സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: trivandrum

ജോയിക്കായി തിരച്ചില്‍ തുടരുന്നു;രക്ഷാദൗത്യം രണ്ടാം ദിവസത്തിലേയ്ക്ക്

തിരുവനന്തപുരം:റെയില്‍വേ സ്റ്റേഷന് സമീപത്തെ തോട്ടില്‍ ശുചീകരണത്തിനിറങ്ങിയ തൊഴിലാളി ജോയിയെ കാണാതായ സംഭവത്തില്‍ തെരച്ചില്‍ ഇന്നും തുടരുകയാണ്.ആമയിഴഞ്ചാന്‍ തോട്ടിലാണ് ജോയിയെ കാണാതായത്.എന്‍ഡിആര്‍എഫ് സംഘം ഇന്നലെ രാത്രി സ്ഥലത്തെത്തി. ഇന്നലെ രക്ഷാദൗത്യം 13 മണിക്കൂര്‍ പിന്നിട്ടെങ്കിലും ജോയിയെ കണ്ടെത്താനായിരുന്നില്ല.ഇന്ന് രാവിലെയോടെ തെരച്ചില്‍ പുനരാരംഭിക്കുകയായിരുന്നു. എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ് സ്‌കൂബ ടീം എന്നിവര്‍ ചേര്‍ന്നാണ് ഇന്ന് രക്ഷാദൗത്യം ഏകോപിപ്പിക്കുന്നത്.തെരച്ചിലിനായി റോബോട്ടിക് സംവിധാനവും ഉപയോഗിക്കുന്നുണ്ട്.ജില്ലാ കളക്ടറും മേയറും എന്‍ഡിആര്‍എഫ് സംഘവും നടത്തിയ ചര്‍ച്ചയക്ക് ശേഷമാണ് സുരക്ഷ കൂടെ പരിഗണിച്ചാണ് തെരച്ചില്‍ രാവിലെത്തേക്ക് മാറ്റിയത്.
Read more

തിരുവനന്തപുരത്ത് കോളറ ബാധ സ്ഥീരികരിച്ചു

പത്ത് വയസ്സുകാരന് കോളറ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡിഎംഒ തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ ഭിന്നശേഷി ഹോസ്റ്റല്‍ സന്ദര്‍ശിച്ചു.ഈ ഹോസ്റ്റലിലെ 13 പേര്‍ കോളറ ലക്ഷണങ്ങളെ തുടര്‍ന്ന് ചികിത്സയിലാണ്.ഇതില്‍ ഒരാള്‍ക്ക് കോളറ സ്ഥിരീകരിച്ചിട്ടുണ്ട്.ഇതേ ഹോസ്റ്റലിലെ ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചത് കോളറ ബാധയെ തുടര്‍ന്നെന്ന സംശയം ഇതോടെ ബലപ്പെട്ടിരിക്കുകയാണ്. കോളറ ബാധയെ തുടര്‍ന്ന് പരിസരപ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രത നിര്‍ദ്ദേശം നല്‍കിയതായി നെയ്യാറ്റിന്‍കര നഗരസഭ ചെയര്‍മാന്‍ പി കെ രാജമോഹന്‍.ഹോസ്റ്റലില്‍ ആരോഗ്യവകുപ്പിന്റെ ഒരു സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
Read more

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറായ ആത്മഹത്യ;ആണ്‍ സുഹൃത്തിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം:തിരുമലയില്‍ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറായ പ്ലസ് ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ ആണ്‍ സുഹൃത്തിന്റെ ജാമ്യാപേക്ഷ തള്ളി.ആണ്‍ സുഹൃത്തായ നെടുമങ്ങാട് സ്വദേശിയെ അന്വേഷണ സംഘം രണ്ട് പ്രാവശ്യം കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ 21 കാരന് പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. തിരുവനന്തപുരം പോക്‌സോ കോടതിയുടെതാണ് ഉത്തരവ്.സംഭവത്തിന്റെ വ്യാപ്തി പരിഗണിച്ചാണ് തീരുമാനമെന്ന് കോടതി അറിയിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇരുവരും സൗഹൃദത്തില്‍ ആവുകയും പിന്നീട് ഒരുമിച്ച് റീലുകള്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആണ്‍ സുഹൃത്തുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് ശേഷം […]
Read more

രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി ഇന്ന് കേരളത്തിലെത്തും

ഉപരാഷ്ട്രപതി ഡോ. ജഗ്ദീപ് ധൻകർ ഇന്ന് രണ്ട് ദിവസത്തെ സന്ദർശനത്തിന് കേരളത്തിലെത്തും. തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആന്റ് ടെക്‌നോളജിയിലെ 12-ാമത് ബിരുദദാനച്ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് ഉപരാഷ്ട്രപതി എത്തുന്നത്. ഭാര്യ സുധേഷ് ധൻകറും അദ്ദേഹത്തിനൊപ്പമുണ്ടാവും. ശനിയാഴ്ച രാവിലെ 10.55 ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന ഉപരാഷ്ട്രപതി സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക സ്വീകരണത്തിന് ശേഷം വലിയമലയിലെ ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആന്റ് ടെക്‌നോളജിയിൽ രാവിലെ 11.30 ന് നടക്കുന്ന […]
Read more

വയോധികയും മരുമകനും വീടിനുള്ളില്‍ മരിച്ചനിലയില്‍

തിരുവനന്തപുരം:വണ്ടിത്തടത്ത് വയോധികയും മരുമകനും വീടിനുള്ളില്‍ മരിച്ചനിലയില്‍.വണ്ടിത്തടത്ത് മൃഗാശുപത്രിക്ക് സമീപം വാടകവീട്ടില്‍ താമസിക്കുന്ന ശ്യാമള(74), സാബുലാല്‍(50) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.അര്‍ബുദബാധിതയായിരുന്ന,സാബുലാലിന്റെ ഭാര്യ ഒരുമാസം മുന്‍പ് മരിച്ചിരുന്നു.
Read more

സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബറിൽ തിരുവനന്തപുരത്ത്; കായിക മേള എറണാകുളത്ത്

സംസ്ഥാന സ്‌കൂൾ കലോത്സവം ഡിസംബറിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. പുതുക്കിയ മാന്വൽ അനുസരിച്ചാകും കലോത്സവം.കഴിഞ്ഞ വർഷം കൊല്ലത്തു നടന്ന കാലോത്സവത്തിൽ ജില്ലയിലെ ഒരു കലാരൂപം ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ചിരുന്നു. ഇത്തവണ മത്സര ഇനമായി ഉൾപ്പെടുത്തണമെന്ന രീതിയിൽ കാര്യങ്ങൾ പുരോഗമിക്കുകയാണെന്ന് മന്ത്രി വി.ശിവൻകുട്ടിയുടെ ഓഫിസ് അറിയിച്ചു. സ്‌കൂൾ കായികമേള എറണാകുളം ജില്ലയിൽ ഒക്‌ടോബർ 18, 19, 20, 21, 22 തീയതികളിൽ നടത്തും. ഒളിംപിക്സ് മാതൃകയിൽ അത്‌ലറ്റിക്‌സും ഗെയിംസും ഒരുമിച്ച് സംഘടിപ്പിച്ചേക്കുമെന്നാണ് വിവരം. ഈ മേളയ്ക്ക് […]
Read more

കടല്‍ച്ചൊറി കണ്ണില്‍ത്തെറിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം:മീന്‍ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി കണ്ണില്‍ തെറിച്ചതിലൂടെ അലര്‍ജി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു.പള്ളം പുല്ലുവിള അര്‍ത്തയില്‍ പുരയിടത്തില്‍ പ്രവീസ് (56) ആണ് മരിച്ചത്.ജൂണ്‍ 29 ന് രാവിലെയാണ് കടല്‍ച്ചൊറി കണ്ണില്‍ത്തെറിച്ചത്. പ്രവീസ് മക്കളോടൊപ്പം രണ്ട് നോട്ടിക്കല്‍ മൈല്‍ ദൂരെ ഉള്‍ക്കടലില്‍ മീന്‍ പിടിക്കുന്നതിനിടയിലായിരുന്നു സംഭവം.വലയില്‍ കുടുങ്ങിയ കടല്‍ച്ചൊറി എടുത്തുമാറ്റുന്നതിനിടയില്‍ കണ്ണില്‍ തെറിക്കുകയായിരുന്നു. കടലില്‍ കാണുന്ന പ്രത്യേകയിനം പ്രത്യേകയിനം ജെല്ലിഫിഷാണ് കടല്‍ച്ചൊറി എന്നറിയപ്പെടുന്നത്.അലര്‍ജി ബാധിച്ച് കണ്ണില്‍ നീരു വന്നതോടെ പ്രവീസ് പുല്ലുവിള ആശുപത്രിയില്‍ ചികിത്സ തേടി. എന്നാല്‍ അസുഖം […]
Read more

കാപ്പില്‍ ബീച്ചില്‍ തിരയില്‍പ്പെട്ട് രണ്ട് മരണം

തിരുവനന്തപുരം:വര്‍ക്കല കാപ്പില്‍ ബീച്ചില്‍ തിരയില്‍പ്പെട്ട് ഒരു കുടുംബത്തിലെ രണ്ടു പേര്‍ മരിച്ചു.കൊല്ലം ശീമാട്ടി സ്വദേശിയായ അല്‍ അമീന്‍ (24 വയസ്സ്), കൊട്ടാരക്കര സ്വദേശിയായ അന്‍വര്‍ (34 വയസ്സ്) എന്നിവരാണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് 12.30 ഓടുകൂടിയായിരുന്നു സംഭവം.ഇരുവരും കടലില്‍ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.അല്‍ അമീന്റെ സഹോദരിയുടെ ഭര്‍ത്താവാണ് അന്‍വര്‍.
Read more

കൊച്ചുവേളിയിൽ പ്ലാസ്റ്റിക് ഗോഡൗണിൽ വൻ തീപിടിത്തം

തിരുവനന്തപുരം കൊച്ചുവേളിയിൽ പ്ലാസ്റ്റിക് ഗോഡൗണിന് തീപിടിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.വെളുപ്പിനു നാലരയോടെയാണ് തീപിടിത്തമുണ്ടായത്.12 യൂണിറ്റ് ഫയർഫോഴ്സ് സംഭവസ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.പ്ലാസ്റ്റിക്ക് കുപ്പികൾ വലിയ ചാക്കുകളിൽ നിറച്ച് കൂട്ടിയിട്ടിരിക്കുന്നതിനാൽ ഫയർഫോഴ്സിന് ഉള്ളിലേക്ക് പ്രവേശിക്കാൻ സാധിക്കുന്നില്ല.പ്രദേശത്ത് കനത്ത മഴ പെയ്യുന്നുണ്ട്.സൂര്യ പാക്ക് എന്ന ഗോഡൗണിലാണ് തീപിടിത്തം.നിലവിൽ തീ അണയ്ക്കാനാകാത്ത സാഹചര്യമെന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ. പ്ലാസ്റ്റിക് ഗോഡൗണിൽ എത്തിച്ച് റീസൈക്കിൾ ചെയ്ത് വീണ്ടും പ്ലാസ്റ്റിക് ആക്കുന്ന സ്ഥാപനമാണിത്. കെട്ടിടം പ്രവർത്തിക്കുന്നത് അനധികൃതമായെന്നാണ് വിവരം. […]
Read more

ചൊവ്വാഴ്ച്ച സംസ്ഥാനത്ത് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം:പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്യു.സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടികളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിച്ചിട്ടും സീറ്റ് പ്രതിസന്ധി പരിഹരിക്കാതെ വിദ്യാര്‍ത്ഥികളെ വഞ്ചിക്കുന്ന നിലപാട് തുടരുകയുകയാണ്.അതേസമയം സീറ്റ് പ്രതിസന്ധിയില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധം ശക്തമാക്കവെ നാളെ മന്ത്രി സംഘടനാ നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്.വിഷയം യോഗത്തില്‍ ചര്‍ച്ച ചെയ്ത് പ്രശ്ന പരിഹാരത്തിന് ശ്രമിക്കും.സമരം […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.