Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Student

പരീക്ഷയില്‍ തോല്‍ക്കുമെന്ന് പേടി; എറണാകുളത്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

കൊച്ചി: പെരുമ്പാവൂരില്‍ പരീക്ഷയില്‍ തോല്‍ക്കുമെന്ന പേടിയില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. പെരുമ്പാവൂര്‍ പൊക്കല്‍ സ്വദേശി അക്ഷരയാണ് മരിച്ചത്. പരീക്ഷ നന്നായിട്ട് എഴുതാന്‍ കഴിഞ്ഞില്ല എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ആത്മഹത്യ കുറുപ്പും കണ്ടെത്തി. ചേലാമറ്റത്തുള്ള സ്വകാര്യ സ്ഥാപനത്തിലെ എംഎസ്ഡബ്ല്യുവിദ്യാര്‍ത്ഥിനിയാണ് മരിച്ച അക്ഷര. രാവിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ വീട്ടുകാരാണ് കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. മരണത്തില്‍ മറ്റ് അസ്വഭാവികതകള്‍ ഒന്നുമില്ലെന്നാണ് പെരുമ്പാവൂര്‍ പൊലീസ് പറയുന്നത്.
Read more

ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയുടെ ആത്മഹത്യ; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

പാലക്കാട്: ശ്രീകൃഷ്ണപുരം സെയ്ന്റ് ഡൊമിനിക്സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ആശിര്‍നന്ദയുടെ മരണത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ജില്ലാ ശിശുസംരക്ഷണ സമിതി സ്‌കൂള്‍ അധികൃതരില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ടും തേടി തച്ചനാട്ടുകര ചോളോടുള്ള കുട്ടിയുടെ വീടും പഠിച്ച സ്‌കൂളും കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി മനോജ്കുമാര്‍ സന്ദര്‍ശിച്ചു. കുട്ടികള്‍ക്ക് അനുകൂലമായ സാഹചര്യം സ്‌കൂളുകളില്‍ വളര്‍ത്തിയെടുക്കാന്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കി. കുട്ടികള്‍ക്ക് ആഘാതമില്ലാത്ത രീതിയില്‍ വേണം സ്‌കൂളിന്റെ തുടര്‍പ്രവര്‍ത്തനമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. തിങ്കളാഴ്ച കുട്ടികള്‍ സ്‌കൂളിലെത്തുമ്പോള്‍ […]
Read more

വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ പെട്രോളുമായി വിദ്യാര്‍ഥിനിയുടെ ആത്മഹത്യാ ഭീഷണി

പാലക്കാട്: പെട്രോള്‍ കുപ്പിയുമായി വൈസ് പ്രിന്‍സിപ്പലിന്റെ മുറിയിലെത്തി വിദ്യാര്‍ഥിനിയുടെ ആത്മഹത്യാ ഭീഷണി. കുളപ്പുള്ളി അല്‍ അമീന്‍ ലോ കോളജ് കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനി ഹാജിറയാണ് ഇന്നലെ ആത്മഹത്യാ ഭീഷണി മുഴക്കിയത്. കോളജിലെ ഹോസ്റ്റല്‍ ഫീസ് വര്‍ധനയുമായി ബന്ധപ്പെട്ടു സമരം ചെയ്ത വിദ്യാര്‍ഥികളില്‍ ഹാജിറ ഉള്‍പ്പെടെ നാലു പേരെ കഴിഞ്ഞ വെള്ളിയാഴ്ച കോളജ് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സസ്‌പെന്‍ഷനിലുള്ള വിദ്യാര്‍ഥികളെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് ഇന്നലെ രാവിലെ വീണ്ടും വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി വിദ്യാര്‍ഥികള്‍ വൈസ് പ്രിന്‍സിപ്പലിന്റെ […]
Read more

കൂട്ടുകാരോട് പിണങ്ങി ടിപ്പറിന് മുന്നിലേക്ക് ചാടി; വിദ്യാര്‍ഥി രക്ഷപ്പെട്ടത് തലനാരിഴക്ക്

കോഴിക്കോട്: കൂട്ടുകാരോടൊപ്പം സംസാരിച്ചു കൊണ്ടിരിക്കെ പിണങ്ങി ടിപ്പറിന് മുന്നിലേക്ക് എടുത്തു ചാടിയ വിദ്യാര്‍ത്ഥി തലനാരിഴക്ക് രക്ഷപ്പെട്ടു. ഡ്രൈവറുടെ സമയോചിത ഇടപെടലാണ് കുട്ടിയുടെ ജീവന്‍ രക്ഷിച്ചത്. കോഴിക്കോട് കട്ടാങ്ങല്‍ പെട്രോള്‍ പമ്പിന് സമീപത്തെ കോഫീ ഷോപ്പിന് മുന്നില്‍ നിന്നും സംസാരിക്കുകയായിരുന്ന മൂന്ന് കുട്ടികളില്‍ ഒരാളാണ് പിണങ്ങി റോഡിലേക്കിറങ്ങുകയും ടിപ്പര്‍ വന്നപ്പോള്‍ മുന്നിലേക്ക് ചാടുകയും ചെയ്തത്. ഇന്നലെ വൈകീട്ട് 5:30 ഓടെയാണ് സംഭവം. സ്‌കൂട്ടറില്‍ കൂട്ടുകാര്‍ക്കൊപ്പം ഇരിക്കുകയായിരുന്നു വിദ്യാര്‍ഥി. ഇവര്‍ സംസാരിക്കുന്നതിനിടെ സ്‌കൂട്ടറില്‍നിന്നിറങ്ങിയ ഒരു വിദ്യാര്‍ഥി റോഡിലേക്ക് നടന്നു നീങ്ങുകയും, […]
Read more

