Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

പാലക്കാട് ബിജെപിയില്‍ പൊട്ടിത്തെറി; തന്നെ ഒറ്റപ്പെടുത്തി ക്രൂശിച്ചുവെന്ന് പ്രമീള ശശിധരൻ

പാലക്കാട്: ബിജെപി സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കുന്നതിൽ ഗുരുതര ഏകപക്ഷീയതയുണ്ടെന്ന് മുൻ നഗരംസഭ അധ്യക്ഷ പ്രമീള ശശിധരൻ ആരോപിച്ചു. കൃഷ്ണകുമാർ പക്ഷം സംഘടന പിടിക്കാനുള്ള ശ്രമത്തിലാണ് പട്ടിക ഏകപക്ഷീയമായി തയ്യാറാക്കിയതെന്നും പറഞ്ഞു. സ്വന്തം വാർഡിലെ സ്ഥാനാർത്ഥിയെക്കുറിച്ച് അറിഞ്ഞത് ഇന്നലെ വൈകിട്ട് 3 മണിയോടെയായിരുന്നു എന്നാണ് പ്രമീളയുടെ ആരോപണം. സംസ്ഥാന നേതൃത്വത്തോട് ഇതിനുള്ള അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും, സ്ഥാനാർത്ഥി പ്രഖ്യാപന കൺവെൻഷനിൽ തനിക്കു ക്ഷണം നൽകിയില്ലെന്നും പ്രമീള പറഞ്ഞു. ചെയർപേഴ്സൺ ആയിരുന്ന അവസാന ഘട്ടത്തിലും തനിക്കെതിരെ ഒറ്റപ്പെടുത്തലും ക്രൂശിക്കൽ സമീപനവും നടന്നിരുന്നു. […]
Read more

കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ശബരിമല തീർത്ഥാടകർക്കായി ചുക്കുകാപ്പി വിതരണം ആരംഭിച്ചു

കോട്ടയം: 2025-2026 ശബരിമല മണ്ഡല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് അയ്യപ്പഭക്തർക്കായി കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ചുക്കുകാപ്പി വിതരണം തുടങ്ങി. ദീർഘദൂര യാത്ര ചെയ്തെത്തുന്ന ഡ്രൈവർമാരിൽ വിശ്രമവും ഉന്മേഷവും നൽകി അപകടങ്ങൾ കുറയ്ക്കുന്നതിനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. കോട്ടയം ജില്ലാ പോലീസ് മേധാവി ശ്രീ. ഷാഹുൽ ഹമീദ് ചുക്കുകാപ്പി വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പാലാ സബ് ഡിവിഷന്റെ ജില്ലാ അതിർത്തിയായ നെല്ലാപ്പാറയിലും, കാഞ്ഞിരപ്പള്ളി സബ് ഡിവിഷനിലെ പൊൻകുന്നത്തുമായിരുന്നു ആദ്യഘട്ട ഉദ്ഘാടനം. കഴിഞ്ഞ ദിവസം എരുമേലി മാക്കിൽ കവലയിലും ജില്ലാ […]
Read more

താമരശ്ശേരി ചുരം ഒന്നാം വളവിൽ ലോറി മറിഞ്ഞ് അപകടം

കോഴിക്കോട്: താമരശ്ശേരി ചുരം ഒന്നാം വളവിൽ ലോറി മറിഞ്ഞ് അപകടം. സംഭവത്തിൽ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. പഞ്ചസാര ലോഡുമായി ചുരം ഇറങ്ങി വന്ന ലോറിയാണ് ബ്രേക്ക് നഷ്‌ടപ്പെട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കില്ല.
Read more

കോഴിക്കോട് ജില്ലാ മിനി അത്‌ലറ്റിക് മീറ്റിന് തുടക്കമായി

കോഴിക്കോട്: ജില്ലാ മിനി പ്രമോഷൻ അത്‌ലറ്റിക് മീറ്റിന് കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ ആരംഭിച്ചു. രണ്ടുദിവസമായി നടക്കുന്ന ജില്ലാ മിനി മീറ്റിന്റെ ഉദ്ഘാടന സെഷനിൽ ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ വൈസ് പ്രസിഡൻറ് നോബിൾ കുര്യാക്കോസ് സ്വാഗതം പറഞ്ഞു . കോഴിക്കോട് ജില്ല അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി കെ എം ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷൻ പ്രസിഡൻറ് മെഹൂറൂഫ് മണലോടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സംസ്ഥാന അത്‌ലറ്റിക് അസോസിയേഷൻ മെമ്പർമാരായ വി.കെ തങ്കച്ചൻ, പ്യാരിൻ എബ്രഹാം, […]
Read more

പ്രചാരണത്തിൽ സജീവമായി വൈഷ്ണ

തിരുവനന്തപുരം: കോർപറേഷൻ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിനെ വോട്ടർ പട്ടികയിൽനിന്നു വെട്ടിയപ്പോൾ അതിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ കോൺഗ്രസ് നടത്തിയത് മുൻപെങ്ങും കണ്ടിട്ടിട്ടില്ലാത്തത്ര ചടുലമായ നീക്കങ്ങൾ. നാളെത്തന്നെ ഹിയറിങ് നടത്തി തീരുമാനമെടുക്കണമെന്ന ഹൈക്കോടതി നിർദേശത്തിന് പിന്നാലെ പ്രചാരണത്തിൽ വീണ്ടും വൈഷ്ണ സജീവമായി. പരാതി ഫയൽ ചെയ്യാൻ കൊച്ചിയിൽ പോയി മടങ്ങിയെത്തിയ വൈഷ്ണ ഇന്നലെ വൈകിട്ട് മുതൽ കുറവൻകോണം ജംക്‌ഷനിൽ പ്രചാരണത്തിനിറങ്ങി. സിപിഎം പരാതി നൽകിയിരുന്നതിനാൽ വോട്ടർ പട്ടികയിൽ വൈഷ്ണയുടെ പേരുണ്ടോ എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിന്നിരുന്നു. […]
Read more

എത്തിക്കൽ മെഡിക്കൽ ഫോറം സ്ഥാപക പ്രസിഡന്റ് ഡോ. അബൂബക്കർ ഹാജി അന്തരിച്ചു

കോഴിക്കോട്: എത്തിക്കൽ മെഡിക്കൽ ഫോറം സ്ഥാപക പ്രസിഡന്റും ആരോഗ്യവകുപ്പിൽ റിട്ടയേർഡ് അഡിഷണൽ ഡയറക്ടറുമായ രാമനാട്ടുകര സ്വദേശി ഡോ. അബൂബക്കർ ഹാജി അന്തരിച്ചു. രാമനാട്ടുകരയിൽ ആരോഗ്യരംഗത്തും സാമൂഹിക പ്രവർത്തനങ്ങളിലും സജീവമായ വ്യക്തിയായിരുന്നു ഡോ. അബൂബക്കർ ഹാജി. ആരോഗ്യവകുപ്പിലെ ഉയർന്ന പദവികൾക്ക് പുറമെ, ജനറൽ ഫിസിഷ്യനായും അറിയപ്പെട്ടിരുന്നു.​ രാമനാട്ടുകരയിലെ പ്രാദേശിക ആരോഗ്യ കേന്ദ്രത്തിലും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സാന്ത്വനം സൗജന്യ പ്രമേഹ ക്ലിനിക്കും അബൂബക്കർ ഹാജി നടത്തിയിരുന്നു. മയ്യത്ത് നമസ്കാരം ഇന്ന് ഉച്ചക്ക് 12.30 ന് ചെമ്മലിൽ മസ്ജിദിൽ നടക്കും.​പരേതയായ ഖദീജയാണ് […]
Read more

വള്ളുവനാട്ടിലെ ഉത്സവങ്ങൾക്ക് തുടക്കംകുറിച്ച്‌ പാതായ്ക്കര മനക്കൽ താലപ്പൊലി ആഘോഷം

മലപ്പുറം: വള്ളുവനാട്ടിലെ ഉത്സവങ്ങൾക്ക് തുടക്കംകുറിച്ച്‌ പെരിന്തൽമണ്ണ പാതായ്ക്കര മനക്കൽ താലപ്പൊലി ആഘോഷം നടന്നു. ഉച്ചതിരിഞ്ഞ് മൂന്നരക്ക് കളംപാട്ടിന്റെ ഭാഗമായുള്ള ഉച്ചപ്പാട്ട് തുടങ്ങി. തുടർന്ന്‌ താലം നിരത്തലിനായി പടിഞ്ഞാറേക്ക് വള്ളുവ ഭഗവതിയുടെ പുറത്തെഴുന്നള്ളിപ്പ്‌ നടന്നു. ഗജവീരൻ മംഗലാംകുന്ന് ശരൺ അയ്യപ്പൻ തിടമ്പേറ്റി. കോമരങ്ങളും പൂതങ്ങളും ദേശവേലകളും അകമ്പടിയായി. തിരിച്ചെഴുന്നള്ളി പത്തായപ്പുരക്ക് മുന്നിൽ കല്ലൂർ ഉണ്ണികൃഷ്ണൻ, കല്ലുവഴി പ്രകാശൻ എന്നിവരുടെ പ്രമാണിത്വത്തിൽ പാണ്ടിമേളം അരങ്ങേറി. കളംപാട്ടിന് ശേഷം ഉത്സവച്ചടങ്ങുകൾ സമാപിച്ചു.
Read more

തദ്ദേശ തെരഞ്ഞെടുപ്പ് ; തോക്കുകൾ നവംബർ 26 നു മുൻപ് സമർപ്പിക്കണം

ആലപ്പുഴ : ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തതുമായ മുഴുവൻ ആയുധ ലൈസന്‍സികളുടെ കൈവശമുളള തോക്കുകൾ നവംബര്‍ 26 നകം ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ മുമ്പാകെയോ അംഗീകൃത ആര്‍മറികളിലോ സമർപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍, ജില്ലാ പൊലീസ് മേധാവി, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എന്നിവരടങ്ങിയ സ്‌ക്രീനിംഗ് കമ്മിറ്റി അറിയിച്ചു ജില്ലയിലെ ദേശസാല്‍കൃത ബാങ്കുകളുടെ മാനേജര്‍മാരുടെ പേരിലുള്ള ആയുധ ലൈസന്‍സുകള്‍ സമർപ്പിക്കേണ്ടതില്ല. ജില്ലയില്‍ സ്ഥിരതാമസമായിട്ടുള്ള വ്യക്തികള്‍ ജില്ലയ്ക്ക് പുറത്ത് നിന്നും നേടിയിട്ടുള്ളതും ജില്ലയിലേയ്ക്ക് റീ-രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തുമായ ലൈസന്‍സുകള്‍ എത്രയും […]
Read more

സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

പാലക്കാട്: എലപ്പുള്ളിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിയുടെ നാമ നിർദ്ദേശ പത്രിക സമർപ്പണത്തിനു ശേഷം വീട്ടിൽ തിരിച്ചെത്തിയ ശിവകുമാർ ആണ് മരിച്ചത്. ഡിവൈഎഫ്ഐ എലപ്പുള്ളി വെസ്റ്റ് മേഖല കമ്മിറ്റി അംഗവും പി കെ എസ് വില്ലേജ് കമ്മിറ്റി അംഗവുമാണ് ശിവകുമാർ. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് സമീപവാസിയാണ് വീടിനു സമീപത്തെ പറമ്പിലെ മരക്കൊമ്പിൽ ശിവകുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. തിങ്കളാഴ്ച എലപ്പുള്ളി ഗ്രാമപഞ്ചായത്തിലെ വാർഡ് 19 ൽ പാർട്ടി നിർദ്ദേശിച്ച […]
Read more

ബിഎൽഒമാർക്ക് പുതിയ നിർദേശവുമായി ജില്ലാ കളക്ടർ

മലപ്പുറം : ബിഎല്‍ഒമാര്‍ക്ക് പുതിയ നിര്‍ദ്ദേശവുമായി മലപ്പുറം ജില്ലാ കളക്ടര്‍. നവംബര്‍ ഇരുപതിനകം എന്യൂമറേഷന്‍ ഫോം വിതരണം പൂര്‍ത്തിയാക്കണമെന്നാണ് കളക്ടറുടെ സര്‍ക്കുലറിലെ നിര്‍ദേശം. ഇരുപത്തിമൂന്നിനകം എന്യൂമറേഷന്‍ ഫോമുകളുടെ സ്വീകരണവും പൂര്‍ത്തിയാക്കണം. ഇരുപത്തിയാറിനകം ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. ഫോം വിതരണം ചെയ്ത് പൂരിപ്പിച്ചുവാങ്ങി എന്‍ട്രി ചെയ്യുന്നതിന് ഡിസംബര്‍ നാല് വരെ സമയമുണ്ടായിരിക്കെയാണ് പുതുക്കിയ നിര്‍ദേശം. ബിഎല്‍എമാരുടെ സഹായത്തോടെ പ്രവര്‍ത്തനങ്ങള്‍ ലളിതമാക്കാന്‍ വേണ്ടി ഇറക്കിയ സര്‍ക്കുലറാണിതെന്നും സമ്മര്‍ദത്തിന് വേണ്ടിയല്ലെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. സര്‍ക്കുലര്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും ആവശ്യമെങ്കില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix