Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

സ്വർണ്ണ പാളി വിവാദം; ശാസ്ത്രീയ പരിശോധന പൂർത്തിയായി

പത്തനംതിട്ട: ശബരിമല സ്വർണക്കവർച്ച കേസിൽ സന്നിധാനത്ത് എസ്ഐടി നടത്തിയ ശാസ്ത്രീയ പരിശോധന പൂർത്തിയായി. ഇന്ന് പുലർച്ചെയോടെ അവസാനിച്ച പരിശോധനയിൽ കട്ടില്പാളികളിൽ നിന്നും ശ്രീകോവിലിനെ ചുറ്റിയുള്ള സ്വർണപൂശിയ പാളികളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചു. സോപാനത്തിലെ പാളികൾ പരിശോധനക്ക് ശേഷം തിരികെ സ്ഥാപിച്ചു. ഏകദേശം പത്ത് മണിക്കൂറോളം നീണ്ടുനിന്ന പരിശോധനയ്ക്കുശേഷം സംഘം ഇന്ന് സന്നിധാനത് നിന്ന് മടങ്ങും. പാളികളുടെ കാലപ്പഴക്കം പരിശോധിക്കുന്നത് അവ വ്യാജമാണോയെന്ന കാര്യത്തിൽ നിർണായകമാകുമെന്ന് അന്വേഷണസംഘം സൂചിപ്പിക്കുന്നു. ഇതേസമയം, കേസിലെ പ്രതിയും മുൻ ദേവസ്വം സെക്രട്ടറിയുമായ ജയശ്രിയുടെ […]
Read more

ചെങ്കോട്ട സ്ഫോടനം; ഭീകര‌ർ പദ്ധതിയിട്ടത് ഹമാസ് മാതൃക ആക്രമണം

ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തില്‍ ഭീകരര്‍ പദ്ധതിയിട്ടത് ഹമാസ് മാതൃകയിലുള്ള ഡ്രോൺ ആക്രമണം എന്ന് റിപ്പോർട്ട്. ഡ്രോണുകളും ചെറിയ റോക്കറ്റുകളും നിർമ്മിക്കാൻ ഗൂഢാലോചന നടന്നതായി ഏജൻസികൾക്ക് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ചാവേറായ ഉമർ ഷൂസിലെ ബോംബിൽ ട്രിഗർ ഘടിപ്പിച്ചിരുന്നുവോ എന്നും സംശയിക്കപ്പെടുന്നു. അറസ്റ്റിലായ ഡോക്ടർ ഷഹീൻ ഷാഹിദ് കഴിഞ്ഞ രണ്ട് വർഷം സൗദി അറേബ്യയിൽ താമസിച്ചിരുന്നതായാണ് വിവരം. തുർക്കിയോടൊപ്പം മാലദ്വീപിലും യാത്ര ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി. സ്ഫോടനക്കേസിൽ കൂടുതൽ അറസ്റ്റുകളിലേക്ക് എൻഐഎ നീങ്ങുകയാണ്. ഇന്നലെ പിടിയിലായ കശ്മീരുകാരനായ ജസീർ […]
Read more

തമ്മിലടി ശക്തം; കോൺഗ്രസ്‌ സ്ഥാനാർഥി പട്ടിക വൈകുന്നു

കണ്ണൂർ : തലശ്ശേരി നഗരസഭയിലെ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കൽ വൈകുന്നു. സംഘത്തിന്റെ ഒരു വിഭാഗം ആഭ്യന്തര വിയോജിപ്പ് പ്രകടിപ്പിച്ചതാണ് വൈകിപ്പിക്കുന്ന പ്രധാന കാരണം. അർഹമായ പരിഗണന വേണമെന്ന ആവശ്യവുമായി യുവജന സംഘടനകളും മഹിളാ കോൺഗ്രസ്സും രംഗത്ത് വന്നത് നേതൃത്വത്തിന് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കി കഴിഞ്ഞ തവണ ബിജെപി പിടിച്ചെടുത്ത ഇല്ലിക്കുന്ന് വാർഡിൽ നിലവിലെ കുയ്യാലി വാർഡ് കൗൺസിലർ പ്രാശാന്തിനെയാണ് കോൺഗ്രസ് പരിഗണിക്കുന്നത്. അതേസമയം എൽഡിഎഫ് മുഴുവൻ സ്ഥാനാർഥിപ്പട്ടികയും പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് പ്രവർത്തനം സജീവമാക്കിയിട്ടുണ്ട്. മുസ്ലിം ലീഗ്, ബിജെപി, വെൽഫെയർ […]
Read more

