Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: thrissur

കുതിരാൻ തുരങ്കത്തിന്റെ പടിഞ്ഞാറേ ഭാഗത്ത് മണ്ണിടിച്ചിൽ

തൃശ്ശൂർ: കുതിരാൻ തുരങ്കത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് ചെറിയ തോതിൽ മണ്ണിടിച്ചിൽ സംഭവിച്ചു. തുരങ്കത്തിന് മുകളിലുള്ള രണ്ടിടങ്ങളിലാണ് മണ്ണ് ഇടിഞ്ഞത്. പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ കൂടുതൽ ജാഗ്രത പാലിക്കുകയാണ് അധികൃതർ. പാലക്കാടിനെയും തൃശ്ശൂരിനെയും ബന്ധിപ്പിക്കുന്ന പ്രധാന ദേശീയപാതയിലെ നിർണായക ഭാഗമാണ് കുതിരാൻ തുരങ്കം. സംഭവത്തെ തുടർന്ന് ഹൈവേ കൺട്രോൾ റൂമിലെ പട്രോളിങ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. നിലവിൽ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. മഴ ശക്തമായി തുടരുന്നതിനാൽ ഈ ഭാഗത്ത് യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
Read more

തൃശൂർ മെഡിക്കൽ കോളേജിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടുത്തം

തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടിത്തം. മദർ ആൻഡ് ചൈൽഡ് വിഭാഗത്തിനായി നിർമ്മിച്ചുകൊണ്ടിരുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നാണ് പുക ഉയർന്നത്. രോഗികളെ പാർപ്പിക്കുന്ന കെട്ടിടമല്ലാത്തതിനാൽ വൻ അപകടം ഒഴിവായി. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്‌സ് സംഘം തീ അണയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചു. എസിയിൽ നിന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. തുടർന്ന് വയറിങ് സാമഗ്രികളിലേക്ക് തീ പടരുകയായിരുന്നു. തീ നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു.
Read more

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനം ആരംഭിച്ചു; മണിക്കൂറില്‍ 300 ഭക്തര്‍ക്ക് ദര്‍ശനം നടത്താം

തൃശൂർ: ഗുരുവായൂരിൽ ഭക്തർക്കായി വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ദർശനം ആരംഭിച്ചു. ഭക്തർക്ക് കൂടുതൽ സൗകര്യപ്രദവും സമയബന്ധിതവുമായി ദർശനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയത്. ഗുരുവായൂർ ദേവസ്വം ചെയർമാൻ എ. വി. ഗോപിനാഥിന്റെ നേതൃത്വത്തിലാണ് വെർച്വൽ ക്യൂ പ്രവർത്തനം ഏകോപിപ്പിക്കുന്നത്. ആദ്യഘട്ടത്തിൽ മണിക്കൂറിൽ 300 ഭക്തർക്കാണ് ഓൺലൈൻ ബുക്കിംഗിലൂടെ ദർശനത്തിന് അവസരം ഒരുക്കിയിരിക്കുന്നത്. നിലവിൽ ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നത്. പ്രതിദിനം എട്ട് മണിക്കൂർ ദർശന സൗകര്യമുണ്ടാകും. ഇതോടെ ദിവസേന 2,400 ഭക്തർക്കാണ് […]
Read more

കുന്നംകുളത്ത് ലഹരിവേട്ട; എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ

തൃശൂർ: കുന്നംകുളം ചെമ്മണ്ണൂരിൽ വൻ ലഹരിമരുന്ന് ശേഖരവുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെമ്മണ്ണൂർ പാനപറമ്പ് മമ്പറമ്പത്ത് വീട്ടിൽ മുകേഷ് (25) ആണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ ആറോടെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കുന്നംകുളം പോലീസും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 9.63 ഗ്രാം എംഡിഎംഎയും 250 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് ലഹരിമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന […]
Read more

വിദ്യാർഥിനിയെ സ്വകാര്യ ബസിൽ നിന്ന് ജീവനക്കാർ ബലമായി ഇറക്കിവിട്ടു

തൃശൂർ: വടക്കാഞ്ചേരിയിൽ വിദ്യാർഥിനിയെ സ്വകാര്യ ബസിൽ നിന്ന് ജീവനക്കാർ ബലമായി ഇറക്കിവിട്ടതായി പരാതി. പ്ലസ് വൺ വിദ്യാർഥിനിയാണ് സംഭവത്തിൽ വടക്കാഞ്ചേരി പൊലീസിൽ പരാതി നൽകിയത്. ഇന്നലെ വൈകുന്നേരം ‘ചിറയത്ത്’ എന്ന സ്വകാര്യ ബസിലാണ് സംഭവം നടന്നത്. വിദ്യാർഥിനി ഇറങ്ങേണ്ട പരുത്തിപ്രയിൽ ബസ് നിർത്തില്ലെന്ന് പറഞ്ഞ് മുൻപത്തെ സ്റ്റോപ്പിൽ ഇറങ്ങാൻ ജീവനക്കാർ ആവശ്യപ്പെട്ടെന്നാണ് പരാതി. ഇതിന് വിദ്യാർഥിനി വിസമ്മതിച്ചതോടെ കൈയിൽ പിടിച്ച് ബസിൽ നിന്ന് ബലമായി ഇറക്കിവിട്ടെന്നാണ് ആരോപണം. സംഭവത്തിൽ പൊലീസ് പരാതി സ്വീകരിച്ച് അന്വേഷണം ആരംഭിച്ചു.
Read more

തൃശ്ശൂരിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശൂർ: തൃശൂർ മടവാക്കരയിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. മടവാക്കര സ്വദേശി കൃഷ്ണൻ (89) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ രാധാകൃഷ്ണനെ (54) പോലീസ് അറസ്റ്റ് ചെയ്തു . ഭൂമി നൽകിയിട്ടും അച്ഛന് ജീവനാംശം നൽകാത്തതിനെ തുടർന്ന് മകനെതിരെ കൃഷ്ണൻ കേസ് നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക വിവരം. മറ്റൊരു മകന്റെ വീട്ടിൽ ഒറ്റയ്ക്കായിരുന്നു കൃഷ്ണൻ താമസിച്ചിരുന്നത്. ഇന്നലെയാണ് വീട്ടിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read more

വൈദ്യുതി മന്ത്രിയുടെ പുത്തൻ നിർദേശം; വൈദ്യുതി തടസം ജനങ്ങളെ അറിയിക്കാൻ വാട്സ് ആപ്പ് ഗ്രൂപ്പ്

തൃശൂർ: വൈദ്യുതി തടസങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ജനങ്ങളിലെത്തിക്കുന്നതിന് ഓരോ കെഎസ്ഇബി സെക്ഷൻ പരിധിയിലും ജനപ്രതിനിധികളെ ഉൾപ്പെടുത്തി വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ സജീവമാക്കണമെന്ന് വൈദ്യുതിവകുപ്പ് മന്ത്രി സണ്ണി ജോസഫ് . തൃശൂർ കളക്ടറേറ്റിൽ നടന്ന കെഎസ്ഇബി അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വൈദ്യുതി തടസം ഉണ്ടാകുന്ന സാഹചര്യത്തിൽ ഉപഭോക്താക്കളെ കൃത്യസമയത്ത് അറിയിക്കുന്നതിന് കൂടുതൽ കാര്യക്ഷമമായ ആശയവിനിമയ സംവിധാനം ഒരുക്കണമെന്നും, പരാതികളുമായി ബന്ധപ്പെടുന്ന ഉപഭോക്താക്കളോട് ജീവനക്കാർ സൗഹാർദ്ദപരമായി പെരുമാറണമെന്നും മന്ത്രി നിർദേശിച്ചു. ഫോൺ കോളുകൾക്ക് മറുപടി നൽകാത്ത സാഹചര്യം ഉണ്ടാകരുതെന്നും […]
Read more

‘വിദേശത്തുള്ള ജോലി നഷ്ടമായി’; കുന്നംകുളത്ത് ജീവനൊടുക്കാന്‍ ശ്രമിച്ച് കുടുംബം

തൃശൂർ: കുന്നംകുളത്ത് ജീവനൊടുക്കാന്‍ ശ്രമിച്ച കുടുംബത്തിലെ രണ്ട് പേര്‍ മരിച്ചു. പഴഞ്ഞിയിലാണ് സംഭവം. ഗൃഹനാഥനായ സിബിയും മകൾ അലീന (19)യുമാണ് മരിച്ചത്. ഗുരുതരാവസ്ഥയിലായ മറ്റ് രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തുടരുകയാണ്. പ്രവാസിയായ സിബി ഇന്നലെയാണ് നാട്ടിലെത്തിയത്. പിന്നാലെയാണ് കുടുംബം കൂട്ട ആത്മഹത്യാശ്രമം നടത്തിയത്. ജോലി നഷ്ടപ്പെട്ടതിനെ തുടർന്നാണ് സിബി നാട്ടിലെത്തിയതെന്നാണ് പ്രാഥമിക വിവരം. മറ്റ് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവവിവരം സിബിയുടെ മറ്റൊരു മകനാണ് പൊലീസിനെ അറിയിച്ചത്. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി […]
Read more

ഗുരുവായൂരില്‍ വയോധികയെ കിണറ്റില്‍ തള്ളിയിട്ട് കൊന്നു; രണ്ട് പേര്‍ പിടിയില്‍

തൃശൂർ: ഗുരുവായൂരിൽ 65 കാരിയെ കിണറ്റിൽ തള്ളിയിട്ട് കൊന്നു. ചേലക്കര സ്വദേശിനിയായ സന്താനവല്ലിയാണ് കൊല്ലപ്പെട്ടത്. പെരുമ്പാവൂർ സ്വദേശി സുരേഷ് കുമാറിനെയും ഇയാളുടെ കൂട്ടാളിയെയുമാണ് പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രിയാണ് ഗുരുവായൂരിലെ ഒരു വീട്ടുവളപ്പിലെ കിണറ്റിൽ നിന്ന് സന്താനവല്ലിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവവുമായി ബന്ധപ്പെട്ട് സുരേഷ് കുമാറിനെയും മറ്റൊരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. പെരുമ്പാവൂർ സ്വദേശിയായ സുരേഷ് കുമാർ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലേക്കാണ് ഇന്നലെ സന്താനവല്ലി എത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കം പിന്നീട് […]
Read more

പൊലീസിനെ കണ്ട് കഞ്ചാവ് പൊതികൾ അടുപ്പിലിട്ടു; യുവാവ് പിടിയിൽ

തൃശ്ശൂർ: പൊലീസിനെ കണ്ട് കഞ്ചാവ് പൊതികൾ അടുപ്പിലിട്ട് നശിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. എറിയാട് സ്വദേശി അഫ്സലിനെയാണ് കൊടുങ്ങല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അഫ്സലിന്റെ വീട്ടിലെത്തിയപ്പോഴാണ് സംഭവം. പൊലീസ് എത്തിയതോടെ കഞ്ചാവ് പൊതികൾ ഒളിപ്പിക്കുന്നതിനായി പ്രതി അടുപ്പിലേക്ക് എറിയുകയായിരുന്നു. അടുപ്പിൽ തീ ഇല്ലായിരുന്നെങ്കിലും കനൽ ഉണ്ടായിരുന്നതിനാൽ കഞ്ചാവ് കത്തി പുക ഉയരുകയും പ്രദേശത്ത് കഞ്ചാവിന്റെ മണം വ്യാപിക്കുകയും ചെയ്തു. ഇതോടെ പൊലീസ് വിവരം മനസിലാക്കി. തുടർന്ന് നടത്തിയ പരിശോധനയിൽ അടുപ്പിൽ നിന്ന് കഞ്ചാവ് പൊതികൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix