Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ചെമ്മരത്തൂരിൽ ബിജെപി യുടെ ഇലക്ഷൻ പ്രചാരണ ബോർഡ് കാണാതായി

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെമ്മരത്തൂര്‍ ടൗണില്‍ സ്ഥാപിച്ച ബിജെപിയുടെ പ്രചരണ ബോര്‍ഡ് കാണാതായി. തിരുവള്ളൂര്‍ പഞ്ചായത്ത് 21-ാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ഥി ശ്രീകാന്ത് തായാട്ടിനു വോട്ട് അഭ്യര്‍ഥിച്ചുള്ള ബോര്‍ഡാണ് ആരോ എടുത്തുകൊണ്ടുപോയത്. ഇന്നലെ ഉച്ചക്ക് സ്ഥാപിച്ച ബോര്‍ഡ് ഇന്നു രാവിലെയായപ്പോഴേക്കും അപ്രത്യക്ഷമായി. സംഭവത്തില്‍ ബിജെപി വാര്‍ഡ് യോഗം പ്രതിഷേധം രേഖപ്പെടുത്തി. സിസിടിവി ഉള്ള സ്ഥാപനത്തിന്റെ മുന്‍പില്‍ വെച്ച ബോര്‍ഡാണ് നശിപ്പിച്ചിരിക്കുന്നത്. ഇതിനു പിന്നിലുള്ളവരെ കണ്ടെത്താന്‍ സിസിടിവി പരിശോധിച്ചാല്‍ മതിയാവും. എത്രയും പെട്ടെന്ന് നടപടി വേണമെന്നും നാടിന്റെ സമാധാനം […]
Read more

മാവൂർ ഗ്രാമ പഞ്ചായത്തിലും വടകര നഗരസഭയിലും ലീഗിന് വിമത സ്ഥാനാർഥി

കോഴിക്കോട്: മാവൂർ ഗ്രാമപഞ്ചായത്തിലും വടകര നഗരസഭയിലും മുസ്ലിം ലീഗിന് വിമത സ്ഥാനാർത്ഥികൾ. മാവൂർ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ വനിതാ ലീഗ് നേതാവ് ഖദീജ കരീം വിമത സ്ഥാനാർത്ഥിയായി പത്രിക നൽകി. വടകര നഗരസഭയുടെ രണ്ടാം വാർഡിൽ മുസ്ലിം ലീഗ് വീരഞ്ചേരി ശാഖ പ്രസിഡന്റ് വീശി നാസർ മാസ്റ്റർ സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ചു. പുറത്തുനിന്നുള്ള സ്ഥാനാർത്ഥിയെ പാർട്ടി പ്രഖ്യാപിച്ചതിൽ നിഷേധിച്ചാണ് അദ്ദേഹം മത്സരിക്കുന്നത്. ഔദ്യോഗിക ലീഗ് സ്ഥാനാർത്ഥി എം ഫൈസൽ ആണ്.വാർഡുകളിലെ മത്സരവും പ്രചാരണ തന്ത്രങ്ങളും ഇതോടെ […]
Read more

പാലാ രൂപതയുടെ പതിനാലാം പാസ്റ്ററൽ പ്രസ്ബിറ്ററൽ കൗൺസിലുകളുടെ ഉദ്ഘാടനം നാളെ

പാലാ: പാലാ രൂപതയുടെ പതിനാലാം പാസ്റ്ററൽ കൗൺസിലിന്റെയും പതിനാലാം പ്രസ്ബിറ്ററൽ കൗൺസിലിന്റെയും ഉദ്ഘാടനം നാളെ നവംബർ 21 പാലാ കത്തീഡ്രൽ പള്ളിയിൽ വെച്ച് നടക്കും. മാർത്തോമ്മാ ശ്ലീഹായുടെ ഭാരതപ്രവേശനത്തിന്റെയും രൂപതയുടെ പ്രഥമ മെത്രാൻ അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വയലിൽ പിതാവിന്റെയും ഓർമ്മദിനത്തിലാണ് കൗൺസിലുകളുടെ ഉദ്ഘാടനം. രാവിലെ 9:30 ന് രൂപതയുടെ ഭദ്രാസനപ്പള്ളിയിൽ നടക്കുന്ന തിരുക്കർമ്മങ്ങളിൽ സീറോ മലബാർ സഭയുടെ തലവൻ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പരിശുദ്ധ കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിക്കും. തുടർന്ന്, 11 മണിക്ക് […]
Read more

