കോട്ടയത്ത് തദ്ദേശപ്പോര് കടുക്കുന്നു; ഇരുമുന്നണികളിലും വിമത ഭീഷണി രൂക്ഷം
കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ ഇരുമുന്നണികളെയും ഒരുപോലെ അലട്ടുന്നത് സ്ഥാനാർത്ഥി മോഹികളുടെ ബാഹുല്യവും തുടരുന്ന വിമത ഭീഷണിയുമാണ്. സ്ഥാനാർത്ഥികൾ പ്രചാരണരംഗത്ത് സജീവമായിട്ടും മുന്നണികൾക്കുള്ളിലെ പൊട്ടിത്തെറിയും കലഹവും കെട്ടടങ്ങുന്നില്ല. യു.ഡി.എഫിലാണ് വിമതനീക്കം കൂടുതൽ രൂക്ഷം. മുൻ ജില്ലാ പഞ്ചായത്തംഗം റെജി എം ഫിലിപ്പോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാകാനുള്ള ആഗ്രഹം നിഷേധിച്ചെന്ന് ആരോപിച്ച് ചാണ്ടി ഉമ്മനെതിരെ പരസ്യമായി ഫേസ്ബുക്കിൽ പോസ്റ്റിട്ടത് നേതൃത്വത്തിന് തലവേദനയായി. കോട്ടയം നഗരസഭയിൽ യൂത്ത് കോൺഗ്രസിനെ തഴഞ്ഞതിലും അതിരമ്പുഴ പഞ്ചായത്തിലെ സീറ്റ് വിഭജനത്തിലും […]
Read more