Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: technologgy

അങ്ങനെ അതും എത്തി: വാട്സാപ്പിൽ കിടിലൻ ഫീച്ചർ

കൃത്യം സമയം ആകുന്നത് നോക്കിയിരിക്കാതെ വാട്സാപ്പിൽ ആശംസകളും മറ്റും ഷെഡ്യൂൾ‌ ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് എപ്പോഴെങ്കിലും ആ​ഗ്രഹിച്ചിട്ടുണ്ടോ? എങ്കിലിതാ നിങ്ങളുടെ കാത്തിരിപ്പ് അവസാനിക്കുന്നു. ഷെഡ്യൂൾഡ് മെസ്സേജസ് എന്ന ഫീച്ചറാണ് വാട്‌സ്ആപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. യൂസേഴ്സ് മുൻകൂട്ടി തയ്യാറാക്കി ഷെഡ്യൂൾ ചെയ്യുന്ന സന്ദേശങ്ങൾ നിശ്ചിത തിയതിയിലും സമയത്തും വാട്സാപ്പ് സ്വയം അയക്കുന്ന സംവിധാനമാണിത്. അതായത് പ്രധാനപ്പെട്ട മെസേജുകളും ആശംസകളുമൊന്നും അയക്കാനായി ഇനി സമയം നോക്കിയിരിക്കുകയോ മറന്നുപോവുമെന്ന ആശങ്കയോ വേണ്ട. Apple-ന്റെ TestFlight ആപ്പിൽ ലഭ്യമായ […]
Read more

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; മാർച്ച് 1 മുതൽ മാറ്റങ്ങൾ

ന്യൂ ഡൽഹി: 2026 മാർച്ച് 1 മുതൽ രാജ്യത്തെ ട്രെയിൻ ടിക്കറ്റ് ബുക്കിങ് സംവിധാനത്തിൽ വലിയ മാറ്റം വരുന്നു. ഇനി ജനറൽ, പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ യുടിഎസ് (UTS) മൊബൈൽ ആപ്പ് ഉപയോഗിക്കാൻ കഴിയില്ല. പകരം, പുതിയ ‘RailOne’ എന്ന ആപ്പാണ് ഇന്ത്യന്‍ റെയിൽവേ അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ യുടിഎസ് ആപ്പ് ഉപയോ​ഗിക്കുന്നവർ ആശങ്കപ്പെടേണ്ടതില്ല, ആപ്പ് തുറക്കുമ്പോൾ ഒരു പോപ്പ് അപ്പ് സന്ദേശം കാണാം. ഇത് വഴി യാത്രക്കാർക്ക് പുതിയ ആപ്പിലേക്ക് എളുപ്പത്തിൽ മാറാം. പഴയ യുടിഎസ് […]
Read more

ഇലക്ട്രിക് വാഹനങ്ങൾക്ക് ശബ്ദം നിര്‍ബന്ധമാക്കും; കരടുവിജ്ഞാപനം പുറത്തിറക്കി

ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ശബ്ദം നിര്‍ബന്ധമാക്കാൻ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. 2026 ഒക്ടോബർ 1 മുതൽ എല്ലാ പുതിയ സ്വകാര്യ, വാണിജ്യ ഇലക്ട്രിക് വാഹനങ്ങളിലും അക്കോസ്റ്റിക് വെഹിക്കിൾ അലേർട്ടിംഗ് സിസ്റ്റം (AVAS) ഘടിപ്പിക്കണമെന്ന് മന്ത്രാലയം നിർദേശം നൽകി. നിലവിലുള്ള മോഡലുകളിൽ അടുത്ത വർഷം ഒക്ടോബറിനകം എ വി എ എസ് ഘടിപ്പിക്കണം. ശബ്ദമില്ലാതെ വരുന്ന ഇലക്ട്രിക് വാഹനങ്ങൾ അപകടങ്ങളുണ്ടാക്കുന്നതിനാൽ, കാൽനടയാത്രക്കാർക്ക് മുന്നറിയിപ്പ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് എ വി എ എസ് ഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. […]
Read more

ടിക് ടോക് ഇന്ത്യയിൽ തിരിച്ചെത്തുന്നു?; ചില ഉപയോക്താക്കൾക്ക് വെബ്സൈറ്റ് ലഭ്യമായി

അഞ്ച് വർഷം മുമ്പ് ഇന്ത്യയിൽ നിരോധിച്ച ചൈനീസ് ആപ്പ് ടിക് ടോക് തിരിച്ചുവരുന്നുവെന്ന് വിവരം. ചില ഉപയോക്താക്കൾക്ക് വെബ്സൈറ്റ് ലഭ്യമായിത്തുടങ്ങിയതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2020-ൽ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ ടിക് ടോക് നിരോധിച്ചിരുന്നു. എന്നിരുന്നാലും, ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ടിക് ടോക് ഇപ്പോഴും ലഭ്യമല്ല. അമേരിക്കയുമായുള്ള താരിഫ് സംഘർഷത്തിനു പിന്നാലെ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്ന സാഹചര്യത്തിലാണ് ഈ നീക്കമെന്ന തരത്തിൽ ചർച്ചകൾ ഉയരുന്നുണ്ട്.
Read more

ഗൂഗിള്‍ മാപ്പിൽ വരുന്നു ആക്‌സിഡന്‍റ് ബ്ലാക്ക് സ്പോട്ട് അലേർട്ട്

ദില്ലി: ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ച് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ട വാര്‍ത്തകള്‍ നമ്മള്‍ പലപ്പോ‍ഴും കേട്ടിട്ടുണ്ട്. അത് മാത്രമല്ല, പലപ്പോ‍ഴും ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ച് പെട്ടെന്ന് വ‍ഴി അവസാനിച്ചുപോയ അനുഭവം മിക്കവര്‍ക്കും ഉണ്ടാകുകയും ചെയ്‌തിട്ടുണ്ടാകാം. ഗൂഗിള്‍ മാപ്പ് ആപ്പ് ഉപയോഗിക്കുന്ന രീതിയിലെ പ്രശ്‌നങ്ങള്‍ കാരണമായിരിക്കും പലപ്പോ‍ഴും ഇത്തരത്തിലുള്ള പാളിച്ചകള്‍ സംഭവിക്കുക. എന്തായാലും ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് സഞ്ചരിക്കുമ്പോള്‍ ഇനി കൂടുതല്‍ അലേര്‍ട്ടുകള്‍ ലഭിക്കും. ആക്‌സിഡന്‍റ് ബ്ലാക്ക് സ്പോട്ടുകള്‍ നിങ്ങളുടെ പാതയിലുണ്ടെങ്കില്‍ അത് ഇനി വേഗം ഗൂഗിള്‍ മാപ്പ് […]
Read more

ശുഭാംശു ശുക്ല ഭൂമിയിലേക്ക്; മടക്കയാത്ര ആരംഭിച്ചു

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ 18 ദിവസത്തെ വാസത്തിനുശേഷം ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല ഭൂമിയിലേക്ക് യാത്ര തിരിച്ചു. ആക്‌സിയം 4 സംഘത്തെ വഹിച്ചുകൊണ്ട് ഡ്രാഗണ്‍ ഗ്രേഡ് പേടകം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്ക് ചെയ്തു. ഇന്ത്യന്‍ സമയം ഇന്ന് വൈകിട്ട് 4:45-നാണ് നിലയത്തിലെ ഹാര്‍മണി മൊഡ്യൂളില്‍ നിന്ന് ഗ്രേസ് പേടകം വേര്‍പ്പെട്ടത്. ശുഭാംശു ശുക്ലയെ കൂടാതെ അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്‌കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു […]
Read more

ഫേസ്ബുക്കിനും മെസ്സഞ്ചറിനും സുരക്ഷ കൂടും

ഫേസ്ബുക് മെസ്സഞ്ചർ പ്ലാറ്റ്‌ഫോമുകൾക്ക് സുരക്ഷ വർധിപ്പിക്കാനൊരുങ്ങി മെറ്റ. പ്ലാറ്റ്ഫോമുകളുടെ അധിക സുരക്ഷ ഉറപ്പാക്കാനായി പാസ്കീ കൊണ്ടുവരാനാണ് കമ്പനിയുടെ തീരുമാനം. പാസ് വേഡിന് പകരമായി ഫിംഗർ പ്രിന്റ്, ഫേഷ്യല്‍ റെക്കഗ്നിഷന്‍ തുടങ്ങിയ ബയോമെട്രിക് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ലോഗിന്‍ ചെയ്യാനായി സഹായിക്കുന്ന ഡിജിറ്റല്‍ വെരിഫിക്കേഷനാണ് പാസ്കീ. ഐ.ഒ.എസ് , ആൻഡ്രോയിഡ് ഫോണുകളിൽ ഫേസ്‌ബുക്കിന് ഉടൻ പാസ്‌കീകൾ ലഭ്യമാകുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. പാസ്‍വേഡുകളെ അപേക്ഷിച്ച് പാസ്‌കീകൾ കൂടുതൽ സുരക്ഷിതമാണ്. ഫിഷിംഗ്‌ , ഹാക്കിങ് തുടങ്ങിയ സൈബർ ക്രൈമുകൾ തടയാനും സാധിക്കും. മറ്റുള്ളവർക്ക് […]
Read more

ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് ബൈജൂസ് ആപ്പ് ഔട്ട്

ഓണ്‍ലൈന്‍ എഡ്‌ടെക് കമ്പനിയായ ബൈജൂസിന് വീണ്ടും തിരിച്ചടി. ബൈജൂസ് ആപ്പിനെ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും നീക്കം ചെയ്തു.ആമസോണ്‍ വെബ് സര്‍വീസസിന് കുടിശിക വരുത്തിയതിനെ തുടര്‍ന്നാണ് ബൈജൂസിന്റെ ലേണിംഗ് ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡീലിസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ബൈജൂസിന്റെ ബ്രാന്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തിങ്ക് ആന്‍ഡ് ലേണിന്റെ മറ്റ് ചില ആപ്പുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ പ്രവര്‍ത്തനക്ഷമമായി തുടരുന്നുണ്ട്. ബൈജൂസിന്റെ പ്രീമിയം ലേണിംഗ് ആപ്പും, ബൈജൂസിന്റെ എക്‌സാം പ്രെപ്പ് ആപ്പും […]
Read more

Recent News

Advertisement
WhiteswanTV Footer