Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

എസ്.ഐ.ആർ; സമയം വെട്ടിക്കുറച്ച നിർദേശം പിൻവലിച്ച് മലപ്പുറം ജില്ലാ കലക്ടർ

മലപ്പുറം: എസ്.ഐ.ആർ നടപടികൾ പൂർത്തിയാക്കാനുള്ള സമയം വെട്ടിച്ചുരുക്കിയ തീരുമാനം പിൻവലിച്ച് മലപ്പുറം ജില്ല കലക്ടർ വി ആ ർ വിനോദ്. തെരഞ്ഞെടുപ്പ് കമ്മിഷൻ ഡിസംബർ നാല് വരെ ബി.എൽ.ഒമാർക്ക് സമയം നൽകിയിരുന്നെങ്കിലും ഈ മാസം 29 നകം എല്ലാ നടപടികളും പൂർത്തിയാക്കണമെന്ന നിർദേശമാണ് തിങ്കളാഴ്ച ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ മലപ്പുറം കലക്ടർ സർക്കുലറിലൂടെ അറിയിച്ചത്. ഇതോടെ രാഷ്ട്രീയപാർട്ടികളും ബി.എൽ.ഒമാരും കലക്ടറുടെ നടപടിക്കെതിരേ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് നിർദേശം പിൻവലിച്ച് കലക്ടർ ഇന്നലെ പുതിയ സർക്കുലർ ഇറക്കി. […]
Read more

സംസ്ഥാനത്ത് പെൻഷൻ വിതരണം ഇന്ന് ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസത്തെ പെൻഷൻ വിതരണം ഇന്ന് ആരംഭിക്കും. വർദ്ധിപ്പിച്ച പെൻഷൻ തുകയായ 2000 രൂപ ഈ മാസം മുതൽ ആണ്ഗുണഭോക്താക്കളുടെ കൈകളിലേക്ക് എത്തുന്നത്. ഇതിനൊപ്പം കുടിശ്ശികയുണ്ടായിരുന്ന ഒരു ഗഡു പെൻഷനും വിതരണം ചെയ്യും. ഒരു പെൻഷൻ ഗുണഭോക്താവിന് ആകെ ലഭിക്കുക 3600 രൂപ ആയിരിക്കും. 62 ലക്ഷം പെൻഷൻ ഗുണഭോക്താക്കൾ ആണ് സംസ്ഥാനത്തുള്ളത്. ബാങ്ക് അക്കൗണ്ടുകൾ മുഖേനയും സഹകരണസംഘം ജീവനക്കാർ വീടുകളിലെത്തിച്ചുമാണ് പെൻഷൻ വിതരണം നടക്കുക. പെൻഷൻ വർധിപ്പിച്ചതോടെ ക്ഷേമ പെൻഷൻ വിതരണത്തിനായി 13000 […]
Read more

കോട്ടയത്ത് മരംവെട്ടുകാരൻ മരത്തിൽ കുടുങ്ങി; ഫയർ ആൻഡ് റെസ്ക്യു സംഘം രക്ഷിച്ചു

കോട്ടയം: വലിയ ഉയരത്തിലുള്ള തേക്കിന്റെ മുകളിൽ കുടുങ്ങിയ മരംവെട്ടു തൊഴിലാളിയെ ഫയർ ആൻഡ് റെസ്ക്യു സംഘം രക്ഷിച്ചു. കോട്ടയം സംക്രാന്തി സ്വദേശി സിജു ആണ് മരത്തിൽ കുടുങ്ങിയത്. ശരീരത്തിൽ തളർച്ച അനുഭവപ്പെട്ടപ്പോൾ തന്നെ സ്വയം രക്ഷപ്പെടാനായി സിജു കയറുമായി കയറിനിൽക്കുകയും തന്റെ ശരീരം കയറിൽ കുരുക്കി ബന്ധിക്കുകയും ചെയ്തിരുന്നു. സിജു ഏകദേശം ഒന്നര മണിക്കൂർ മരംവെട്ടിൽ കുടുങ്ങി നിന്നു. ഇന്നലെ രാവിലെ 10 മണിയോടെ കോട്ടയം കാരിത്താസിനു സമീപത്ത് സംഭവം നടന്നത്. ഏറ്റവും മുകളിലെ ചില്ല വെട്ടുന്നതിനിടെ രക്തസമ്മർദം […]
Read more

വിദേശ സഞ്ചാരികളുടെ പ്രവാഹം; കോഴിക്കോടിന്റെ പൈതൃകം തേടി അമേരിക്കൻ സംഘം

കോഴിക്കോട് : കേരളത്തിന്റെ പ്രകൃതിഭംഗിയും പൈതൃകവും ആസ്വദിക്കാൻ വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തുന്നതിനിടെ, കോഴിക്കോട് നഗരത്തിൽ അമേരിക്കൻ വിനോദസഞ്ചാരികളുടെ സംഘം സന്ദർശനം നടത്തി. കേരളത്തിന്റെ തനത് നിർമ്മാണ രീതികളും ചരിത്രസ്മാരകങ്ങളും അടുത്തറിയാനാണ് സംഘം എത്തിയിരിക്കുന്നത്. കോഴിക്കോട് സിറ്റി ഹെറിറ്റേജ് വാക്കിന്റെ ഭാഗമായാണ് സംഘം നഗരത്തിലെത്തിയത്. ചരിത്രപരമായ പ്രാധാന്യമുള്ള പൈതൃക മന്ദിരങ്ങൾ സന്ദർശിക്കുന്നതിലൂടെ നഗരത്തിന്റെ പൗരാണികതയെക്കുറിച്ച് മനസ്സിലാക്കാൻ സഞ്ചാരികൾക്ക് സാധിച്ചു. കോഴിക്കോടിൻ്റെ തനത് നിർമ്മാണ ശൈലികളും പ്രകൃതി സൗന്ദര്യവും പ്രതിഫലിക്കുന്ന പ്രധാന സ്ഥലങ്ങളിലും ഇവർ സന്ദർശനം […]
Read more

എരുമേലി കണമലയിൽ മിനിബസ് മറിഞ്ഞ് നാലു ശബരിമല തീർഥാടകർക്ക് പരുക്ക്

കോട്ടയം: എരുമേലി ശബരിമല റോഡിൽ  കണമല ജംക്‌ഷനിലെ ഇറക്കത്തിൽ കർണാടക സ്വദേശികളായ തീർഥാടകർ യാത്ര ചെയ്ത മിനി ബസ് മറിഞ്ഞ് നാലു പേർക്ക് പരുക്ക്. ആരുടെയും നില ഗുരുതരമല്ല.  ഇന്നലെ ഉച്ചയ്ക്ക് ശേഷം 2.15 ന് ആയിരുന്നു അപകടം. എരുമേലിയിൽ നിന്ന് ശബരിമലയിലേക്കു തീർഥാടകർ സഞ്ചരിക്കുന്ന പ്രധാന പാതയാണിത്. എരുമേലിയിൽ നിന്ന്  പതിനഞ്ചു കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. ഈ റോഡിൽ മാക്കിൽക്കവല മുതൽ കണമല വരെ 2 കിലോമീറ്ററോളം ഇറക്കമാണ്.  മിനി ബസ് റോഡരികിലെ തിട്ടയിൽ ഇടിച്ച് […]
Read more

കേരളത്തിൽ യുഡിഎഫിനെ പ്രകോപിപ്പിക്കാതെ പി.വി. അൻവറിൻ്റെ തിരഞ്ഞെടുപ്പ് വ്യവസ്ഥകൾ.

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വ്യവസ്ഥ വച്ച് തൃണമൂൽ കോൺഗ്രസ് സര്‍ക്കുലര്‍. പുതിയ സര്‍ക്കുലറുമായി തൃണമൂൽ കോൺഗ്രസ് നേതാവ് പി വി അൻവർ രംഗത്ത് എത്തി. ‘യുഡിഎഫിന് ഭീഷണിയാകും വിധം മത്സരിക്കരുത്’,‘യുഡിഎഫിന് നിരുപാധിക പിന്തുണ നൽകണം’,‘പ്രാദേശികമായി UDF മായി സഖ്യം ഉണ്ടാക്കി മാത്രം മത്സരം’ തുടങ്ങിയവയാണ് നിർദ്ദേശങ്ങൾ. നിലവിലെ സാഹചര്യത്തിൽ യുഡിഎഫിൽ നിയമസഭാ സീറ്റ് ഉറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അൻവർ. കീഴ്ഘടഘടകങ്ങൾക്ക് പാര്‍ട്ടി കൺവീനറുടെ ഈ സർക്കുലർ കൈമാറിയിട്ടുണ്ട്. എന്നാൽ മലപ്പുറം വഴിക്കടവ് ഉൾപ്പെടെയുള്ള സീറ്റുകളിൽ അൻവറിന്റെ നേതൃത്വത്തിലുള്ള […]
Read more

കോഴിക്കോട് ആശാരിക്കാവിൽ വൃശ്ചിക മാസത്തോടനുബന്ധിച്ച് അയ്യപ്പ നാമജപവും ഭിക്ഷയും നടത്തി

കോഴിക്കോട് : കോഴിക്കോട് പന്നിയങ്കര ആശാരിക്കാവ് ദേവി ക്ഷേത്രത്തിൽ വൃശ്ചിക മാസത്തോടനുബന്ധിച്ച് അയ്യപ്പ നാമജപവും, ഭിക്ഷയും നടത്തി. കഴിഞ്ഞ ദിവസം സന്ധ്യയോടെ അമ്പലത്തിലെ ദീപാരാധനയോടെ ചടങ്ങുകൾ തുടങ്ങി. തുടർന്ന് അയ്യപ്പ ഭക്തർ നാമജപം നടത്തി. തുടർന്ന് നടന്ന ഭിക്ഷയിൽ കന്നി മാളികപ്പുറവും, അയ്യപ്പന്മാരും ഭക്തജനങ്ങളും പങ്കുചേർന്നു.
Read more

വി.എം വിനുവിന് തിരിച്ചടി

കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിലേക്ക് യു.ഡി.എഫിന്റെ മേയർ സ്ഥാനാർത്ഥിയായ് മത്സരിക്കാൻ ഇരിക്കെ വോട്ടർപ്പട്ടികയിൽ പേരില്ലാത്തത് മറ്റ് രാഷ്ട്രീയ പാർട്ടികളുടെ ഇടപെടലിനാലെന്ന് ആരോപിച്ച് ഹൈക്കോടതിയെ സമീപിച്ച പ്രമുഖ മലയാള ചലച്ചിത്ര സംവിധായകൻ വി.എം. വിനുവിന് തിരിച്ചടി. സെലിബ്രിറ്റികൾക്ക് പ്രത്യേക പരിഗണന നൽകാൻ കഴിയില്ലെന്നും, രാജ്യത്തെ നിയമം എല്ലാ പൗരന്മാർക്കും ഒരു പോലെ ബാധകമാണെന്നും കോടതി പറഞ്ഞു. വോട്ടർപ്പട്ടികയിൽ പേര് ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് വ്യക്തിയാണെന്നും, നിങ്ങളുടെ കഴിവുകേട് മുൻ നിർത്തി മറ്റ് രാഷ്ട്രീയ പാർട്ടികളെ കുറ്റപ്പെടുത്തരുതെന്നും കോടതി കൂട്ടിച്ചേർത്തു. […]
Read more

പറപ്പൂർ പഞ്ചായത്തിൽ എൽഡിഎഫിൽ ഭിന്നത; സിപിഐ ഒറ്റക്ക് മത്സരിക്കും

മലപ്പുറം: പറപ്പൂർ പഞ്ചായത്തിൽ സിപിഐ സിപിഎം തമ്മിൽ ഭിന്നത രൂക്ഷമാകുന്നു. മുന്നണി മര്യാദ പാലിക്കാതെ സിപിഎം സ്ഥാനാർത്ഥിയെ നിർത്തിയതെന്ന് സിപിഐ യുടെ ആരോപണം. എട്ടാം വാർഡ് സി പി ഐ ക്ക് നൽകാമെന്നും സി പി ഐ പ്രചരണം നടക്കാനിരിക്കുകയാണ് അവിടെ സിപിഎമ്മിന് ഒരു സ്ഥാനാർത്ഥിയെ നിർത്തുന്നത്. ചർച്ചകൾക്കൊടുവിൽ ഏഴാം വാർഡിൽ മത്സരിക്കാമെന്ന് സിപിഐ തീരുമാനിക്കുകയും അവിടെയും സി പി എം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സിപിഐ ഇനി ഒറ്റയ്ക്ക് മത്സരിക്കാമെന്ന് തീരുമാനമെടുത്തിരിക്കുന്നത്. സിപിഎം സ്ഥാനാർത്ഥി ദിവ്യക്കെതിരെ […]
Read more

ചാലക്കുടി  നഗരസഭ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

തൃശ്ശൂർ: ചാലക്കുടി നഗരസഭ തിരഞ്ഞെടുപ്പിലേക്കുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 25 സീറ്റുകളില്‍ സിപിഎം മത്സരിക്കും. സിപിഐ 8 സീറ്റികളിലും കേരള കോണ്‍ഗ്രസ് (എം) 2 സീറ്റുകളിലും ആര്‍ജെഡി, ഐഎന്‍എല്‍ ഒരോ സീറ്റുകളിലും മത്സരിക്കും. മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ വാര്‍ഡ് 1 ആശാരിപ്പാറ വി.ജെ.ജോജു, 2 പെരിയച്ചിറ ഹണി രാജു, 3 ധന്യനഗര്‍ റാണി പൈലന്‍, 4 മോസ്‌കോ എ.ആര്‍.കൃഷ്ണപ്രിയ, 5 അലവി സെന്റര്‍ നിധിന്‍ പുല്ലന്‍, 6 സിത്താര അനഘ ജി.വിഷ്ണുപ്രിയ, 7 പോട്ടച്ചിറ മെയ്ജി ബാബു, 8 […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix