Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: thiruvananthapuram

കോണ്‍ഗ്രസിനെ വിറ്റ് ശശി തരൂര്‍; തിരുവനന്തപുരത്ത് ഉപതെരഞ്ഞെടുപ്പ്

വിദ്യാർത്ഥി-യുവജന സംഘടനകളുടെ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന ആളൊന്നുമല്ല ശശി തരൂർ. അതുകൊണ്ടുതന്നെ കോൺഗ്രസിനോട് തരൂരിന് അത്രകണ്ട് ആത്മാർത്ഥമായ പ്രതിബദ്ധതയൊന്നുമില്ല. നാലുതവണ എംപിയായി എന്നതിനപ്പുറത്തേക്ക് കോൺഗ്രസിന്റെ പ്രാദേശികമായ യാതൊരു സ്ഥാനമാനങ്ങളിലും അദ്ദേഹം ഒരു നിമിഷം പോലും ഇരുന്നിട്ടുമില്ല. അയാൾക്കുവേണ്ടി നാലുതവണ മത്സരിക്കുമ്പോഴും പോസ്റ്റർ ഒട്ടിച്ചവരുടെയും ചുമർ എഴുതിയവരുടെയും കഷ്ടപ്പാടുകളെ പറ്റി അയാൾക്ക് ധാരണയും ഉണ്ടാകില്ല. അതുകൊണ്ടൊക്കെ തന്നെയാണ് സ്വന്തം പാർട്ടിയുടെ നിലപാടുകളെ തള്ളിക്കളഞ്ഞുകൊണ്ട് സ്വന്തം സമീപനങ്ങളുമായി മുന്നോട്ടുപോകുന്നത്. സ്വന്തം പാളയത്തിലേക്ക്‌ ശശി തരൂർ വീണ്ടും വെടിപൊട്ടിച്ചതോടെ കരുതലോടെ നീങ്ങാനാണ് പാർട്ടി […]
Read more

ഗർഭപാത്രത്തിൽ സർജിക്കൽ മോപ്പ് മറന്നുവെച്ചു; ഡോക്ടർക്ക് മൂന്ന് ലക്ഷം രൂപ പിഴ

തിരുവനന്തപുരം: ഗർഭപാത്രത്തിൽ സർജിക്കൽ മോപ്പ് കുടുങ്ങി എന്ന കേസിൽ നെയ്യാറ്റിൻകര ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. സുജ അഗസ്റ്റിന് മൂന്ന് ലക്ഷം രൂപ പിഴവിധിച്ചത് കോടതി. പെർമനന്റ് ലോക് അദാലത്ത് ചെയർമാൻ പി ശശിധരൻ, അംഗങ്ങളായ വി.എൻ. രാധാകൃഷ്ണൻ, ഡോ. മുഹമ്മദ് ഷരീഫ് എന്നിവരുൾപ്പെട്ട ബെഞ്ചാണ് ശിക്ഷ വിധിച്ചത്.2022 ജൂലായ് രണ്ടിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലാണ് ജിത്തു സിസേറിയന് വിധേയയാത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം കഠിനമായ വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് മൂന്ന് തവണ ഡോക്ടർ […]
Read more

കേരള ഫിനാൻഷ്യൽ കോർപ്പറേഷന്‍റെ പേരിൽ ഓൺലൈൻ വായ്പാ തട്ടിപ്പ്, പോലീസ് കേസെടുത്തു

തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോര്‍പ്പറേഷന്‍റെ പേരിൽ വ്യക്തിഗത വായ്പ വാഗ്ദാനം ചെയ്ത് വ്യാജ ഫേസ് ബുക്ക് പേജ് വഴി തട്ടിപ്പ് നടത്തിയതിനെതിരെ കേസെടുത്ത് പോലീസ്. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് കെഎഫ്സിയുടെ പരാതിയെ തുടർന്ന് കേസെടുത്തത്. കേരള സര്‍ക്കാരിന്‍റെ ലോഗോ പ്രൊഫൈൽ പിക്ച്ചറുള്ള അപ്ലൈ ടുഡേ ഓണ്‍ലൈൻ സര്‍വീസ് എന്ന ഫേസ് ബുക്ക് പേജ് വഴിയാണ് ഓണ്‍ലൈൻ വായ്പാ തട്ടിപ്പ് നടന്നത്.ഇതിലുണ്ടായിരുന്ന ഫോണ്‍ നമ്പറിൽ വിളിച്ചവരോട് പലിശ രഹിത വായ്പ അനുവദിക്കുന്നതിന് പ്രോസസിങ് ഫീസ് ആവശ്യപ്പെട്ടെന്നാണ് കെഎഫ്സിക്ക് […]
Read more

