Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

എരുമേലി കണമലയിൽ മിനിബസ് മറിഞ്ഞ് നാലു ശബരിമല തീർഥാടകർക്ക് പരുക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: എരുമേലി ശബരിമല റോഡിൽ  കണമല ജംക്‌ഷനിലെ ഇറക്കത്തിൽ കർണാടക സ്വദേശികളായ തീർഥാടകർ യാത്ര ചെയ്ത മിനി ബസ് മറിഞ്ഞ് നാലു പേർക്ക് പരുക്ക്. ആരുടെയും നില ഗുരുതരമല്ല.

 ഇന്നലെ ഉച്ചയ്ക്ക് ശേഷം 2.15 ന് ആയിരുന്നു അപകടം. എരുമേലിയിൽ നിന്ന് ശബരിമലയിലേക്കു തീർഥാടകർ സഞ്ചരിക്കുന്ന പ്രധാന പാതയാണിത്. എരുമേലിയിൽ നിന്ന്  പതിനഞ്ചു കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. ഈ റോഡിൽ മാക്കിൽക്കവല മുതൽ കണമല വരെ 2 കിലോമീറ്ററോളം ഇറക്കമാണ്.

 മിനി ബസ് റോഡരികിലെ തിട്ടയിൽ ഇടിച്ച് റോഡിൽ  മറിയുകയായിരുന്നു. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മോട്ടർ വാഹന വകുപ്പും പൊലീസും നാട്ടുകാരും ചേർന്ന്  അരമണിക്കൂറിനുളളിൽ ബസ് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. കർണാടക സ്വദേശികളായ ലിംഗരാജ്, നാകേഷ്, ഭരത്, കിരൺ (21) എന്നിവർക്കാണ് പരുക്കേറ്റത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix