Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: thiruvananthapuram

സപ്ലൈകോ എംഡിയായി അശ്വതി ശ്രീനിവാസ് ചുമതലയേറ്റു

തിരുവനന്തപുരം: സപ്ലൈകോ മാനേജിംഗ് ഡയറക്ടറായി അശ്വതി ശ്രീനിവാസ് ചുമതലയേറ്റു. കോട്ടയം സ്വദേശിയായ അശ്വതി ശ്രീനിവാസ് തിരുവനന്തപുരം സബ് കലക്ടർ, എറണാകുളം ജില്ല ഡെവലപ്മെൻറ് കമ്മീഷണർ എന്നീ സ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2020 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ ഇവർ 2022 ഒക്ടോബറിലാണ് തിരുവനന്തപുരം സബ് കള്കടറായി ചുമതലയേറ്റത്. നിതി ആയോഗ് അസിസ്റ്റന്റ് സെക്രട്ടറി, പാലക്കാട് അസിസ്റ്റന്റ് കളക്ടർ എന്നീ പദവികളിലും അശ്വതി ജോലി ചെയ്തിരുന്നു.മെഡിക്കൽ ബിരുദദാരിയായ അശ്വതി, സിവിൽ സർവീസ് പരീക്ഷയിൽ 40-ാം റാങ്ക് സ്വന്തമാക്കി, നാലാമത്തെ ശ്രമത്തിലാണ് അശ്വതി […]
Read more

പ്ലസ് വൺ വിദ്യാർത്ഥി സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം: കാട്ടാക്കട കുറ്റിച്ചലിൽ പ്ലസ് വൺ വിദ്യാർത്ഥിയെ സ്കൂളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുറ്റിച്ചൽ വൊക്കേഷണൽ ആൻഡ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി കുറ്റിച്ചൽ എരുമകുഴി സ്വദേശി ബെൻസൺ ഏബ്രഹാമിനെയാണ് രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതൽ വിദ്യാർത്ഥിയെ കാണാനില്ലായിരുന്നു. ബന്ധുക്കൾ അന്വേഷിക്കുന്നതിനിടയിലാണ് മൃതദേഹം സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം എന്തെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read more

തമ്പാനൂർ റെയിൽവേ സ്റ്റേഷനിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ബോംബ് ഭീഷണി, ഇരുസ്ഥലങ്ങളിലും ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണ്

തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷനിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ബോംബ് ഭീഷണി. കേരളാ പോലീസിന്റെ ഫേസ്ബുക്ക് മെസെഞ്ചറിലാണ് സന്ദേശമെത്തിയത്. തെലങ്കാനയിൽ നിന്നാണ് സന്ദേശം അയച്ചിരിക്കുന്നതെന്ന് പോലീസ് കണ്ടെത്തി. സന്ദേശത്തെ തുടർന്ന് ഇരുസ്ഥലങ്ങളിലും ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണ്. നെടുമ്പാശ്ശേരി വിമാനത്താവളം, തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം എന്നിവിടങ്ങളിലെ റെയിൽവേ സ്റ്റേഷനുകൾ എന്നീ സ്ഥലങ്ങളിൽ ബോംബ് വച്ചിട്ടുണ്ടെന്നും 36 മണിക്കൂറിനുള്ളിൽ ബോംബ് പൊട്ടുമെന്നുമായിരുന്നു സന്ദേശം. വ്യാജഭീഷണിയാണോ എന്നത് പരിശോധിച്ച് വരികയാണ്. ബോംബ് ഭീഷണി നേരിട്ടയിടങ്ങളിൽ സുരക്ഷാ ഏജൻസികൾ പ്രത്യേകയോ​ഗം ചേർന്നു.തിരുവനന്തപുരം […]
Read more

വന്യമൃഗങ്ങളുടെ ആക്രമണം തടയാൻ കർമ്മപദ്ധതിയുമായി വനം വകുപ്പ്

തിരുവനന്തപുരം: വന്യജീവി ആക്രമണങ്ങൾ തടയുന്നതിന് പുതിയ കർമ്മപദ്ധതിയുമായി വീണ്ടും വനം വകുപ്പ്. ഇതിനായി 10 മിഷനുകൾ വനം വകുപ്പ് രൂപീകരിച്ചു. കൂടാതെ എല്ലാ ഫോറസ്റ്റ് ഡിവിഷനിലും ആന താരകൾ നിർമ്മിക്കാനും വന്യമൃഗങ്ങളുടെ സ്ഥിരം സഞ്ചാര പാതകൾ നിരീക്ഷിക്കുവാനും കർമ്മപദ്ധതിയിൽ തീരുമാനമായി. സന്നദ്ധ പ്രതികരണ സേന വന്യജീവി സംഘർഷ മേഖലയിൽ ഉണ്ടാക്കും. ഒപ്പം തന്നെ ഗോത്ര സമൂഹത്തിന്റെ അറിവ് പ്രയോജനപ്പെടുത്തും. വന്യമൃഗങ്ങൾക്ക് വനത്തിൽ തന്നെ ഭക്ഷണവും ജലവും ഉറപ്പാക്കും. വന്യമൃഗങ്ങളുടെ സ്വഭാവ മാറ്റങ്ങൾ പഠിക്കാൻ വിദഗ്ധസമിതി രൂപീകരിക്കുമെന്നും വനാതിർത്തികളിൽ […]
Read more

മംഗലപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ പതിനഞ്ചുകാരനെ ആറ്റിങ്ങലിൽ നിന്ന് കണ്ടെത്തി; രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം: മംഗലപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ പതിനഞ്ചുകാരനെ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കുട്ടിയെ കണ്ടെത്തിയത് ആറ്റിങ്ങലിൽ വെച്ചാണ്. കീഴാറ്റിങ്ങലിൽ റബർ തോട്ടത്തിൽ തടഞ്ഞുവെച്ചിരുന്ന ആഷിഖിനെ പിൻതുടർന്ന് എത്തിയ പൊലീസാണ് രക്ഷപ്പെടുത്തിയത്. സംഭവത്തിൽ രണ്ടു പേർ പിടിയിലായി. സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർ ഓടി രക്ഷപ്പെടുകയും ചെയ്തു. കാറിലെത്തിയ സംഘം രാത്രി 7:45 ഓടുകൂടിയാണ് ആഷിഖിനെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ ബന്ധുക്കൾ മംഗലപുരം പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ കേസന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.
Read more

ബന്ധുവിൻ്റെ വീട്ടിൽ ജോലിക്ക് പോയി; കാണാതായ മധ്യവയസ്കൻ്റെ മൃതദേഹം വനത്തിൽ നിന്നും കണ്ടെത്തി

തിരുവനന്തപുരം: പാലോട് -മങ്കയം അടിപ്പറമ്പ് വനത്തിൽ 5 ദിവസത്തോളം പഴക്കം ചെന്ന മൃതദേഹം കണ്ടെത്തി. മടത്തറ- ശാസ്താംനട – വലിയ പുലിക്കോട് ചതുപ്പിൽ ബാബുവിന്റെ (50) മൃതദേഹം ആണ് കണ്ടെത്തിയത്. ഇയാൾ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചതായാണ് സംശയം. ശാസ്താം നടയിലെ വീട്ടിൽ നിന്നും കഴിഞ്ഞ ബുധനാഴ്ച്ച ജോലിക്കായി അടിപ്പറമ്പിലെ ബന്ധു വീട്ടിൽ പോയതാണ് ബാബു. ഇത്രയും ദിവസമായിട്ടും വീട്ടിൽ തിരിച്ച് എത്തിയില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബന്ധു വീട്ടിലും എത്തിയില്ലെന്ന് മനസ്സിലായി. തുടർന്ന് ബന്ധുകൾ വനത്തിൽ നടത്തിയ […]
Read more

തിരുവനന്തപുരത്ത് മെഡിക്കൽ വിദ്യാർത്ഥിയായ മകൻ അച്ഛനെ വെട്ടിക്കൊന്നു

തിരുവനന്തപുരം: വെള്ളറടയിൽ അച്ഛനെ വെട്ടിക്കൊന്ന് മകൻ. കിളിയൂർ സ്വദേശി ജോസ് (70) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം മകൻ പ്രദീപ് പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. പ്രദീപ് മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു. ചൈനയിൽ മെഡിക്കൽ പഠനം നടത്തുന്നതിനിടെ കൊറോണ കാലത്ത് വിദ്യാഭ്യാസം മുടങ്ങി നാട്ടിലെത്തിയതെന്നാണ്. സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കാത്തതിനാലാണ് അച്ഛനെ താൻ കൊലപ്പെടുത്തിയതെന്ന് പ്രദീപ് പൊലീസിനോട് പറഞ്ഞതായി വിവരം.
Read more

തിരുവനന്തപുരത്ത് എന്‍.സി.പി ജില്ലാ കമ്മിറ്റി ഓഫീസില്‍ നേതാക്കളുടെ തമ്മിലടി; കസേരകളും ജനല്‍ച്ചില്ലുകളും തകര്‍ന്നു

തിരുവനന്തപുരം: എന്‍.സി.പി. ഓഫീസില്‍ തമ്മിലടിച്ച് നേതാക്കൾ. എന്‍.സി.പി. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലാണ് പി.സി. ചാക്കോ-ശശീന്ദ്രന്‍ വിഭാഗം നേതാക്കള്‍ തമ്മിലടിച്ചത്. ഓഫീസിലെ കസേരകളും ജനല്‍ച്ചില്ലുകളും സംഘര്‍ഷത്തില്‍ തകര്‍ത്തു.ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പുതിയ ജില്ലാ പ്രസിഡന്റായി പി.സി. ചാക്കോ നിയമിച്ച ആര്‍. സതീഷ്‌കുമാറിന്റെയും മുന്‍ പ്രസിഡന്റ് ആറ്റുകാല്‍ അജിയുടെയും നേതൃത്വത്തിലാണ് രണ്ടുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. പി.സി. ചാക്കോയുമായുള്ള അഭിപ്രായവ്യത്യാസത്തിൽ അടുത്തിടെ ആറ്റുകാല്‍ അജിയെ ജില്ലാപ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. തുടര്‍ന്ന് ആര്‍. സതീഷ്‌കുമാറിനെ പി.സി. ചാക്കോ പുതിയ പ്രസിഡന്റായി നിയമിച്ചു. […]
Read more

കേരള-തമിഴ്നാട് തീരങ്ങളിൽ കടലാക്രമണ സാധ്യത; കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് പ്രത്യേക ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം: കേരള, തമിഴ്നാട് തീരപ്രദേശങ്ങളിൽ കടലാക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ രാവിലെ 05.30 മുതൽ വൈകുന്നേരം 05.30 വരെ കേരള തീരത്ത് 0.2 മുതൽ 0.6 മീറ്റർ വരെയും, തമിഴ്നാട് തീരത്ത് 0.5 മുതൽ 0.7 മീറ്റർ വരെയും ഉയർന്ന തിരമാലകൾ ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കടലാക്രമണ സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ […]
Read more

ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കാണാതായെന്ന് പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: ബാലരാമപുരം കോട്ടുകാൽക്കോണത്ത് രണ്ട് വയസുകാരിയെ കാണാതായതായി പരാതി. ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദുവിനെയാണ് ഇന്ന് രാവിലെ കാണാതായത്. ഉറങ്ങിക്കിടന്ന കുട്ടിയെ പിന്നീട് കാണാനില്ലെന്നായിരുന്നു മാതാപിതാക്കളുടെ പരാതി. സംഭവത്തെ തുടർന്ന് ബാലരാമപുരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

Recent News

Advertisement
WhiteswanTV Footer