Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

കടലുണ്ടിയിൽ ശക്തമായ കാറ്റിലും മഴയിലും വീട് തകർന്നു; വൻ നാശനഷ്ടം

കോഴിക്കോട്: ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണ് വീട് തകർന്നു. കടലുണ്ടി കൈതവളപ്പിൽ പുളിക്കൽ കുനിയിൽത്തറയിലെ ഗിരിജയുടെ വീടാണ് തകർന്നത്. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന കുടുംബാംഗങ്ങൾ ഉടൻ തന്നെ പുറത്തേക്ക് ഇറങ്ങിയതിനാൽ ആളപായം ഒഴിവായി. വീട്ടുവളപ്പിൽ നിന്നിരുന്ന ഒരു വലിയ മാവും, രണ്ട് തെങ്ങുകളും, കവുങ്ങും ഉൾപ്പെടെയുള്ള മരങ്ങൾ വീടിന് മുകളിലേക്ക് വീഴുകയായിരുന്നു. വീടിനകത്തുണ്ടായിരുന്ന നിരവധി വീട്ടുപകരണങ്ങൾ നശിച്ചു. ടിവി, റഫ്രിജറേറ്റർ, ഫർണീച്ചറുകൾ എന്നിവ പൂർണ്ണമായും ഉപയോഗശൂന്യമായി.​അപകടവിവരമറിഞ്ഞ് ഉടൻ തന്നെ സിപിഐ എം നേതാക്കളും […]
Read more

ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ മുറജപച്ചടങ്ങുകൾക്ക് നാളെ തുടക്കം

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ മുറ ജപച്ചടങ്ങുകൾ നാളെ പുലർച്ചെ ഗണപതി ഹോമത്തോടെ ആരംഭിക്കും. 4 മുതൽ 5 വരെ നടത്തുന്ന വേദ മന്ത്ര പാരായണത്തോടെയാണു മുറജപം തുടങ്ങുക. ജപത്തിന് മുന്നോടിയായി ക്ഷേത്രത്തിന്റെ 4 നടകളിലും ഇന്ന് വേദ മണ്ഡപങ്ങൾ സജ്ജമാക്കും. പടിഞ്ഞാറേ മഠം പുഷ്പാഞ്ജലി സ്വാമി ഒറവങ്കര അച്യുത ഭാരതി ഇന്ന് വൈകിട്ട് നാലരയ്ക്ക് ദീപം തെളിക്കും. രാജ്യ ഭരണത്തിൽ മനഃപൂർവല്ലാതെ സംഭവിച്ച പിഴവുകൾക്ക് പരിഹാരമായി തിരുവിതാംകൂർ രാജവംശമാണ് മുറ ജപച്ചടങ്ങുകൾ തുടങ്ങിയത്. അനിഴം തിരുനാൾ മാർത്താണ്ഡവർമയുടെ കാലത്ത് […]
Read more

പോക്സോ കേസ്; പ്രതിക്ക് അഞ്ച് വര്‍ഷം തടവും 20000 രൂപ പിഴയും

ആലപ്പുഴ: ഒൻപത് വയസ്സുകാരിയോട് ലൈഗീകാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ചു. ആര്യാട് മൂത്തേടത്ത് വീട്ടില്‍ ക്ലമന്റ് യാണ് ആലപ്പുഴ ജില്ലാ പോക്‌സോ കോടതി ജഡ്ജി റോയി വര്‍ഗീസ് പോക്‌സോ ആക്ട് പ്രകാരം ശിക്ഷ വിധിച്ചത്. അഞ്ച് വര്‍ഷം തടവും 20000 രൂപ പിഴ അടക്കാനുമാണ് ശിക്ഷ വിധിച്ചത്.  ആലപ്പുഴ നോര്‍ത്ത് പോലീസ്  ഇന്‍സ്‌പെക്ടറായിരുന്ന ബി. ഷെഫീക്ക് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം ഹാജരാക്കിയ കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരായ സീമ, അബു എം.എച്ച് എന്നിവര്‍ ഹാജരായി. […]
Read more

അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ട് വയറിങ് ജോലികൾ ചെയ്യിപ്പിക്കുന്നത് തടയണം: കേരള ഇ ഡബ്ല്യൂ എ എസ് എ

കാസർഗോഡ് : കേരള ഇലക്ട്രിക്കൽ വയർമെൻ ആന്റ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ കാസർകോട് ജില്ലാ സമ്മേളനം കുമ്പള ഗോപാലകൃഷ്ണ ഹാളിൽ നടന്നു. അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് പി വി രാഗേഷ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രാജു കപ്പണക്കാൽ അധ്യക്ഷത വഹിച്ചു. സമ്മേളനത്തിന് മുന്നോടിയായി പ്രകടനം നടന്നു. വിവിധ ഇലക്ട്രിക്കൽ, പ്ലംബിംഗ് ഉൽപ്പന്ന പ്രദർശനം സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ബി സുരേഷ് കുമാർ ബി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് വി.ശ്രീജിത്ത് അനുസ്മരണവും സൗജന്യ […]
Read more

ആരോപണങ്ങൾക്ക് പിന്നിൽ ചില പ്രേത്യേക താൽപര്യക്കാർ; ശൈലജ ടീച്ചർ

കോഴിക്കോട്: കണ്ണൂര്‍ പാലത്തായില്‍ പത്തുവയസുകാരി പീഡനത്തിനിരയായ സംഭവത്തില്‍ കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ മന്ത്രിയായിരുന്ന സമയം ഇടപെട്ടില്ലെന്ന വിമര്‍ശനത്തില്‍ പ്രതികരിച്ച് എംഎൽഎ കെകെ ശൈലജ. കേസില്‍ ബിജെപി നേതാവായ കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും ശിക്ഷയായി ലഭിച്ചിരുന്നു. കോടതി വിധിയില്‍ തനിക്കെതിരെ പരാമര്‍ശമില്ലെന്നും ചില നിക്ഷിപ്ത താൽപര്യക്കാരാണ് തനിക്കെതിരെ പ്രചാരണം നടത്തുന്നതെന്നുമാണ് എംഎല്‍എ പ്രതികരിച്ചത്. അന്വേഷണത്തിലെ എല്ലാ ഘട്ടത്തിലും അതിജീവിതയുടെ കുടുംബത്തിനൊപ്പമാണ് നിന്നതെന്നും എംഎല്‍എ കണ്ണൂരില്‍ വച്ച് പറഞ്ഞു. പെണ്‍കുട്ടിയെ കൗണ്‍സില്‍ ചെയ്തവര്‍ മോശമായി പെരുമാറിയെന്ന […]
Read more

ബേപ്പൂർ തുറമുഖത്ത് ക്രെയിൻ മറിഞ്ഞ് ഓപ്പറേറ്റർക്ക് പരിക്ക്

കോഴിക്കോട്: ബേപ്പൂർ തുറമുഖത്ത് ഉരുവിൽ നിന്നുള്ള ഭാരമേറിയ യന്ത്രം ഇറക്കുന്നതിനിടെ ക്രെയിൻ മറിഞ്ഞുണ്ടായ അപകടത്തിൽ ക്രെയിൻ ഓപ്പറേറ്റർ ശ്രീജിത്ത് പരിക്കേറ്റു. ഇയാളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം നടന്നത്. മിനിക്കോയി ദ്വീപിൽ നിന്ന് എത്തിയ ‘പി.വി സ്റ്റാർ’ ഉരുവിൽ കൊണ്ടുവന്ന യന്ത്രം ഇറക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ബിഎസ്എൻഎൽ കേബിൾ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന അഞ്ച് ടണ്ണിലേറെ ഭാരമുള്ള ഹൊറിസോണ്ടൽ ഡ്രില്ലിംഗ് ഡ്രിൽ എൻജിൻ ഇറക്കുന്നതിനിടെ ക്രെയിൻ നിയന്ത്രണം വിട്ട് മറിഞ്ഞുവീണ് എൻജിനും സഹിതം […]
Read more

എരുമയൂർ പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

പാലക്കാട്: തദ്ദേശീയ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ആലത്തൂർ നിയോജക മണ്ഡലത്തിലെ എരുമയൂർ പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കുനിശ്ശേരി മണ്ഡപത്തിൽ നടന്ന യോഗത്തിൽ സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തി. ബ്ലോക്കിലേക്ക് അബ്ദുൽഖാദർനെയും അഞ്ചു മുതൽ 13 വാർഡുകൾ വരെയുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. പഞ്ചായത്ത് വികസനത്തിനും വികസന മുരടിപ്പിനെതിരെയും കാർഷിക മേഖലയുടെ വികസനത്തിനും യുഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഉണ്ണി കുമാരൻ അധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റിയും ബ്ലോക്ക് കമ്മിറ്റിയും കൂടി തീരുമാനമെടുത്താണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതെന്നും, മൊത്തം […]
Read more

ആറന്മുള മുൻ എംഎൽഎ തദ്ദേശ തിരഞ്ഞെടുപ്പിൽ ഗ്രാമ പഞ്ചായത്ത് സ്ഥാനാർഥി

പത്തനംതിട്ട: ആറന്മുള മുന്‍ എംഎല്‍എ കെ സി രാജഗോപാലന്‍ തദ്ദേശ തിരഞ്ഞെടുപ്പിൽ ജനവിധി തേടും. മെഴുവേലി ഗ്രാമപഞ്ചായത്തില്‍ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്. എട്ടാം വാര്‍ഡില്‍ നിന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായാണ് രാജഗോപാലന്‍ ഇത്തവണ മത്സരത്തിനിറങ്ങുന്നത്.
Read more

നെടുമങ്ങാട് വീട്ടിൽ സൂക്ഷിച്ച 8 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

തിരുവനന്തപുരം: വീട്ടിൽ സൂക്ഷിച്ച 8 ഗ്രാം എംഡിഎംഎ യുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. നെടുമങ്ങാട് ചുള്ളിമാനൂർ സ്വദേശി അഫ്സൽ ആണ് അറസയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. വീട്ടിൽ റെയ്ഡിനെത്തിയ എക്സൈസ് സംഘത്തെ ഇയാൾ ആക്രമിക്കാൻ ശ്രമിക്കുകയും തുടർന്ന് ബലം പ്രയോഗിച്ച് ഇയാളെ കീഴടക്കുകയായിരുന്നു. ലഹരി ഉത്പന്നങ്ങൾ ബാംഗ്ലൂരിൽ നിന്ന് നാട്ടിലെത്തിച്ച് വിൽപ്പന നടത്തുന്നയാളാണ് അഫ്സൽ എന്ന് എക്സൈസ് പറഞ്ഞു. ഇയാൾക്കെതിരെ വലിയമല സ്റ്റേഷനിൽ കഞ്ചാവ് കേസ് നിലവിലുണ്ട് . […]
Read more

എൽഡിഎഫ് താനാളൂർ പഞ്ചായത്ത് കൺവെൻഷനും സ്ഥാനാർഥി പ്രഖ്യാപനവും നടന്നു

മലപ്പുറം: എൽഡിഎഫ് താനാളൂർ പഞ്ചായത്ത് കൺവെൻഷനും സ്ഥാനാർഥി പ്രഖ്യാപനവും നടന്നു. താനാളൂരിൽ നടന്ന പരിപാടി മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. സിപിഐഎം താനാളൂർ ലോക്കൽ സെക്രട്ടറി നെച്ചിയേങ്ങൽ മുനീർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം ഇ ജയൻ സ്ഥാനാർത്ഥി പ്രഖ്യാനം നടത്തി. പ്രകടനപത്രിക നിർദ്ദേശപ്പെട്ടി എൻസിപി എസ് സംസ്ഥാന സെക്രട്ടറി ടി എൻ ശിവശങ്കരൻ പഞ്ചായത്ത് പ്രസിഡൻ്റ് കെ എം മല്ലികയ്ക്ക് കൈമാറി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എൻ ആദിൽ, ഏരിയ സെക്രട്ടറി പി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix