Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: thiruvanathapuram

മഴ മുന്നറിയിപ്പിൽ മാറ്റം: ആലപ്പുഴയിൽ ഓറഞ്ച് അലേർട്ട്; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഏഴ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആലപ്പുഴ ജില്ലയിൽ ഓറഞ്ച് അലേർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലേ‍ർട്ടുമാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അറബിക്കടലിൽ ചക്രവാത ചുഴിയും നിലനിൽക്കുന്നുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളിൽ ഏർപ്പെടുത്തിയിരുന്ന മത്സ്യബന്ധന വിലക്ക് പിൻവലിച്ചിട്ടുണ്ട്. കേരള തീരത്തോട് ചേർന്ന് ന്യൂനമർദ്ദപാത്തി രൂപപ്പെട്ടിട്ടുണ്ടെന്നും […]
Read more

പിണറായി വിജയനെ വിമാനത്തില്‍ വെച്ച് വധിക്കാന്‍ ശ്രമിച്ച കേസ്; ഗുരുതര വകുപ്പ് ഒഴിവാക്കി പൊലീസ്

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തില്‍ വെച്ച് വധിക്കാന്‍ ശ്രമിച്ചെന്ന കേസിലെ ഗുരുതര വകുപ്പുകൾ പോലീസ് ഒഴിവാക്കി. വ്യോമയാന നിയമത്തിലെ വകുപ്പുകളാണ് ഒഴിവാക്കിയിരിക്കുന്നത്. അന്തിമ റിപ്പോര്‍ട്ട് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. സംഭവം നടന്ന് നാല് വര്‍ഷത്തിന് ശേഷമാണ് കേസില്‍ റിപ്പോര്‍ട്ട് സമർപ്പിക്കുന്നത്. 2022 ജൂണ്‍ 13ന് കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചത്. ഇത് വലിയ വിവാദമായിരുന്നു. വിമാനത്തിനുള്ളില്‍ വെച്ച് മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു കേസ്. […]
Read more

13-ാം നമ്പർ കാറിന് ശാപമോക്ഷം; ചോദിച്ചു വാങ്ങി കെ.എം.ഷാജി

തിരുവനന്തപുരം: മന്ത്രിമാർ എടുക്കാൻ മടി കാണിച്ചിരുന്ന 13-ാം നമ്പർ കാർ ചോദിച്ചുവാങ്ങി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം.ഷാജി. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഷാജി എത്തിയിരുന്നത് താത്കാലിമായി അനുവദിച്ച ഒമ്പതാം നമ്പർ കാറിലായിരുന്നു. ഒമ്പതാം നമ്പർ നമുക്ക് വേണ്ടെന്ന് പ്രവർത്തകർ പറയുന്നതിന്റെ വീഡിയോ വൈറലായിരുന്നു. ഷാജിക്ക് നൽകിയ 9-ാം നമ്പർ കാർ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് കെ.എം.ഷാജി 13-ാം നമ്പർ കാർ ചോദിച്ചു വാങ്ങിയത്. അശുഭകരമായ നമ്പറെന്ന അന്ധവിശ്വാസം 13-ാം നമ്പറിനെ ചുറ്റിപറ്റി നിലനിൽക്കുന്നുണ്ട്. […]
Read more

സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ബിജെപിയും; ബി ബി ഗോപകുമാര്‍ സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: കേരള നിയമസഭാ ചരിത്രത്തില്‍ ആദ്യമായി സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ എന്‍ഡിഎയും. ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറാണ് ബിജെപിയുടെ സ്പീക്കര്‍ സ്ഥാനാർഥി. നിയമസഭാ സെക്രട്ടറി ഷാജി സി ബേബിക്ക് ഗോപകുമാർ പത്രിക സമർപ്പിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ യുഡിഎഫിന്റെയും എ സി മൊയ്തീന്‍ എല്‍ഡിഎഫിന്റേയും സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ബിജെപിക്ക് മൂന്ന് എംഎല്‍എമാരാണ് സഭയിലുള്ളത്. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് മൂവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യാനായി എത്തിയത്. ബി ബി ഗോപകുമാർ 33-ാമനായും വി […]
Read more