സ്റ്റുഡന്റ് കേഡറ്റ് ലീഡർഷിപ് സമ്മിറ്റ്, അസെന്റ് 2025 ഉദ്‌ഘാടനം ചെയ്ത് പെപ്പേ

തിരുവനന്തപുരം: സ്റ്റുഡന്റ് കേഡറ്റ് ലീഡർഷിപ് സമ്മിറ്റ് ആയ അസെന്റ് 2025 ഉദ്‌ഘാടനം ചെയ്ത് നടൻ ആന്റണി വർഗീസ്. തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിലാണ് ആന്റണി വർഗീസ് അസെന്റ് 2025 ന്റെ ഉദ്‌ഘാടനം നിർവഹിച്ചത്. ദുൽഖർ സൽമാൻ നായകനായ നഹാസ് ഹിദായത്ത് ചിത്രം ഐ ആം ഗെയിമിന്റെ ആദ്യ ഷെഡ്യൂളിന്റെ ചിത്രീകരണത്തിനായി തിരുവനന്തപുരത്ത് ഉണ്ടായിരുന്ന ആന്റണി വർഗീസ്, ഷൂട്ടിംഗ് തിരക്കുകൾക്കിടയിലെ ഇടവേളയിൽ ആണ് പരിപാടിയുടെ ഉദ്‌ഘാടനത്തിനായി എത്തിച്ചേർന്നത്. സർക്കാരിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളെ ട്രാഫിക് കൺട്രോൾ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് പരിശീലിപ്പിക്കുകയും […]
Read more

AAP നേതാവിന്റെ മകള്‍ കാനഡയില്‍ മരിച്ചനിലയില്‍; വിദ്യാര്‍ഥിനിയെ കാണാതായത് മൂന്നുദിവസം മുമ്പ്

ഓട്ടവ: പഞ്ചാബിലെ ആംആദ്മി പാര്‍ട്ടി നേതാവിന്റെ മകളെ കാനഡയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആംആദ്മി പാര്‍ട്ടി പ്രാദേശിക നേതാവായ ദാവീന്ദര്‍ സൈനിയുടെ മകളും കാനഡയില്‍ കോളേജ് വിദ്യാര്‍ഥിനിയുമായ വംശിക സൈനി(21)യെയാണ് ഓട്ടവയിലെ ബീച്ചില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൂന്നുദിവസം മുമ്പ് കാനഡയിലെ താമസസ്ഥലത്തുനിന്ന് പുറത്തേക്ക് പോയ വംശികയെ കാണാതായിരുന്നു. തിരച്ചില്‍ തുടരുന്നതിനിടെയാണ് വംശിക പഠിക്കുന്ന കോളേജിന് സമീപത്തെ ബീച്ചില്‍ മൃതദേഹം കണ്ടെത്തിയത്. വിദ്യാര്‍ഥിനിയുടെ മരണം കാനഡയിലെ ഇന്ത്യന്‍ എംബസിയും ചൊവ്വാഴ്ച സ്ഥിരീകരിച്ചു. വിഷയത്തില്‍ ബന്ധപ്പെട്ട അധികൃതര്‍ ഇടപെടുന്നുണ്ടെന്നും മരണം സംബന്ധിച്ച് […]
Read more

യുഎസിൽ പലസ്തീൻ അനുകൂല പ്രക്ഷോഭത്തിന് ചുക്കാൻ പിടിച്ച വിദ്യാർത്ഥി അറസ്റ്റിൽ

ന്യൂയോര്‍ക്ക്: യുഎസില്‍ പലസ്തീന്‍ അനുകൂല പ്രക്ഷോഭത്തിന് ചുക്കാന്‍ പിടിച്ച വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു. കൊളംബിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി മുഹ്‌മുദ് ഖലീലിനെയാണ് യുഎസ് ഇമിഗ്രേഷന്‍ ഏജന്റുമാര്‍ അറസ്റ്റ് ചെയ്തത്. മുഹ്‌മൂദ് ഖലീലിനെ ശനിയാഴ്ച വൈകുന്നേരം യൂണിവേഴ്സിറ്റിയിലെ താമസ സ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്തത്. സ്റ്റുഡന്റ് വര്‍ക്കേഴ്സ് ഓഫ് കൊളംബിയ ലേബര്‍ യൂണിയനാണ് ഇത് സംബന്ധിച്ച് അറിയിപ്പ് നല്‍കിയത്. ഇസ്രയേല്‍ വിരുദ്ധ പ്രക്ഷോഭത്തെ ഇല്ലാതാക്കുമെന്ന ട്രംപിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനത്തിന് പിന്നാലെയാണ് ഇമിഗ്രേഷന്‍ വിഭാഗത്തിന്റെ പരിശോധനയും അറസ്റ്റും. വിദ്യാര്‍ഥി പ്രക്ഷോഭത്തെ നേരിടുന്നതില്‍ […]
Read more

ഇൻസ്റ്റ​ഗ്രാമിൽ പെൺകുട്ടികളുടെ ചിത്രങ്ങൾ പങ്കുവെച്ച് അശ്ലീല കമന്റിട്ടു; വിദ്യാർഥിക്ക് എതിരെ കേസ്

പാലക്കാട്: ഇന്‍സ്റ്റഗ്രാമിലൂടെ സഹപാഠികളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് അശ്ലീല കമന്റിട്ട എഞ്ചിനീയറിംഗ് വിദ്യാര്‍ഥിക്ക് എതിരെ കേസ്. എസ് യദുവിന്റെ (21) പേരിലാണ് കേസ് എടുത്തിരിക്കുന്നത്. ഇയാള്‍ പാലക്കാട് ശ്രീകൃഷ്ണപുരം എഞ്ചിനീയറിംഗ് കോളേജിലെ കംപ്യൂട്ടര്‍ സയന്‍സ് അവസാന വര്‍ഷ വിദ്യാര്‍ഥിയാണ്. ഭാരതീയ ന്യായസംഹിതയിലെ വകുപ്പ് 79, ഐ ടി ആക്ടിലെ 67-എ, കേരള പോലീസ് ആക്ട് 120 വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ മറ്റൊരു അക്കൗണ്ട് ഉണ്ടാക്കിയാണ് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നത്. വിദ്യാര്‍ഥിയെ കോളേജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.
Read more

വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: റാഗിങ് ആരോപണം തള്ളി ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍

കൊച്ചി: തൃപ്പൂണിത്തുറയില്‍ ഫ്ളാറ്റിൽ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ റാഗിങ് ആരോപണം തളളി ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍. ആത്മഹത്യ ചെയ്ത മിഹിര്‍ ക്രൂരമായ റാഗിംങിന് ഇരയായെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാല്‍ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകളാണ് മാധ്യമങ്ങള്‍ നല്‍കുന്നതെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഹില്‍ പാലസ് പൊലീസ് സ്റ്റേഷന് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. ജനുവരി 15 നാണ് തൃപ്പൂണിത്തുറയില്‍ ഫ്‌ളാറ്റിന്റെ 26ാം നിലയില്‍ നിന്ന് ചാടി മിഹിര്‍ ജീവനൊടുക്കിയത്. മിഹിര്‍ റാഗിംഗിനിരയായെന്ന് കാണിച്ച് ഗ്ലോബല്‍ പബ്ലിക് […]
Read more

ഫുട്ബോൾ കളിക്കുമ്പോൾ ചരൽ തെറിപ്പിച്ചു; നാലാം ക്ലാസ് വിദ്യാർത്ഥിക്ക്‌ വൈദികനായ അധ്യാപകന്റെ ക്രൂര മർദ്ദനം

തൃശൂർ: കുന്നംകുളത്ത് നാലാം ക്ലാസുകാരനായ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച് വൈദികനായ അധ്യാപകൻ. കഴിഞ്ഞ വ്യാഴാഴ്ച കുന്നംകുളം ആർത്താറ്റ്‌ ഹോളി ക്രോസ്‌ വിദ്യാലയത്തിലാണ് സംഭവം നടന്നത്. സ്കൂൾ വൈസ് പ്രിൻസിപ്പൽ ഫാദർ ഫെബിൻ കൂത്തൂർ ആണ് കുട്ടിയെ ഉപദ്രവിച്ചത്. ചെവിയിൽ പിടിച്ച്‌ നൂറ്‌ മീറ്ററോളം കുട്ടിയെ വലിച്ചിഴച്ച്‌ സ്റ്റാഫ്‌ റൂമിലെത്തിച്ചതിന്‌ ശേഷം വടികൊണ്ട്‌ ദേഹമാസകലം തല്ലുകയും, കൈകളിൽ ബലമായി നുള്ളുകയും ചെയ്തു. വൈസ്‌ പ്രിൻസിപ്പാളിന്റെ കൈയ്യിലുണ്ടായിരുന്ന വടി പൊട്ടുംവരെ കുട്ടിയെ മർദ്ധിച്ചെന്ന് മാതാപിതാക്കൾ പറഞ്ഞു. അവശനിലയിലായ കുട്ടിയെ കുന്നംകുളം […]
Read more

Recent News

Advertisement
WhiteswanTV Footer