Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: thamilnadu

സ്റ്റാലിൻ ഇത്തവണയും സ്റ്റാർ; തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ

ചെന്നൈ: തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ എക്സിറ്റ് പോൾ ഫലങ്ങളിൽ സ്റ്റാറായിരിക്കുകയാണ് സ്റ്റാലിൻ. പുറത്തുവന്ന ഒൻപതിൽ ഏഴ് എക്സിറ്റ് പോളുകളിലും ഡിഎംകെ സഖ്യത്തിന് അധികാര തുടർച്ച ഉണ്ടാവും എന്നാണ് വിലയിരുത്തൽ. പീപ്പിൾസ് പൾസ്, പി മാർക്ക് എന്നീ സർവ്വെകൾ പ്രകാരം 125 മുതൽ 145 വരെ സീറ്റുകൾ നേടി ഡിഎംകെ സഖ്യം വിജയിക്കും. എൻഡിഎയ്ക്ക് 65 – 80 സീറ്റുകളാണ് പീപ്പിൾസ് പൾസും പി മാർക്കും പ്രവചിക്കുന്നത്. അതേസമയം വിജയ്‍യുടെ ടിവികെ 18 -24 സീറ്റുകൾ നേടുമെന്നാണ് […]
Read more

കന്നി വോട്ടർമാരുടെ എണ്ണത്തിൽ വർധനവ്; അണ്ണന് തുണയാകുമോ ജെൻ സീ?

ചെന്നൈ: തമിഴ്‌നാട്ടിൽ ഇത്തവണ കന്നി വോട്ടർമാരുടെ എണ്ണത്തിൽ 33 ശതമാനത്തിലേറെ വർധനവായിരുന്നു. അതുകൊണ്ട് തന്നെ തമിഴ്‌നാട്ടിൽ ഇത്തവണ പോളിംഗ് ശതമാനം ഉയർന്നിരുന്നു. 14.6 ലക്ഷം കന്നിവോട്ടർമാരാണ വോട്ട് ചെയ്തത്. ഇവരിലേറെയും തമിഴക വെട്രി കഴകം നേതാവ് വിജയിനെ പിന്തുണയ്ക്കുന്നവരാണ്. വനിതാ വോട്ടർമാരുടെ വരവ് ഡിഎംകെ യുടെ വിജയത്തിലേക്ക് നയിക്കുമെന്നാണ് അവരുടെ വിലയിരുത്തൽ. തിരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരമാണ് തമിഴ്‌നാട്ടിൽ അരങ്ങേറിയത്. തങ്ങളുടെ വോട്ട് ഉറപ്പിക്കാനും കിട്ടേണ്ട വോട്ടുകൾ ചിതറിപ്പോകാതെ ഇരിക്കാനും മുന്നണികൾ പ്രവർത്തകരെ രംഗത്തിറക്കി. കിടപ്പുരോഗികൾ ഉൾപ്പെടെയുള്ളവരാണ് […]
Read more

ഡിറ്റ് വാ ചുഴലിക്കാറ്റ്: തമിഴ്‌നാട്ടില്‍ കനത്ത മഴ , ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ചെന്നൈ: ന്യൂനമര്‍ദമായി മാറിയ ഡിറ്റ്‌വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്താല്‍ വടക്കന്‍ തമിഴ്‌നാടിന്റെ തീരദേശ മേഖലകളില്‍ ഉള്‍പ്പെടെ മഴ തുടരുന്നു. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ധര്‍മപുരി, കൃഷ്ണഗിരി, തൂത്തുക്കുടി, തിരുനെല്‍വേലി, കന്യാകുമാരി, രാമനാഥപുരം എന്നിവിടങ്ങളിലാണ് മഴ മുന്നറിയിപ്പ്. ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഇന്ന് മഴ മുന്നറിയിപ്പില്ല. ചെന്നൈയിലും തിരുവള്ളൂരിലും സ്‌കൂളുകള്‍ക്ക് ഇന്ന് അവധി.
Read more

റെയിൽവേ ട്രാക്കിൽ സ്‌കൂൾവാൻ മറിഞ്ഞു; തമിഴ്നാട്‌ കടലൂരിൽ 9 കുട്ടികൾക്ക് പരുക്ക്

ചെന്നൈ: തമിഴ്നാട്‌ കടലൂരിൽ റെയിൽവേ ട്രാക്കിൽ സ്‌കൂൾവാൻ മറിഞ്ഞ് 9 കുട്ടികൾക്ക് പരുക്കേറ്റു. പരുക്കേറ്റ കുട്ടികളെ വിരുദാചലം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. സ്വകാര്യ സ്കൂളിലെ കുട്ടികൾ ആണ് അപകടത്തിൽപ്പെട്ടത്. വിദ്യാർത്ഥികളുമായി പോവുകയായിരുന്ന സ്വകാര്യ വാൻ നിയന്ത്രണം വിട്ട് ലെവൽ ക്രോസിനടുത്തുള്ള തൂണിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ വാഹനം റെയിൽവേ ട്രാക്കിലേക്ക് മറിഞ്ഞുവെന്ന് പൊലീസ് അറിയിച്ചു. സ്വകാര്യ സ്കൂളിൽ പഠിക്കുന്ന വസന്ത് (11), അനന്തിക (11), അശ്വിക (11), അശ്വിൻ (12), അരവിന്ദ് (13), […]
Read more

നടി കസ്തൂരി ബിജെപിയിൽ ചേർന്നു

നടി കസ്തൂരി ബിജെപിയിൽ ചേർന്നു. തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ്റെ സാന്നിധ്യത്തിലാണ് കസ്തൂരി ബിജെപിയിൽ ചേർന്നത്. കൂടാതെ ട്രാൻസ്ജെൻഡർ നമിത മാരിമുത്തുവും ബിജെപിയിൽ ചേർന്നു. ചെന്നൈ സ്വദേശിയായ കസ്തൂരി 1991ൽ സംവിധായകൻ കസ്തൂരി രാജയുടെ ആത്ത ഉൻ കൊയിലിലെ എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ അഭിനയിച്ചു. മുൻനിര നടന്മാരായ സത്യരാജ്, പ്രഭു, കാർത്തിക് എന്നിവരോടൊപ്പം അവർ അഭിനയിച്ചു. അടുത്തിടെ നടി ഡിഎംകെ സർക്കാരിനെ […]
Read more

ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതൽ വളർച്ച നിരക്ക് തമിഴ്‌നാട്ടിൽ; കുറവ് കേരളത്തിൽ

സംസ്ഥാനത്തിന്റെ ജിഎസ്ഡിപി വളര്‍ച്ച ഒരു വര്‍ഷം മുമ്പ് രേഖപ്പെടുത്തിയ 6.73% ല്‍ നിന്ന് കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 6.3 ശതമാനമാണ്. സംസ്ഥാനത്തിന്റെ വളര്‍ച്ചാനിരക്ക് ഈ ശതമാനത്തിനും താഴെയാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തമിഴ്‌നാടാണ് മുന്നിൽ 11.19 ശതമാനമാണ് തമിഴ്‌നാടിന്റെ വളര്‍ച്ചാ നിരക്ക്. കൂടാതെ രാജ്യത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയും തമിഴ്‌നാടാണ്. ആന്ധ്രാപ്രദേശ് (8.21%), തെലങ്കാന (8.08%), കര്‍ണാടക (7.37%), ഒഡീഷ (6.84%) എന്നിവയും കേരളത്തേക്കാള്‍ മുന്നിലാണ്. സംസ്ഥാനത്തിന്റെ നാമമാത്ര ജി.എസ്.ഡി.പി 9.97 […]
Read more

തമിഴ്നാട്ടിലെ സർക്കാർ പദ്ധതികൾക്ക് സ്റ്റാലിന്‍റെ പേര് നൽകാമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: തമിഴ്നാട്ടിലെ സർക്കാർ പദ്ധതികൾക്ക് സ്റ്റാലിന്റെ പേര് നൽകാമെന്ന് സുപ്രീംകോടതി. ഡിഎംകെ സർക്കാരിന് സുപ്രീം കോടതിയിൽ വിജയം. മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. രാജ്യത്ത് 45 പദ്ധതികൾക്ക് രാഷ്ട്രീയ നേതാക്കളുടെ പേരുണ്ടെന്നും പിന്നെ എന്തുകൊണ്ടാണ് ഒരു പദ്ധതിക്കെതിരെ മാത്രം പരാതി എന്നും കോടതി ചോദിച്ചു. പരാതിക്കാരനായ എഐഎഡിഎംകെ എംപിക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി. ഇത് സംസ്ഥാനത്തെ ക്ഷേമപദ്ധതിക്ക് ഉപയോഗിക്കാനും കോടതി ഉത്തരവിട്ടു. ‘ ഉങ്കളുടൻ സ്റ്റാലിൻ ‘പദ്ധതിക്കെതിരെ ആണ് പരാതി നൽകിയത്. […]
Read more

ദുരഭിമാനക്കൊല: കെവിൻ മരിച്ച് അഞ്ചാം നാൾ മൃതദേഹം സ്വീകരിക്കാമെന്ന് ബന്ധുക്കൾ

തമിഴ്നാട്: തിരുനെൽവേലിയിൽ ദുരഭിമാനത്തിൻ്റെ പേരിൽ കൊല്ലപ്പെട്ട കെവിന്റെ മൃതദേഹം സ്വീകരിക്കാമെന്ന നിലപാടിൽ ബന്ധുക്കൾ. കെവിൻ മരിച്ച് അഞ്ചുദിവസം പിന്നിടുമ്പോഴാണ് പ്രതിഷേധം അവസാനിപ്പിച്ച് കെവിൻ്റെ കുടുംബം മൃതദേഹം സ്വീകരിക്കാൻ തയ്യാറാവുന്നത്. അതേസമയം, പൊലീസിനെതിരെ വിമർശനവുമായി കെവിന്റെ അച്ഛൻ രം​ഗത്തെത്തിയിരുന്നു. സുഭാഷിണിയുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും പാളയംകോട്ട ഇൻസ്‌പെക്ടർ കെവിനെ ഭീഷണിപ്പെടുത്തിയിരുന്നതായും കെവിന്റെ അച്ഛൻ പ്രതികരിച്ചു. നിലവിൽ കെവിൻ്റെ കൊലപാതകത്തിൽ സിബി-സിഐഡി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല

ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. തിരുനെൽവേലി സ്വദേശിയായ ഐടി പ്രൊഫഷണലിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ദളിത്‌ വിഭാഗക്കാരനായ കെവിൻകുമാർ ആണ് കൊല്ലപ്പെട്ടത്. മുത്തച്ഛനൊപ്പം ക്ലിനിക്കിൽ നിന്ന് മടങ്ങവെയാണ് കൊലപാതകം. പൊലീസ് ദമ്പതികളുടെ മകളുമായുള്ള പ്രണയത്തെ ചൊല്ലിയാണ് കെവിൻ കുമാറിനെ കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ സഹോദരൻ സുർജിത്തും സഹായിയും ആണ് കൊല ചെയ്തത്. തുടർന്ന് സുർജിത്തും സഹായിയും പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. കെവിന്റെ ബന്ധുക്കൾ മൃതദേഹവുമായി പ്രതിഷേധിച്ചു. പെൺകുട്ടിയുടെ അച്ഛനും അമ്മയും പൊലീസ് സബ്ഇൻസ്‌പെക്ടർമാരാണ്. മരിച്ച കെവിന് പ്രതിമാസം രണ്ട് ലക്ഷം […]
Read more

എ പി ജെ അബ്ദുൾ കലാമിന്റെ ഓർമകൾക്ക് 10 വർഷം

ഡോ. എ പി ജെ അബ്ദുൾ കലാമിന്റെ ഓർമകൾക്ക് 10 വർഷം. തമിഴ്നാട്ടിലെ രാമേശ്വരത്ത് ഒരു സാധാരണ കുടുംബത്തിൽ ജനിച്ച കലാം ഇന്ത്യയുടെ രാഷ്ട്രപതി പദത്തിലേക്ക് എത്തിയത് തന്നെ കോടിക്കണക്കിനു യുവാക്കൾക്ക് പ്രചോദനം നൽകിയായിരുന്നു. ഇന്ത്യൻ യുവതയെ സ്വപ്നം കാണാൻ പഠിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്‌ത മനുഷ്യസ്നേഹിയായിരുന്നു ഇന്ത്യയുടെ മിസൈൽമാനായ കലാം. ഇന്ത്യയുടെ രണ്ടാം ആണവപരീക്ഷണങ്ങളുടെ നേതൃത്വം വഹിച്ചതും തദ്ദേശീയമായി വികസിപ്പിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റേയും ബാലിസ്റ്റിക് മിസൈലിന്റേയും വികസനത്തിന്റെ ഏകോപനച്ചുമതല വഹിച്ചതും ഡോക്ടർ കലാം ആയിരുന്നു. ഇന്ത്യയുടെ […]
Read more
Advertisement
WhiteswanTV Footer