തിരുവനന്തപുരത്ത് ബാങ്കിന് ബോംബ് ഭീഷണി

തിരുവനന്തപുരം: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ വിഴിഞ്ഞം മുക്കോല ശാഖയില്‍ ബോംബ് ഭീഷണി. ബാങ്ക് തകര്‍ക്കുമെന്നു പറഞ്ഞ് രാവിലെ ഏഴു മണിക്കാണ് ഇ-മെയില്‍ സന്ദേശം ലഭിച്ചത്. പത്തു മണിയോടെയാണ് ബോംബ് സ്ഫോടനമുണ്ടാകുമെന്ന് ഭീഷണി ഉയർന്നത് ബാങ്ക് അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് എത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഭീഷണി സന്ദേശത്തില്‍ എല്‍ടിടിഇ പരാമര്‍ശമുണ്ടെന്നാണു സൂചന. ഇതേ കെട്ടിടത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന എംഎസ് സി ഷിപ്പിങ് കമ്പനിയുടെ ഓഫിസിലും പൊലീസ് പരിശോധന നടത്തി. ranjanbabu@underworld.dog എന്ന […]
Read more

ആനന്ദ് തിരുമലയുടെ മരണം; എസ് സുരേഷിനെതിരെ രൂക്ഷവിമർശനവുമായി ആർഎസ്എസ്

തിരുവനന്തപുരം: ആനന്ദ് തിരുമലയുടെ ആത്മഹത്യയില്‍ ബിജെപി നേതൃത്വത്തോട് എതിര്‍പ്പറിയിച്ച് ആര്‍എസ്എസ്. ആനന്ദിനെ തള്ളിപ്പറഞ്ഞതിലാണ് എതിര്‍പ്പറിയിച്ചത്. ആനന്ദിന് സംഘബന്ധം ഉണ്ടായിരുന്നു എന്നാണ് ആര്‍എസ്എസ് വ്യക്തമാക്കുന്നത്. ഇന്നലെ സംസ്‌കാരച്ചടങ്ങുകള്‍ക്ക് ആര്‍എസ്എസ് നേതാക്കള്‍ ആനന്ദിന്റെ വീട്ടിലെത്തിയിരുന്നു. ബിജെപി നേതാവ് എസ് സുരേഷിനെതിരെ ആര്‍എസ്എസ് പരസ്യവിമര്‍ശനവും ഉന്നയിച്ചു.രാഷ്ട്രീയം ഒരാളെ അധഃപതിപ്പിച്ചെന്നായിരുന്നു ശാസ്തമംഗലം മണ്ഡല്‍ കാര്യവാഹ് അഖില്‍ മനോഹറിന്റെ ആരോണം. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വിമര്‍ശനം. ഒരു ദയാദാക്ഷണ്യവും കൂടാതെ ഒറ്റവാക്കില്‍ ആനന്ദിനെ തള്ളിപ്പറഞ്ഞെന്നും അഖില്‍ ആരോപിച്ചു. മാധ്യമങ്ങളുടെ എല്ലാ ചോദ്യങ്ങള്‍ക്കും രാഷ്ട്രീയമായിത്തന്നെ മറുപടി പറയണമെന്ന് […]
Read more

വാഹനമിടിപ്പിച്ച് മാലകവരാൻ ശ്രമിച്ച യുവാവ് പിടിയിൽ

കോഴിക്കോട്: പന്തീരങ്കാവിൽ സ്ത്രീയും മകളും സഞ്ചരിച്ച സ്കൂട്ടർ ഇടിച്ച് തള്ളിയിട്ട് മാലകവർച്ചക്ക് ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. കല്ലായി പുളിക്കൽ വീട്ടിൽ ആദിൽ മുഹമ്മതാണ് പിടിയിലായത്. പന്തീരങ്കാവ് മണക്കടവ് പാറക്കണ്ടി മീത്തൽ നാരായണി അപ്പാർട്ട്മെന്റ് സമീപത്ത് വെച്ച് ശനിയാഴ്ച രാവിലെ 9 മണിയോടെയാണ് ബൈക്കിൽ വന്ന യുവാവ് മാല പിടിച്ചുപറിക്കാൻ ശ്രമിച്ചത്. പന്തീരങ്കാവ് മണക്കടവ് ഊരാട്ടുകുന്ന് നൂഞ്ഞിയിൽ മേത്തൽ പ്രസീതയും മകളും സ്കൂട്ടറിൽ പോകുമ്പോഴാണ് പ്രതി ഇവരെ ഇടിച്ചു വീഴ്ത്തിയത്. തെറിച്ചുവീണ പ്രസീത മാല പൊട്ടിക്കാൻ ശ്രമിക്കുന്ന […]
Read more

പഴശ്ശി റിസർവോയറിൽ ജല‌നിരപ്പ് ഉയർത്തും; ജനങ്ങൾ ജാഗ്രത പാലിക്കണം

കണ്ണൂർ: ഡിസംബർ–ജനുവരി മാസങ്ങളിലെ കനാൽ ജലവിതരണത്തിനായി ബാരേജിലെ എല്ലാ ഷട്ടറുകളും നവംബർ 18 മുതൽ പൂർണമായി അടയ്ക്കും. ഇതോടെ പഴശ്ശി റിസർവോയറിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലേക്ക് ഉയരും. റിസർവോയർ പ്രദേശത്ത് ജലനിരപ്പ് ഉയരുന്നതിനാൽ പ്രദേശത്ത് താമസിക്കുന്നവരും ബരേജിന്റെ താഴെ പ്രദേശങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
Read more

അപകടങ്ങൾ വർദ്ധിക്കുന്നു; അമിതവേഗതയും മൊബൈലുമെല്ലാം വില്ലൻ

മലപ്പുറം : മലപ്പുറം ജില്ലയിൽ ഈ വർഷം ഒക്ടോബർ വരെ 3,011 റോഡപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും 263 പേർ മരിക്കുകയും 2,516 പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. അപകടങ്ങളിൽ കൂടുതലും ഇരുചക്രവാഹന യാത്രികർക്കാണ്. കഴിഞ്ഞ വർഷം 3,483 അപകടങ്ങളിൽ 316 പേർ മരിച്ചിരുന്നു. 2023-ൽ 3,253 അപകടങ്ങളിൽ 309 പേർ മരിക്കുകയും 2,735 പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. അമിതവേഗത, മൊബൈൽ ഫോൺ ഉപയോഗിച്ച് ഡ്രൈവിംഗ്, സീറ്റ്‌ബെൽറ്റ് ധരിക്കാതിരിക്കുക, തെറ്റായ ദിശയിൽ യാത്ര ചെയ്യുക എന്നിവയാണ് പ്രധാന […]
Read more

ഉർദു അധ്യാപകൻ പി.പി. മുജീബ് റഹ്മാന് എം.ജി. പട്ടേൽ ദേശീയ അവാർഡ്

മലപ്പുറം : രാജ്യത്തെ ഏറ്റവും മികച്ച ഉർദു അധ്യാപകർക്ക് നൽകി വരുന്ന എം.ജി.പട്ടേൽ ദേശീയ അവാർഡ്’ 2025മാറാക്കര എ.യു.പി.സ്കൂളിലെ ഉർദു അധ്യാപകനായ  പി.പി.മുജീബ് റഹ്മാൻ കോഡൂർ ഏറ്റു വാങ്ങി. മഹാരാഷ്ട്രയിലെ ജെയ്സിംഗ്പൂരിൽ നടന്ന ചടങ്ങിലാണ് ഏറ്റുവാങ്ങിയത്. അധ്യാപന രംഗത്തെ മികവുകൾ കൂടാതെ സാമൂഹിക,സാംസ്കാരിക, സേവന മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾ  കൂടി പരിഗണിച്ചാണ് പുരസ്കാരം . 1995 ലെ ദേശീയ അധ്യാപക അവാർഡ് ജേതാവ് മുഹമ്മദ് ശഫീഅ ഗൗസ് സാഹിബ് പട്ടേലിനോടുള്ള ആദര സൂചകമായിട്ടാണ് ശാൻദാർ സ്പോർട്സ് ആൻ്റ് […]
Read more

ജോലിഭാരം സമ്മർദം കുറയ്ക്കണം; പ്രതിഷേധിച്ച് ബിഎൽഒമാർ

തിരുവനന്തപുരം: ബിഎൽഒ അനീഷ് ജോർജിന്റെ മരണത്തിനു പിന്നാലെ,  ജോലിഭാരവും സമ്മർദവും ലഘൂകരിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ബിഎൽഒമാർ സംസ്ഥാന വ്യാപകമായി പ്രതിഷേധവും പണിമുടക്കും നടത്തി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ ഓഫിസിലേക്കും പ്രതിഷേധ പ്രകടനം നടത്തി.  കേരള എൻജിഒ അസോസിയേഷൻ   മാർച്ച് കെപിസിസി വർക്കിങ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. ഒരു മാസം കൊണ്ട് പൂർത്തിയാക്കാൻ കഴിയുന്നതല്ല എസ്ഐആറെന്നും ഇക്കാര്യം ബോധ്യപ്പെട്ടിട്ടും നിലപാട് മാറ്റാൻ കമ്മിഷൻ തയാറാവുന്നില്ലെന്നും വിഷ്ണുനാഥ് കുറ്റപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് എ.എം.ജാഫർ ഖാൻ അധ്യക്ഷത വഹിച്ചു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix