ഡയാലിസിസ് സെന്റർ അനിശ്ചിതത്വത്തിൽ
കോഴിക്കോട് : ഗവൺമെന്റ് ആശുപത്രി മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് സെന്ററിലെ രോഗികൾ പുതിയ കെട്ടിടത്തിലേക്ക് മാറാനായി കാത്തിരിക്കുകയാണ്. കഴിഞ്ഞാഴ്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തെങ്കിലും, ആവശ്യമായ സംവിധാനങ്ങൾ ഒരുക്കാതെ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നിൽ കണ്ട് നടത്തിയതാണെന്നാണ് ആരോപണം. പുതിയ കെട്ടിടത്തിന്റെ പ്രധാന ഘടകമായ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിർമ്മാണം ഇതുവരെ പൂർത്തിയായിട്ടില്ല. ഇതോടെ പത്തുവർഷത്തിലേറെയായി പഴയ ആശുപത്രിയുടെ ഓടുമേഞ്ഞ കെട്ടിടത്തിലാണ് ഡയാലിസിസ് സേവനം തുടരുന്നത്. മുന്‍പ് തകർച്ചയിലായിരുന്ന കെട്ടിടം എച്ച്.എം.സി അനുമതിയോടെ കരുണാ സൊസൈറ്റി അറ്റകുറ്റപ്പണി നടത്തി […]
Read more