Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: thiruvanathapuram

വന്ദേമാതരം വിവാദം; റിയാസ് രണ്ടാം ‘മുഹമ്മദലി ജിന്നയോ?’ പരാമര്‍ശവുമായി ബിജെപി

തിരുവനന്തപുരം: വി ഡി സതീശന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവന്‍ പാടിയതിനെതിരെ മുഹമ്മദ് റിയാസ് രംഗത്തെത്തിയിരുന്നു. വിവാദത്തിന് പിന്നാലെ മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസിനെ ജിന്ന എന്ന് വിളിച്ച് അധിക്ഷേപിച്ച് ബിജെപി. ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് പ്രകാശ് ബാബുവാണ് അധിക്ഷേപ പരാമര്‍ശം നടത്തിയത്. റിയാസ് രണ്ടാം മുഹമ്മദലി ജിന്നയോ എന്നായിരുന്നു പ്രകാശ് ബാബുവിന്റെ പരാമര്‍ശം. പ്രകാശ് ബാബുവിന്റെ നേതൃത്വത്തിൽ കോഴിക്കോട് ബിജെപി റിയാസിന്റെ കോലം കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ പ്രതികരണവുമായി […]
Read more

യുവാക്കളെ ബിയർ കുപ്പി കൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിച്ച പ്രതികൾ പിടിയിൽ

തിരുവനന്തപുരം: സുഹൃത്തിനെ ആക്രമിച്ചത് ചോദ്യം ചെയ്തതിലുള്ള മുൻവൈരാഗ്യം കാരണം യുവാക്കളെ ബിയർ കുപ്പി കൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിച്ച പ്രതികൾ പിടിയിൽ. പത്തനംതിട്ട ഏനാദിമംഗലം സ്വദേശി ജിതിൻ (27), തിരുവനന്തപുരം തുരുവിക്കൽ സ്വദേശി ശ്യാംകുമാർ (26), നെയ്യാറ്റിൻകര പെരുമ്പഴത്തൂർ സ്വദേശി ദീപു (27) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച പുലർച്ചെ പട്ടം കേന്ദ്രീയ വിദ്യാലയത്തിന് സമീപമുള്ള ഇടവഴിയിൽ വെച്ചായിരുന്നു സംഭവം. സുഹൃത്തിനെ ആക്രമിച്ചതിൽ നേരത്തെ ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നു. ഞായറാഴ്ച വഴിയിൽ വച്ചു കണ്ട ഇവർ യുവാക്കളെ അസഭ്യം പറയുകയും […]
Read more

പ്രതിപക്ഷ ഉപനേതൃപദവി: രാജനുവേണ്ടി സിപിഐ, ബാലഗോപാലിനു വേണ്ടി സിപിഎം

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവി എന്ന ആവശ്യത്തിൽ ഉറച്ച് സിപിഐ. സിപിഎം ഇതുവരെ പച്ചക്കൊടി കാട്ടിയിട്ടില്ല. നിയമസഭാ സമ്മേളനം തുടങ്ങും മുൻപ് ഇക്കാര്യത്തിൽ ധാരണയിലെത്താനാണ് ഇരുപാർട്ടികളും ശ്രമിക്കുന്നത്. പിണറായി വിജയൻ പ്രതിപക്ഷ നേതാവും കെ.എൻ.ബാലഗോപാൽ ഉപനേതാവും എന്നതാണ് സിപിഎമ്മിലെ ധാരണ. നിയമസഭയിലെ രണ്ടാം സ്ഥാനം സിപിഎം ഇതുവരെ വിട്ടുകൊടുത്തിട്ടില്ല. വി.എസ്.അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ കോടിയേരി ബാലകൃഷ്ണനായിരുന്നു ഉപനേതാവ്. പിണറായിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു എന്നല്ലാതെ പാർലമെന്ററി പാർട്ടിയിലെ മറ്റു ഭാരവാഹികളെ തിരഞ്ഞെടുത്തതായി സിപിഎം അറിയിച്ചിട്ടില്ല. സിപിഐ അവരുടെ […]
Read more

കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; വിചാരണ ആഗസ്റ്റ് 1 മുതൽ

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ വിചാരണ ആഗസ്റ്റ് 1 മുതൽ തുടങ്ങും. ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനാണ് കേസിലെ പ്രതി. തിരുവനന്തപുരം ഒന്നാം അഡീ.സെഷൻസ് കോടതിയിലാണ് വിചാരണ നടക്കുക. രണ്ടാം പ്രതിയായിരുന്ന വഫ ഫിറോസിനെ കോടതി കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കിയിരുന്നു.വഫ ഫിറോസിന്‍റെ പേരിലുള്ളതായിരുന്നു കെ എം ബഷീറിനെ ഇടിച്ച വാഹനം. 2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്ക് തിരുവനന്തപുരത്തെ മ്യൂസിയത്തിന് സമീപം വെച്ച് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച […]
Read more

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം; റിനിയെ കൂവിയതിൽ പ്രതികരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച നടിയും അവതാരകയുമായ റിനി ആൻ ജോർജിനെ സത്യപ്രതിജ്ഞാ വേദിയിൽ കൂവിയതിൽ പ്രതികരണവുമായി മുഖ്യമന്ത്രി. വി.ഡി സതീശന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ നടി റിനി ആൻ ജോർജിനെ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ വളഞ്ഞിട്ട് കൂവിയിരുന്നു. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ആരേയും അപമാനിക്കരുതെന്ന് പറഞ്ഞ മുഖ്യമന്ത്രി സൈബര്‍ ഇടത്തിൽ ഏറ്റവും അധികം അപമാനിക്കപ്പെടുന്നത് വനിതാ മാധ്യമ പ്രവര്‍ത്തകരാണെന്നും അതിന് പിന്നിൽ ആരെന്ന് എല്ലാവര്‍ക്കും അറിയില്ലെ എന്നുമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സത്യപ്രതിജ്ഞാ ചടങ്ങിൽ […]
Read more

നിലപാടുകളുടെ രാജകുമാരന് അഭിവാദ്യങ്ങൾ; ആഘോഷമാക്കി കെ റെയിൽ വിരുദ്ധ സമരസമിതി

തിരുവനന്തപുരം: മുൻ സർക്കാരിൻ്റെ സ്വപ്നപദ്ധതിയായിരുന്ന സിൽവർലൈൻ പദ്ധതി റദ്ദാക്കാനുള്ള തീരുമാനം ആഘോഷമാക്കി കെ റെയിൽ വിരുദ്ധ സമരസമിതി. ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. തിരുവനന്തപുരം – കാസർകോട് സിൽവർലൈൻ പദ്ധതി റദ്ദാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. നിലപാടുകളുടെ രാജകുമാരന് ഞങ്ങളുടെ അഭിവാദ്യങ്ങൾ മുഖ്യമന്ത്രി വി ഡി സതീശന് സമരസമിതി പ്രവർത്തകർ മുദ്രാവാക്യം മുഴക്കി അഭിവാദ്യം ചെയ്തു. ദ്ധതി റദ്ദാക്കാനുള്ള തീരുമാനത്തിൽ മാടപ്പള്ളിയിലെ സമരസമിതി പ്രവ‍ർത്തകരും സന്തോഷം പ്രകടിപ്പിച്ചു. പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സന്തോഷമുണ്ടെന്ന് ചെങ്ങന്നൂരിലെ സമരസമിതി നേതാവ് […]
Read more

ജൂൺ ഒന്നിന് സ്കൂൾ തുറക്കുമോ? ഈ അധ്യയന വർഷം വിജയമാക്കാമെന്ന് എൻ ഷംസുദ്ദീൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ ഒന്നിന് തന്നെ സ്കൂൾ തുറക്കുമെന്ന് മന്ത്രി എൻ ഷംസുദ്ദീൻ. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ച് ചേർത്ത ശേഷമാണ് മന്ത്രിയുടെ പ്രതികരണം. പുതിയ അധ്യയന വർഷം ഏറ്റവും മികച്ച രീതിയിൽ സ്വാഗതം ചെയ്യുന്നതിന് നിർദേശങ്ങൾ നൽകിയെന്ന് മന്ത്രി അറിയിച്ചു. ജൂൺ ഒന്നിന് തന്നെ സ്കൂളുകൾ തുറക്കുമെന്ന് അറിയിച്ച മന്ത്രി, കുട്ടികളെ സ്വീകരിക്കാൻ വിപുലമായ പ്രവേശനോത്സവം സംഘടിപ്പിക്കുമെന്നും അറിയിച്ചു. ഒന്നാം ഘട്ട പാഠപുസ്തകങ്ങളുടെ വിതരണം ഇതിനകം തന്നെ 80 ശതമാനത്തിലധികം പൂർത്തിയായിട്ടുണ്ട്. ശേഷിക്കുന്ന […]
Read more

മന്ത്രി കെ മുരളീധരനെ തള്ളി മുഖ്യമന്ത്രി വി ഡി സതീശൻ; വകുപ്പുകളിൽ തര്‍ക്കമില്ല

തിരുവനന്തപുരം: മന്ത്രിമാരുടെ വകുപ്പുകളിൽ തർക്കങ്ങളുണ്ടെന്ന കെ മുരളീധരന്റെ പ്രസ്താവന തള്ളി മുഖ്യമന്ത്രി വി ഡി സതീശൻ. വകുപ്പ് വിഭജന ചർച്ചകൾ സത്യപ്രതിജ്ഞാ ദിവസം തന്നെ പൂർത്തിയായിരുന്നുവെന്നും ഒരു തർക്കവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗവർണർ സ്ഥലത്തില്ലാതിരുന്നതാണ് ലിസ്റ്റ് സമർപ്പിക്കാൻ വൈകിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മന്ത്രിമാരുടെ വകുപ്പുകളിൽ ചില തർക്കങ്ങളുണ്ടെന്ന് മന്ത്രി കെ മുരളീധരൻ ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ചില വകുപ്പുകളിൽ ചില മാറ്റങ്ങൾക്ക് സാധ്യതയുണ്ടെന്നും പറഞ്ഞിരുന്നു. വിദ്യാഭ്യാസം, ഫിഷറീസ് അങ്ങനെ ചില തർക്കങ്ങളുണ്ട്. അത് പരിഹരിക്കും. ഘടക കക്ഷികളുമായുള്ള തർക്കം […]
Read more

സെക്രട്ടറിയേറ്റിലെ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ഗേറ്റ് രണ്ടിന് മുകളിൽ മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. നെയ്യാറ്റിന്‍കര സ്വദേശി വിനീതാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. ഹോട്ടലിൽ ജോലി ചെയ്യുന്ന അദ്ദേഹം, രണ്ട് മാസമായി ശമ്പളം ലഭിച്ചില്ല എന്നും, പണം ആവശ്യപ്പെട്ടപ്പോള്‍ ഊളന്‍പാറയില്‍ കൊണ്ടുപോകുമെന്ന് പറഞ്ഞതായും യുവാവ് പറഞ്ഞു. രാവിലെ ഏഴ് മണിക്ക് കേറിയാല്‍ രാത്രി 11 വരെ ജോലി ചെയ്യണം. രണ്ട് മാസമായി ജോലി ചെയ്യണം. ആയിരം രൂപയാണ് എനിക്ക് പറഞ്ഞത്. കള്ളക്കണക്കൊക്കെ എഴുതിവെച്ചിട്ട് എനിക്കിപ്പോ ശമ്പളം തരുന്നില്ല’, […]
Read more

സത്യപ്രതിജ്ഞ ജാതിപ്രഖ്യാപനത്തിൻ്റെ വേദിയല്ല: വിനിൽ പോൾ

തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശൻ പേരിനൊപ്പം “മേനോൻ” എന്ന ജാതിനാമം ചേർത്തതിനെതിരെ എഴുത്തുകാരൻ വിനിൽ പോൾ കടുത്ത വിമർശനം ഉന്നയിച്ചു. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് അദ്ദേഹം അഭിപ്രായം അറിയിച്ചത്. ഒരു മന്ത്രിയെ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഭരണഘടനയോടും ജനങ്ങളോടും ഉള്ള പ്രതിബദ്ധത മുൻപന്തിയിലുള്ളത് ആകണമെന്നും, ജാതി പ്രഖ്യാപനത്തിന്റെ വേദിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അധികാരവേദികളിൽ ജാതിപേര് ഉച്ചരിക്കുന്നത് സ്വകാര്യ ഇഷ്ടം മാത്രമല്ല, മറിച്ച് സാമൂഹിക അധികാരത്തിന്റെ പ്രഖ്യാപനമായി കാണപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മേനോൻ എന്ന ജാതിനാമം […]
Read more
Advertisement
WhiteswanTV Footer