മലപ്പുറം: വീട്ടിന് സമീപമുള്ള പുഴക്കരയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ചെട്ടിപ്പാടം പരിയങ്ങാട് കോഴിശ്ശേരി വേലായുധൻ നായർ ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം നാലുമണിയോടെ കോട്ടപ്പുഴയുടെ തീരത്ത് സമീപവാസികൾ വേലായുധനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പൂക്കോട്ടുംപാടം പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം നിലമ്പൂർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം ഇന്ന് നടത്തും. തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.




