തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടില്‍
കല്‍പ്പറ്റ: പ്രിയങ്കാ ഗാന്ധി ഇന്ന് തിരഞ്ഞെടുപ്പ് പ്രചരണത്തിനായി വയനാട് മണ്ഡലത്തില്‍ എത്തും. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ മീനങ്ങാടിയിലാണ് ആദ്യ പരിപാടി. തുടര്‍ന്ന് മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ പര്യടനം നടത്തും. രാവിലെ മൈസൂരുവില്‍ വിമാനം ഇറങ്ങുന്ന പ്രിയങ്ക ഹെലികോപ്റ്ററില്‍ നീലഗിരി കോളേജ് ഗ്രൗണ്ടില്‍ എത്തും. അവിടെ നിന്നും റോഡ് മാര്‍ഗമായിരിക്കും പരിപാടി സ്ഥലത്തേക്ക് എത്തുക. രാവിലെ പതിനൊന്നരയ്ക്കാണ് മീനങ്ങാടിയില്‍ എത്തുന്നത്. മാനന്തവാടി നിയോജക മണ്ഡലത്തിലെ പനമരത്തെ പരിപാടിയില്‍ഉച്ചയ്ക്ക് രണ്ടരയ്ക്ക് പങ്കെടുക്കും. വൈകിട്ട് നാലരയ്ക്ക് കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ പൊഴുതനയിലാണ് […]
Read more