Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

കാവനൂർ ചുവപ്പിക്കാൻ ഇടത് സഖ്യം ; എല്ലാ വാർഡിലും സ്ഥാനാർഥികളായി

മലപ്പുറം : അധികാരത്തിന്റെ അപ്പക്കഷ്ണത്തിനായി പിടിവലിയില്ല. ഓരോ വാർഡിലെയും സാധാരണക്കാരോട് പോലും അഭിപ്രായം തേടി ഏറെ തയ്യാറെടുപ്പുകളുമായി ഇടത് സ്ഥാനാർഥി പട്ടിക പുറത്തിറങ്ങി. നിലവിലെ യു ഡി എഫ് ഭരണത്തിന് മുമ്പ് കാവനൂർ അനുഭവിച്ച ഇടത് കാറ്റിനു വേഗം കൂട്ടാൻ ഏറ്റവും പ്രഗത്ഭരായ ആളുകളെ തന്നെ ലിസ്റ്റിലേക്ക് കണ്ടുപിടിക്കാൻ ഇടതു പക്ഷത്തിനായി. യുഡിഎഫ്-എൽഡിഎഫ് ബലാബലം വരുന്ന കാവനൂർ പഞ്ചായത്തിൽ ഒന്നോ രണ്ടോ സീറ്റിന്റെ വ്യത്യാസത്തിലാണ് പലപ്പോഴും മുന്നണികൾക്ക് ഭരണം ലഭിക്കുന്നതും നഷ്ടപ്പെടുന്നതും. മറ്റു മുന്നണികൾ സ്ഥാനാർത്ഥികളെ കണ്ടുപിടിക്കാൻ […]
Read more

കുട്ടികൾക്ക് വേറിട്ട അനുഭവമുമായി എയര്‍ കണ്ടീഷന്‍ തിയേറ്റര്‍ കോംപ്ലക്‌സ്

തൃശ്ശൂർ: ഇന്റർനാഷണൽ സ്‌കൂളുകളോട് താരതമ്യപ്പെടുത്താവുന്ന അത്യാധുനിക ശബ്ദ–ദൃശ്യ സംവിധാനവും പൂർണ്ണ എയർ കണ്ടീഷനിംഗും ഉൾക്കൊള്ളുന്ന പഠന തിയേറ്റർ–റീക്രിയേഷൻ സെന്റർ വാഴച്ചാൽ ഗവ. എൽ.പി സ്കൂളിൽ പ്രവർത്തനം ആരംഭിച്ചു. അതിരപ്പിള്ളി ഗ്രാമപഞ്ചായത്തും കൊച്ചിന്‍ഷിപ്പ് യാര്‍ഡും സംയുക്തമായി നടപ്പിലാക്കിയത്. സംസ്ഥാനത്ത് ആദിവാസി മേഖലയിൽ ഒരു പഞ്ചായത്തിൻറെ ആഭിമുഖ്യത്തിൽ സജ്ജീകരിക്കുന്ന ആദ്യത്തെ തിയേറ്റർ കോംപ്ലക്സ് എന്ന പ്രത്യേകതയും കരസ്ഥമാക്കുന്നു. 125 സീറ്റുകളുള്ള കേന്ദ്രം സിനിമാപ്രദർശനങ്ങൾക്കൊപ്പം സെമിനാറുകൾ, ക്ലാസുകൾ എന്നിവയും ഉയർന്ന നിലവാരത്തിലുള്ള ഓഡിയോ–വിഷ്വൽ സാങ്കേതികവിദ്യയിലൂടെ അവതരിപ്പിക്കാൻ സൗകര്യമുള്ളതാണ്. ആധുനിക ലോകത്തെ കുറിച്ച് […]
Read more

പഠനയാത്ര കഴിഞ്ഞ് മടങ്ങവെ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ്സ് അപകടത്തിൽപ്പെട്ടു

കോഴിക്കോട്: കോഴിക്കോട് വടകര സ്വദേശികളായ വിദ്യാർത്ഥികൾ പഠന ആവശ്യത്തിന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്തു മടങ്ങുന്നതിനിടെ അപകടത്തിൽപ്പെട്ടു. ഹാസനിലെ അറയ്ക്കൽ ഗുഡ എന്ന സ്ഥലത്ത് വെച്ചാണ് ഇന്നലെ രാത്രി അപകടം നടന്നത്. അപകടത്തിൽ പതിനഞ്ചോളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലാത്തതിനാൽ പ്രാഥമിക ചികിൽസയുടെയും പരിശോധനയുടെയും ശേഷം രാത്രി തന്നെ സംഘം മടങ്ങി.
Read more

കാഞ്ഞങ്ങാട് നഗരസഭയിൽ ഐഎൻഎൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കാസർഗോഡ് : കാഞ്ഞങ്ങാട് നഗരസഭയിൽ മത്സരിക്കുന്ന അഞ്ച് സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ഐ എൻ എൽ. വാർഡ് 15 കവ്വായിയിൽ ലത ബാലകൃഷ്‌ണൻ ആണ് സ്ഥാനാർത്ഥി. വാർഡ് 27 പടന്നക്കാട് ജനറൽ വാർഡിൽ എൽ. സുലൈഖ സ്ഥാനാർത്ഥിയായി .വാർഡ് 31 കരുവളത്ത് ഹസീന ഷരീഫ്, വാർഡ് 34 ഒഴിഞ്ഞവളപ്പ് അബൂബക്കർ കണക്കപിള്ള, വാർഡ് 35 പുഞ്ചാവിയിൽ നദീർ എന്നിവർ മൽസരിക്കും. 27 ൽ മൂന്ന് പേരുകൾ ഉയർന്നു വന്നതിനെ തുടർന്ന് ദിവസങ്ങളായി തർക്കം നിലനിന്നത് പ്രഖ്യാപനം വൈകിപ്പിച്ചിരുന്നു. […]
Read more

കേരളോത്സവത്തിനിടെ പെൺകുട്ടിയെ പീഡിപ്പിച്ച റിട്ട. അധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട് : കോഴിക്കോട് പയ്യോളിയിൽ കേരളോത്സവത്തിനിടെ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച റിട്ട. അധ്യാപകൻ അറസ്റ്റിൽ. കോഴിക്കോട് പയ്യോളി മണിയൂർ സ്വദേശി എം.പി വിജയൻ ആണ് പിടിയിലായത്. കഴിഞ്ഞ ഒക്ടോബർ ഇരുപതിനാണ് കേസിനാസ്പദമായ സംഭവം നടന്നത് . തുടർന്ന് പ്രതി ഒളിവിൽ പോവുകയായിരുന്നു. പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ഏറെ രാഷ്ട്രീയ വിവാദങ്ങൾ ഉടലെടുത്തിരുന്നു. മണിയൂർ പഞ്ചായത്ത് ഓഫീസിലേക്കും പയ്യോളി പൊലീസ് സ്റ്റേഷനിലേക്കും ഭരണ പ്രതിപക്ഷ കക്ഷികൾ മാർച്ച് നടത്തിയിരുന്നു. പ്രതി ഒളിവിൽ കഴിയുന്നതിനിടെ മുൻകൂർ ജാമ്യത്തിന് […]
Read more

പിക്കപ്പ് വാൻ സ്കൂട്ടറിലിടിച്ച് വിദ്യാർത്ഥിനി മരിച്ചു

കോഴിക്കോട്: കോഴിക്കോട് കുന്നമംഗലം പതിമംഗലത്ത് വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു.നരിക്കുനി സ്വദേശിയായ വഫ ഫാത്തിമ ആണ് മരിച്ചത്. പരീക്ഷയ്ക്കായി സ്കൂട്ടറിൽ കുന്നമംഗലം ഭാഗത്തേക്ക് പോകുന്നതിനിടെയാണ് എതിർ ദിശയിൽ വന്ന പിക്കപ്പ് വാൻ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ വഫയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചങ്കിലും രക്ഷിക്കാനായില്ല. ദൃക്സാക്ഷികളുടെ വിവരമനുസരിച്ച്, മിനി വാൻ അമിതവേഗതയിൽ ആയിരുന്നു
Read more

മീൻമാര്‍ക്കറ്റിലുണ്ടായ വാക്കുതര്‍ക്കത്തില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു; പ്രതി പിടിയിൽ

കോഴിക്കോട്: വടകരയിൽ മീൻമാര്‍ക്കറ്റിലുണ്ടായ വാക്കുതര്‍ക്കത്തില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റിൽ. പുതുപ്പണം തോട്ടുങ്കല്‍ നൗഷാദിനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിന് ശേഷം ഇയാള്‍ കത്തിയുമായി പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. വടകര താഴെ അങ്ങാടി മത്സ്യമാര്‍ക്കറ്റിൽ കഴിഞ്ഞ ദിവസമാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ താഴെ അങ്ങാടി ബീച്ച് റോഡില്‍ ഇടത്തില്‍ സ്വദേശിയായ ഷബീറിനാണ് കുത്തേറ്റത്. നെഞ്ചില്‍ ആഴത്തില്‍ മുറിവേറ്റ ഷബീറിനെ ആദ്യം വടകര സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവം നടന്ന സ്ഥലത്ത് […]
Read more

ഏകാരോഗ്യം പോസ്റ്റർ മത്സരം

തൃശൂർ : ഏകാരോഗ്യം എന്ന പേരിൽ തൃശ്ശൂരിൽ ജില്ലാ ആരോഗ്യ വകുപ്പ് പോസ്റ്റർ മത്സരം സംഘടിപ്പിക്കുന്നു. പ്രകൃതിയും ജീവജാലങ്ങളും മനുഷ്യരും പരസ്പര പൂരകങ്ങളാണ് ഇവ തമ്മിലുള്ള ബന്ധം നിലനിൽപ് ഈ വിഷയത്തിലാണ് പോസ്റ്റർ രചന മത്സരം. മൂന്ന് പോസ്റ്ററുകൾ ഒരാൾക്ക് അയക്കാം. പ്രായപരിധി ഇല്ല. iecreporterthrissur@gmail.com എന്ന ഇമെയിലിലേക്ക് രചനകൾ അയക്കണം. നവംബർ 29 ന് മുൻപായി ലഭിച്ചിരിക്കണം.
Read more

എൽഡിഎഫ് സ്ഥാനാർത്ഥിയുടെ കെട്ടിവെക്കാനുള്ള സംഖ്യ മഹിളാ അസോസിയേഷൻ പൊൻമേരി വില്ലേജ് കമ്മിറ്റി സ്ഥാനാർത്ഥിക്ക് കൈമാറി

കോഴിക്കോട്: എൽഡിഎഫ് സ്ഥാനാർത്ഥിയുടെ കെട്ടിവെക്കാനുള്ള സംഖ്യ മഹിളാ അസോസിയേഷൻ പൊൻമേരി വില്ലേജ് കമ്മിറ്റി സ്ഥാനാർത്ഥിക്ക് കൈമാറി. വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ സജീനയ്ക്ക് ഇലക്ഷൻ കമ്മീഷൻ നിർദ്ദേശിച്ച പ്രകാരമുള്ള കെട്ടിവെക്കാനുള്ള സംഖ്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പൊൻമേരി വില്ലേജ് കമ്മിറ്റി സ്ഥാനാർത്ഥിക്ക് ഔദ്യോഗികമായി കൈമാറി. തിരഞ്ഞെടുപ്പിൽ പരസ്‌പര വിശ്വാസവും രാഷ്ട്രീയ സാംസ്‌കാരികതയും സ്ഥാപിക്കുന്ന മാതൃകാപരമായ നീക്കമായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്. മത്സരപരമായ രാഷ്ട്രീയ കാലത്ത് തന്നെ സഹകരണത്തിന്റെ സന്ദേശമാണ് ഈ പ്രവർത്തി ജനങ്ങളിലേക്ക് എത്തിക്കുന്നതെന്ന് ഭാരവാഹികൾ അഭിപ്രായപെട്ടു .
Read more

എത്യോപ്യൻ ആർച്ച് ബിഷപ്പ് പഴഞ്ഞി സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സന്ദർശിച്ചു

തൃശ്ശൂർ: പഴഞ്ഞി സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ എത്യോപ്യൻ ആർച്ച് ബിഷപ്പ് എച് ജി ആബുന മെൽക്കിസദേക്ക് ആരാധനാലയം സന്ദർശിച്ചു. സന്ദർശനത്തിന് ഭാഗമായി കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ഗീവർഗ്ഗീസ് മാർ യൂലിയോസ് തിരുമേനി പങ്കെടുത്തു. വികാരി റവ. ഫാ. ജോൺ ഐസക്, സഹവികാരി റവ. ഫാ. ആന്റണി പൗലോസ്, ട്രസ്റ്റി സാംസൺ S പുലിക്കോട്ടിൽ, സെക്രട്ടറി ജെയ്സൺ ചീരൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഇടവക വിശ്വാസികൾ എന്നിവർ ചേർന്നായിരുന്നു സ്വീകരണം.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix