Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

കോണത്താറ്റ് പാലം നിർമ്മാണത്തിലെ അപാകത; ശാശ്വത പരിഹാരം ആവശ്യപ്പെട്ട് കോൺഗ്രസ്

കോട്ടയം:  കോണത്താറ്റ് പാലം നിർമ്മാണത്തിൽ ഡ്രെയിനേജ് നിർമ്മിക്കാത്തതിലെ അപാകത കാരണം പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും മഴവെള്ളം കയറി വൻ നാശനഷ്ടം സംഭവിച്ചു. 2298 സഹകരണ ബാങ്കിൻ്റെ സ്റ്റോർ, കർഷകർക്കായി സംഭരിച്ച വളം ഡിപ്പോ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വെള്ളം കയറി നാശനഷ്ടം ഉണ്ടായി. അധികാരികളുടെ അനാസ്ഥയിൽ പ്രതിഷേധിച്ച കോൺഗ്രസ് മണ്ഡലം കമ്മിറ്റി, വിഷയത്തിൽ എത്രയും വേഗം ശാശ്വതമായ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് സി.ജെ സാബു അധ്യക്ഷത വഹിച്ച യോഗത്തിൽ എ വി തോമസ് ആര്യ […]
Read more

ഗുരുവായൂർ ഔട്ടർ റിങ് റോഡിലെ മരണ കുഴിയടച്ചു കോൺഗ്രസ് പ്രവർത്തകർ

തൃശൂർ : ഗുരുവായൂർ ഔട്ടർ റിങ് റോഡിൽ ഖാദി ഗ്രാമോദ്യോഗ് ഭവൻ സമീപം ജനങ്ങൾക്ക് വലിയ ഭീഷണിയായിരുന്ന റോഡിലെ ആഴമുള്ള കുഴി കോൺഗ്രസ് പ്രവർത്തകർ ഇന്ന്കോ പുലർച്ചെ കോൺക്രീറ്റ് ചെയ്ത് അടച്ചു. പലതവണ ബന്ധപ്പെട്ട അതികൃതരെ വിവരം അറിയിച്ചിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നതിനാലാണ് അവർ നേരിട്ടിറങ്ങി കുഴി പൂട്ടിയത് എന്ന് കോൺഗ്രസ് പ്രവർത്തകർ വൈറ്റ്‌സ്വാൻ ന്യൂസിനോട് അറിയിച്ചു. മണ്ഡലകാലമായതിനാൽ ശബരിമല തീർത്ഥാടകരുടെ തിരക്ക് ഗുരുവായൂരിൽ വർധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ റോഡിലെ കുഴി യാത്രക്കാരുടെ സുരക്ഷയ്ക്ക് ഗൗരവമായ അപകടസാധ്യത ഉണ്ടാക്കുമെന്നത് […]
Read more

യുവാവിന്റെ 4 പവൻ  സ്വർണ്ണമാല മോഷ്ടിച്ച  വയോധിക അറസ്റ്റിൽ

തൃശ്ശൂർ: ആളൂർ കല്ലേറ്റുകരയിൽ  യുവാവിന്റെ 4 പവൻ തൂക്കം വരുന്ന സ്വർണ്ണമാല മോഷ്ടിച്ച  വയോധിക അറസ്റ്റിൽ. കല്ലേറ്റുങ്കര സ്വദേശി കുഴുവേലി വീട്ടിൽ  റോസിയാണ് പിടിയിലായത്. നിപ്പമർ ആശുപത്രിയിൽ സോഷ്യൽ വർക്കാറായി പ്രവർത്തിക്കുന്ന  നടത്തറ സ്വദേശി പലതിങ്കൽ വീട്ടിൽ ജോജോ തോമസ് എന്നയാളുടെ മാലയാണ് മോഷണം പോയത്. ഷോൾഡർ പെയിൻ വന്നതിനെ തുടർന്ന് ഈ ആശുപത്രിയിൽ ഫിസിയോതെറാപ്പി ചെയ്യുന്നതിനായി ആശുപത്രിയിലെ ഫിസിയോതെറാപ്പി യൂണിറ്റിലെ  ക്യാബിനിൽ ഊരി വെച്ചിരുന്ന 3,66,000/-രൂപയോളം വിലവരുന്ന 4 പവൻ തൂക്കം വരുന്ന സ്വർണ്ണമാല  മോഷ്ടിക്കുകയായിരുന്നു […]
Read more

വിസ തട്ടിപ്പ് കേസിലെ പ്രതിയെ   മുംബൈ എയർപോർട്ടിൽ നിന്ന് പിടികൂടി

 തൃശ്ശൂർ: ചെക്ക് റിപ്പബ്ലിക്കിലേക്ക് വർക്കു വിസ വാഗ്ദാനത്തിൽ 2,77,000 രൂപ തട്ടിപ്പ് നടത്തിയ കേസിൽ മാടക്കത്തറ പുല്ലാനിക്കാട് സ്വദേശി പ്രശോഭ് പിടിയിൽ. ലുക്കൗട്ട് സർക്കുലർ  പ്രകാരം മുംബൈ എയർപോർട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചാലക്കുടി പോട്ട സ്വദേശിനി കളപുരക്കൽ വീട്ടിൽ ജീന എന്നയാളെയാണ് പല തവണകളായി യു പി ഐ ട്രാൻസാക്ഷൻ വഴി പണം തട്ടിയെടുത്തത്. ഒളിവിൽ കഴിഞ്ഞിരുന്ന പ്രശോഭ് വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവെ ലുക്കൗട്ട് സർക്കുലർ  പ്രകാരം  എമിഗ്രേഷൻ ഉദ്യോഗസ്ഥർ പ്രശോഭിനെ തടഞ്ഞ് വെയ്ക്കുകയും   വിവരം […]
Read more

കോട്ടയം ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് പത്തിൽ ഏഴ് സ്ഥാനാർത്ഥികളും വനിതകളായി കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പാർട്ടി ചെയർമാനും എം.പി.യുമായ ജോസ് കെ. മാണിയാണ് പത്ത് സ്ഥാനാർത്ഥികളേയും പ്രഖ്യാപിച്ചത്. ജനപ്രതിനിധികളായും പൊതുപ്രവർത്തകരായും പരിചയസമ്പന്നരായ സ്ഥാനാർത്ഥികളെയാണ് എൽ.ഡി.എഫിനുവേണ്ടി രംഗത്തിറക്കിയിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ ഭാഗമായി കോട്ടയം ജില്ലയുടെ രാഷ്ടീയ ചിത്രം മാറ്റിമറിച്ച വിജയം മാറ്റമില്ലാതെ നിലനിർത്താൻ കേരളാ കോൺഗ്രസ് (എം) സർവ്വസജ്ജമാണെന്നും, ജില്ലയിൽ എൽ.ഡി.എഫ് ഇത്തവണയും മുന്നേറുക തന്നെ ചെയ്യുമെന്നും ജോസ് […]
Read more

കോഴിക്കോട് വൻ ഡിജിറ്റൽ തട്ടിപ്പ്; പ്രവാസിക്ക് നഷ്ടമായത് ഒന്നരക്കോടി രൂപ

കോഴിക്കോട്: കോഴിക്കോട് വൻ ഡിജിറ്റൽ തട്ടിപ്പ്. പയ്യോളി സ്വദേശിയായ പ്രവാസിയ്ക്ക് ഒന്നരക്കോടി നഷ്ടമായി. വാട്ട്സ് ആപ്പിൽ ഇഡി ഉദ്യോഗസ്ഥരെന്ന് വ്യാജരായി സമീപിച്ച്, പരാതിക്കാരനോടു ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പുകാർ, പരാതിക്കാരന് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്നും, അക്കൗണ്ടിലുള്ള തുക പിഎഫ്ഐയുടെ സാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗിക്കുന്നതാണെന്നുമായി വിശ്വസിപ്പിച്ചു. തുടർന്ന് മറ്റൊരു അക്കൗണ്ടിലേക്ക് പണം മാറ്റാൻ നിർദ്ദേശിച്ചെങ്കിലും, എസ്ബിഐ അക്കൗണ്ടിലെ തുകയാണു കുറ്റവാളികളുടെ അക്കൗണ്ടിലേക്ക് മാറ്റിയത്. സൈബർ ക്രൈം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Read more

സൗദിക്ക് എഫ് -35 യുദ്ധ വിമാനങ്ങൾ കൈമാറുമെന്ന് ട്രംപ്

വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് സൗദി അറേബ്യക്ക് എഫ്-35 യുദ്ധവിമാനങ്ങൾ കൈമാറുമെന്ന് പ്രഖ്യാപിച്ചു. റിപ്പബ്ലിക്കൻ പാർട്ടിക്കാരിൽ ചിലർ ഈ ഇടപാടിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും ട്രംപ് ഇടപാടുമായി മുന്നേറുമെന്ന് വ്യക്തമാക്കി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ യു.എസ് സന്ദർശനത്തിന് മുമ്പിലാണ് ഇത് പ്രഖ്യാപിച്ചത്. ഏഴു വർഷത്തിനുശേഷം ആദ്യമായി ഒരു സൗദി കിരീടാവകാശി അമേരിക്ക സന്ദർശിക്കുന്നു. ട്രംപ് സന്ദർശനത്തെ സൗദിക്ക് നൽകിയ വലിയ ആദരവെന്ന് ഉദ്ദേശിക്കുന്നുവെന്ന് സൂചിപ്പിച്ചു. ചൊവ്വാഴ്ച സൗദി കിരീടാവകാശി അമേരിക്കയിലെത്തും. ട്രംപും അദ്ദേഹവും തമ്മിലുള്ള […]
Read more

ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയെ എതിർത്ത് ഡൽഹി പൊലീസ്

ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസിൽ ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയെ എതിർത്ത് ഡൽഹി പോലീസ്. കലാപം സമൂഹത്തെ വർഗീയമായി വിഭജിക്കാനുള്ള ശ്രമമായിരുന്നുവെന്നും സി‌എ‌എയ്‌ക്കെതിരായ പ്രക്ഷോഭം മാത്രമായിരുന്നില്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. സ്വയമേവയുണ്ടായ കലാപമായിരുന്നില്ല, നന്നായി രൂപകൽപ്പന ചെയ്തതും മുൻകൂട്ടി ആസൂത്രണം ചെയ്തതുമായിരുന്നുവെന്നും തുഷാർ മേത്ത പറഞ്ഞു. ജസ്റ്റിസുമാരായ അരവിന്ദ് കുമാറും എൻ വി അഞ്ജരിയയും അടങ്ങുന്ന ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. വിചാരണ വൈകുന്നതിന് പ്രതികൾ തന്നെയാണ് ഉത്തരവാദികൾ. ഡൽഹി പൊലീസിനായി അഡീഷണൽ […]
Read more

ചില നല്ല സുഹൃത്തുക്കൾ ആണ് ഈ വാർത്ത പ്രചരിപ്പിക്കുന്നത്; എൻ ശക്തൻ

തിരുവനന്തപുരം: ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവെച്ചെന്ന വാര്‍ത്ത നിഷേധിച്ച് എന്‍ ശക്തന്‍. ഒരു ശതമാനം പോലും ശരിയല്ലാത്ത വാര്‍ത്തയാണിതെന്നും ആരാണ് നിങ്ങള്‍ക്ക് ഈ വ്യാജ വാര്‍ത്ത നല്‍കിയതെന്നും ശക്തന്‍ ചോദിച്ചു. തന്റെ ചില നല്ല സുഹൃത്തുക്കളാണ് രാജിവാര്‍ത്ത പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരം ജില്ലയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയായി. ഈ സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് ഇന്നലെ കെപിസിസി പ്രസിഡന്റിന് കൈമാറിയിട്ടുണ്ടെന്നും ശക്തന്‍ കൂട്ടിച്ചേര്‍ത്തു. പാലോട് രവി ഫോൺ വിവാദത്തിൽ കുടുങ്ങിയപ്പോഴാണ് ശക്തന് താൽക്കാലിക ചുമതല നൽകിയത്. രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ […]
Read more

മാധ്യമങ്ങളില്‍ പ്രചരിക്കുന്ന രാജി ഭീഷണി വ്യാജം; തള്ളിക്കളയണമെന്ന് മുസ്ലിംലീഗ് നേതാക്കൾ

മലപ്പുറം: മാധ്യമങ്ങളില്‍ പ്രചരിക്കുന്ന രാജി ഭീഷണി സംബന്ധിച്ച വാര്‍ത്ത വ്യാജമാണെന്ന് അറിയിച്ച് മുസ്ലിം ലീഗ് സംസ്ഥാന നേതാക്കള്‍ ഉമര്‍ പാണ്ടികശാല, ഷാഫി ചാലിയം. തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട വിഷയങ്ങളെല്ലാം ചർച്ച ചെയ്ത് പാർട്ടി ഉചിതമായ തീരുമാനമെടുക്കും. അതിന്റെ പേരിൽ നേതാക്കളെ ഇകഴ്ത്തുന്ന തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ശരിയല്ല. പതിനെട്ടാം വയസ്സിൽ എം.എസ്.എഫിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച് യൂത്ത് ലീഗ്, മുസ്ലിംലീഗ് തുടങ്ങി പാർട്ടിയുടെ വിവിധ ഘടകങ്ങളിൽ പ്രവർത്തിച്ച ഞാൻ അവസാന ശ്വാസം വരെ ഈ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix