സംസ്ഥാനത്തിന്റെ ജിഎസ്ഡിപി വളര്‍ച്ച ഒരു വര്‍ഷം മുമ്പ് രേഖപ്പെടുത്തിയ 6.73% ല്‍ നിന്ന് കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 6.3 ശതമാനമാണ്. സംസ്ഥാനത്തിന്റെ വളര്‍ച്ചാനിരക്ക് ഈ ശതമാനത്തിനും താഴെയാണ്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തമിഴ്‌നാടാണ് മുന്നിൽ 11.19 ശതമാനമാണ് തമിഴ്‌നാടിന്റെ വളര്‍ച്ചാ നിരക്ക്. കൂടാതെ രാജ്യത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയും തമിഴ്‌നാടാണ്. ആന്ധ്രാപ്രദേശ് (8.21%), തെലങ്കാന (8.08%), കര്‍ണാടക (7.37%), ഒഡീഷ (6.84%) എന്നിവയും കേരളത്തേക്കാള്‍ മുന്നിലാണ്.
സംസ്ഥാനത്തിന്റെ നാമമാത്ര ജി.എസ്.ഡി.പി 9.97 ശതമാനം വളര്‍ച്ച മാത്രമാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ആദ്യം ബജറ്റില്‍ 2023-24 നെ അപേക്ഷിച്ച് 11.7% വളര്‍ച്ച പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ കുറവാണ്. ഒരു സംസ്ഥാനത്തിനുള്ളില്‍ ഉല്‍പ്പാദിപ്പിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ മൂല്യത്തെയാണ് നാമമാത്ര ജിഎസ്ഡിപി എന്ന് പറയുന്നത്.