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍; റിപ്പോര്‍ട്ട് തേടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് കൂട്ടത്തോടെ പരോള്‍ അനുവദിച്ചത് അടിയന്തരമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാൻ ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. പരോള്‍ അനുവദിച്ചത് സംബന്ധിച്ചുള്ള എല്ലാ വസ്തുകളും സമഗ്രമായി അന്വേഷിക്കണമെന്നാണ് ആവശ്യം. പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്ന കേസിലെ ഒന്നാം പ്രതി ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ക്കാണ് നിലവില്‍ പരോള്‍ ലഭിച്ചിരിക്കുന്നത്. ഇരുപത് ദിവസത്തേക്കാണ് പരോൾ. എല്‍ഡിഎഫ് സര്‍ക്കാര്‍ […]
Read more

സത്യപ്രതിജ്ഞയ്ക്കു ശേഷം ജി. സുധാകരനെ അഭിവാദ്യം ചെയ്ത് പിണറായി

തിരുവനന്തപുരം: പതിനാറാം കേരളനിയമസഭയുടെ പ്രോടെം സ്പീക്കറായ ജി. സുധാകരനെ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തിനു ശേഷം പിണറായി വിജയൻ അഭിവാദ്യം ചെയ്തു. സുധാകരനും തിരിച്ച് പിണറായിയെ അഭിവാദ്യം ചെയ്തു. സഭയിൽ 133-ാമത് അംഗമായാണ് പിണറായി സത്യപ്രജ്ഞ ചെയ്തത്. സത്യപ്രതിജ്ഞയ്ക്കു ശേഷം സ്പീക്കറുടെ ഡയസിലേക്കെത്തിയ പിണറായി, ജി. സുധാകരന് കൈകൊടുത്ത ശേഷം നിറപുഞ്ചിരിയോടെ തോളിൽ തട്ടുകയും ചെയ്തു. ബുധനാഴ്ച ലോക്ഭവനിൽ ഗവർണർ രാജേന്ദ്ര അർലേക്കർക്ക് മുൻപാകെയാണ് പതിനാറാം കേരളനിയമസഭയുടെ പ്രോടെം സ്പീക്കറായി ഭരണപക്ഷനിരയിലെ മുതിർന്ന അംഗം ജി. സുധാകരൻ […]
Read more

വാക്ക് പാലിച്ച് യുഡിഫ്; തലസ്ഥാനത്ത് ആശാ വര്‍ക്കര്‍മാരുടെ ആഹ്ലാദപ്രകടനം

തിരുവനന്തപുരം: സര്‍ക്കാര്‍ ഓണറേറിയം വര്‍ധിപ്പിച്ചതില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ആഹ്ലാദ പ്രകടനം നടത്തി ആശാപ്രവര്‍ത്തകര്‍. പായസ വിതരണം നടത്തിയാണ് സന്തോഷം അറിയിച്ചത്. യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യമന്ത്രിസഭാ യോഗത്തില്‍ ആശാവര്‍ക്കര്‍മാരുടെ ഓണറേറിയത്തില്‍ 3,000 രൂപ വര്‍ധിപ്പിച്ചിരുന്നു. നടന്‍ പ്രേംകുമാര്‍ ആശ സംഗമ വേദിയിലെത്തി. നേരത്തെ ആശ സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ചും പ്രേംകുമാര്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കിയത്. ആശമാരുടേത് ധീരമായ പോരാട്ടമാണെന്നും പലരും പരിഹസിച്ചപ്പോഴും അവര്‍ തളര്‍ന്നുപോകാതെ പിടിച്ചുനിന്നുവെന്നും പ്രേംകുമാര്‍ പ്രതികരിച്ചു. […]
Read more

വടശ്ശേരി ദാമോദര മേനോൻ സതീശൻ എന്ന ഞാൻ; നിയമസഭയിലും ആവര്‍ത്തിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനത്തില്‍ എംഎല്‍എ സത്യപ്രതിജ്ഞയിലും മേനോൻ ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ മേനോൻ എന്ന ചേ‍ര്‍ത്ത് സത്യവാചകം ചൊല്ലിയതിൽ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കോൺഗ്രസ് നേതാക്കളടക്കം വിമർശനവുമായി രംഗത്തെത്തിയിരുന്നു. 2021ൽ നിയമസഭയിൽ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യവേ ‘വി ഡി സതീശൻ എന്ന ഞാൻ’ എന്നായിരുന്നു സതീശന്‍ ഉപയോഗിച്ചിരുന്നത്. ഇതുവരെയില്ലാതിരുന്ന സവർണ ജാതിവാൽ ഉറക്കെ പ്രഖ്യാപിച്ച് വിഡി സതീശൻ സത്യപ്രതിജ്ഞ ചൊല്ലിയതും സത്യപ്രതിജ്ഞ ചടങ്ങിൽ അംഗീകരിക്കപ്പെട്ട സെക്യുലർ വരികളെ മറികടന്ന് […]
Read more

സത്യപ്രതിജ്ഞയിൽ വ്യത്യസ്തരായി എകെഎം അഷ്റഫും വി ടി ബൽറാമും

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടവർ പ്രോ ടേം സ്പീക്കർ ജി സുധാകരന് മുന്നിൽ എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് സത്യപ്രതിജ്ഞ ചെയ്യാത്തവര്‍ക്ക് സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാകില്ല. അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞയില്‍ വ്യത്യസ്തരായത് മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫും തൃത്താലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിടി ബല്‍റാമുമാണ്. കന്നട ഭാഷയിലാണ് എകെഎം അഷ്‌റഫ് സത്യപ്രതിജ്ഞ ചെയ്തത്. 29,252 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രനെ പരാജയപ്പെടുത്തിയാണ് തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. യുഡിഎഫിൽ നിന്നുള്ള യുവ എംഎൽഎമാർ […]
Read more

നീതി’യിൽ നിന്ന് പടിയിറങ്ങി എ എൻ ഷംസീർ; മടങ്ങിയത് പ്രിയ സഖാവിന്‍റെ ചിത്രങ്ങളുമായി

തിരുവനന്തപുരം: കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസീർ 44 മാസത്തെ സേവനത്തിന് ശേഷം പദവിയൊഴിഞ്ഞു. ഔദ്യോഗിക വസതിയായ ‘നീതി’യിൽ നിന്നും മടങ്ങി. തൻറെ രാഷ്ട്രീയ ഗുരുവായ കോടിയേരി ബാലകൃഷ്ണന്റെ ചിത്രങ്ങളുമായാണ് അദ്ദേഹം ഔദ്യോഗിക വസതിയിൽ നിന്നും തലശ്ശേരിയിലേക്ക് യാത്രയായത്. സന്തോഷത്തോടും അതിലേറെ അഭിമാനത്തോടും കൂടിയാണ് താൻ ഈ പദവിയിൽ നിന്നും ഇറങ്ങുന്നതെന്ന് എ എൻ ഷംസീർ പറഞ്ഞു. പദവിയൊഴിയുന്നതിനോട് അനുബന്ധിച്ച് ഏറെ വികാരനിർഭരമായ നിമിഷങ്ങൾക്കും ‘നീതി’ സാക്ഷിയായി. ഇനി കണ്ണൂർ കേന്ദ്രീകരിച്ച് മുഴുവൻ സമയ രാഷ്ട്രീയ […]
Read more
Advertisement
WhiteswanTV Footer