പ്രഥമ ബസേലിയൻ ശ്രേഷ്‌ഠ പുരസ്‌കാരം ഡോ. വൈക്കം വിജയലക്ഷ്‌മിക്ക്

കോട്ടയം: പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ സ്‌മരണാർത്ഥം ബസേലിയസ് കോളജ് ഏർപ്പെടുത്തിയ പ്രഥമ ബസേലിയൻ ശ്രേഷ്‌ഠ പുരസ്‌കാരം ചലച്ചിത്ര പിന്നണി ഗായിക ഡോ. വൈക്കം വിജയലക്ഷ്‌മിക്ക് സമ്മാനിക്കും. 25,000 രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്‌കാരം. കലാരംഗത്ത് ഡോ. വൈക്കം വിജയലക്ഷ്മി നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പ്രഥമ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.
Read more

ഇന്ത്യയുമായി സമ്പൂർണ യുദ്ധത്തിന് സജ്ജം; പാക് പ്രധിരോധ മന്ത്രി

ഇസ്‌ലാമാബാദ്: ഇന്ത്യയുമായുള്ള ഒരു സമ്പൂർണ യുദ്ധത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇതിനാൽ രാജ്യം ജാഗ്രതയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘‘ഇന്ത്യയെ ഒരു തരത്തിലും അവഗണിക്കാൻ കഴിയില്ല. പരമാവധി തയാറെടുപ്പുകളിലും ജാഗ്രതയിലുമാണ് പാക്കിസ്ഥാൻ. അഫ്ഗാനിസ്ഥാനിൽ നിന്നടക്കം ആക്രമണങ്ങൾ തുടരാൻ ഇന്ത്യയ്ക്കു കഴിയും. അതൊരു പൂർണമായ യുദ്ധത്തിലേക്ക് പോകാനും സാധ്യതയുണ്ട്. ഒരിക്കലും ഇന്ത്യയെ വിശ്വസിക്കാൻ കഴിയില്ല’’– ഖ്വാജ ആസിഫ് മാധ്യമങ്ങളോട് പറഞ്ഞു. അതിർത്തി കടന്നുള്ള ആക്രമണങ്ങളോ അതിക്രമങ്ങളോ ഇന്ത്യ നടത്താൻ സാധ്യതയുണ്ടെന്നും അതിനാൽ ഇസ്‌ലാമാബാദ് പൂർണ്ണ […]
Read more

എൽഡിഎഫ് യോഗത്തിൽ ഭിന്നത: ഘടകകക്ഷി നേതാവ് ഇറങ്ങിപ്പോയി

കോട്ടയം: പാലാ നിയോജക മണ്ഡലത്തിലെ എൽഡിഎഫ് സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായെന്ന് നേതൃത്വം അവകാശപ്പെടുമ്പോഴും, ഘടകകക്ഷികൾക്കിടയിൽ കടുത്ത അസ്വാരസ്യങ്ങൾ നിലനിൽക്കുന്നതായി സൂചന. കഴിഞ്ഞ ദിവസം നടന്ന അവസാനവട്ട സീറ്റ് വിഭജന ചർച്ചയ്ക്കിടെ എൻസിപി (ശരത് പവാർ വിഭാഗം) പ്രതിനിധി യോഗത്തിൽ നിന്ന് പ്രതിഷേധിച്ച് ഇറങ്ങിപ്പോയതാണ് മുന്നണിയിലെ ഭിന്നത പരസ്യമാക്കിയത്. സിപിഎം, സിപിഐ, കേരള കോൺഗ്രസ് (എം) കക്ഷികളെ കൂടാതെ എൻസിപി ശരത് പവാർ വിഭാഗത്തെ മാത്രമാണ് ചർച്ചയ്ക്ക് ക്ഷണിച്ചിരുന്നത്. എന്നാൽ മറ്റ് ചെറു ഘടകകക്ഷികളെ ഒഴിവാക്കിയത് അവഗണനയായി […]
Read more

മുസ്ലിം ലീഗ് നേതാവ് ബിജെപി സ്ഥാനാർഥി

കണ്ണൂർ: ഏറെക്കാലം മുസ്ലിം ലീഗിന്റെ പെരിങ്ങത്തൂർ മേഖലയിലെ ശക്തനായ നേതാവായിരുന്ന ഫാറൂഖ് കീപ്പാറയാണ് ബിജെപി യിൽ ചേർന്ന് സ്ഥാനാർഥിയാകുന്നത്. മുസ്ലിം ലീഗിന്റെ ഗ്രൂപ്പ്‌ രാഷ്ട്രീയത്തിലും, അവസരവാദത്തിലും, പ്രതിഷേധിച്ചാണ് രാജി. പാനൂർ മുനിസിപ്പലിറ്റിയിലെ പതിനാറാം വാർഡിലാണ് ജനവിധി തേടുന്നത്.
Read more

തെരുവുനായ നിയന്ത്രണം; ഡോഗ് പാര്‍ക്കിന് സാധ്യത തേടി സര്‍ക്കാര്‍

ആലപ്പുഴ: തെരുവുനായ്ക്കളെ ഷെൽട്ടറുകളിലേക്കു മാറ്റണമെന്ന സുപ്രീംകോടതി ഉത്തരവു നടപ്പാക്കാൻ സാധ്യത തേടി സംസ്ഥാന സർക്കാർ. വിവിധ വകുപ്പുകളുടെ ശ്രമമൊന്നും വിജയിക്കാത്ത സാഹചര്യത്തിൽ ജനകീയ പങ്കാളിത്തത്തോടെ പുതിയ ആശയങ്ങൾ അവതരിപ്പിക്കാനാണു നീക്കം. നായ്ക്കൾക്കായി പാർക്ക് എന്ന ആശയമാണ് ഇപ്പോൾ പരിഗണനയിൽ. പറ്റിയ സ്ഥലം കിട്ടിയാൽ നായ്ക്കളെ താമസിപ്പിക്കുന്ന പാർക്ക് തയ്യാറാക്കുകയാണു ലക്ഷ്യം. തദ്ദേശസ്ഥാപനങ്ങൾ സ്ഥലം വാടകയ്ക്കെടുത്തു നടത്തുന്ന തരത്തിലോ സ്വകാര്യ സംരംഭകരെ ഏൽപ്പിക്കുന്ന വിധത്തിലോ ആകും പ്രവർത്തനം. നായ്ക്കളെ എങ്ങനെ പാർക്കിലെത്തിക്കണം, സംരക്ഷിക്കണം എന്നതിനെക്കുറിച്ചെല്ലാം രൂപരേഖ തയ്യാറാക്കും. ആക്രമണ […]
Read more

തലശ്ശേരി ബസ് സ്റ്റാൻഡിൽ ഇരിപ്പിട തർക്കം; യുവാവിന് തലക്ക് ഗുരുതര പരിക്ക്

തലശ്ശേരി: പുതിയ ബസ് സ്റ്റാൻഡിലെ ഇരിപ്പിടത്തെ ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിലേക്ക്. പാനൂർ കുരാറ സ്വദേശി കുനിയിൽ വീട്ടിൽ പി.പി. രാജേഷിനാണ് തലക്ക് ഗുരുതര പരിക്കേറ്റത്. രാജേഷിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പാസഞ്ചർ ലോബിയിലെ ഇരിപ്പിടത്തിൽ ഇരിക്കാനായി സമീപ സീറ്റിലിരുന്നയാളെ അല്പം മാറിനിൽക്കാൻ ആവശ്യപ്പെട്ടത് വാക്കുതർക്കത്തിലേക്കും തുടർന്ന് മർദ്ദനത്തിലേക്കുമാണ് മാറിയതെന്ന് രാജേഷ് നൽകിയ പരാതിയിൽ പറയുന്നു. ബലമായി പിടിച്ചു നിലത്തിട്ടതോടെയാണ് തലയ്ക്ക് പരിക്ക് പറ്റിയത്.
Read more

നെയ്യാറ്റിൻകര റെയിൽവേ മേൽപ്പാലം; നിർമാണം നിലച്ചിട്ട് നാലുമാസം

തിരുവനന്തപുരം : റെയിൽപ്പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി തുടങ്ങിയ നെയ്യാറ്റിൻകര മേൽപ്പാലനിർമാണം സ്തംഭനത്തിൽ. നാലുമാസത്തിലേറെയായി നിർമാണം സ്തംഭനാവസ്ഥയിലായതോടെ പാതവികസനവും നിലച്ചു. നെയ്യാറ്റിൻകര-കാട്ടാക്കട റോഡിൽ മേൽപ്പാലനിർമാണം ആരംഭിച്ചിട്ട് ഒരുവർഷത്തിലേറെയായി. തിരുവനന്തപുരം-കന്യാകുമാരി റെയിൽപ്പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായിട്ടാണ് നിലവിലെ പാലത്തിന് തൊട്ടടുത്തായി പുതിയ മേൽപ്പാലനിർമാണം ആരംഭിച്ചത്. മേൽപ്പാലത്തിന്റെ രണ്ടുവശത്തെയും തൂണുകൾ മാത്രമാണ് പൂർത്തിയായത്. ബാക്കിജോലികൾ നാലുമാസത്തിലേറെയായി മുടങ്ങിക്കിടക്കുകയാണ്. നിലവിലെ നെയ്യാറ്റിൻകര റെയിൽവേ മേൽപ്പാലത്തിന് സമാന്തരമായിട്ടാണ് പുതിയ പാലം പണിയുന്നത്. റെയിൽപ്പാത ഇരട്ടിപ്പിക്കുമ്പോൾ നിലവിലെ മേൽപ്പാലങ്ങൾ പൊളിച്ച് പുതിയ പാലം പണിയുന്നതിന്റെ ഭാഗമായിട്ടാണ് നെയ്യാറ്റിൻകരയിലും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix