Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: thrissur

ഡിസംബർ 6-ന് തൃശ്ശൂർ ബിജെപി റോഡ് ഷോ

തൃശ്ശൂർ: ബിജെപിയുടെ തൃശൂർ റോഡ് ഷോ ഡിസംബർ 6-ന് വൈകിട്ട് 3 മണിക്ക് തൃശൂർ കളക്ട്രേറ്റ് മുന്നിൽ നിന്ന് ആരംഭിച്ച് കോർപ്പറേഷൻ ഓഫീസ് വരെ നടക്കും. പ്രശസ്ത തെന്നിന്ത്യൻ നടിയുമായും ബിജെപി തമിഴ്നാട് സംസ്ഥാന വൈസ് പ്രസിഡന്റുമായ ഖുഷ്ബു സുന്ദർ റോഡ് ഷോയിൽ പങ്കെടുക്കും. കൂടാതെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേഷ്, മറ്റ് പ്രാദേശിക നേതാക്കൾ എന്നിവർയും പരിപാടിയിൽ പങ്കെടുക്കും. എൻ.ഡി.എ കേന്ദ്ര സർക്കാർ കേരളത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയും […]
Read more

ഭർതൃവീട്ടിൽ ഗർഭിണി പൊള്ളലേറ്റ് മരിച്ച സംഭവം; മരണസമയത്ത് ഷാരോൺ വീട്ടില്‍ ഉണ്ടായിരുന്നില്ല,

തൃശൂർ : വരന്തരപ്പള്ളിയിലെ അർച്ചനയുടെ മരണം ആത്മഹത്യ എന്ന് പ്രാഥമിക നിഗമനം. ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകം എന്ന് കരുതാനുള്ള തെളിവുകൾ പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക കണ്ടെത്തലിൽ ഇല്ല. മരണസമയത്ത് വീട്ടിൽ ഭർത്താവ് ഷാരോൺ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. അങ്കണവാടിയിൽ പോയിരുന്ന സഹോദരിയുടെ കുട്ടിയെ വിളിക്കാൻ അമ്മ പോയ സമയത്ത് ആയിരുന്നു അർച്ചന തീകൊളുത്തിയത്. ആത്മഹത്യ ഭർതൃ വീട്ടിലെ പീഡനം മൂലമാണെന്നും ശാരീരികമായും മാനസികമായും ഭർത്താവ് ഷാരോൺ അർച്ചനയെ ഉപദ്രവിച്ചിരുന്നുവെന്നും […]
Read more

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണി പൊള്ളലേറ്റ് മരിച്ച നിലയില്‍ ; പീഡനം നേരിട്ടെന്ന് ആരോപണം, ഭര്‍ത്താവ് കസ്റ്റഡിയില്‍

തൃശൂര്‍: ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി.മാട്ടുമലയില്‍ മാക്കോത്ത് വീട്ടില്‍ ഷാരോണിന്റെ ഭാര്യ അര്‍ച്ചനയാണ് (20) മരിച്ചത്. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെ വീടിനു പുറകിലെ കോണ്‍ക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിനുള്ളില്‍വച്ച് തീകൊളുത്തിയ ശേഷം പുറത്തേക്ക് ഓടിയതാകാമെന്നാണ് നിഗമനം. സംഭവത്തില്‍ ഷാരോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷാരോണിന്റെ സഹോദരിയുടെ കുട്ടിയെ അങ്കണവാടിയില്‍ നിന്ന് കൊണ്ടുവരാന്‍ ഷരോണിന്റെ അമ്മ പോയിരുന്നു. തിരിച്ചുവന്നപ്പോഴാണ് അര്‍ച്ചനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ഫൊറന്‍സിക് വിദഗ്ധരെത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം […]
Read more

വാടകയ്ക്ക് കൊടുത്ത കാർ തിരികെ ചോദിച്ചതിന് കൊടും ക്രൂരത; പ്രതി പിടിയിൽ

തൃശൂർ: വാടകയ്ക്കു നൽകിയ കാർ തിരികെ ആവശ്യപ്പെട്ടതിന് ഉടമയെ കാറിന്റെ ബോണറ്റിൽ കിടത്തി കിലോമീറ്ററുകൾ സഞ്ചരിച്ചു. വളരെ വേഗത്തിൽ പാഞ്ഞ കാറിൽനിന്ന് ഉടമ രക്ഷപ്പെട്ടത് നാട്ടുകാരുടെ ഇടപെടലോടുകൂടി. ആലുവ സ്വദേശി സോളമന്റേതാണ് കാർ. തൃശൂർ തിരൂർ സ്വദേശി ബക്കറിനാണ് കാർ വാടകയ്ക്കു നൽകിയത്. കാർ തിരികെ ചോദിച്ചപ്പോൾ ബക്കർ, സോളമനെ ബോണറ്റിൽ കിടത്തി കിലോമീറ്ററുകളോളം കാറോടിച്ചു. രണ്ടു കാറുകളാണ് സോളമൻ ബക്കറിനു വാടകയ്ക്കു നൽകിയത്. ഏറെ ദിവസങ്ങളായിട്ടും കാർ തിരികെ നൽകിയില്ല. പകരം തന്റെ പേരിലുള്ള വസ്തു […]
Read more

