Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

കാട്ടാക്കടയിൽ വഴിയാത്രക്കാരനെ ആക്രമിച്ച സംഭവം; പ്രതികൾ പിടിയിൽ

തിരുവനന്തപുരം: വഴിയാത്രക്കാരനെ ആക്രമിച്ച് കവർച്ച നടത്താൻ ശ്രമിച്ച രണ്ട് പേരെ പോലീസ് പിടികൂടി. കാട്ടാക്കട സ്വദേശി അഗ്നീഷ് , കൊല്ലം സ്വദേശി സെയ്ദാലി എന്നിവരെയാണ് കാട്ടാക്കട ഡിവൈ.എസ്.പി. അനിരൂപിന്റെ നിർദ്ദേശപ്രകാരം ആര്യങ്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വാഴിച്ചൽ സ്വദേശി അരുണിനെ നേരിട്ടാണ് ഇരുവരും ആക്രമണം നടത്തിയത്. കവർച്ച ലക്ഷ്യമിട്ടാണ് ആക്രമണമെന്നതാണ് പ്രതികൾ ചോദ്യം ചെയ്യലിൽ നൽകിയ മൊഴി. അരുണിക്ക് തലക്കും മുഖത്തിനും വെട്ടേറ്റ് ചികിത്സയിലാണ്. സംഭവത്തിന് ശേഷം പ്രതികൾ […]
Read more

കാസര്‍കോട് എസ്ഐആര്‍ ജോലിക്കിടെ ബിഎൽഒ കുഴഞ്ഞുവീണു

കാസർകോട്: ബളാൽ പഞ്ചായത്തിലെ മൈക്കയം അങ്കണവാടി ടീച്ചറും ബൂത്ത് ലെവൽ ഓഫീസറുമായ ശ്രീജ എസ്ഐആർ ജോലിക്കിടെ കുഴഞ്ഞുവീണു. ഉടൻതന്നെ കൊന്നക്കാടെയുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ബിഎൽഒമാർക്ക് അമിത ജോലിഭാരമുണ്ടെന്നാരോപിച്ച് സംസ്ഥാനത്ത് ഉയർന്നുവരുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് സംഭവമുണ്ടായത്. കണ്ണൂരിൽ ജോലി സമ്മർദത്തെ തുടർന്ന് ബിഎൽഒ ആത്മഹത്യ ചെയ്ത സംഭവത്തെ തുടർന്ന് വിവിധ ജില്ലകളിൽ പ്രതിഷേധം തുടരുകയാണ്. കോഴിക്കോട് കളക്ടറേറ്റിൽ എൻജിഒ അസോസിയേഷന്റെ നേതൃത്വത്തിൽ ബിഎൽഒമാർ ഇന്ന് രാവിലെ പ്രതിഷേധ സമരവുമായി […]
Read more

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റംഗം യു പോക്കർ സി. പി. ഐ. എമ്മിലേക്ക്

കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷൻ ഡിവിഷൻ 43, നല്ലളത്ത് ടിവി സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെട്ടിരുന്ന മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും എസ്. ടി യു മുൻ ദേശീയ സെക്രട്ടറിയുമായ യു. പോക്കർ ലീഗ് വിട്ട് സി. പി. ഐ. എമ്മിൽ ചേർന്നു. നല്ലളം ജയന്തി നഗർ ശാഖയിൽ നിന്നും ഇദ്ദേഹത്തിന്റെ പേരായിരുന്നു പാർട്ടി നിർദ്ദേശിച്ചിരുന്നത്. എന്നാൽ ഇവിടെ സ്ഥാനാർത്ഥിയായി വി പി ഇബ്രാഹിമിന്റെ പേരാണ് പാർട്ടി പ്രഖ്യാപിച്ചത്. നല്ലളം ഡിവിഷനിൽ എം.സി. മായിൻ ഹാജിയുടെ താല്പര്യം അടിച്ചേൽപ്പിച്ചതായി […]
Read more

ബി ജെ പി വാർഡ് തല കുടുംബ സംഗമങ്ങൾക്ക് തുടക്കമായി

മലപ്പുറം: ബിജെ പി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഡ് തല കുടുംബ സംഗമങ്ങൾക്ക് തുടക്കമായി. 15, 16, 17 വാർഡുകളിലായി നടന്ന കുടുംബ സംഗമം ഒബിസി മോർച്ച സംസ്ഥാന പ്രസിഡൻ്റ് പ്രേമൻ ഉദ്ഘാടനംചെയ്തു. വാഴക്കാട് മണ്ഡലം പ്രസിഡൻ്റ് ദിലീപ് കുമാറിന്റെ അധ്യക്ഷ്യതയിൽ നടന്ന പരിപാടിയിൽ ജില്ലാ വൈസ് പ്രസിഡൻ്റ് ശ്രീനിവാസൻ, ശ്രീധരൻ ശ്യാമപ്രസാദ്, ദിനേഷൻ, രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. തുടർന്ന് കണ്ണത്തും പാറയിൽ നടന്ന പൊതുയോഗം സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ് ഉദ്ഘാടനം ചെയ്തു. കെ. അച്ചുതൻ […]
Read more

പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസിയുടെ വാഹനം തടഞ്ഞു

പാലക്കാട്: വടക്കഞ്ചേരി പന്നിയങ്കര ടോൾ പ്ലാസയിൽ കുടുംബസമേതം യാത്ര ചെയ്ത പ്രദേശവാസിയുടെ വാഹനം തടഞ്ഞു . വാഹനത്തിന്റെ ഫാസ് ടാഗിൽ മിനിമം ബാലൻസ് വേണമെന്ന ആവശ്യപ്പെട്ടാണ് വാഹനം തടഞ്ഞത്. പന്നിയങ്കര ചുവട്ടുപാടം സ്വദേശി സുനിലും കുടുംബവും സഞ്ചരിച്ച കാറാണ് തടഞ്ഞത്. ടോൾന് സമീപത്താണ് താമസിക്കുന്നത് എന്നും സൗജന്യ യാത്ര അനുവദിച്ച വാഹനമാണെന്നും സുനിൽ പറഞ്ഞിട്ടും വാഹനം കടന്നുപോകാൻ അനുവദിച്ചില്ല. ഉടനെ സുനിൽ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ഹൈവേ പോലീസ് സ്ഥലത്തെത്തി ടോൾ അധികൃതരോട് സംസാരിച്ചു. തുടർന്ന് […]
Read more

കുമരനെല്ലൂർ പൂരാഘോഷം തിരി തെളിഞ്ഞു

തൃശൂർ: വടക്കാഞ്ചേരിയിലെ ഉത്രാളിക്കാവ് പൂരത്തിന്റെ ഭാഗമായിവരുന്ന കുമരനെല്ലൂര്‍ ദേശത്തിന്റെ പൂരഘോഷങ്ങള്‍ക്ക് തുടക്കമായി. തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയില്‍ സ്ഥിതി ചെയ്യുന്ന ശ്രീ രുധിരമാല മഹാകാളികാവ് ക്ഷേത്രത്തില്‍ നടക്കുന്ന ഉത്സവമാണു ഉത്രാളിക്കാവ് പൂരം. എല്ലാ വര്‍ഷവും ഫെബ്രുവരി–മാര്‍ച്ച് മാസത്തിലാണു പൂരം നടക്കാറുള്ളത്. ഉത്രാളിക്കാവ് പൂരത്തില്‍ അയല്‍ഗ്രാമ ക്ഷേത്രങ്ങളായ എങ്കക്കാട്, കുമാരനെല്ലൂര്‍, വടക്കാഞ്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള വിഭാഗങ്ങള്‍ പങ്കെടുക്കും.ഇതില്‍ കുമരനെല്ലൂര്‍ ദേശത്തിന്റെ പൂരാഘോഷങ്ങളുടെ ഉദ്ഘാടനം നടന്നു. ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യയാണ് ആഘോഷം ഉദ്ഘാടനം ചെയ്തത്. കൊച്ചി ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് […]
Read more

കാട്ടാന കൂട്ടത്തിനു സമീപം ആനവണ്ടി ബ്രേക്ക്‌ ഡൌൺ ആയി

തൃശ്ശൂർ : ചാലക്കുടിക്കടുത്ത് കാലടി പ്ലാൻ്റേഷനിൽ കാട്ടാന കൂട്ടത്തിനു സമീപം ആനവണ്ടി ബ്രേക്ക്‌ ഡൌൺ ആയി. ചാലക്കുടിയിൽ നിന്നും പ്ലാൻ്റേഷനിലേക്ക് പോയ കെ എസ് ആർ ടി സി ബസാണ് വഴിയിൽ തകരാറിലയത് . തിങ്കളാഴ്ച രാവിലെ പ്ലാന്റേഷനിൽ ജോലിക്ക് പോയിരുന്ന തൊഴിലാളികളും  വിദ്യാർഥികളും, ബസിൽ ഉണ്ടായിരുന്നു. റോഡ് മുറിച്ച് കടന്നു പുഴയിലേക്ക് പോകാൻ ആനക്കൂട്ടം നിൽക്കുമ്പോൾ ആണ് ബസ് വന്നത്. ആനക്കൂട്ടത്തിന് അടുത്തെത്തിയപ്പോൾ ബസ് പെട്ടെന്ന് തകരാറിലായി  നിൽക്കുക്കുകയായിരുന്നു . എന്നാൽ ആനക്കൂട്ടത്തിന്റെ ഭാഗത്ത്‌ നിന്നും യാതൊരു […]
Read more

പതിനാറുകാരിയെ നിരന്തരം ശല്യം ചെയ്ത യുവാവ് പിടിയിൽ

മലപ്പുറം: നിരന്തരം ഫോണിലൂടെയും പിന്തുടർന്നും പെൺകുട്ടിയെ ശല്യം ചെയ്ത യുവാവ് പിടിയിൽ. മാനൂർ പടന്നയിൽ സ്വേദേശിയായ സുരേഷിനെയാണ് വാഴക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ ആക്ട് പ്രകാരമാണ് കേസെടുത്തത് . പ്രതിയെ കോടതിയിൽ ഹാജരാക്കി
Read more

യുവത്വത്തിന്റെ പ്രതീക്ഷ 

കോട്ടയം : കോട്ടയം ജില്ലാ പഞ്ചായത്തിലെ കടുത്തുരുത്തി ഡിവിഷനിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയായി 24-കാരിആൻമരിയ ജോർജ്. യു.ഡി.എഫ്. പാനലിൽ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയാണ് ആൻമരിയ. നിലവിൽ കെ.എസ്.യു. കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയായ ഇവർക്ക് ഇത് കന്നിയങ്കമാണ്. കുര്യനാട് ചാവറ ഹിൽസ് സി.എം.ഐ. പബ്ലിക് സ്‌കൂളിലെ അധ്യാപിക കൂടിയാണ് ആൻമരിയ. കഴിഞ്ഞ തവണ 2000-ൽ താഴെ വോട്ടുകൾക്കാണ് കോൺഗ്രസിന് കടുത്തുരുത്തി ഡിവിഷൻ നഷ്ടപ്പെട്ടത്. അത് തിരിച്ചുപിടിക്കുന്നതിനായി ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയെ രംഗത്തിറക്കിയതാണെന്ന് […]
Read more

ഇരട്ടക്കുളം അസീസിയ ഹോസ്പിറ്റലും ബിസിനസ് ക്ലബ്ബും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

പാലക്കാട്: ആലത്തൂർ ഇരട്ടക്കുളം അസീസിയ ഹോസ്പിറ്റലും ബിസിനസ് ക്ലബ്ബും ചേർന്ന് സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ആരോഗ്യ പരിശോധനകൾ, രോഗനിർണയം,ആവശ്യമായ വിദഗ്ധ ഉപദേശങ്ങൾ എന്നീ മേഖലകളിൽ പൊതുജനങ്ങൾക്ക് സൗജന്യ സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്യാമ്പിന് ഗണ്യമായ പിന്തുണ ലഭിച്ചു . നെഫ്രോളജി, ഹൃദയരോഗ വിഭാഗം, ഫാമിലി മെഡിസിൻ, ഇ എൻ ടി, ജനറൽ മെഡിസിൻ, എന്നീ വിഭാഗങ്ങളിലെ പ്രമുഖ വിദഗ്ധ ഡോക്ടർമാർ ക്യാമ്പിൽ സേവനമനുഷ്ഠിച്ചു. വിവിധ രോഗങ്ങളെക്കുറിച്ചും രോഗ ലക്ഷണങ്ങളെക്കുറിച്ചും മുൻകരുതലുകളെ കുറിച്ചും ആരോഗ്യശുദ്ധി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix