Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: thiruvananthapuram

ഒരു വർഷം മുമ്പ് വിവാഹം; യുവതിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: ആര്യനാട് ഭര്‍തൃഗൃഹത്തില്‍ യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. തോളൂര്‍ മേരിഗിരി മരിയനഗര്‍ വീട്ടുനമ്പര്‍ 9-ല്‍ അപര്‍ണ(24)യെയാണ് കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി ഒന്‍പതരയോടെ വീട്ടിലുള്ളവർ വിളിച്ചിട്ടും മുറി തുറക്കാത്തതിനെ തുടർന്ന് വാതില്‍ ചവിട്ടിത്തുറന്ന് നോക്കിയപ്പോഴാണ് അപര്‍ണയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഒരുവര്‍ഷം മുന്‍പായിരുന്നു അപര്‍ണയുടെ വിവാഹം. ഭര്‍ത്താവ് അക്ഷയ് വിദേശത്ത് സൗണ്ട് എന്‍ജിനിയറായി ജോലിചെയ്യുകയാണ്. കുര്യാത്തി സ്വദേശി ശശിധരന്‍നായരുടെയും രമാകുമാരിയുടെയും മകളാണ് അപര്‍ണ. സഹോദരി: അശ്വതി. സംഭവത്തിൽ ആര്യനാട് പോലീസ് കേസെടുത്തു. മരണകാരണത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ് […]
Read more

തിരുവനന്തപുരം വിമാനത്താവളത്തില്‍ ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ അടിയന്തര ലാന്‍ഡിങ്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി ബ്രിട്ടീഷ് വിമാനം. 100 നോട്ടിക്കല്‍മൈല്‍ അകലെയുള്ള യുദ്ധകപ്പലില്‍നിന്നും പറന്നുയര്‍ന്ന വിമാനത്തിന് കടല്‍ പ്രക്ഷുബ്ധമായതിനാല്‍ തിരികെ ഇറക്കാൻ സാധിച്ചില്ല. പിന്നാലെ ഇന്ധനം കുറവായതിനാല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് ആവശ്യപ്പെടുകയായിരുന്നു. ശനിയാഴ്ച രാത്രി ഒന്‍പതരയോടെ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. പ്രതിരോധ വകുപ്പിന്റെ നടപടികള്‍ക്ക് ശേഷം ഇന്ധനം നിറച്ച് വിമാനം തിരിച്ചുപറക്കും. Content: British fighter jet makes emergency landing at Thiruvananthapuram airport
Read more

തിരുവനന്തപുരം നഗരത്തിൽ മോഷണ ശ്രമം

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ പുലർച്ചെ മോഷണ ശ്രമം. കുന്നുകുഴി തേക്കുംമൂടിനു സമീപത്തെ വീട്ടിലായിരുന്നു ഇന്നലെ പുലർച്ചെ ജനൽക്കമ്പി മുറിച്ചുമാറ്റി മോഷ്ടാക്കൾ അകത്ത് ശ്രമം നടത്തിയത്. എന്നാൽ ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതോടെ മോഷ്ടാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു. ബുധനാഴ്ച‌ പുലർച്ചെ ഒന്നരയോടെയാണ് കുന്നുകുഴി തേക്കുംമൂട് സ്വദേശി രാജേന്ദ്രന്റെ വീട്ടിൽ മോഷണശ്രമം നടന്നത്. രാജന്ദ്രന്റെ മകൻ രാഗേഷും കുടുംബവുമാണ് വീട്ടിലുണ്ടായിരുന്നത്. പുലർച്ചെ ആരോ ഗേറ്റിൽ തട്ടുന്നപോലുള്ള ശബ്ദംകേട്ടാണ് രാഗേഷും കുടുംബവും ഉണർന്നത്. ആരെയും കാണാത്തതിനാൽ തിരികെ കിടക്കാനായി മുകളിലത്തെ നിലയിലേക്കു […]
Read more

ചരിത്രത്താളുകളിൽ മുത്തമിട്ട് വിഴിഞ്ഞം; ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പൽ തീരം തൊട്ടു

തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്‍സി ഐറീന വിഴിഞ്ഞം തുറമുഖത്ത് ബർത്ത് ചെയ്‌തു. രാവിലെ ഒൻപത് മണിയോടെയാണ് ബർത്തിംഗ് പൂർത്തിയായത്. തൃശ്ശൂർ സ്വദേശിയായ ക്യാപ്റ്റൻ വില്ലി ആന്റണിയാണ് എംഎസ്‌സി ഐറീന ചരക്ക് കപ്പലിലെ കപ്പിത്താൻ. സൗത്ത് ഏഷ്യൻ തുറമുഖങ്ങളിൽ ഇതാദ്യമായാണ് ഐറീന എത്തുന്നത്. 400 മീറ്റർ നീളവും 61 മീറ്റർ വീതിയുമുള്ളതാണ് എംഎസ്‌സി ഐറീന. ക്യാപ്റ്റനെ കൂടാതെ കപ്പലിലെ ക്രൂവിലും മലയാളിയുണ്ട്. വിഴിഞ്ഞത്ത് ബർത്ത് ചെയ്യുന്ന 347ാമത്തെ കപ്പലാണ് എംഎസ്‌സി ഐറീന. മെഡിറ്ററേനിയൻ ഷിപ്പിംഗ് […]
Read more

കരമന പാലത്തിന് താഴെ പഴക്കംചെന്ന മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം കരമനയാറ്റിൽ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി. കരമന പാലത്തിന് താഴെ ആദ്യം മൃതദേഹം കണ്ടത് സമീപവാസികളാണ്. മൃതദേഹം കണ്ട സമീപവാസികൾ ഫയർഫോഴ്സിനെ വിവരം അറിയിച്ചതിന് പിന്നാലെ മൂന്നരയോടെ സജി, വിജിൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സ്കൂബ സംഘം സ്ഥലത്തെത്തിയാണ് കരയ്ക്കെത്തിച്ചത്. മൃതദേഹം പുരുഷന്റേതാണെങ്കിലും അഴുകിയ നിലയിലായതിനാൽ മുഖം വ്യക്തമല്ല. ലുങ്കിയും അടിവസ്ത്രവും ധരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടാകുമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു. കനത്ത മഴയിൽ ഇവിടെ ഒഴുക്ക് ശക്തമായിരുന്നതിനാൽ കഴിഞ്ഞ […]
Read more

10 പേരെ വിവാഹം ചെയ്തു മുങ്ങി; പ്രതിശ്രുത വധു’ അറസ്റ്റിൽ

തിരുവനന്തപുരം: പത്ത് പേരെ വിവാഹം കഴിച്ച് മുങ്ങിയ പ്രതി പിടിയിൽ. സമൂഹമാധ്യമങ്ങളിൽ വിവാഹപ്പരസ്യം നൽകിയും വിവിധ കഥകൾ മെനഞ്ഞും വിവിധ ജില്ലകളിലായി പത്തു പേരെയാണ് കബളിപ്പിച്ച് ഇവർ കടന്നു കളഞ്ഞത്. എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയും രണ്ടു വയസ്സുള്ള കുട്ടിയുടെ മാതാവുമായ രേഷ്മ ആണ് അടുത്ത വിവാഹത്തിനു തൊട്ടുമുൻപ് പോലീസ് പിടിയിലായത്. ഇന്നലെ രാവിലെ വിവാഹത്തിനായി ഒരുങ്ങി ഓഡിറ്റോറിയത്തിലേക്കു പോകാൻ നിന്ന രേഷ്മയെ പ്രതിശ്രുത വരനായ പഞ്ചായത്ത് അംഗത്തിന്റെ പരാതിയിൽ ആര്യനാട് പൊലീസ് നാടകീയമായി അറസ്റ്റ് ചെയ്യുകയായിരുന്നു. 45 […]
Read more

അമ്മ വഴക്ക് പറഞ്ഞു; തിരുവനന്തപുരത്ത് നാലാം ക്ലാസുകാരി ജീവനൊടുക്കിയ നിലയിൽ

തിരുവനന്തപുരം: ശാന്തിവിളയിൽ അമ്മ വഴക്ക് പറഞ്ഞതിന്റെ പേരിൽ നാലാം ക്ലാസുകാരി ജീവനൊടുക്കിയ നിലയിൽ. അഹല്യ എന്ന ഒമ്പത് വയസുകാരിയാണ് വീട്ടിലെ മുറിയിൽ ഫാനിൽ തൂങ്ങി മരിച്ചത്. രാവിലെ ഇളയ കുട്ടി നിലത്തുവീഴുകയും ഇതേത്തുടർന്ന് അമ്മ അഹല്യയെ വഴക്ക് പറഞ്ഞിരുന്നു. ഇതിൻ്റെ പേരിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read more

വാഴത്തോട്ടത്തിൽ നിന്ന് പലപ്പോഴായി മോഷണം, പോയത് 26000 രൂപയുടെ വാഴക്കുലകൾ

തിരുവനന്തപുരം:തിരുവനന്തപുരത്ത് വാഴക്കുലകൾ മോഷ്ടിച്ച കേസിൽ രണ്ട് പേർ പിടിയിൽ. കാഞ്ഞിരംകുളം കഴിവൂർ സ്വദേശികളായ ശരത്ത്(21) സൂരജ്(21) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. പയറ്റുവിള സ്വദേശി രാമചന്ദ്രനും സുഹൃത്തുക്കളും ചേർന്നു നടത്തിയ കൂട്ടുകൃഷി വാഴത്തോട്ടത്തിൽ നിന്നു പലപ്പോഴായി 26,000 രൂപയുടെ കപ്പവാഴക്കുലകൾ മോഷ്ടിച്ചതോടെയാണ് പരാതി നൽകിയത്. പ്രതികളിൽ ശരത്തിനെതിരെ വിഴിഞ്ഞം, കാഞ്ഞിരംകുളം സ്‌റ്റേഷനുകളിൽ പോക്സോ, വാഹന മോഷണ കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read more

തിരുവനന്തപുരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞുകൂടി

കൊച്ചിയിൽ മുങ്ങിയ കപ്പലിൽ നിന്നുള്ള കണ്ടെയ്നർ മാലിന്യങ്ങൾ തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശങ്ങളിൽ അടിഞ്ഞുകൂടിക്കൊണ്ടിരിക്കുകയാണ്. ഇത് പൂർണമായും നീക്കം ചെയ്യാത്തത് പരിസ്ഥിതി പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് വിദഗ്ധർ പറയുന്നു. കോവളം അശോക ബീച്ച്, മുക്കംകോടിമുന, ചെറിയതുറ, ചെറിയതുറ പള്ളി, പെരുമാതുറ, സെന്റ് ആൻഡ്രൂസ്, തുമ്പ, ആഴിമല, അടിമലത്തുറ, അഞ്ചുതെങ്ങ്, വർക്കല തീര പ്രദേശങ്ങളിലാണ് പ്ലാസ്റ്റിക് മാലിന്യങ്ങളും തടിയും പഞ്ഞിക്കെട്ടുകളും മറ്റും അടിഞ്ഞിരിക്കുന്നത്. മാലിന്യങ്ങൾ നിറഞ്ഞതിനെ തുടർന്ന് പല ബീച്ചുകളിലും സഞ്ചാരികളെ പ്രവേശിപ്പിക്കുന്നില്ല. കോവളത്തും ശംഖുമുഖത്തും തീരത്തോട് ചേർന്ന് കയർ കെട്ടിത്തിരിച്ച് […]
Read more

തിരുവനന്തപുരത്ത് സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; വിദ്യാർഥികള്‍ക്ക് പരിക്ക്

തിരുവനന്തപുരം: നഗരൂരിൽ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം നഗരൂര്‍ വെള്ളല്ലൂർ ഗവണ്മെന്‍റ് എൽപി സ്കൂളിലെ ബസാണ് . ഇന്ന് രാവിലെ ഒമ്പതരയോടെ അപകടത്തിൽപ്പെട്ടത്. കുട്ടികളുമായി പോയ ബസ് റോഡിൽ നിന്ന് നിയന്ത്രണം വിട്ട് വയലിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഒരു കുട്ടിക്ക് കൈക്ക് പരിക്കേറ്റു. മറ്റു കുട്ടികള്‍ക്ക് സാരമായ പരിക്കില്ലെന്നാണ് വിവരം. അപകടം നടന്ന ഉടനെ നാട്ടുകാരടക്കം ചേര്‍ന്ന് ബസിലുണ്ടായിരുന്ന കുട്ടികളെ പുറത്തെത്തിക്കുകയായിരുന്നു. എല്ലാ കുട്ടികളെയും അടുത്തുള്ള ഹെല്‍ത്ത് സെന്‍ററിലേക്ക് മാറ്റി. ബസ് റോഡിൽ നിന്ന് തെന്നി വയലിലേക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix