Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

യുഡിഎഫ് സർക്കാരിന്റെ മദ്യനയം ഒക്ടോബർ പകുതിയോടെ; ബാർ സമയത്തിൽ മാറ്റത്തിന് സാധ്യത

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ പുതിയ മദ്യനയം ഒക്ടോബർ പകുതിയോടെ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ബാറുകളുടെ പ്രവർത്തനസമയം നീട്ടിനൽകിയ തീരുമാനം പുനഃപരിശോധിക്കാനും സാധ്യതയുണ്ട്. ബജറ്റിൽ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപന തൽക്കാലം നടപ്പാക്കേണ്ടതില്ലെന്ന നിലപാടാണ് സർക്കാരിനുള്ളതെന്നാണ് സൂചന. ബാർ തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പാക്കുന്നതും മദ്യനയത്തിൽ ഉൾപ്പെടുത്തും.

മദ്യനയവുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളുമായി എക്‌സൈസ് മന്ത്രി എം. ലിജു ചർച്ച നടത്തി. മദ്യനിരോധനം ആവശ്യപ്പെടുന്ന സംഘടനകളുമായാണ് ആദ്യം ചർച്ച നടത്തിയത്. തുടർന്ന് ബാർ ഉടമകൾ, തൊഴിലാളികൾ എന്നിവരുമായി ചർച്ച നടത്തി. ചർച്ചകൾ ഇപ്പോഴും പുരോഗമിക്കുകയാണ്. മുൻ എക്‌സൈസ് മന്ത്രിമാരുടെ അഭിപ്രായം തേടുന്നതിനായി യോഗം വിളിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും അസൗകര്യങ്ങളെ തുടർന്ന് നടന്നില്ല. ഇവരെ നേരിട്ട് കണ്ട് അഭിപ്രായം ശേഖരിക്കാനാണ് മന്ത്രിയുടെ നീക്കം. ഒക്ടോബർ ഒന്നോടെ ചർച്ചകൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് ബാറുകളുടെ പ്രവർത്തനസമയം രാത്രി 12 മണിവരെ നീട്ടിയത്. ഇത് കുറയ്ക്കണമെന്ന ആവശ്യം ബാർ തൊഴിലാളികൾ ഉൾപ്പെടെയുള്ളവരിൽനിന്ന് ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തനസമയം രാത്രി 11 മണിയിലേക്കോ 10 മണിയിലേക്കോ കുറയ്ക്കുന്ന കാര്യം പരിഗണനയിലുണ്ട്. അതേസമയം, നിശ്ചിത വാർഷിക ഫീസ് സർക്കാരിലേക്ക് അടയ്ക്കുന്ന ബാറുകൾക്ക് അധികസമയം പ്രവർത്തിക്കാൻ അനുമതി നൽകുന്ന രീതിയും പരിഗണിക്കുന്നുണ്ട്.

ബാർ ലൈസൻസ് നൽകുന്നതിൽ തദ്ദേശസ്ഥാപനങ്ങൾക്ക് പങ്കാളിത്തം ഉറപ്പാക്കുന്ന കാര്യവും സർക്കാർ പരിശോധിക്കുന്നുണ്ട്. നേരത്തെ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തം നിലവിലുണ്ടായിരുന്നു. പിന്നീട് ഇത് ഒഴിവാക്കുകയായിരുന്നു. പുതുതായി ബാർ ആരംഭിക്കുന്നതിന് തദ്ദേശസ്ഥാപനത്തിന്റെ നിരാക്ഷേപപത്രം കൂടി നിർബന്ധമാക്കുന്ന വ്യവസ്ഥ പുതിയ മദ്യനയത്തിൽ ഉൾപ്പെടുത്താനുള്ള സാധ്യതയുണ്ട്.

വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റിലാണ് വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപന പ്രഖ്യാപിച്ചത്. ഇതുമായി ബന്ധപ്പെട്ട് വലിയ ചർച്ചകളും ഉയർന്നിരുന്നു. എന്നാൽ പുതിയ മദ്യനയത്തിൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപന തൽക്കാലം നടപ്പാക്കേണ്ടതില്ലെന്ന തീരുമാനമുണ്ടാകുമെന്നാണ് സൂചന.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix