Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

വേ​ള​ത്ത്​ തക്കം പാർത്ത് എൽ.ഡി.എഫ്; മു​സ്ലിം ​ലീ​ഗി​ലെ വി​മ​ത​ശ​ല്യം പ​രി​ഹ​രി​ച്ചി​ല്ല

കോഴിക്കോട്: കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ അവസാന നാളിൽ ആരംഭിച്ച വേളം പഞ്ചായത്തിലെ ലീഗിലെ വിമതശല്യത്തിന് ഇനിയും പരിഹാരമായില്ല. തങ്ങളുടെ ആവശ്യങ്ങൾ പരിഹരിച്ചില്ലെങ്കിൽ എല്ലാ വാർഡുകളിലും സ്ഥാനാർഥിയെ നിർത്തുമെന്ന് ഭീഷണിയുള്ളതായി ആരോപണം. നേരത്തേയുണ്ടായിരുന്ന മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പുനഃസ്ഥാപിക്കുക, വിജയ സാധ്യതയുള്ള അഞ്ച് സീറ്റുകളിൽ തങ്ങളുടെ സ്ഥാനാർത്ഥികളെ നിർത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്. പ്രശ്നം പാർട്ടി ജില്ല കമ്മിറ്റിക്ക് പരിഹരിക്കാനാവാത്തതിനാൽ സംസ്ഥാന കമ്മിറ്റിയിൽ വരെ എത്തിയെന്നാണ് അറിയുന്നത്. യു.ഡി.എഫിലെ മുൻധാരണ പ്രകാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം കോൺഗ്രസിന് […]
Read more

സിപിഐ നേതാവിന്റെ ഭാര്യയും മഹിള സംഘം ഭാരവാഹിയുമായ ആതിര ബിനേഷ് യുഡിഎഫ് സ്ഥാനാര്‍ത്ഥി

ചാലക്കുടി: സിപിഐ നേതാവിന്റെ ഭാര്യയും മഹിള സംഘം ഭാരവാഹിയുമായ ആതിര ബിനേഷ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ചാലക്കുടി നഗരസഭ ഉറുമ്പന്‍ കുന്ന് 30 വാര്‍ഡില്‍ മത്സര രംഗത്ത്. നഗരസഭയിലെ പഴയ കാല  കൗണ്‍സിലര്‍ പി.കെ.വേലായൂധന്റെ മരുമകളുമാണ് ആതിര. ചാലക്കുടിയിലെ ജനകീയനായ സിപിഎം നേതാവായിരുന്ന പി.എം.ശ്രീധരന്റെ മകളായ അജ്ഞന ശ്രീധരനാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. സിപിഎമ്മിലെ ഒരു വിഭാഗം അജ്ഞനയെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ ആദ്യം  എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു. യുഡിഎഫ് ഭരിക്കുന്ന ചാലക്കുടി നഗരസഭക്കെതിരെ എല്‍ഡിഎഫ് സംഘടിപ്പിച്ച കാല്‍നട ജാഥയിലുമെല്ലാം സജീവ […]
Read more

ടി ടൈം ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അബ്ദുൽ കരീമിന് ഖത്തർ ഗോൾഡൻ വിസ

മലപ്പുറം : ടി ടൈം ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്‌ടറുമായ അബ്ദുൽ കരീമിന് ഖത്തർ ഗോൾഡൻ വിസ ലഭിച്ചു. വിദേശ നിക്ഷേപകർക്കും പ്രൊഫഷണലുകൾക്കും ഖത്തർ നൽകുന്ന പ്രശസ്ത അംഗീകാരമാണ് ഗോൾഡൻ വിസ. പെരിന്തൽമണ്ണ ഏലംകുളം സ്വദേശിയായ പാലെങ്ങൽ മുഹമ്മദുണ്ണി മാസ്റ്ററുടെയും താമരശ്ശേരി ഫാത്തിമയുടെയും ഇളയ മകനായ അബ്‌ദുൽ കരീം 2004 ൽ ഖത്തറിൽ നിന്നും തുടങ്ങി വെച്ച ടീ ടൈം എന്ന ആശയത്തെ ഗൾഫ് രാജ്യങ്ങളിലെ സ്വദേശികളും വിദേശികളും നെഞ്ചേറ്റുകയായിരുന്നു. ഗൾഫ് രാജ്യങ്ങളിൽനിന്ന് യൂറോപ്പിലേക്കും ടീ ടൈം […]
Read more

മലപ്പുറത്ത് വോട്ട് ബഹിഷ്കരിക്കാൻ ഒരുങ്ങി നാട്ടുകാർ

മലപ്പുറം: വാഴക്കാട് പഞ്ചായത്തിലെ 6 ,14 ലെ ചോലയിൽ, കാളികുളങ്ങര, കുറുങ്ങോട്ടിൽ എന്നീ പ്രദേശത്തെ ജനങ്ങൾ വോട്ട് ബഹിഷ്കരിക്കാൻ ഒരുങ്ങുന്നു. വാലില്ലാപുഴ ചോലയിൽ കാളികുളങ്ങര റോഡിന്റെ ശോചനീയാവസ്ഥയും ഈ റോഡിൽനിർമിച്ച ഡ്രൈനേജ് നിർമാണത്തിലെ അഴിമതിയും തികഞ്ഞ അനാസ്ഥയും അഴിമതി നടത്തിയ ഉദ്യോഗ്സഥരെ സംരക്ഷിക്കുന്ന നിലപാടുമാണ് വോട്ട് ബഹിഷ്കരിക്കാൻ കാരണം. അഴിമതി വിഷയത്തിൽ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാട് ആണ് എടുക്കുന്നതെന്ന് മുൻ പഞ്ചായത്ത് ഭരണസമിതി അംഗംങ്ങളും പറഞ്ഞതായി ആരോപണം. പ്രതിഷേധത്തിന്റെ ഭാഗമായി പഞ്ചായത്ത് ഓഫീസിന് മുൻപിൽ ബാനറുകൾ സ്ഥാപിച്ചു. […]
Read more

മണ്ണഞ്ചേരിയിൽ കോൺഗ്രസ്സിൽ ഭിന്നത രൂക്ഷം

ആലപ്പുഴ: മണ്ണഞ്ചേരി പഞ്ചായത്തിൽ കോൺഗ്രസ്സിനുള്ളിൽ ഭിന്നത രൂക്ഷമാകുന്നു. 23 വാർഡുകളുള്ള പഞ്ചായത്തിലെ പല വാർഡുകളിലും, ബ്ലോക്കിലും സ്ഥാനാർത്ഥികളെ പോലും നിശ്ചയിക്കാൻ സാധിക്കാതെ തമ്മിലടിക്കുകയാണ്. പല വാർഡുകളിലും പ്രവർത്തകർ നേതാക്കൾക്ക് എതിരെ പരസ്യമായി രംഗത്ത് വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഘടക കക്ഷിയായ മുസ്ലിം ലീഗുമായും കോണ്ഗ്രസ് നേതൃത്വം ഇടഞ്ഞാണ് നിൽക്കുന്നത്. 23 വാർഡുകളിൽ ഒരു സീറ്റ് പോലും മുസ്ലിം ലീഗിന് നൽകാതെ ഇരിക്കുകയും തന്മൂലം മുസ്ലിം ലീഗ് ഒറ്റക്ക് മത്സരിക്കാൻ തയാറെടുക്കുകയും ചെയ്തിരുന്നു. അവസാന നിമിഷം 19 ആം […]
Read more

മദ്യപിച്ച സ്കൂൾ വാൻ ഓടിച്ച ഡ്രൈവറെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി

ചങ്ങനാശേരി : മദ്യപിച്ച് അപകടകരമായ രീതിയിൽ സ്കൂൾ വാൻ ഓടിച്ച ഡ്രൈവറെ നാട്ടുകാർ  പിടികൂടി പൊലീസിനു കൈമാറി. വാനിൽ യാത്ര ചെയ്തിരുന്ന കുട്ടികളുടെ കരച്ചിലും നിലവിളിയും കേട്ട് നാട്ടുകാർ വാൻ തടഞ്ഞുനിർത്തുകയായിരുന്നു. പുരം പാറപ്പറമ്പിൽ ശരത് ശശിമോൻ ആണ് പിടിയിലായത്. കൈനടി പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇന്നലെ വൈകുന്നേരം വാലടിക്ക്‌ സമിപം കുരുക്ഷേത്ര ജംക്‌ഷനിലായിരുന്നു സംഭവം നടന്നത്. പതിനഞ്ചോളം വിദ്യാർഥികൾ വാനിലുണ്ടായിരുന്നു. മദ്യലഹരിയിലുള്ള ഡ്രൈവർ ഓട്ടത്തിൽ പല കുട്ടികളെയും  ഇറക്കിയില്ല. ഇരുഭാഗത്തും പാടശേഖരങ്ങളുള്ള റോഡാണ് ഇവിടം. ഇതിനിടയിൽ […]
Read more

പെരുവള്ളൂരിൽ നാട്ടുകാർ വോട്ട് ബഹിഷ് കരിക്കും

മലപ്പുറം: പെരുവള്ളൂർ പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്നതും അര നൂറ്റാണ്ടിൽ അധികമായി പൊതുജനങ്ങൾ യഥേഷ്ടം ഉപയോഗിച്ച് വരുന്നതുമായ രണ്ടാം വാർഡിലെ വലക്കണ്ടി ആലുങ്ങൾ ഉത്രം അംഗനവാടി റോഡിന്റെ ശോചനീയ അവസ്ഥയിൽ പ്രതിഷേധം. പ്രദേശവാസികളായ മുപ്പതോളം കുടുംബങ്ങൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ട് ബഹിഷ്കരിക്കാൻ തീരുമാനിച്ചു. നിരന്തരമായ പരാതികളും നിവേദനങ്ങളും വാർഡ് മെമ്പർമാരും പഞ്ചായത്ത് ഭരണസമിതിയും അവഗണിക്കുന്നതിൽ മനമടുത്താണ് പ്രദേശവാസികൾ ഈ കടുത്ത തീരുമാനമെടുത്തത്. ടാറിങ് ചെയ്യാതെ പൂർണമായി ദുർഘടമായ അവസ്ഥയിലാണ് റോഡ്. പതിറ്റാണ്ടുകൾ മുൻപ് മാതൃ പഞ്ചായത്തായിരുന്ന തേഞ്ഞിപ്പലം […]
Read more

കാപ്പ ഉത്തരവ് ലംഘിച്ച കുപ്രസിദ്ധ ഗുണ്ട പിടിയിൽ

തൃശ്ശൂർ: തൃശ്ശൂർ ജില്ലയിൽ കാപ്പ ഉത്തരവ് ലംഘിച്ച് പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ. മുരിങ്ങൂർ തെക്കുംമുറി സ്വദേശി സന്തോഷ് ആണ് പിടിലായത്. സന്തോഷ് കൊരട്ടി, ചാലക്കുടി പ്രദേശത്ത് 5 വധശ്രമ കേസുകളും 6 അടിപിടി കേസുകളും അടക്കം 16 ക്രിമിനൽ കേസുകളിലെ പ്രതിയാണ്. കൊരട്ടി പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ അമൃത് രംഗൻ, സബ്ബ് ഇൻസ്പെക്ടർ സതീഷ്, സിവിൽ പോലീസ് ഓഫീസർ ടോമി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഓപ്പറേഷൻ കാപ്പ […]
Read more

ചാത്തമംഗലം ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന എൽ. ഡി. എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മത്സരിക്കുന്ന സ്ഥാനാർത്ഥികൾ 1: സുനിത പികെ, വാർഡ് 2: മൃതുവന രഘുനാഥൻ, വാർഡ് 3: കിണറുവീട്ടിൽ രാരുകുട്ടി, വാർഡ് 4: വിജിന ടീച്ചർ, വാർഡ് 5: രജനി.ടിപി, വാർഡ് 6: സരസു സുബ്രഹ്മണ്യൻ, വാർഡ് 7: പ്രവീൺ കുമാർ, വാർഡ് 8: ബിനുദേവ്, വാർഡ് 9: പ്രകാശൻ മാണ്ടിക്കാവിൽ, വാർഡ് 10: ടി.കെ.നാസർ, വാർഡ് 11: മേഘ പിഎം, വാർഡ് 12: […]
Read more

കുന്ദമംഗലത്ത് ഹെൽത്തി കേരള പരിശോധന; രണ്ട് ഹോട്ടലുകൾക്ക് പിഴ

കോഴിക്കോട് : കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ ഹെൽത്തി കേരള പരിശോധനയുടെ ഭാഗമായി ഹെൽത്ത് സ്ക്വാഡ് ഹോട്ടലുകളും കൂൾബാറുകളും ബേക്കറികളും ഉൾപ്പെടെയുള്ള ഭക്ഷണശാലകളിൽ വ്യാപകമായ ആരോഗ്യ–ശുചിത്വ പരിശോധന നടത്തി. ഭക്ഷണം പാചകം ചെയ്യുന്നവരുടെ ഹെൽത്ത് കാർഡുകൾ, കുടിവെള്ള പരിശോധന റിപ്പോർട്ടുകൾ, മാലിന്യ നിർമാർജ്ജന സംവിധാനം, ശുചിമുറികളുടെ നിലവാരം, പുകവലി നിരോധന ബോർഡുകൾ എന്നിവ പരിശോധിച്ചു.കുടിവെള്ള പരിശോധന റിപ്പോർട്ട് ഇല്ലാതിരുന്നതും മാലിന്യം അശാസ്ത്രീയമായി കൈകാര്യം ചെയ്തതുമായ രണ്ട് ഹോട്ടലുകൾക്ക് പിഴ ചുമത്തി. പരിശോധനയ്ക്ക് കുന്ദമംഗലം ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ എം.ജി. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix