Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: thiruvananthapuram

തിരുവനന്തപുരത്ത് എന്‍.സി.പി ജില്ലാ കമ്മിറ്റി ഓഫീസില്‍ നേതാക്കളുടെ തമ്മിലടി; കസേരകളും ജനല്‍ച്ചില്ലുകളും തകര്‍ന്നു

തിരുവനന്തപുരം: എന്‍.സി.പി. ഓഫീസില്‍ തമ്മിലടിച്ച് നേതാക്കൾ. എന്‍.സി.പി. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലാണ് പി.സി. ചാക്കോ-ശശീന്ദ്രന്‍ വിഭാഗം നേതാക്കള്‍ തമ്മിലടിച്ചത്. ഓഫീസിലെ കസേരകളും ജനല്‍ച്ചില്ലുകളും സംഘര്‍ഷത്തില്‍ തകര്‍ത്തു.ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പുതിയ ജില്ലാ പ്രസിഡന്റായി പി.സി. ചാക്കോ നിയമിച്ച ആര്‍. സതീഷ്‌കുമാറിന്റെയും മുന്‍ പ്രസിഡന്റ് ആറ്റുകാല്‍ അജിയുടെയും നേതൃത്വത്തിലാണ് രണ്ടുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. പി.സി. ചാക്കോയുമായുള്ള അഭിപ്രായവ്യത്യാസത്തിൽ അടുത്തിടെ ആറ്റുകാല്‍ അജിയെ ജില്ലാപ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. തുടര്‍ന്ന് ആര്‍. സതീഷ്‌കുമാറിനെ പി.സി. ചാക്കോ പുതിയ പ്രസിഡന്റായി നിയമിച്ചു. […]
Read more

കേരള-തമിഴ്നാട് തീരങ്ങളിൽ കടലാക്രമണ സാധ്യത; കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് പ്രത്യേക ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം: കേരള, തമിഴ്നാട് തീരപ്രദേശങ്ങളിൽ കടലാക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ രാവിലെ 05.30 മുതൽ വൈകുന്നേരം 05.30 വരെ കേരള തീരത്ത് 0.2 മുതൽ 0.6 മീറ്റർ വരെയും, തമിഴ്നാട് തീരത്ത് 0.5 മുതൽ 0.7 മീറ്റർ വരെയും ഉയർന്ന തിരമാലകൾ ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കടലാക്രമണ സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ […]
Read more

ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കാണാതായെന്ന് പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: ബാലരാമപുരം കോട്ടുകാൽക്കോണത്ത് രണ്ട് വയസുകാരിയെ കാണാതായതായി പരാതി. ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദുവിനെയാണ് ഇന്ന് രാവിലെ കാണാതായത്. ഉറങ്ങിക്കിടന്ന കുട്ടിയെ പിന്നീട് കാണാനില്ലെന്നായിരുന്നു മാതാപിതാക്കളുടെ പരാതി. സംഭവത്തെ തുടർന്ന് ബാലരാമപുരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

വിതുരയിൽ കാട്ടാന ആക്രമണം; റബർ ടാപ്പിങ് തൊഴിലാളിക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: വിതുരയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി റബർ ടാപ്പിങ് തൊഴിലാളിക്ക് ഗുരുതര പരിക്ക്. വിതുര പഞ്ചായത്തിലെ മണലി വാർഡിൽ കൊമ്പ്രാൻകല്ല് പെരുമ്പറാടി ആദിവാസി മേഖലയിൽ തടതരികത്ത് ശിവാ നിവാസിൽ ശിവാനന്ദൻ കാണി(46) ആക്രമണത്തിന് ഇരയായത്. ഇന്ന് പുലർച്ചെ ടാപ്പിംഗ് തൊഴിലിനു പോയപ്പോഴാണ് അപകടം ഉണ്ടായത്. ശിവാനന്ദനെ കണ്ട ആന ചവിട്ടുകയും പിന്നാലെ തുമ്പിക്കൈ കൊണ്ട് ദൂരേയ്ക്ക് വലിച്ചെറിയുകയുമായിരുന്നു. ശിവാനന്ദന് മുഖത്ത് മുറിവും, വാരിയെല്ലിന് പൊട്ടലും, നെഞ്ചിൽ ക്ഷതവുമേറ്റു. നിലവിളികേട്ട് കൂടെ ജോലി ചെയ്യുകയായിരുന്നുവർ വിതുര താലൂക്ക് ആശുപത്രിയിൽ […]
Read more

നെടുമങ്ങാട് ടൂറിസ്റ്റ് ബസ് അപകടം; ഡ്രൈവർ കസ്റ്റഡിയിൽ

തിരുവനന്തപുരം: നെടുമങ്ങാട് ഇഞ്ചിയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ബസ് ഡ്രൈവർ കസ്റ്റഡിയിൽ. ഒറ്റശേഖരമംഗലം സ്വദേശി അരുൾ ദാസിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. അപകടം നടന്ന ശേഷം ഇയാൾ ഓടി രക്ഷപെട്ടിരുന്നു. അതേസമയം അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. കാവല്ലൂർ സ്വദേശിനി ദാസിനി(61)യാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും നെടുമങ്ങാട് ജില്ലാ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10.20 നാണ് അപകടം ഉണ്ടായത്. അമിത വേഗമാണ് അപകടത്തിന് കാരണമെന്നാണ് ബസ്സിൽ ഉണ്ടായിരുന്ന […]
Read more

സംസ്ഥാന കലോത്സവം; വേദികളില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പ്

തിരുവനന്തപുരം: സംസ്ഥാന കലോത്സവ വേദികളില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പ്രധാന വേദികളിലെല്ലാം ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ടീമിന്റെ സേവനം ലഭ്യമാണ്.ആരോഗ്യ വകുപ്പിന് വിപുലമായ സംവിധാനങ്ങളുണ്ടെന്നും അതിനാല്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. കലോത്സവങ്ങളില്‍ പങ്കെടുക്കുന്നത് നമ്മുടെ കുഞ്ഞുങ്ങളാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ഏകോപനത്തില്‍ എല്ലാ വേദികളിലും നല്ല നിലയില്‍ തന്നെ മെഡിക്കല്‍ ടീം പ്രവര്‍ത്തിച്ചു വരുന്നു. ആവശ്യമെങ്കില്‍ കൂടുതല്‍ ടീമിനെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു .
Read more

അനധികൃത മദ്യവില്‍പ്പന; രണ്ട് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് അനധികൃത മദ്യവില്‍പ്പന നടത്തിയ സംഭവത്തിൽ തൃശ്ശൂരിലും തിരുവനന്തപുരത്തുമായി കസ്റ്റഡിയിൽ. പോത്തന്‍കോട് സ്വദേശി സുരേഷ് കുമാര്‍(55) ആണ് തിരുവനന്തപുരത്ത് പിടിയിലായത്. സുരേഷ് കുമാറിന്റെ പക്കല്‍ നിന്ന് 14 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യമാണ് പിടികൂടിയത്. തൃശ്ശൂര്‍ എടത്തിരുത്തി സ്വദേശി ഗോപി എന്നയാളില്‍ നിന്നും വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 11 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം മദ്യമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. തിരുവനന്തപുരം എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Read more

മേൽവസ്ത്രം ധരിച്ചുകൊണ്ടുള്ള ക്ഷേത്രദർശനം സാധ്യമാണോയെന്ന കാര്യം ചർച്ച ചെയ്യും: തിരുവിതാംകൂർ ദേവസ്വം ബോർഡ്

തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ മേൽവസ്ത്രമഴിക്കണമെന്ന നിബന്ധന ഒഴിവാക്കേണ്ടതാണെന്ന സ്വാമി സച്ചിദാനന്ദയുടെ പ്രസ്താവനയിൽ പ്രതികരണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. മേൽവസ്ത്രം ധരിച്ചുകൊണ്ടുള്ള ക്ഷേത്രദർശനം സാധ്യമാണോയെന്ന കാര്യം ചർച്ചചെയ്യുമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ 1252 ക്ഷേത്രങ്ങളാണുള്ളത്. ക്ഷേത്രങ്ങളിൽ മേൽവസ്ത്രം അഴിച്ച് കയറണമെന്ന നിബന്ധന ഒഴിവാക്കേണ്ടതാണെന്നും ഇത്തരം അന്ധാചാരങ്ങൾ നീക്കാൻ ശ്രീനാരായണീയ സമൂഹം ഇടപെടണമെന്നും ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ചൊവ്വാഴ്ച പറഞ്ഞിരുന്നു. പല കോണുകളിൽ നിന്ന് ഇത്തരമൊരു ആവശ്യം ഉയർന്നുവരുന്നുണ്ട്. അതിനാൽ […]
Read more

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഇനി ഒപി ടിക്കറ്റ് സൗജന്യമല്ല

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റിന് നിരക്ക് ഏർപ്പെടുത്തി. ആശുപത്രി വികസന സമിതിയുടേതാണ് തീരുമാനം. നേരത്തെ സൗജന്യമായിരുന്ന ടിക്കറ്റിന് ഇപ്പോൾ 10 രൂപയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിൽ പ്രതിപക്ഷം വിയോജിപ്പ് പ്രകടപ്പിച്ചു. അതേസമയം ബിപിഎൽ വിഭാഗത്തിന് ഒപി സൗജന്യം ആയിരിക്കും. 75 വർഷത്തിനിടയിൽ ആദ്യമായിട്ടാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിരക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചത്. കഴിഞ്ഞദിവസമാണ് ആശുപത്രി വികസന സമിതിയുടെ അജണ്ട പുറത്തുവന്നത്. മറ്റ് മെഡിക്കൽ കോളജുകളിലും നിരക്ക് ഏർപ്പെടുത്തിയിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലും ഒപി ടിക്കറ്റിന് […]
Read more

തിരുവനന്തപുരം മൃഗശാലയില്‍ നിന്നും ചാടിപ്പോയ മൂന്നാമത്തെ ഹനുമാന്‍ കുരങ്ങിനെയും പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ നിന്നും ചാടിപ്പോയ മൂന്നാമത്തെ ഹനുമാന്‍ കുരങ്ങിനെയും പിടികൂടി. ഇന്ന് ഉച്ചയോട് കൂടിയാണ് മൂന്നാമത്തെ കുരങ്ങിനെയും പിടികൂടിയത്. ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ആണ് ഹനുമാന്‍ കുരങ്ങനെ താഴെയിറക്കിയത്. ഉച്ചയോടുകൂടി കെഎസ്ഇബി എയര്‍ ലിഫ്റ്റ് ഉപയോഗിച്ചാണ് ഹനുമാന്‍ കുരങ്ങിനെ മരത്തില്‍ നിന്ന് താഴെയിറക്കിയത്. കെഎസ്ഇബി പി എം ജി യൂണിറ്റ് ആണ് ഇതിനായി ഉപയോഗിച്ചത്. മൃഗശാല ഡയറക്ടര്‍ അടക്കമുള്ള ജീവനക്കാരുടെ നേതൃത്വത്തിലാണ് ഉദ്യമം. ചൊവ്വാഴ്ചയാണ് രണ്ട് കുരങ്ങുകള്‍ കൂട്ടില്‍ തിരികെയെത്തിയത്. മൃഗശാല വളപ്പിനുള്ളിലെ മരത്തില്‍ […]
Read more
Advertisement
WhiteswanTV Footer