തൃശൂർ: ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. റീനയെ മാറ്റിയ നടപടിയെ ന്യായീകരിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ‘തൊരപ്പൻ പണി’ നടത്തുന്നവരെ കസേരയിൽ ഇരുത്തില്ലെന്ന് മന്ത്രി പറഞ്ഞെങ്കിലും, സ്ഥലംമാറ്റ ഉത്തരവ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. ഡോ. റീന നൽകിയ ഹർജിയിലാണ് സർക്കാരിന് തിരിച്ചടിയായ നടപടി.
സെൻകുമാറിനെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയപ്പോൾ പിണറായി രാജിവെച്ചോ. ഇത് തിരിച്ചടിയല്ല, മേലെ കോടതിയുണ്ട്. ചില കാര്യങ്ങളിൽ ഉടൻ തീരുമാനം എടുക്കണമെന്നും ഈ കസേരയിൽ ഇരിക്കുന്നിടത്തോളം ഇങ്ങനെയാണെന്നും അദ്ദേഹം പറഞ്ഞു. രണപരമായ കാര്യങ്ങളിൽ ചില തീരുമാനങ്ങൾ ഉണ്ടാകും. സെഷൻസ് കോടതി തൂക്കിക്കൊല്ലാൻ വിധിച്ചാൽ അതിന് മുകളിൽ ഹൈക്കോടതിയുണ്ടെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യവകുപ്പ് ഡയറക്ടർ പദവിയിൽ നിന്ന് ഡോ. റീനയെ സ്ഥലം മാറ്റിയത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്. ഡിഎച്ച്എസ് പദവിയിൽ മൂന്ന് വർഷം പൂർത്തിയാക്കിയതും പകർച്ചവ്യാധി കാലത്ത് 15 ദിവസത്തെ അവധി അപേക്ഷ നൽകിയെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ആദ്യ ഉത്തരവ്. എന്നാൽ ഇത് തള്ളിക്കൊണ്ട് റീന ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. ഈ വാദങ്ങൾ കണക്കിലെടുത്താണ് രണ്ടാഴ്ചത്തെ സ്റ്റേ അനുവദിച്ചത്.






