Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

മുൻ എംഎൽഎ ലതാദേവി ജില്ലാ പഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർഥി

കൊല്ലം: മുന്‍ എംഎല്‍എ ആര്‍ ലതാദേവി ജില്ലാ പഞ്ചായത്തില്‍ സ്ഥാനാര്‍ത്ഥി. കൊല്ലം ജില്ലാ പഞ്ചായത്ത് ചടയമംഗലം ഡിവിഷനില്‍ നിന്നാകും ലതാദേവി ജനവിധി തേടുക. ഇന്നലെ ചേര്‍ന്ന സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആര്‍ ലതാദേവിയെ തീരുമാനിച്ചത്. നിലവില്‍ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. പത്തനംതിട്ടയിലും മുന്‍ എംഎല്‍എ പഞ്ചായത്തിലേക്ക് മത്സരരംഗത്തുണ്ട്. ആറന്മുള മുന്‍ എംഎല്‍എ കെ സി രാജഗോപാലന്‍ ഗ്രാമപഞ്ചായത്തിലേക്കാണ് ജനവിധി തേടുന്നത്. മെഴുവേലി എട്ടാം വാര്‍ഡില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായാണ് രാജഗോപാല്‍ മത്സരിക്കുന്നത്.
Read more

മകനെ ഐഎസിൽ ചേരാൻ പ്രേരിപ്പിച്ചു; അമ്മയ്ക്കും രണ്ടാനച്ഛനുമെതിരേ യുഎപിഎ ചുമത്തി

തിരുവനന്തപുരം: ഐഎസില്‍ ചേരാൻ പതിനാറുകാരനെ പ്രേരിപ്പിച്ചതിന് അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ യുഎപിഎ ചുമത്തി. തിരുവനന്തപുരം വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. യുവതിയും കുട്ടിയും രണ്ടാനച്ഛനും യുകെയിൽ താമസിച്ചു വരികയായിരുന്നു. വെമ്പായം സ്വദേശിയായ യുവാവ് പത്തനംതിട്ട സ്വദേശിനിയായ യുവതിയെ മതപരിവർത്തനം നടത്തിയാണ് വിവാഹം കഴിച്ചത്. വിവാഹത്തിന് പിന്നാലെ യുവതിയുടെ ആദ്യ വിവാഹത്തിലെ മകനെ ഐഎസില്‍ ചേരാൻ പ്രേരിപ്പിയ്‌ക്കുകയായിരുന്നു എന്നാണ് കേസ്. കുട്ടി യുകെയിലെത്തിയപ്പോൾ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ കാണിച്ച് സ്വാധീനിക്കാൻ ശ്രമിച്ചു എന്നാണ് ആരോപണം. തിരികെ ദമ്പതികൾ നാട്ടിലെത്തി […]
Read more

എസ്‌ഐആർ ദുരിതം; വെഞ്ഞാറമൂട്ടിൽ ബിഎൽഒ കുഴഞ്ഞ് വീണു

തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ(എസ്‌ഐആർ) ജോലിക്കിടെ വെഞ്ഞാറമൂട്ടിൽ ബിഎൽഒ കുഴഞ്ഞുവീണു. പാലോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ആർ അനിൽ (50) ആണ് കുഴഞ്ഞുവീണത്. കഴിഞ്ഞ കുറച്ചുദിവസമായി അദ്ദേഹം ജോലി സംബന്ധമായി വലിയ സമ്മർദത്തിലായിരുന്നെന്ന് കുടുംബം വ്യക്തമാക്കി. ഒരു വീട്ടിൽ എന്യൂമറേഷൻ ഫോം നൽകി തിരിച്ചിറങ്ങുന്നതിനിടെ അനിൽ കുഴഞ്ഞുവീഴുകയായിരുന്നു. വാമനപുരം നിയോജകമണ്ഡലം 44-ാം ബൂത്തിലെ ബിഎൽഒ ആണ്. അനിലിനെ തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ പയ്യന്നൂരിൽ ജോലി സമ്മർദത്തെ തുടർന്ന് ബിഎൽഒ അനീഷ് ജോർജ് ആത്മഹത്യ […]
Read more

ഗൾഫിൽ നിന്ന് ലീവിന് വരും വഴിയിൽ വിമാനത്തിനുള്ളിൽ പ്രവാസി മരിച്ചു

തൃശ്ശൂർ : ഗൾഫിൽ നിന്ന് ലീവിന് നാട്ടിലെത്തുന്നതിനിടെ വിമാനത്തിൽ നിന്ന് പ്രവാസി മലയാളി മരിച്ചു. പോർക്കുളം സ്വദേശിയായ സത്യനാണ് മരിച്ചത്. കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം നടന്നത്. യാത്രയ്ക്കിടെ പെട്ടെന്ന് അസുഖം ബാധിച്ചതിനാലാണ് മരണം സംഭവിച്ചത്. വിമാനം കരിപ്പൂരിൽ ഇറങ്ങിയതോടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Read more

എസ്‌ഐആർ നിയമവിരുദ്ധം, റദ്ദാക്കണം; സുപ്രീം കോടതിയിൽ സിപിഐഎം ഹർജി

തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം ചോദ്യം ചെയ്ത് സിപിഐഎം സുപ്രീംകോടതിയിൽ. തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം റദ്ദാക്കണമെന്നാണ് സിപിഐഎം ആവശ്യം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി നിയമ വിരുദ്ധമാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും സിപിഐഎം ഹർജിയിൽ ആരോപിച്ചു. ലക്ഷക്കണക്കിന് വോട്ടർമാരെ പട്ടികയ്ക്ക് പുറത്താക്കുന്നതാണ് എസ്ഐആറെന്നും പ്രവാസികൾ ഉൾപ്പടെയുള്ള വോട്ടർമാർ പട്ടികയിൽ നിന്ന് പുറത്താക്കപ്പെടുമെന്നും സിപിഐഎം ഹർജിയിൽ സൂചിപ്പിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് ഹർജി നൽകിയത്. തദ്ദേശ തെരഞ്ഞെടുപ്പിനൊപ്പമുള്ള എസ്ഐആർ നടപടി ബിഎൽഒമാരെ […]
Read more

കൂത്തുപറമ്പ് നഗരസഭയിൽ ദമ്പതികൾ സ്ഥാനാർത്ഥിയായി രംഗത്ത്

കൂത്തുപറമ്പ്: മുന്നണി രാഷ്ട്രീയത്തിൽ ദമ്പതികൾ ഒരുമിച്ച് തിരഞ്ഞെടുപ്പ് രംഗത്ത്. കൂത്തുപറമ്പ് നഗരസഭയിൽ എൽഡിഎഫ് സ്ഥാനാർത്ഥികളായി പന്ന്യോറയിലെ മാണിക്യത്തിലുള്ള വി. രാജീവനും പി. ഷൈജയും ജനവിധി തേടുന്നു. കുടുംബജീവിതത്തെപ്പോലെ തന്നെയാണിവർ പൊതുജനപ്രവർത്തനത്തെയും കാണുന്നത്. പന്ന്യാറ വാർഡിൽ നിന്നാണ് വി. രാജീവൻ മത്സരിക്കുന്നത്. മുൻ നഗരസഭാ കൗൺസിലറും സ്ഥിരം സമിതി അധ്യക്ഷയുമായ പി. ഷൈജയ്ക്കു പ്രദേശത്ത് മികച്ച ജനപിന്തുണയുണ്ട്. പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ നഗരസഭാ കുടുംബശ്രീ ചെയർപേഴ്സൺ ആയിരുന്ന ഷൈജയുടെ നേതൃത്വത്തിൽ സിഡിഎസിന് ഐഎസ്‌ഒ അംഗീകാരം നേടാനും കഴിഞ്ഞിരുന്നു. നഗരസഭാപ്രവർത്തനത്തിലും […]
Read more

വ്യാജപ്രചാരണത്തെതിരെ ബിജു സ്രാമ്പിക്കൽ

തൃശ്ശൂർ : കുന്നംകുളം മുനിസിപ്പാലിറ്റിയിൽ യുഡിഎഫ് സ്ഥാനാർഥിയായി പ്രചരിപ്പിക്കുന്ന വാർത്തകൾ പൂർണ്ണമായും വ്യാജമാണെന്ന് ബിജു സ്രാമ്പിക്കൽ വ്യക്തമാക്കി. താൻ ഒരു മുന്നണിയുടെയും സ്ഥാനാർഥിയല്ലെന്നും, രാഷ്ട്രീയ മുന്നണികളുമായി യാതൊരു ബന്ധവും ഇല്ലെന്നും അദ്ദേഹം ആരോപിച്ചു. താനിങ്ങനെ സ്വതന്ത്ര സ്ഥാനാർഥിയായി മാത്രമാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും ബിജെ സ്രാമ്പിക്കൽ വ്യക്തമാക്കി. തന്നെപ്പറ്റി എതിരാളികൾ മനപ്പൂർവ്വം കെട്ടിച്ചമച്ച വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതാണ് ഇപ്പോൾ നടക്കുന്നതെന്നും, ഇത് അവരുടെ ഭയത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി സോഷ്യൽ മീഡിയയിലും മറ്റു മാർഗങ്ങളിലും നടക്കുന്ന വ്യാജപ്രചാരണങ്ങൾ […]
Read more

ജില്ലാ സ്കൂൾ കലോത്സവം; ആരോഗ്യ വകുപ്പിന്റെ സംയുക്ത പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു

കണ്ണൂർ: ജില്ലാ സ്കൂൾ കലോത്സവത്തിന്റെ മുന്നോടിയായി കണ്ണൂർ നഗരത്തിൽ ആരോഗ്യ വകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, കണ്ണൂർ കോർപ്പറേഷൻ ആരോഗ്യവിഭാഗം എന്നിവയുടെ നേതൃത്വത്തിൽ വ്യാപകമായ സംയുക്ത പരിശോധന നടത്തി. പ്രധാന വേദികൾ, പാചകശാലകൾ, സ്റ്റോർറൂമുകൾ, കുടിവെള്ള സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിലാകെ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് വിലയിരുത്തുകയായിരുന്നു പരിശോധനയുടെ ലക്ഷ്യം. കണ്ണൂർ ടൗൺ ഭാഗത്ത് ഭക്ഷ്യ-പാനീയ വിതരണം നടത്തുന്ന 11 സ്ഥാപനങ്ങൾ പരിശോധിക്കപ്പെട്ടതിൽ പഴകിയ മിൽക്ക്, ഐസ്‌ക്രീം, ഫലവർഗങ്ങൾ എന്നിവ കണ്ടെത്തി. ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലാത്തതും ജലഗുണനിലവാര […]
Read more

എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു

കോഴിക്കോട് : കോഴിക്കോട് പന്തീരങ്കാവിൽ ഇടതുപക്ഷ തിരഞ്ഞെടുപ്പ് കൺവെൻഷനും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ശ്രീ എം. ഗിരീഷ് ഉദ്ഘാടനം ചെയ്തു.  ഇ രമേശൻ അധ്യക്ഷനായി. സി.പി.എം കോഴിക്കോട് സൗത്ത് ഏരിയ സെക്രട്ടറി കെ.ബൈജു, അബ്ദുൾ അസീസ്, വീണാ മുണ്ടാനാട്ട് എന്നിവർ സംസാരിച്ചു. ഒളവണ്ണയിൽ എൽ.ഡി.എഫ് പഞ്ചായത്ത്, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തലും ഹാരാർപ്പണവും നടന്നു. ഇരുപത്തിയൊന്ന് സീറ്റിൽ സി.പി.എമ്മും, രണ്ട് സീറ്റിൽ സി.പി.ഐയും, ഒരു സീറ്റിൽ സ്വതന്ത്രനുമാണ് […]
Read more

മൃഗസംരക്ഷണ വകുപ്പിലെ പതിനാല് ജില്ലാ ഉദ്യോഗസ്ഥർ ഒന്നിച്ച് വിരമിക്കുന്നു

കോട്ടയം: ഒരുമിച്ച് പഠിച്ച പതിനാലു പേർ സംസ്ഥാനത്തെ 14 ജില്ലകളിലും മൃഗസംരക്ഷണ വകുപ്പിന്റെ മേധാവികളായി സേവനം അനുഷ്ഠിച്ച ശേഷം ഒരേ ദിവസം വിരമിക്കാൻ ഒരുങ്ങുന്നു. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിലെ 14 ജില്ലാ മൃഗസംരക്ഷണ ഓഫിസർമാർ ആയിരുന്നു ഇവർ. എഴുപത്തൊന്നു വർഷത്തെ വകുപ്പിന്റെ ചരിത്രത്തിൽ ഇത്തരമൊരു സംഭവമെന്ന് ഡയറക്ടർ എം.സി. റെജിൽ അറിയിച്ചു.തൃശൂർ മണ്ണുത്തി വെറ്ററിനറി കോളജിലെ 1987 ബാച്ചുകാരായി പഠിച്ചവരാണ്. ‘റോയൽ 87’ എന്നാണു കൂട്ടുകാരുടെ ഇടയിൽ ഇവരെ അറിയപ്പെടുന്നത്. വിരമിക്കുന്നതിനു മുൻപു ഇവരുടെ കൂട്ടായ്മ ഒരുക്കാൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix