Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

മാസപ്പടി കേസ്; ഹർജി പുതിയ ബെഞ്ചിലേക്ക്

എറണാകുളം: മാസപ്പടി കേസിലെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പുതിയ ബെഞ്ച് പരിഗണിക്കും. പൊതുതാത്പര്യ ഹര്‍ജിയില്‍ ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്റെ ബെഞ്ചാണ് വാദം കേള്‍ക്കുക. കേസ് പരിഗണിക്കുന്നതില്‍ നിന്ന് നേരത്തെ രണ്ട് ജഡ്ജിമാര്‍ പിന്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ബെഞ്ചിലേക്ക് കേസ് എത്തിയത്. മാധ്യമപ്രവര്‍ത്തകനായ എം ആര്‍ അജയനാണ് മാസപ്പടി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ ടി വീണ, എക്‌സാലോജിക്, സിഎംആര്‍എല്‍ അടക്കമുള്ള കമ്പനികള്‍ എന്നിവരാണ് […]
Read more

ആത്മജ്വാല ബൈബിൾ കൺവെൻഷന് തുടക്കം കുറിച്ചു

തൃശ്ശൂർ: കൊടുങ്ങല്ലൂർ – കോട്ടപ്പുറം രൂപത,  ചരിത്രപ്രസിദ്ധമായ സമ്പാളൂർ, വി.ഫ്രാൻസിസ് സേവ്യറിന്റെ തീർത്ഥാടന ദൈവാലയത്തിൽ, തിരുനാളിനോട് അനുബന്ധിച്ച്,  ബൈബിൾ പ്രതിഷ്ഠയും, തുടർന്ന് ദിവ്യബലിയോടു കൂടി, ആത്മജ്വാല’ ബൈബിൾ കൺവെൻഷന് തുടക്കം കുറിച്ചു. വെരി. റവ. ഫാ. മാത്യു തടത്തിൽ വി.സി.. ആൻ്റ് ടീം ആണ് ധ്യാനത്തിന് നേതൃത്വം നൽകിയത്. കൺവെൻഷൻ ഉദ്ഘാടനം  കോട്ടപ്പുറം രൂപത വികാരി ജനറൽ,  മോൺ. റോക്കി റോബിൻ കളത്തിൽ നിർവഹിച്ചു. അനേക വിശുദ്ധർ സുവിശേഷം പ്രസംഗിച്ച ഈ പുണ്യ ഭുമിയിൽ നിന്നുകൊണ്ട്,  വചനസന്ദേശം […]
Read more

എന്‍ഡിഎ ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിൽ സ്ഥാനാര്‍ത്ഥികളെ പ്ര്യഖ്യാപിച്ചു

ചാലക്കുടി: എന്‍ഡിഎ ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിൽ സ്ഥാനാര്‍ത്ഥികളെ പ്ര്യഖ്യാപിച്ചു. എലിഞ്ഞിപ്ര ഡിവിഷന്‍ കെ.യു.ദിനേശന്‍, കൊടകര മിനി പരമേശ്വരന്‍, പേരാമ്പ്ര  കെ.വി.ബാബു, ചെട്ടിക്കുളം ആശ രാകേഷ് ,പുഷ്പഗിരി അംബിക ബാബു, പാലപ്പിള്ളി ജിജി ജെയ്ജു ,ചിറങ്ങര ടി.വി.പൗലോസ്, കൊരട്ടി ബ്ലെസന്‍ മേനാച്ചേരി, കുലയിടം സന്ധ്യ അജു, വൈന്തല സി.രാധാകൃഷ്ണന്‍ അനന്നാട് കെ.എം.ലാല്‍, കുറ്റിക്കാട് ഷിബു പി.എ, എന്നിവരാണ് സ്ഥാനാർത്ഥികൾ. 14 ബ്ലോക്ക് ഡിവിഷനുകളാണുള്ളത്. ഇതില്‍ പതിനൊന്ന് സ്ഥാനാര്‍ത്ഥികളെയാണ് ജില്ല പ്രസിഡന്റ് എ.ആര്‍,ശ്രീകുമാറിന്റെ അംഗീകരാത്തോടെ പ്രഖ്യാപ്പിച്ചിരിക്കുന്നതെന്ന് ചാലക്കുടി മണ്ഡലം ഇന്‍ചാര്‍ജ്ജ് […]
Read more

ശബരിമല സ്വർണകൊള്ളയിൽ നിർണായക വഴിത്തിരിവ്; മുഖ്യ ആസൂത്രകൻ എ.പത്മകുമാർ

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് നിര്‍ണായകമായ കണ്ടെത്തലുകളുമായി പ്രത്യേക അന്വേഷണ സംഘം. ശബരിമല സ്വര്‍ണക്കൊള്ളയുടെ മുഖ്യ ആസൂത്രകന്‍ എ പത്മകുമാറാണെന്നാണ് നിലവിലെ കണ്ടെത്തല്‍. കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പത്മകുമാര്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നതാണ് ഗുരുതരമായ കണ്ടെത്തല്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഗൂഢാലോചന നടത്തിയത് പത്മകുമാറാണെന്നും കണ്ടെത്തി. ഉണ്ണികൃഷ്ണന്‍ പോറ്റി പത്മകുമാറിന്റെ വീട്ടിലെത്തി ഗൂഢാലോചന നടത്തി. ഇതിന്റെ തെളിവും എസ്‌ഐടി ശേഖരിച്ചു. എ.പത്മകുമാര്‍ സംസ്ഥാനത്തിനു പുറത്തേക്ക് നടത്തിയ യാത്രകളിലും എസ്‌ഐടി തെളിവ് ശേഖരിച്ചു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം […]
Read more

സ്വരാജ് കൃഷിക്കൂട്ടം സായാഹ്ന സംഗമം സംഘടിപ്പിച്ചു

മലപ്പുറം: എടവണ്ണപ്പാറ ശീതകാല പച്ചക്കറി കൃഷിയുടെ ഭാഗമായി വീട്ടുപരിസര കൃഷി ചെയ്തുകൊണ്ടിരിക്കുന്ന സാധാരണ കർഷകർ ഉൾപ്പെടുന്ന സ്വരാജ് കൃഷിക്കൂട്ടം കർഷക കൂട്ടായ്മ മുറിഞ്ഞമാട് വെച്ച് സായാഹ്ന സംഗമം സംഘടിപ്പിച്ചു. ചെറുകിട മേഖലകളിലെ കാർഷികാനുഭവങ്ങൾ വിശദീകരിച്ചും നാടൻ വിത്തുകൾ, തൈകൾ, കമ്പുകൾ ഉൾപ്പെടെ വിവിധ നടീൽ ഇനങ്ങൾ പരസ്പരം കൈമാറിയും സൗഹൃദം പങ്കുവെച്ചും അറുപതോളം കർഷകർ സംഗമത്തിൽ പങ്കെടുത്തു. ഗ്രാമീണ സ്വയം പര്യാപ്തതക്ക് ഊന്നൽ നൽകി ഗാർഹിക കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുന്നതിന് സ്വരാജിന്റെ നേതൃത്വത്തിൽ രണ്ടുവർഷത്തിലധികമായി നിലവിലുള്ള കൃഷിക്കൂട്ടം കൂട്ടായ്മ, […]
Read more

എൻസിപിക്കും ഐഎൻഎല്ലിനും വേണ്ട; മഞ്ചേശ്വരം ഏറ്റെടുത്ത് സി പി എം

കാസർഗോഡ് : ജില്ലാ പഞ്ചായത്തിൽ മഞ്ചേശ്വരം ഡിവിഷനിൽ എൻ സി പി മത്സരിക്കാൻ തയ്യാറാകാത്തതിനാൽ ഡിവിഷനിൽ സിപിഎം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ഇതിലൂടെ ജില്ലാ പഞ്ചായത്തിലെ 2 ഡിവിഷനുകളിൽ അടക്കം ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ തനിച്ചു മത്സരിക്കാനാണ് എൻസിപി ഒരുങ്ങുന്നത്. ജില്ലാ പഞ്ചായത്തിൽ മഞ്ചേശ്വരം ഡിവിഷനാണ് എൻ സി പി ആവശ്യപ്പെട്ടത്. കഴിഞ്ഞ തവണ എൻസിപി മത്സരിച്ചു ജയിച്ച പിലിക്കോട് ഡിവിഷൻ ഇത്തവണ ആർജെഡിക്ക് നൽകിയതിനാൽ ഡിവിഷൻ നൽകാൻ സാധ്യമല്ലെന്ന് എൽഡിഎഫ് നേതൃത്വവും എൻസിപിയെ അറിയിച്ചിരുന്നു. ഇതേ […]
Read more

ആർ.എസ്.എസ് വിട്ട് കെ. പ്രജീഷ് എൽ.ഡി.എഫിൽ‎

കോഴിക്കോട് : സംഘപരിവാർ വർഗീയ രാഷ്ട്രീയത്തിൽ പ്രതിഷേധിച്ചും സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളെ പിന്തുണച്ചും മാത്തോട്ടം ഡിവിഷനിലെ സജീവ ബി.ജെ.പി പ്രവർത്തകൻ സംഘടനയിൽ നിന്ന് രാജിവച്ച് സി.പി.ഐ (എം)-ൽ ചേർന്നു. നെച്ചുള്ളികാവ് പൗർണമി വീട്ടിൽ  കെ. പ്രജീഷാണ് നിലവിലെ രാഷ്ട്രീയ നിലപാട് ഉപേക്ഷിച്ച് എൽ.ഡി.എഫ്. സ്ഥാനാർത്ഥി ഇ. അനിതകുമാരിയുടെ വിജയത്തിനായി പ്രവർത്തിക്കാൻ തീരുമാനിച്ചത്. ‎‎മാത്തോട്ടം ഡിവിഷൻ കൺവെൻഷനിൽ വെച്ച് പ്രജീഷിന് സി.പി.ഐ (എം) നേതൃത്വം ഔദ്യോഗികമായി സ്വീകരണം നൽകി. സി.പി.ഐ ഏരിയാ സെക്രട്ടറി ടി. രാധാഗോപി പ്രജീഷിനെ […]
Read more

ജനങ്ങളോട് സംസാരിക്കുക വിവാദമല്ല, വാർഡിലെ കാര്യങ്ങൾ; വൈഷ്‌ണ സുരേഷ്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കളക്ടറേറ്റില്‍ എത്തിയാണ് വൈഷ്ണ പത്രിക സമര്‍പ്പിച്ചത്. വിവാദങ്ങള്‍ കാരണം പ്രചാരണത്തിനുളള പത്ത് ദിവസങ്ങള്‍ നഷ്ടമായെന്നും പക്ഷെ അത് താന്‍ മറികടക്കുമെന്നും വൈഷ്ണ സുരേഷ് പ്രതികരിച്ചു. ജനങ്ങളോട് സംസാരിക്കുന്നത് വിവാദമല്ല, മറിച്ച് വാര്‍ഡിലെ കാര്യങ്ങളാണെന്നും മറ്റ് വിവാദങ്ങളോട് ഒക്കെ പാര്‍ട്ടി പ്രതികരിക്കുമെന്നും വൈഷ്ണ വ്യക്തമാക്കി. വോട്ടർ പട്ടികയിൽ നിന്ന് വൈഷ്ണയുടെ വോട്ട് വെട്ടിയ നടപടി ഇന്നലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കിയത്. വോട്ടര്‍പ്പട്ടികയില്‍ […]
Read more

ഒറ്റപ്പാലത്ത്  ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ടിനെതിരെ  ബ്ലോക്ക് ജനറൽ സെക്രട്ടറി

പാലക്കാട് : തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സജീവമാകുന്ന സാഹചര്യത്തിൽ ഒറ്റപ്പാലത്ത് കോൺഗ്രസിൽ വിമതപ്രവർത്തനം ശക്തമാകുന്നു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റും ഔദ്യോഗിക സ്ഥാനാർത്ഥിയുമായ എൻ. കെ. ജയരാജനെതിരെ ബ്ലോക്ക് ജനറൽ സെക്രട്ടറി എം. ഉണ്ണിക്കൃഷ്ണൻ അതേ വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിർദ്ദേശപത്രിക സമർപ്പിച്ചു. മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമായ ഉണ്ണിക്കൃഷ്ണൻ, ബ്ലോക്ക് നേതൃത്വത്തിന്റെ ഏകപക്ഷീയ തീരുമാനങ്ങളോടുള്ള പ്രതിഷേധമാണ് സ്വതന്ത്ര മത്സരത്തിന് കാരണമെന്ന് വ്യക്തമാക്കി. വിഷയം വിശദമായി പരിശോധിച്ച് പരിഹരിക്കുമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എൻ. കെ. ജയരാജൻ പ്രതികരിച്ചു.
Read more

പൊലീസ് അധികാര പരിധിയിൽ കടന്നു കയറുന്നു; പൊലീസിനെതിരെ കസ്റ്റംസ് ഹൈക്കോടതിയിൽ

മലപ്പുറം: കരിപ്പൂർ സ്വർണവേട്ടയിൽ പൊലീസിനെതിരെ കസ്റ്റംസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. കസ്റ്റംസ് ഏരിയയിൽ സ്വർണം പിടിക്കാൻ പൊലീസിന് അധികാരമില്ല. സ്വർണ്ണക്കടത്ത് വിവരം ലഭിച്ചാൽ പൊലീസ് കസ്റ്റംസിനെ അറിയിക്കണമെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞു. എയർപോർട്ടിലോ പരിസരത്തോ സ്വർണം പിടിക്കാൻ പോലീസിന് അധികാരമില്ല. വിമാനത്താവളത്തിൽ സ്വർണം പിടിക്കാൻ നിയമപരമായ അധികാരം കസ്റ്റംസിന് മാത്രമാണ്. കോഴിക്കോട് കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണറാണ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. പിടിച്ചെടുത്ത സ്വർണം പൊലീസ് നിയമവിരുദ്ധമായി ഉരുക്കുന്നതും, മജിസ്ട്രേറ്റിന്റെ അനുമതി വാങ്ങാതെ പൊലീസ് വ്യക്തികളുടെ എക്സറേ എടുക്കുന്നുതും നിയമവിരുദ്ധമാണ്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix