Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

കാണാതായ 7 വയസുകാരൻ കാറിനുള്ളിൽ ശ്വാസം മുട്ടി മരിച്ച നിലയിൽ കണ്ടെത്തി

മധുര: തമിഴ്നാട്ടിലെ ക്ഷേത്രോത്സവത്തിനിടെ കാണാതായ 7 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പാർക്ക് ചെയ്തിരുന്ന ഒരു എസ്‌യുവി കാറിന്റെ ഉള്ളിലായിരുന്നു കുട്ടിയുടെ മൃതദേഹം. കാണാതായിട്ട് രണ്ട് ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ഒളിച്ചുകളിക്കിടെ അബദ്ധത്തിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിനുള്ളിൽ കയറി കുടുങ്ങിയതാണ് കുട്ടിയുടെ മരണകാരണമെന്ന് പൊലീസ് പറഞ്ഞു. മുത്തശ്ശിയെ കാണാനെത്തിയ കുടുംബത്തോടൊപ്പം ഉത്സവത്തിൽ പങ്കെടുത്തതിനിടെ കുട്ടിയെ കാണാതാവുകയും, തിരക്കിനിടെ നടത്തിയ തിരച്ചിൽ ഫലമാകാതെ പോയതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയും ചെയ്തു. പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ വിശദമായി […]
Read more

വീടിന് സീമീപത്തെ പുഴക്കരയിൽ വയോധികന്‍ മരിച്ച നിലയില്‍; സംഭവം മലപ്പുറത്ത്

മലപ്പുറം: വീട്ടിന് സമീപമുള്ള പുഴക്കരയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ചെട്ടിപ്പാടം പരിയങ്ങാട് കോഴിശ്ശേരി വേലായുധൻ നായർ ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം നാലുമണിയോടെ കോട്ടപ്പുഴയുടെ തീരത്ത് സമീപവാസികൾ വേലായുധനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പൂക്കോട്ടുംപാടം പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം നിലമ്പൂർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം ഇന്ന് നടത്തും. തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Read more

കൊളവല്ലൂർ ജില്ല പഞ്ചായത്ത് ഡിവിഷനിൽ ആം ആദ്മി പാർട്ടി യും മത്സര രംഗത്ത്

കണ്ണൂർ: കൊളവല്ലൂർ ജില്ല പഞ്ചായത്ത് ഡിവിഷനിൽ ആം ആദ്മി പാർട്ടി യും മത്സര രംഗത്ത്. കൊളവല്ലൂർ ജില്ല പഞ്ചയാത്ത് ഡിവിഷനിൽ ആം ആദ്മി പാർട്ടി സ്ഥാനാർഥിയായി കണ്ണൂർ ജില്ല സെക്രട്ടറി റമീസ് ചെറുവോട്ട് ജനവിധി തേടും. ആദ്യമായിട്ടാണ് ജില്ല പഞ്ചായത്ത് തിരഞ്ഞാടുപ്പിൽ ആം ആദ്മി പാർട്ടി മത്സരിക്കുന്നത്. കൊളവല്ലൂർ ഉൾപ്പെടെ 10 മണ്ഡലങ്ങളിൽ പാർട്ടി മത്സരിക്കുന്നുണ്ട്. കുന്നോത്ത്പറമ്പ്, തൃപ്പങ്ങോട്ടൂർ, മൊകേരി പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് പ്പങ്ങോട്ടൂർ, മൊകേരി പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് കൊളവല്ലൂർ ഡിവിഷൻ.
Read more

വയനാട് സിപ്‌ലൈൻ വ്യാജ വീഡിയോ; ആലപ്പുഴ സ്വദേശി അറസ്റ്റിൽ

വയനാട്: സിപ്‌ലൈൻ അപകടമെന്ന പേരിൽ വ്യാജ വീഡിയോ നിർമ്മിച്ച കേസിൽ ആലപ്പുഴ സ്വദേശി അഷ്കർ അലി അറസ്റ്റിൽ. വയനാട് സൈബർ സെൽ സി.ഐ. ഷാജു ജോസഫിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ലഹരിക്കടത്ത് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായിട്ടുള്ള വ്യക്തിയാണെന്ന് പൊലീസ് അറിയിച്ചു. വയനാട്ടിൽ സിപ്‌ലൈൻ തകർന്നുവീണ് അപകടമുണ്ടായെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച വീഡിയോ പിന്നീട് എഐ ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്ന് കണ്ടെത്തി. ജില്ലയിൽ ഇത്തരം ഒരു അപകടവും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഒരു യുവതിയും […]
Read more

കുന്നംകുളം നഗരസഭയിൽ എൽഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം

തൃശ്ശൂർ : കുന്നംകുളം നഗരസഭയിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം സി.പി.ഐ.എം തൃശ്ശൂർ ജില്ലാ സെക്രട്ടറിയറ്റ് അംഗം എം. ബാലാജി നിർവ്വഹിച്ചു. സിപിഐ.എം ഏരിയ കമ്മിറ്റിയംഗവും നഗരസഭ ചെയർപേഴ്സണുമായ സീത രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സിപിഐ.എം ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ.എഫ്. ഡേവീസ്, എം.എൻ. സത്യൻ, ഏരിയ സെക്രട്ടറി കെ. കൊച്ചനിയൻ, സിപിഐ മണ്ഡലം സെക്രട്ടറി പ്രേമരാജ് ചൂണ്ടലാത്ത്, അബ്ദുൾ ജലീൽ, പി.എം. സുരേഷ്, കെ.ബി. ഷിബു, പി.ജി. ജയപ്രകാശ്, സി.കെ. ലിജീഷ്, ജി.കെ. ജിന്നി, ബവീഷ് […]
Read more

യുവ ശബ്ദങ്ങള്‍ക്ക് വേദിയായി കാലിക്ക് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

കോഴിക്കോട്: സംസ്ഥാന പാര്‍ലമെന്റിന്റെ കാര്യ വകുപ്പിലെ ഫോറം ഫോര്‍ ഡെമോക്രസി ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസിന്റെ (എഫ്.ഡി.എസ്.ജെ) നേതൃത്വത്തില്‍ കാലിക്കറ്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ യൂത്ത് പാര്‍ലമെന്റ് മത്സരം സംഘടിപ്പിച്ചു. ജില്ലാ ആന്‍ഡ് സെഷന്‍ ജഡ്ജ് വി എസ് ബിന്ദു കുമാരി ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാര്‍ഥികളില്‍ ജനാധിപത്യ സംവിധാനത്തെക്കുറിച്ചും പാര്‍ലമെന്റ് നടപടിക്രമങ്ങളെ സംബന്ധിച്ചും അവബോധം വളര്‍ത്തുക, പാര്‍ലമെന്റ് അംഗങ്ങളുടെ ചുമതലകള്‍ പരിചയപ്പെടുത്തുക, സാമൂഹിക വിഷയങ്ങളില്‍ സംവദിക്കുന്നതിനും അഭിപ്രായങ്ങളും നിലപാടുകളും രൂപീകരിക്കുന്നതിനും പര്യാപ്തമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്. […]
Read more

യു പോക്കറിന് ഫറോക്ക് ഏരിയ കമ്മിറ്റിയുടെ ഉജ്ജ്വല സ്വീകരണം

കോഴിക്കോട്: സംസ്ഥാന സർക്കാറിന്റെ ജനക്ഷേമ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായും, മുസ്ലിംലീഗിന്റെ നയപരമായ നിലപാടുകളിലുള്ള വിയോജിപ്പുകൾ പ്രകടിപ്പിച്ചും പാർട്ടി വിട്ട മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും എസ്ടിയു സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന യു പോക്കറിന് സിപിഐ എം ഫറോക്ക് ഏരിയാ കമ്മിറ്റി ഉജ്ജ്വലമായ സ്വീകരണം നൽകി. ചെറുവണ്ണൂരിലെ ഏരിയാ കമ്മിറ്റി ആസ്ഥാനമായ എം. വാസു സ്മാരക മന്ദിരത്തിൽ നടന്ന ചടങ്ങിൽ, യു. പോക്കറിനെ ഏരിയാ സെക്രട്ടറി ടി. രാധാഗോപി രക്തഹാരമണിയിച്ച് സ്വീകരിച്ചു. സിപിഐ എം ഏരിയാ കമ്മിറ്റി അംഗങ്ങളായ പി. […]
Read more

പ്രമുഖ ബ്രാൻഡിന്റെ പേരിലുള്ള 1.26 കോടിയുടെ വ്യാജനെയ്യ് പിടികൂടി

ബെംഗളൂരു: കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ (കെഎംഎഫ്) ബ്രാൻഡായ നന്ദിനിയുടെ പേരിൽ വിപണിയിലെത്തിക്കാൻ നിർമിച്ച 8,136 ലീറ്റർ വ്യാജ നെയ്യ് തമിഴ്നാട് പൊലീസ് പിടികൂടി. തുടർന്ന് നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു . തമിഴ്നാട് നിർമാണകേന്ദ്രത്തിൽനിന്ന് വ്യാജനെയ്യ് നിർമിക്കാൻ ഉപയോഗിച്ച യന്ത്രങ്ങൾ നാല് വാഹനങ്ങൾ 1.19 ലക്ഷം രൂപ നെയ്യിൽ ചേർത്തിരുന്ന പാൽമോയിൽ, വെളിച്ചെണ്ണ, തുടങ്ങിയ വസ്തുക്കളും കണ്ടെടുത്തു. നന്ദിനി നെയ്യ് വിതരണം ചെയ്യുന്ന തരത്തിലുള്ള കുപ്പികളിലും കവറുകളിലും നിറച്ചു വിറ്റിരുന്ന വ്യാജ നെയ്യ് നിർമിച്ചിരുന്നത് പാമോയിലും വെളിച്ചെണ്ണയും […]
Read more

കടലുണ്ടിയിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു

കോഴിക്കോട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി കടലുണ്ടിയിൽ എൽഡിഎഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് രൂപം നൽകി. സംസ്ഥാന കമ്മിറ്റി അംഗം വി. വസീഫ് യോഗം ഉദ്ഘാടനം ചെയ്തു. ബൈജു ചന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്നയോഗത്തിലാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചത്. സിപിഐ ജില്ലാ സെക്രട്ടറി പി. ഗവാസ്, എൽഡിഎഫ് മണ്ഡലം കൺവീനർ ടി. രാധാഗോപി എന്നിവർ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ടി.കെ. ശൈലജ, ഫിറോസ് ഖാൻ, ഒ ഭക്തവത്സലൻ മുരളി മുണ്ടെങ്ങാട്ട് എന്നിവർ യോഗത്തിൽ സംസാരിച്ചു. പഞ്ചായത്ത് […]
Read more

സൗദി വാഹനാപകടം; ഒരു കുടുംബത്തിൽ പൊലിഞ്ഞത് 3 തലമുറയിലെ 18 ജീവനുകൾ

ഹൈദരാബാദ്: സൗദി അറേബ്യയിൽ ബസിന് തീപിടിച്ചുണ്ടായ അപകടത്തിൽ മരിച്ച 42 ഇന്ത്യൻ തീർഥാടകരിലെ 18 പേർ ഒരു കുടുംബത്തിലെ അംഗങ്ങൾ. ഇവരിൽ ഒൻപത് പേർ കുട്ടികളാണ്. റെയിൽവേയിൽനിന്ന് വിരമിച്ച ഷെയ്ഖ് നസീറുദ്ദീനും ഭാര്യയും മകനും മൂന്ന് പെൺമക്കൾക്കും കൊച്ചുമക്കൾക്കുമൊപ്പമാണ് ഉംറയ്ക്ക് പോയതെന്ന് ബന്ധു മുഹമ്മദ് അസ്‌ലം പറഞ്ഞു. രാംനഗർ സ്വദേശികളായ നസീറുദ്ദീൻ (70), ഭാര്യ അഖ്തർ ബീഗം (62), മകൻ സലാവുദ്ദീൻ (42), പെൺമക്കളായ അമീന (44), റിസ്വാന (38), ഷബാന (40) എന്നിവരും കൊച്ചുമക്കളുമാണ് ഉംറയ്ക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix