Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: thrissur

തദ്ദേശതിരഞ്ഞെടുപ്പ്; തൃശ്ശൂരിൽ ആദ്യപട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്

തൃശ്ശൂർ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കം ആദ്യ സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. ജില്ലാപഞ്ചായത്തിലെയും കോർപറേഷനിലെയും സ്ഥാനാർഥികളെയാണ് ഡിസിസി പ്രസിഡന്റ്റ് ജോസഫ് ടാജറ്റ് പ്രഖ്യാപിച്ചത്. സിപിഎമ്മും ബിജെപിയും പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ ഇവർ പട്ടിക പുറത്തിറക്കി. ജില്ലാപഞ്ചായത്തിലെ ആകെയുള്ള 29 സീറ്റുകളിൽ 13 സീറ്റുകളിലേക്കും കോർപറേഷൻ്റെ ആകെ 56 സീറ്റുകളിൽ 24 സീറ്റുകളിലേക്കുമാണ് നിലവിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുന്ന പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്. കോർപറേഷനിലെ 24 സ്ഥാനാർഥികളിൽ 12 പേർ പുതുമുഖങ്ങളാണ്. ജില്ലാപഞ്ചായത്തിലെ 13 പേരിൽ ആറുപേരും […]
Read more

വാഗ്വാദങ്ങളുടെ 5 കൊല്ലം; ഒടുവിൽ ഒരുമിച്ച് സ്നേഹനൃത്തം

തിരുവില്വാമല: പോരാട്ടങ്ങൾക്കൊടുവിൽ ഒരുമിച്ച് ഒരേ പാട്ടിന് ചുവടുകൾവെച്ചു തിരുവില്വാമലയിലെ വനിതാ പഞ്ചായത്ത് അംഗങ്ങൾ. വ്യാഴാഴ്ച ഭരണസമിതിയുടെ അവസാനയോഗം കഴിഞ്ഞാണ് ഇവർ റീൽ ചിത്രീകരണം. അതുവരെയും പരസ്പരം പോരാടിയവരുടെ ഒത്തൊരുമ റീലിൽ തിളങ്ങി. തിരുവില്വാമല പഞ്ചായത്തിലെ കോൺഗ്രസ്, ബിജെപി, സിപിഎം വനിതാ പഞ്ചായത്തംഗങ്ങളാണ് പോരാട്ടങ്ങൾക്കിടയിലെ സൗഹൃദത്തിളക്കം സൃഷ്ടിച്ചത്. തിരുവില്വാമല പഞ്ചായത്ത് പ്രസിഡൻറ് കെ. പദ്‌മജ (കോൺഗ്രസ്), സ്ഥിരംസമിതി അധ്യക്ഷരായ സ്മിതാ സുകുമാരൻ (ബിജെപി), വിനി ഉണ്ണികൃഷ്ണൻ (സിപിഎം), പഞ്ചായത്തംഗങ്ങളായ കെ.എ. ഷബ്ന, യു. ദേവി, എം. ഗിരിജ (കോൺഗ്രസ്), […]
Read more

ഇരുമ്പ്പാലത്തെ ജനവാസ മേഖലയിൽ വീണ്ടും കാട്ടുകൊമ്പൻ

തൃശൂ‌‍‌ർ: തൃശ്ശൂരിൽ ഇരുമ്പ് പാലത്തെ ജനവാസമേഖലയിൽ വീണ്ടും കാട്ടുകൊമ്പൻ. രാത്രി ഒമ്പതരയോടെയാണ് ഇരുമ്പുപാലത്ത് ജനവാസ മേഖലയിൽ കാട്ടുകൊമ്പൻ ഇറങ്ങിയത്. രണ്ടു മണിക്കൂറിലേറെയാണ് കാട്ടാന ഭീതി പരത്തിയത്. കുതിരാൻ ഇരുമ്പുപാലത്ത് ജനവാസ കേന്ദ്രങ്ങളിൽ ശല്യക്കാരനായ കാട്ടുകൊമ്പനെ തുരത്താൻ വയനാട്ടിൽ നിന്നും കുങ്കി ആനകളെ എത്തിച്ചു. ഭരത്, വിക്രം എന്ന രണ്ട് കുങ്കിയാനകളെയാണ് എത്തിച്ചത്. സ്ഥിരമായി കാട്ടാന ശല്യം സൃഷ്‌ടിച്ചതോടെയാണ് തുരത്താൻ കുങ്കിയാനകളെ എത്തിച്ചത്.
Read more

മണ്ണുത്തി ദേശീയ പാതയിൽ വൻ കവർച്ച; ബസ് ഉടമയുടെ 75 ലക്ഷം രൂപ മോഷ്ടിച്ചു

തൃശൂർ: തൃശൂർ മണ്ണുത്തി ദേശീയപാതയിൽ വൻ കവർച്ച. അറ്റ്ലസ് ബസ് ഉടമ എടപ്പാൾ സ്വദേശി മുബാറകിന്റെ പക്കൽനിന്നും 75 ലക്ഷം രൂപ കവർന്നു. ബം​ഗളൂരുവിൽനിന്ന് തൃശൂരിൽ ബസ് ഇറങ്ങിയതിന് പിന്നാലെയായിരുന്നു കവർച്ച. ബസ് വിറ്റ പണമായിരുന്നു മുബാറകിന്റെ കൈവശമുണ്ടായിരുന്നത്. ശനി പുലർച്ചെ നാലരയോടെയാണ് സംഭവം. തൃശൂരിൽ എത്തിയ ഉടനെ അടുത്തുള്ള മെഡിക്കൽ സ്റ്റോറിന്റെ വരാന്തയിൽ ബാ​ഗ് വെച്ച് ശുചിമുറിയിലേക്ക് മുബാറക് നീങ്ങി. തിരിച്ചുവരുമ്പോള്‍ ബാഗുമായി ഒരാള്‍ കാറില്‍ കയറുന്നതാണ് മുബാരക്ക് കാണുന്നത്. പിന്നാലെയെത്തി അയാളെ തടയാന്‍ ശ്രമിച്ചപ്പോള്‍ […]
Read more

ഐസിഎൽ ഫിൻകോർപ് ചെയർമാന്റെ മകൻ അമൽജിത് വിവാഹിതനായി

തൃശ്ശൂർ: ഐ സി എൽ ഫിൻകോർപ്പ് ചെയർമാൻ കെ. ജി. അനിൽകുമാറിന്റെയും സി.ഇ.ഒയും ഹോൾടൈം ഡയറക്ടറുമായ ഉമ അനിൽകുമാറിന്റെയും മകൻ അമൽജിത് എ മേനോൻ വിവാഹിതനായി. ചങ്ങനാശ്ശേരി ടി. എസ്. ഗോപകുമാറിന്റെയും ഷിനി ഗോപകുമാറിന്റെയും മകൾ ഗായത്രി ഗോപകുമാറാണ് വധു. ഐ സി എൽ ഇന്റർനാഷണൽ ഓപ്പറേഷൻസ് ഡയറക്ടറാണ് അമൽജിത്. ​ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം നടന്നത്. വിവാഹത്തിന് ശേഷം നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ്, എം എൽ എ മാർ, കലാ സാംസ്‌കാരിക മേഖലയിൽ ഉള്ള […]
Read more

പാലിയേക്കരയിൽ ഉപാധികളോടെ ടോൾ പിരിക്കാം; കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും

തൃശ്ശൂര്‍: പാലിയേക്കര ടോൾ പിരിവില്‍ നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി. ഉപാധികളോടെ ടോൾ പിരിക്കാം എന്ന് വ്യക്തമാക്കിയിരിക്കുകയാണ് കോടതി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും പുതുക്കിയ ടോൾ നിരക്ക് ഈടാക്കാൻ പാടില്ല എന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസ് രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും. എന്നാല്‍ ടോൾ പുനസ്ഥാപിക്കാനുള്ള ഹൈക്കോടതിയുടെ തീരുമാനത്തിൽ പൂർണ്ണ തൃപ്തിയില്ല എന്ന് ഹർജിക്കാർ പ്രതികരിച്ചു. ഗതാഗതക്കുരുക്ക് രൂക്ഷമായതിനെത്തുടർന്ന് രണ്ട് മാസം മുമ്പാണ് പാലിയേക്കരയിലെ ടോൾ പിരിവ് കോടതി താൽക്കാലികമായി തടഞ്ഞത്. ടോൾ പിരിവ് പുനരാരംഭിക്കാൻ ദേശീയ പാത അതോറിറ്റി […]
Read more

പാലിയേക്കരയിൽ ടോള്‍ വിലക്ക് തുടരും

തൃശൂർ: പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും. ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പൂർണമായും പരിഹരിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ടോൾ പിരിവ് പുനരാരംഭിക്കുന്നതിൽ വെള്ളിയാഴ്ച്ച വീണ്ടും വിധിപറയും. കളക്ടറോട് നേരിട്ട് പരിശോധിക്കാനും നിര്‍ദേശിച്ചു. അമ്പലൂർ, മുരുങ്ങൂർ മേഖലകളിൽ ട്രാഫിക് ബ്ലോക്ക്‌ ഇപ്പോഴുമുണ്ടെന്നും ജില്ലാ കളക്ടർ പറഞ്ഞു. 60 കിലോമീറ്റര്‍ ടോള്‍ പിരിക്കുന്ന ദൂരത്തിൽ മൂന്നോ നാലോ ഇടങ്ങളിൽ മാത്രമാണ് പ്രശ്നമെന്നാണ് എജി ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ, എവിടെയൊക്കെയാണ് പ്രശ്നമെന്ന് കോടതി കളക്ടറോട് ചോദിച്ചു. അഞ്ചു കിലോമീറ്റര്‍ ദൂരത്തിലാണ് പ്രശ്നമെന്ന് കളക്ടര്‍ […]
Read more

ട്രെയിനിൽ വെച്ച് നെഞ്ചുവേദന; യുവാവിന് ദാരുണാന്ത്യം

തൃശൂർ: ആംബുലൻസ് വൈകിയതിനെ തുടർന്ന് 26കാരന് ജീവൻ നഷ്ടമായി. ചാലക്കുടി മാരാംകോട് സ്വദേശി ശ്രീജിത്ത് ആണ് മരിച്ചത്. മുംബൈ-എറണാകുളം ഓഖ് എക്സ്പ്രസിലായിരുന്നു സംഭവം. തിങ്കളാഴ്ച പുലർച്ചെയാണ്‌ താരംഹൃദയ വേദന അനുഭവപ്പെട്ട് കുഴഞ്ഞുവീണത്. ട്രെയിനിൽ വെച്ച് ശ്രീജിത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയും പിന്നീട് പ്ലാറ്റ്ഫോമിൽ വീഴുകയും ചെയ്തിരുന്നു. ഒപ്പം ഉണ്ടായിരുന്നവർ ടിടിഇയെ വിവരം അറിയിച്ചെങ്കിലും, വള്ളത്തോൾനഗർ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയില്ല. അതേസമയം, മുളങ്കുന്നത്തുകാവ് സ്റ്റേഷനിലാണ് യാത്രക്കാർ ശ്രീജിത്തിനെ ഇറക്കിയത്. “ഹെൽപ്‌ലൈൻ നമ്പറുകളിൽ ബന്ധപെട്ടിരുന്നുവെങ്കിലും ഫലമുണ്ടായില്ല. മുൻകൂട്ടി അറിയിപ്പ് നൽകിയിട്ടും റെയിൽവേ […]
Read more

ഗുരുവായൂർ ക്ഷേത്രത്തിലെ മേൽശാന്തിയായി ചുമതലയേറ്റ് മുർത്തിയേടത്ത് സുധാകരൻ നമ്പൂതിരി

തൃശ്ശൂർ: ​ഗുരുവായൂർ ക്ഷേത്രത്തിൽ പുതിയ മേൽശാന്തിയെ തെരഞ്ഞെടുത്തു. പാലക്കാട് സ്വദേശി മുർത്തിയേടത്ത് സുധാകരൻ നമ്പൂതിരിയെ (59) ആണ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്. ഗുരുവായൂർ ക്ഷേത്രത്തിൽ ഒക്ടോബർ ഒന്നു മുതൽ ആറു മാസത്തേക്കാണ് കാലാവധി. 51 പേരിൽ നിന്നാണ് ഇദ്ദേഹത്തെ മേൽശാന്തിയായി തെരഞ്ഞെടുത്തത്. ദേവസ്വം കോൺഫറൻസ് ഹാളിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ, ഭരണസമിതി അംഗങ്ങളായ സി. മനോജ്, കെ.എസ് ബാലഗോപാൽ, അഡ്മിനിസ്ട്രേറ്റർ ഒ.ബി അരുൺകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ ക്ഷേത്രം തന്ത്രി പി.സി ദിനേശൻ നമ്പൂതിരിപ്പാട് അപേക്ഷകരുമായി കൂടിക്കാഴ്ച നടത്തിയാണ് […]
Read more

തൃശൂരില്‍ ഭാര്യയെ ചുറ്റിക കൊണ്ട് തലക്കടിച്ച് പരുക്കേല്‍പ്പിച്ചു; ഭര്‍ത്താവ് തൂങ്ങിമരിച്ചു

തൃശൂര്‍: പുതുശേരിയില്‍ ഭാര്യയെ ആക്രമിച്ച ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. പുതുശേരി സ്വദേശി ദേവസിയാണ് മരിച്ചത്. ചുറ്റിക കൊണ്ട് തലയ്ക്ക് അടിയേറ്റ ഭാര്യ അല്‍ഫോൻസയെ ചാലക്കുടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം. പള്ളിയില്‍ പോയി തിരിച്ചു വന്ന അല്‍ഫോൻസയെ ചുറ്റിക കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു. അല്‍ഫോൻസ കൊല്ലപ്പെട്ടു എന്ന് ധരിച്ചാണ് ദേവസി ആത്മഹത്യ ചെയ്തത്. അല്‍ഫോൻസയുടെ നില ഗുരുതരമായി തുടരുകയാണ്. ഇരുവരും ഏറെ നാളുകളായി തമ്മില്‍ പിരിഞ്ഞു കഴിയുകയായിരുന്നു. ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. ഇരുവരും വിദേശത്താണ്. […]
Read more

Recent News

Advertisement
WhiteswanTV Footer