ഹയർ സെക്കൻ്ററി ഒന്നാം വർഷ പരീക്ഷകളും, മാർച്ച് 6 മുതൽ 28 വരെയും രണ്ടാം വർഷ പരീക്ഷകളും നടക്കും. ഒന്നാംവർഷ പരീക്ഷ ഉച്ചയ്ക്ക് 1.30നും രണ്ടാം വർഷ പരീക്ഷ രാവിലെ 9.30 […]
Read more

പ്ലസ് വണ്‍ പ്രവേശനം: എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിനുപകരം മറ്റുരേഖകള്‍ പരിഗണിക്കും

തിരുവനന്തപുരം: ഡിജി ലോക്കറില്‍ എസ്എസ്എല്‍സി സര്‍ട്ടിഫിറ്റ് ലഭ്യമാകാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ പ്ലസ് വണ്‍ പ്രവേശനത്തെ ബാധിക്കാതിരിക്കാന്‍ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാന്‍ മറ്റു രേഖകള്‍ പരിഗണിക്കും. സ്ഥിരതാമസ രേഖയായി റേഷന്‍കാര്‍ഡ് പരിഗണിക്കും. വിദ്യാര്‍ഥി താമസിക്കുന്നിടത്തെ തദ്ദേശ സ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുന്‍വര്‍ഷങ്ങളില്‍ പ്ലസണ്‍ പ്രവേശനത്തിനു മുന്‍പ് എസ്എസ്എല്‍സി സര്‍ടിഫിക്കറ്റ് ഡിജി ലോക്കറില്‍ കിട്ടിയിരുന്നു. ഇത്തവണ അതുകൊണ്ടാണ് ബുദ്ധിമുട്ടായത്. അതേസമയം ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ ആദ്യ അലോട്മെന്റില്‍ […]
Read more

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; 99.5 വിജയ ശതമാനം, 61449 പേര്‍ക്ക് ഫുള്‍ എപ്ലസ്

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ് എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.5 ശതമാനം ആണ് ഈ വര്‍ഷത്തെ വിജയശതമാനം. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1.9 ശതമാനം കുറവാണ് . 61449 പേര്‍ ഫുള്‍ എപ്ലസ് നേടിയതായും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഏറ്റവും കൂടുതല്‍ എപ്ലസ് കിട്ടിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയാണ്. 4,26,697 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. വൈകിട്ട് നാലു മണി മുതല്‍ പിആര്‍ഡി ലൈവ് (PRD LIVE) മൊബൈല്‍ ആപ്പിലും വെബ്‌സൈറ്റുകളിലും ഫലം അറിയാനാകും.
Read more

എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് ഒന്‍പതിന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് ഒന്‍പത് വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സംസ്ഥാനത്തൊട്ടാകെ 2,964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒന്‍പത് കേന്ദ്രങ്ങളിലും, ഗള്‍ഫ് മേഖലയിലെ ഏഴ് കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാര്‍ത്ഥികള്‍ റഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതി. അതില്‍ 2,17,696, ആണ്‍കുട്ടികളും, 2,09,325പെണ്‍കുട്ടികളുമാണ് . സര്‍ക്കാര്‍ മേഖലയില്‍ 1,42,298 വിദ്യാര്‍ത്ഥികളും, എയിഡഡ് മേഖലയില്‍ 2,55,092 വിദ്യാര്‍ത്ഥികളും, അണ്‍ എയിഡഡ് മേഖലയില്‍ 29,631 വിദ്യാര്‍ത്ഥികളുമാണ് റഗുലര്‍ വിഭാഗത്തില്‍ പരീക്ഷയെഴുതിയത്. ഇത്തവണ ഗള്‍ഫ് മേഖലയില്‍ […]
Read more

എസ്‌എസ്എൽസി മോഡൽ പരീക്ഷ ചോദ്യപേപ്പർ അച്ചടി വൈകിയെന്ന വാർത്ത തെറ്റെന്ന് പരീക്ഷാ കമ്മീഷണർ

തിരുവനന്തപുരം: എസ് എസ്എൽസി മോഡൽ പരീക്ഷയുടെ ചോദ്യപേപ്പർ അച്ചടി പൂർത്തീകരിച്ചിട്ടില്ല എന്ന വിധത്തിൽ ചില മാധ്യമങ്ങളിൽ വന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് പരീക്ഷാ കമ്മീഷണറുടെ കാര്യാലയം വ്യക്തമാക്കി. പരീക്ഷാഭവൻ മുഖേന എസ് എസ് എൽ സി മോഡൽ പരീക്ഷയുടെ ചോദ്യപേപ്പർ സർക്കാർ പ്രസ്സുകളിൽ അച്ചടിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ എത്തിക്കുകയും, പരീക്ഷാ കേന്ദ്രങ്ങളിലേക്ക് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ നിന്ന് വിതരണം ചെയ്യുകയുമാണ് ചെയ്യുന്നത്.ഓരോ പരീക്ഷാ കേന്ദ്രങ്ങളിലേക്കും ആവശ്യത്തിലധികമാണ് ചോദ്യപേപ്പറുകൾ എല്ലാ വർഷവും നൽകുന്നത്. എന്നാൽ ഇത്തവണ ജില്ലാ വിദ്യാഭ്യാസ […]
Read more
Advertisement
WhiteswanTV Footer