തൃശ്ശൂർ: കുതിരാൻ തുരങ്കത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് ചെറിയ തോതിൽ മണ്ണിടിച്ചിൽ സംഭവിച്ചു. തുരങ്കത്തിന് മുകളിലുള്ള രണ്ടിടങ്ങളിലാണ് മണ്ണ് ഇടിഞ്ഞത്. പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ കൂടുതൽ ജാഗ്രത പാലിക്കുകയാണ് അധികൃതർ. പാലക്കാടിനെയും തൃശ്ശൂരിനെയും ബന്ധിപ്പിക്കുന്ന പ്രധാന ദേശീയപാതയിലെ നിർണായക ഭാഗമാണ് കുതിരാൻ തുരങ്കം.
സംഭവത്തെ തുടർന്ന് ഹൈവേ കൺട്രോൾ റൂമിലെ പട്രോളിങ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. നിലവിൽ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. മഴ ശക്തമായി തുടരുന്നതിനാൽ ഈ ഭാഗത്ത് യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.