നിറ്റാ ജലാറ്റിൻ ഇന്ത്യ ലിമിറ്റഡിന് നാഷണൽ സി എസ് ആർ പുരസ്‌കാരം

തൃശ്ശൂർ: റോട്ടറി ഇന്ത്യ നൽകുന്ന സി എസ് ആർ നാഷണൽ അവാർഡ് ഈ വർഷം നിറ്റാ ജലാറ്റിൻ ഇന്ത്യ ലിമിറ്റഡിന് ലഭിച്ചു. ഇന്ത്യയിൽ 563 കമ്പനികൾ പങ്കെടുത്തത്തിൽ  വാട്ടർ , സാനിറ്റേഷൻ ആൻഡ് ഹൈജീൻ- ലാർജ് എന്റർപ്രൈസ് വിഭാഗത്തിലാണ് കമ്പനിക്ക് അവാർഡ് ലഭിച്ചത്. കേരളാ മാനേജ്‌മന്റ് അസോസിയേഷന്റെ എൻവിറോണ്മെന്റ് വിഭാഗത്തിൽ ഈ വർഷത്തെ  സി എസ് ആർ അവാർഡും  കമ്പനിക്ക് ലഭിച്ചിരുന്നു.. കമ്പനി നടപ്പിലാക്കിയ വിവിധ കുടിവെള്ള പദ്തതികൾ  കൃഷിക്ക് സഹായകമായ പ്രൊജെക്ടുകൾ മെൻസ്ട്രുൾ കപ്പുകളുടെ വിതരണം […]
Read more

അതിരപ്പിള്ളിയിൽ കാലിനു മുറിവേറ്റ് ചികിൽസിച്ചു വിട്ട കാട്ടുകൊമ്പന്റെ നില ഗുരുതരം

തൃശൂർ: അതിരപ്പിള്ളിയിൽ കാലിനു മുറിവേറ്റ് ചികിൽസിച്ചു വിട്ട കാട്ടു കൊമ്പന്റെ നില ഗുരുതരം. വനം വകുപ്പ് രണ്ടു പ്രാവശ്യം പിടികൂടി മയക്കു വെടി വെച്ച് വിട്ടയച്ച കാട്ടനയാണ് ഗുരുതര അവസ്ഥയിൽ കല്ലാല എസ്റ്റേറ് 13 ആം ബ്ലോക്കിലെ തോട്ടിൽ വീണ് കിടക്കുന്നത്.  സെപ്റ്റംബർ അവസാനത്തിലാണ് കാലടി പ്ലാന്റേഷൻ എണ്ണപ്പനത്തോട്ടത്തിൽ എരുമത്തടം ഭാഗത്ത് കാലിന് മുറിവേറ്റനിലയിൽ കാട്ടു കൊമ്പനെ കണ്ടത്. തുടർന്ന് വനം വകു പ്പ് ആനയെ മയക്കു വെടിവെച്ച് ചികിത്സ നൽകി വനത്തിലേക്ക് വിട്ടിരുന്നു. എന്നാൽ, ആനയുടെ […]
Read more

തദ്ദേശ തെരഞ്ഞെടുപ്പ്; തൃശ്ശൂരിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ്

തൃശൂർ:  തൃശൂർ സിപിഐ(എം) ജില്ലാ കമ്മിറ്റി ഓഫീസ്സായ അഴിക്കോടൻ സ്മാരക മന്ദിരത്തിൽ ജില്ലാ കോർപ്പറേഷൻ സ്ഥാനാർഥി പ്രഖ്യാപനം നടന്നു. തൃശ്ശൂരിൽ നായ്ക്കനാലിനടുത്ത് മന്നത്ത് ലെയിനിൽ ഉച്ചയ്ക്ക് രണ്ട് മണിക്ക്‌ ശേഷമാണ് പ്രഖ്യാപനം നടന്നത്. ഈ തവണ 56 വാർഡുകൾ ഉള്ള കോർപ്പറേഷനിൽ 7 വാർഡുകൾ ഒഴികെ മറ്റെല്ലാ    ഡിവിഷനുകളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കിഴക്കുമ്പാട്ടുകര, മിഷൻ ക്വാർട്ടേഴ്സ്, ചിയാരം സൗത്ത്, എടക്കുന്നി, അയ്യന്തോൾ എന്നിവിടങ്ങളിൽ സ്ഥാനാർഥികൾ ആയില്ല. തേക്കിൻകാട് ആർജെഡി സ്ഥാനാർഥിയെയും  തിരുവമ്പാടി എൽഡിഫ് സ്ഥാനാർഥിയെയുംപ്രഖ്യാപിക്കാൻ ഉണ്ട്. കുട്ടൻകുളങ്ങരയിൽ […]
Read more

ബിജെപി കൗൺസിലർ സിപിഐയിൽ ചേർന്നു

തൃശ്ശൂർ: തൃശ്ശൂരിൽ ബിജെപി കൗൺസിലർ സിപിഐയിൽ ചേർന്നു. കുട്ടൻങ്കുളങ്ങര മുൻ ബിജെപി കൗൺസിലർ ആയിരുന്ന ലളിതാംബികയാണ് സിപിഐയിൽ ചേർന്നത്. സിപിഐയിലേക്ക് മാറാൻ ക്ഷണം ലഭിച്ചെങ്കിലും മാറാൻ മടിച്ചു നിൽക്കുകയായിരുന്നു. കഴിഞ്ഞ 5 വർഷം സാധാരണ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചതുപോലെ കൂടുതൽ ഭാഗ്മായി ഇന്നിയും പ്രവർത്തിക്കും. നല്ല പ്രവർത്തകയെന്ന ബഹുമാനം ജനങ്ങൾ തനിക്കു നൽകിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
Read more

മുന്നണി സംവിധാനത്തിൽ മത്സരിക്കാനില്ല; തീരുമാനം ഉറപ്പിച്ച് ആർഎംപി

തൃശൂർ: കുന്നംകുളം നഗരസഭയിൽ ഇത്തവണ തനിച്ച് മത്സരിക്കാനൊരുങ്ങി ആർഎംപി. സംസ്ഥാന-ജില്ലാ നേതൃത്വത്തിന്റെ നിർദേശപ്രകാരം യുഡിഎഫുമായി മുന്നണി ചർച്ചകൾ നടന്നെങ്കിലും ആർഎംപി മുന്നണിസംവിധാനത്തിൽ മത്സരിക്കാൻ തയ്യാറല്ലെന്ന തീരുമാനത്തിലെത്തുകയായിരുന്നു. കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ നിർദേശ പ്രകാരം ആർഎംപിയുമായി ചർച്ചകൾ നടന്നെങ്കിലും അതൊന്നും ഫലം കണ്ടില്ല. വരും ദിവസങ്ങളിലും ചർച്ചകൾ തുടരുമെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൂന്ന് വാർഡുകളിലാണ് ആർഎംപി വിജയിച്ചത്. എന്നാൽ ഇത്തവണ നാലാംവാർഡിലേക്കുള്ള സ്ഥാനാർഥിപ്പട്ടികയായി. മറ്റു വാർഡുകളിൽ സ്ഥാനാർഥികളെ മത്സരിപ്പിക്കുന്ന കാര്യം ചർച്ച ചെയ്തുവരുകയാണെന്ന് പാർട്ടി നേതൃത്വം […]
Read more

കാർ പണയം വെച്ച സംഭവം ;യുവാവിനെ ആക്രമിച്ച 2 പേർ പിടിയിൽ

തൃശ്ശൂർ : പുതുക്കാട് കാർ പണയം വെച്ചതുമായി ബന്ധപ്പെട്ട തർക്കത്തിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ഓട്ടോറിക്ഷ കവർച്ച ചെയ്യുകയും ചെയ്ത കേസിൽ രണ്ട് പ്രതികൾ റിമാന്റിലേക്ക്. കതിരൂർ സ്വദേശി താണിക്കാട് വീട്ടിൽ ഉമ്മർ ഫറൂഖ് 40 , ചെവ്വല്ലൂർപടി സ്വദേശി തൈക്കാട് വീട്ടിൽ ഷഫീക്ക് 34  എന്നിവരെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. : ഇടുക്കി രാജക്കാട് സ്വദേശി വാരിക്കോട്ട് വീട്ടിൽ അജിത്ത് (30) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുതുക്കാട് പോലീസ് സ്റ്റേഷനിൽ കേസെടുത്തു… അജിത്ത് […]
Read more

Recent News

Advertisement
WhiteswanTV Footer