Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: thrissur

ഗുരുവായൂരിൽ സുപ്രധാന ഇടങ്ങളിലൊന്നും ക്യാമറകളില്ല; പലതും പ്രവർത്തനരഹിതം

തൃശൂർ: ഗുരുവായൂർ ക്ഷേത്ര നഗരത്തിലെ ചെറിയ കടകളിൽ പോലും സിസിടിവി ക്യാമറകൾ ഉള്ളപ്പോഴും, ഏറ്റവും സുരക്ഷ ആവശ്യമായ ക്ഷേത്രപരിസരങ്ങളിലെ പ്രധാന ഭാഗങ്ങളിൽ ഇതുവരെ പര്യാപ്തമായ നിരീക്ഷണ സംവിധാനമില്ല. വർഷങ്ങൾക്കുമുൻപ് ഗുരുവായൂർ ദേവസ്വം മുന്നോട്ടുവെച്ച ക്യാമറാ പദ്ധതികൾ നടപ്പാകാതെ നിൽക്കുകയാണ്. പ്രസാദ് പദ്ധതിയിൽ സ്ഥാപിച്ച പല ക്യാമറകളും കേടായിരിക്കുകയാണ്. തെക്കേനടയിലെ ബഹുനില പാർക്കിങ് സമുച്ചയത്തിൽ ഇതുവരെ ക്യാമറകൾ സ്ഥാപിച്ചിട്ടില്ല, ദിവസേന ആയിരത്തിലേറെ വാഹനങ്ങൾ എത്തുന്നിടമായിട്ടും. ഇവിടെ 106 ക്യാമറകളും ഡിജിറ്റൽ പാർക്കിങ് സംവിധാനവും ഉൾപ്പെടുന്ന പദ്ധതി രൂപകൽപ്പന ചെയ്തിരുന്നെങ്കിലും, […]
Read more

കാർ മരത്തിലിടിച്ച് ഒരു കുടുംബത്തിലെ ആറുപേർക്ക് പരിക്ക്

തൃശൂർ: തൃത്തല്ലൂർ സെന്ററിൽ നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് കാർ യാത്രക്കാരായ ചാവക്കാട് തിരുവത്ര സ്വദേശികളായ ആറുപേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ദേശീയപാത 66-ൽ തൃത്തല്ലൂർ ജങ്ഷന് സമീപം ഞായറാഴ്ച അർധരാത്രിയോടെയാണ് അപകടമുണ്ടായത്. ചാവക്കാട് തിരുവത്ര സ്വദേശികളായ രാമി വീട്ടിൽ രാമി അലി (64), ഭാര്യ ഷഹർബാൻ (55), മക്കളായ കദീജ (22), ഫാത്തിമ (18), ഐഷ (10), അബ്ദുൾ മജിദ് (60) എന്നിവർക്കാണ് പരിക്കറ്റേത്. പരിക്കേറ്റവരെ തൃശ്ശൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ അലി […]
Read more

ട്രാഫിക് നിയമലംഘനം മാത്രമല്ല; ദേശീയപാതകളിലെ കുഴികളും എ.ഐ. കണ്ടെത്തും

തൃശ്ശൂർ: ദേശീയപാതകളിലെ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിൽ എഐ ഉപയോഗം ഫലപ്രദമായി മുന്നേറുന്നതിനിടെ, പാതപരിപാലനത്തിലും അതിന്റെ സാധ്യതകൾ വ്യാപകമായി പ്രയോജനപ്പെടുത്താൻ ദേശീയപാത അതോറിറ്റി പുതിയ പദ്ധതി തയ്യാറാക്കി. രാജ്യത്തെ 40,000 കിലോമീറ്ററിൽ കൂടുതൽ നീളമുള്ള ദേശീയപാതകളിൽ ഈ സാങ്കേതിക സംവിധാനം ഉടൻ നടപ്പിലാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. ഉയർന്ന നിലവാരമുള്ള ക്യാമറകൾ ഘടിപ്പിച്ച റൂട്ട് പട്രോൾ വാഹനങ്ങളിലൂടെ പാതകളുടെ നിലവാരം നിരീക്ഷിക്കും. ഡാഷ്‌ബോർഡിൽ ഘടിപ്പിച്ച ക്യാമറകൾ ഉപയോഗിച്ച് ആഴ്ചയിൽ ഒരിക്കൽ നിർബന്ധിത നിരീക്ഷണം നടത്തും. […]
Read more

ആൺസുഹൃത്തിന്റെ ക്രൂരത; മദ്യം ഒഴിച്ച് തീ കൊളുത്തി

തൃശൂർ: ആളൂരിൽ ശരീരത്തിൽ മദ്യം ഒഴിച്ച് യുവതിയെ തീ കൊളുത്തി. കണ്ണൂർ സ്വദേശി ലീനയാണ് ആൺസുഹൃത്തായ ശരത് വിഷ്ണുവിൻ്റെ ക്രൂരതയ്ക്ക് ഇരയായത്. പരിക്കേറ്റ യുവതി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഒന്നിച്ച് താമസിച്ചിരുന്ന ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടാവുകയും തുടർന്ന് പുലർച്ചയാണ് കൊലപാതക ശ്രമം നടത്തിയത്. പരിക്കേറ്റ ലീനയെ പ്രതിയും സുഹൃത്തുക്കളും ചേർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രതി ശരത് വിഷ്ണുവിനെ കസ്റ്റഡിയിൽ എടുത്ത പൊലീസ് കൊലപാതക ശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

പരിമിതികളെ നേട്ടത്തിലേക്ക് നയിച്ച ദമ്പതികൾ

തൃശൂർ: വീൽച്ചെയറിനെ ജീവിതപരിധിയാക്കി കാണാതെ കായികരംഗത്ത് നേട്ടം കുറിക്കുന്ന ദമ്പതികളാണ് സാദിക്കും ഫസറാ ബാനുവും. ബാല്യത്തിൽ പോളിയോ ബാധിച്ച് കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ട ഇരുവരും പിന്നീട് പഠനത്തിലും മുന്നേറി സാദിക്ക് ബി.കോം, ബാനു ബി.എ നേടി. ഒരു വിവാഹച്ചടങ്ങിൽ പരിചയപ്പെട്ട ഇവർ സൗഹൃദത്തിലൂടെ പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും എത്തി. അഞ്ചുവർഷം മുൻപാണ് വീൽച്ചെയർ ബാസ്ക്കറ്റ്ബോളിൽ പരിശീലനം ആരംഭിച്ചത്. സംസ്ഥാന-ദേശീയ തലങ്ങളിൽ മത്സരങ്ങളിൽ പങ്കെടുത്ത ഇവർ മികച്ച നേട്ടങ്ങൾ സ്വന്തമാക്കി. 2023-ലെ ദേശീയ വനിതാ ചാമ്പ്യൻഷിപ്പിൽ ബാനു ഉൾപ്പെട്ട […]
Read more

ചിമ്മിനിയിൽ കാട്ടാന ആക്രമണം; ഫോറസ്റ്റ് വാച്ചർക്ക് ദാരുണാന്ത്യം

തൃശൂർ: ചിമ്മിനി ഉൾക്കാട്ടിൽ ഫയർലൈൻ ജോലിക്കിടെ ഫോറസ്റ്റ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു. എച്ചിപ്പാറ ഉന്നതിയിലെ മലയൻവീട്ടിൽ കുമാർ (42) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ മംഗലം ഡാമിന്റെയും ചിമ്മിനി ഡാമിന്റെയും അതിർത്തിപ്രദേശമായ ഒളകര കവയിലായിരുന്നു സംഭവം. ഉൾക്കാട്ടിൽ ഫയർലൈൻ അളവെടുക്കാൻ പോയ ആറംഗ സംഘത്തിനാണ് പിടിയാനയുടെ ആക്രമണം നേരിടേണ്ടിവന്നത്. ആനയെ കണ്ടതോടെ സംഘം വിവിധ ദിശകളിലേക്ക് ഓടിപ്പിരിഞ്ഞു. ഏകദേശം അരമണിക്കൂറിന് ശേഷം തിരികെ എത്തിയപ്പോഴാണ് കാട്ടാന ആക്രമിച്ച നിലയിൽ കുമാറിനെ കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ […]
Read more

റോഡിൽ മദ്യപിച്ച് കിടന്ന മധ്യവയസ്കനെ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ച സംഭവം; പ്രതി അറസ്റ്റിൽ

തൃശ്ശൂർ: മദ്യപിച്ച് ബോധമില്ലാതെ റോഡരികിൽ കിടന്ന മധ്യവയസ്കനെ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ച കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരി തെക്കുംകര കിഴക്കൂട്ടുവളപ്പിൽ രാജനെയാണ് പിടികൂടിയത്. തന്റെ വീടിന് മുന്നിൽ മദ്യലഹരിയിൽ ബോധരഹിതനായി കിടന്നതിനാലാണ് ചൂടുവെള്ളം ഒഴിച്ചതെന്ന് രാജൻ പൊലീസിനോട് മൊഴി നൽകി. കഴിഞ്ഞ തിരുവോണ ദിവസമാണ് സംഭവം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ പാണൻ വീട്ടിൽ ശശി ഒന്നരമാസത്തിലധികം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു. ഇരുകാലുകളിലും ഗുരുതരമായ പൊള്ളലാണ് ഉണ്ടായത്. രാജനെതിരെ ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന […]
Read more

തൃശൂർ ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് ആരോപണം; ഗർഭാശയ മുഴ നീക്കം ചെയ്യുന്നതിനിടെ മൂത്രനാളിയിൽ മുറിവേറ്റു

തൃശൂർ: തൃശൂർ ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവെന്ന ആരോപണവുമായി യുവതി രം​ഗത്ത്. കുന്നുംപറമ്പ് സ്വദേശിനി സുജയാണ് ജില്ലാ ആശുപത്രിയിലെ ഡോക്ടർക്കെതിരെ ആരോപണം ഉയർത്തിയത്. ഗർഭാശയ മുഴ നീക്കം ചെയ്യുന്നതിനിടെ സുജയുടെ മൂത്രനാളിയിൽ മുറിവേറ്റെന്നും അബദ്ധം പറ്റിയതായി ഡോക്ടർ ബന്ധുക്കളെ അറിയിച്ചെന്നും സുജ പറഞ്ഞു. ഉടൻതന്നെ തൊട്ടടുത്ത സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ച് ശസ്ത്രക്രിയ പൂർത്തിയാക്കി. സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചതുകൊണ്ട് ജീവൻ തിരിച്ചുകിട്ടിയെന്നും സുജ പറയുന്നു. 20 ദിവസത്തിലേറെ നീണ്ട സ്വകാര്യ ആശുപത്രിവാസം കഴിഞ്ഞാണ് സുജ കഴിഞ്ഞദിവസം […]
Read more

കൊച്ചുമക്കളെ മർദിച്ചു; പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെ മർദനം

തൃശൂര്‍: റോഡരികില്‍ സ്ഥാപിച്ചിരുന്ന ഫ്ലക്‌സ് ബോര്‍ഡ് കീറിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഒരു സംഘം വീട് കയറി ആക്രമിച്ചു. ആക്രമണത്തില്‍ വയോധികയ്ക്കും കൊച്ചുമക്കള്‍ക്കും പരിക്കേറ്റു. ഫ്ലക്‌സ് കീറിയത് കൊച്ചുമക്കളാണെന്ന തെറ്റിദ്ധാരണയെത്തുടര്‍ന്നുണ്ടായ വൈരാഗ്യത്തിലാണ് വയോധികയെ വീട്ടില്‍ കയറി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ആക്രമണം നടത്തിയ സംഘത്തിനെതിരെ കുന്നംകുളം പൊലീസ് വധശ്രമത്തിന് കേസെടുത്തു. സംഘത്തിന്‍റെ ആക്രമണത്തില്‍ പയ്യൂര്‍ സ്വദേശിനി ലീലയ്ക്കാണ് (76) പരിക്കേറ്റത്. ലീലയുടെ പരാതിയില്‍ അമല്‍ജിത്ത്, നീരജ്, ശ്യാം, രഞ്ജീഷ്, അക്ഷയ്, അശ്വിന്‍ ബാബു എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മറ്റ് അഞ്ചുപേര്‍ക്കുമെതിരേയാണ് […]
Read more

തൃശ്ശൂരിൽ 15 അടി മുകളിൽ നിന്ന് സ്ലാബ് റോഡ‍ിലേക്ക് വീണു; ഒഴിവായത് വൻ ദുരന്തം

തൃശ്ശൂർ: മുരിങ്ങൂരിൽ അടിപ്പാത നിർമാണം നടക്കുന്നിടത്ത് സ്ലാബ് റോഡിലേക്ക് വീണ് അപകടം. തലനാരിഴയ്ക്കാണ് വൻദുരന്തം ഒഴിവായത്. അപകടം നടക്കുന്ന സമയത്ത് സർവീസ് റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. കൊരട്ടിയിൽ നിന്നും ചാലക്കുടി ഭാഗത്തേക്ക്‌ വരുന്ന വഴിയിൽ മുരിങ്ങൂർ പള്ളിയിലേക്ക് കടക്കുന്ന സ്ഥലത്താണ് സംഭവം. ഏകദേശം 15 അടി മുകളിൽ നിന്നാണ് സ്ലാബ് വീണത്. അടിപ്പാതക്കരികിലൂടെ വാഹനം കടന്നു പോയതിന് പിന്നാലെയാണ് സ്ലാബ് വീണത്. അടിപ്പാത നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് പണികൾ […]
Read more

Recent News

Advertisement
WhiteswanTV Footer