9-ാം ക്ലാസ് വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: വെങ്ങാനൂരിൽ വിദ്യാർത്ഥിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അലോക് നാദിനെയാണ് രാവിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചു. കഴുത്തിൽ പാട് കാണുന്നുണ്ടെന്നും അബദ്ധവശാൽ ഷോക്കേറ്റതാകാമെന്നുമാണ് പൊലീസ് പറയുന്നത്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Read more

ആരോഗ്യ മന്ത്രിയെ കാണാൻ ഔദ്യോഗിക വസതിയിലെത്തിയപ്പോൾ മന്ത്രിയുടെ ഭർത്താവ് തടഞ്ഞു; ആരോപണം തള്ളി വീണാ ജോർജ്

തിരുവനന്തപുരം: ആരോഗ്യമന്ത്രിയെ കാണാൻ ഔദ്യോഗിക വസതിയിലെത്തിയപ്പോൾ മന്ത്രിയുടെ ഭർത്താവ് തടഞ്ഞെന്ന ആശവർക്കർ സമരസമിതി കോർഡിനേറ്ററുടെ ആരോപണം തള്ളി മന്ത്രി വീണാ ജോർജ്. ആരോപണത്തിന് പിന്നിലുള്ള ദുരുദ്ദേശ്യം എന്താണ് എന്നറിയില്ല. ഔദ്യോഗിക വസതിയിലല്ല തന്റെ ഭർത്താവ് താമസിക്കുന്നത്. സമരക്കാർ പത്തനംതിട്ടയിലെ വീട്ടിലേക്കും വന്നതായി അറിയില്ല. സംശയമുണ്ടെങ്കിൽ സിസിടിവി പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു. ആശമാരെനിയമസഭയ്ക്ക് പുറത്ത് വെച്ച് കണ്ടിരുന്നു, അവർ നിവേദനം നൽകിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read more

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ ബഹളം; മദ്യലഹരിയിലായിരുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിൽ ബഹളമുണ്ടാക്കിയയാളെ കസ്റ്റഡിയിലെടുത്ത് പൊലീസ്. എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പൊതുസമ്മേളനത്തിലായിരുന്നു സംഭവം. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നിടെയായിരുന്നു സ്വകാര്യ സ്ഥാപനത്തിലെ സെക്യുരിറ്റി ജീവനക്കാരൻ ബഹളമുണ്ടാക്കിയത്. പൊലീസുകാർ ഉടൻ തന്നെ ഇയാളെ വേദിക്കു പുറത്തേക്ക് കൊണ്ടുപോയി. ഇയാൾ മദ്യപിച്ചതിന്‍റെ ലഹരിയിലാണ് ബഹളമുണ്ടാക്കിയതെന്നും പെറ്റി കേസെടുത്ത് വിട്ടയച്ചതായും കന്‍റോൺമെന്‍റ് പൊലീസ് അറിയിച്ചു.കൂടാതെ ഇയാളുടെ കൈയിലുണ്ടായിരുന്ന ബാഗിൽ നിന്ന് മദ്യകുപ്പിയും കണ്ടെടുത്തിരുന്നു. ഇന്ത്യയിലെ ക്യൂബൻ അംബാസിഡർ ജുവാൻ കാർലോസ് […]
Read more

യുജിസി കരട് കൺവെൻഷനുമായി ബന്ധപ്പെട്ട സർക്കുലർ തിരുത്തി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: യുജിസി കരട് കൺവെൻഷനുമായി ബന്ധപ്പെട്ട സർക്കുലർ തിരുത്തി സംസ്ഥാന സർക്കാർ. ഗവർണർ അമർഷം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് സംസ്ഥാന സർക്കാരിന്റെ ഈ നടപടി. യുജിസി കരടിന് “എതിരായ” എന്ന പരാമർശം നീക്കി, പകരം യുജിസി റെഗുലേഷൻ – ദേശീയ ഉന്നത വിദ്യാഭ്യാസ കൺവെൻഷൻ എന്നാക്കി മാറ്റം വരുത്തി. ഗവർണർ സർക്കാരിനോട് സർക്കുലർ തിരുത്തണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സർക്കാരിൻ്റെ നിലപാട് മാറ്റം. ഗവർണർ രാജേന്ദ്ര അർലേകറുമായി ഏറ്റുമുട്ടലിനില്ലെന്ന് വ്യക്തമാക്കുന്നതാണ് സംസ്ഥാന സർക്കാരിൻ്റെ തീരുമാനം.
Read more

കാര്യവട്ടം ഗവ. കോളേജിൽ റാഗിംഗ്; മൂന്നാംവർഷ വിദ്യാർത്ഥികളായ 7 പേർക്കെതിരെ നടപടി

തിരുവനന്തപുരം: കാര്യവട്ടം ഗവൺമെന്റ് കോളേജിലെ റാഗിംഗ് പരാതി കോളേജ് ആന്‍റി റാഗിംഗ് കമ്മിറ്റി സ്ഥിരീച്ചു. ബയോടെക്നോളജി ഒന്നാം വർഷ വിദ്യാർത്ഥി ബിൻസ് ജോസിനെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തുവെന്നായിരുന്നു പരാതി. കഴക്കൂട്ടം പോലീസിനും പ്രിൻസിപ്പലിനുമാണ് പരാതി നൽകിയിരുന്നത്.തുടർന്ന് അന്വേഷണം നടത്തിയ ആൻ്റി റാഗിംങ് കമ്മിറ്റിയാണ് റാഗിങ് നടന്നതായി കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളായ ഏഴ് പേർക്കെതിരെയാണ് പരാതി. സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും പരിശോധിച്ചാണ് റാഗിംഗ് നടന്നതായി കണ്ടെത്തിയത്. കോളേജിലെ സീനിയര്‍-ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കഴിഞ്ഞ […]
Read more

എസ്‌എസ്എൽസി മോഡൽ പരീക്ഷ ചോദ്യപേപ്പർ അച്ചടി വൈകിയെന്ന വാർത്ത തെറ്റെന്ന് പരീക്ഷാ കമ്മീഷണർ

തിരുവനന്തപുരം: എസ് എസ്എൽസി മോഡൽ പരീക്ഷയുടെ ചോദ്യപേപ്പർ അച്ചടി പൂർത്തീകരിച്ചിട്ടില്ല എന്ന വിധത്തിൽ ചില മാധ്യമങ്ങളിൽ വന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് പരീക്ഷാ കമ്മീഷണറുടെ കാര്യാലയം വ്യക്തമാക്കി. പരീക്ഷാഭവൻ മുഖേന എസ് എസ് എൽ സി മോഡൽ പരീക്ഷയുടെ ചോദ്യപേപ്പർ സർക്കാർ പ്രസ്സുകളിൽ അച്ചടിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ എത്തിക്കുകയും, പരീക്ഷാ കേന്ദ്രങ്ങളിലേക്ക് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ നിന്ന് വിതരണം ചെയ്യുകയുമാണ് ചെയ്യുന്നത്.ഓരോ പരീക്ഷാ കേന്ദ്രങ്ങളിലേക്കും ആവശ്യത്തിലധികമാണ് ചോദ്യപേപ്പറുകൾ എല്ലാ വർഷവും നൽകുന്നത്. എന്നാൽ ഇത്തവണ ജില്ലാ വിദ്യാഭ്യാസ […]
Read more

സെക്രട്ടറിയേറ്റിന് മുന്നിൽ ആശാവർക്കർമാരുടെ മഹാസം​ഗമം ഫെബ്രുവരി 20 ന്

തിരുവനന്തപുരം: ആശാവർക്കർമാർ സമരം കടുപ്പിക്കുന്നു. സെക്രട്ടറിയേറ്റിന് മുന്നിൽ ആശാവർക്കർമാരുടെ മഹാസം​ഗമം ഈ മാസം 20 ന് സംഘടിപ്പിക്കാനാണ് തീരുമാനം. കേരളത്തിലെ മുഴുവൻ ആശാപ്രവർത്തകരോടും എത്താനാണ് നിർദേശം. ആവശ്യങ്ങൾ നേടാതെ സമരത്തിൽ നിന്ന് പിൻമാറില്ലെന്ന നിലപാടിലാണ് ആശാവർക്കർമാർ. അതേസമയം, സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശ വർക്കർമാർക്ക് പൊലിസ് നോട്ടീസ് നല്‍കിയിരിക്കുകയാണ്. അന്യായമായി സംഘം ചേർന്ന് ഗതാഗത തടസ്സമുണ്ടാക്കി നടത്തുന്ന സമരം നിർത്തമെന്നാവശ്യപ്പെട്ടാണ് കന്‍റോണ്‍മെന്‍റ് പൊലീസ് നോട്ടീസ് നൽകിയത്. കൂടാതെ പൊലീസ് സമരത്തിനെതിരെ കേസെടുത്തിട്ടുണ്ട്. ഈ കേസിൻെറ അന്വേഷണത്തിനായി […]
Read more
Advertisement
WhiteswanTV Footer