തൃശൂർ: തൃശൂർ മടവാക്കരയിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. മടവാക്കര സ്വദേശി കൃഷ്ണൻ (89) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ രാധാകൃഷ്ണനെ (54) പോലീസ് അറസ്റ്റ് ചെയ്തു .
ഭൂമി നൽകിയിട്ടും അച്ഛന് ജീവനാംശം നൽകാത്തതിനെ തുടർന്ന് മകനെതിരെ കൃഷ്ണൻ കേസ് നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക വിവരം.
മറ്റൊരു മകന്റെ വീട്ടിൽ ഒറ്റയ്ക്കായിരുന്നു കൃഷ്ണൻ താമസിച്ചിരുന്നത്. ഇന്നലെയാണ് വീട്ടിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.




