Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Surgery

ഒട്ടിച്ചേർന്നു ജനിച്ച ഫിലിപ്പിനോ ഇരട്ടകളെ വേർപെടുത്തി സൗദി സർജന്മാർ

റിയാദ്: ലോകം ഉറ്റുനോക്കിയ അതിസങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ ഒട്ടിച്ചേർന്നു ജനിച്ച ഫിലിപ്പിനോ ഇരട്ടകളെ സൗദി അറേബ്യയിലെ വിദഗ്ധ ഡോക്ടർമാർ വിജയകരമായി വേർപെടുത്തി. റിയാദിലെ കിങ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ആശുപത്രിയിൽ നടന്ന 18.5 മണിക്കൂർ നീണ്ട മാരത്തൺ ശസ്ത്രക്രിയക്കൊടുവിലാണ് ക്ലിയ, മോറിസ് ആൻ എന്നീ പെൺകുട്ടികൾക്ക് പുതുജീവിതം ലഭിച്ചത്. സൗദി നാഷണൽ ഗാർഡ് മന്ത്രാലയത്തിന് കീഴിലുള്ള കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയുടെ ഭാഗമായ ഈ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയ ലോകത്തിലെ തന്നെ ഏറ്റവും സങ്കീർണ്ണമായ വൈദ്യശാസ്ത്ര ദൗത്യങ്ങളിൽ […]
Read more

ശസ്ത്രക്രിയാ പിഴവുകൾ തടയാൻ ആരോഗ്യവകുപ്പിന്റെ മാർഗരേഖ

തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്കിടെ ഉണ്ടാകുന്ന പിഴവുകൾ തടയാൻ പുതിയ മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്. ഉപകരണങ്ങൾ ശരീരത്തിനുള്ളിൽ മറന്നുവെക്കുന്നത് പോലുള്ള സംഭവങ്ങൾ ആവർത്തിച്ച് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. പുതുക്കിയ മാർഗരേഖ ചെറുതും വലുതുമായ എല്ലാ ശസ്ത്രക്രിയകൾക്കും ബാധകമാണ്. ശസ്ത്രക്രിയയ്ക്ക് മുമ്പ് രോഗിയുടെ കൈയിൽ വിവരങ്ങൾ അടങ്ങിയ റിസ്റ്റ് ബാൻഡ് ധരിപ്പിക്കണം. ഏത് ശരീരഭാഗത്തിലാണ് ശസ്ത്രക്രിയ നടത്തേണ്ടത് എന്നതും ഇതിൽ വ്യക്തമാക്കണം. ഓപ്പറേഷൻ തിയേറ്ററിനകത്ത് മൊബൈൽ ഫോൺ ഉപയോഗം പൂർണമായും നിരോധിച്ചിട്ടുണ്ട്. ശസ്ത്രക്രിയയ്ക്ക് മുമ്പ് ഡോക്ടറും നഴ്‌സും രോഗിയുടെ ഐപി […]
Read more

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഹൃദയം തുറക്കാതെ വാൽവ് മാറ്റി

കോഴിക്കോട് : ഹൃദയം തുറന്ന് ശസ്ത്രക്രിയ നടത്താതെ പൾമനറി വാൽവ് മാറ്റിവച്ചു. 24 വയസ്സ് പ്രായമുള്ള നിലമ്പൂരിൽ നിന്നുള്ള ആൾക്കാണ‌ു വാൽവ് മാറ്റിവച്ചത്. ചെറുപ്പത്തിൽ ജന്മനാലുള്ള ഹൃദ്രോഗത്തിനു ഓപ്പൺ ഹാർട്ട് സർജറി സത്യസായി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു കഴിഞ്ഞ രോഗിയാണ്. ഇപ്പോൾ പൾമനറി വാൽവിനു ഗുരുതരമായ ലീക്ക് സംഭവിച്ചതിനാലാണു കാർഡിയോളജി വിഭാഗത്തിൽ ചികിത്സ തേടിയത്. സാധാരണയായി ഹൃദയം തുറന്നുള്ള ബൈപാസ് ശസ്ത്രക്രിയ വഴിയാണ് വാൽവ് മാറ്റിവയ്ക്കുന്നത്.കാലിലെ രക്തക്കുഴലിലൂടെ 35 എംഎം മൈവാൽ എന്ന വാൽവ് ഉപയോഗിച്ചാണ് കാർഡിയോളജി, അനസ്തീസിയ, […]
Read more

എഴുപത്തിയഞ്ചുകാരിയുടെ വയറിൽ നിന്ന് മൂന്നര കിലോ തൂക്കമുള്ള മുഴ നീക്കം ചെയ്തു

മലപ്പുറം: പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ ഡോക്ടർമാരുടെ കൂട്ടായ പരിശ്രമത്തിൽ 75 വയസ്സ് പ്രായമുള്ള സ്ത്രീയുടെ വയറിൽ നിന്ന് സങ്കീർണമായ ശസ്ത്രക്രിയയിലൂടെ മൂന്നര കിലോ ഗ്രാം തൂക്കമുള്ള മുഴ നീക്കം ചെയ്തു. വയറിൽ ഗ്യാസിന്റെ പ്രശ്നങ്ങളാണെന്ന് കരുതിയാണ് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. വിശദമായ സ്കാനിങ്ങിലൂടെയാണ് 21 സെന്റീമീറ്റർ നീളവും 20 സെന്റീമീറ്റർ വീതിയുമുള്ള വലിയ മുഴ കണ്ടു പിടിച്ചത്. തുടർന്ന് ശസ്ത്രക്രിയയ്ക്ക് നിർദേശിക്കുകയായിരുന്നു. പ്രഷറും പ്രമേഹവും ശ്വാസം മുട്ടലും ഉള്ള രോഗിക്ക് അനസ്തേഷ്യയും വെല്ലുവിളിയായിരുന്നു. ഗൈനക്കോളജി വിഭാഗത്തിലെയും […]
Read more

ഗർഭപാത്രത്തിൽ സർജിക്കൽ മോപ്പ് മറന്നുവെച്ചു; ഡോക്ടർക്ക് മൂന്ന് ലക്ഷം രൂപ പിഴ

തിരുവനന്തപുരം: ഗർഭപാത്രത്തിൽ സർജിക്കൽ മോപ്പ് കുടുങ്ങി എന്ന കേസിൽ നെയ്യാറ്റിൻകര ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. സുജ അഗസ്റ്റിന് മൂന്ന് ലക്ഷം രൂപ പിഴവിധിച്ചത് കോടതി. പെർമനന്റ് ലോക് അദാലത്ത് ചെയർമാൻ പി ശശിധരൻ, അംഗങ്ങളായ വി.എൻ. രാധാകൃഷ്ണൻ, ഡോ. മുഹമ്മദ് ഷരീഫ് എന്നിവരുൾപ്പെട്ട ബെഞ്ചാണ് ശിക്ഷ വിധിച്ചത്.2022 ജൂലായ് രണ്ടിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലാണ് ജിത്തു സിസേറിയന് വിധേയയാത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം കഠിനമായ വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് മൂന്ന് തവണ ഡോക്ടർ […]
Read more

ആരോഗ്യനില തൃപ്തികരം; നടന്‍ രജനികാന്ത് ആശുപത്രി വിട്ടു

കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ രജനികാന്ത് ആശുപത്രി വിട്ടു.ആരോഗ്യനില തൃപ്തികരമെന്ന് ചെന്നൈ അപ്പോളോ ആശുപത്രി അധികൃതര്‍ അറിയിച്ചു. താരത്തിന്റെ രക്തധമനിയിലുണ്ടായ നീര്‍വീക്കമാണ് പെട്ടന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തിന് കാരണം. അപ്പോളോ ആശുപത്രിയിലെ കാത്ത് ലാബില്‍ നടന്ന ശസ്ത്രക്രിയയില്‍ നടന്റെ അടിവയറ്റിന് താഴെ സ്റ്റന്‍ഡ് സ്ഥാപിച്ചു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന ആക്ഷന്‍ ചിത്രത്തിലാണ് രജനികാന്ത് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. താരത്തി ന്റെ ആരോഗ്യനില പൂര്‍ണമായി മെച്ചപ്പെട്ടാല്‍ തിരികെ സെറ്റിലെത്തി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. […]
Read more

കൈക്ക് ശസ്ത്രക്രിയക്കെത്തിയ കുഞ്ഞിന്റെ നാവില്‍ ശസ്ത്രക്രിയ;കോഴിക്കോട് മെഡി.കോളേജിനെതിരെ ഗുരുതര ആരോപണം

കോഴിക്കോട്:കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൈക്ക് ശസ്ത്രക്രിയ ചെയ്യാനെത്തിയ കുഞ്ഞിന്റെ നാക്കിന് ശസ്ത്രക്രിയ ചെയ്തതായി പരാതി.കോഴിക്കോട് ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിയുടെ മകളാണ് നാല് വയസ്സുകാരി.നാല് വയസ്സുകാരിയുടെ കൈക്ക് ശസ്ത്രക്രിയയ്ക്ക് എത്തിയതായിരുന്നു.എന്നാല്‍ കുഞ്ഞിന്റെ നാക്കിനാണ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയതെന്നാണ് കുടുംബം ആരോപിക്കുന്നത്.ഗുരുതര ചികിത്സാപ്പിഴവെന്ന പരാതിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിന് നേരെ ഉയരുന്നത്. സുനില്‍ ഛേത്രി:ഇന്ത്യന്‍ ഫുട്ബോള്‍ നായകന്‍ കളിക്കളത്തോട് വിടപറയുമ്പോള്‍ കുഞ്ഞിന്റെ കൈയിലെ ആറാം വിരല്‍ നീക്കുന്ന ശസ്ത്രക്രിയയ്ക്കാണ് ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്. പിന്നാലെ മറ്റൊരു […]

Advertisement
WhiteswanTV Footer