Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

എൽ.ഡി.എഫ് കോടഞ്ചേരി പഞ്ചായത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കോഴിക്കോട്: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോടഞ്ചേരി പഞ്ചായത്തിലേക്ക് മത്സരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കോടഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്ന എൽ. ഡി. എഫ് പഞ്ചായത്ത് കൺവെൻഷനിലാണ് പ്രഖ്യാപനം നടത്തിയത്. കോൺഗ്രസ് പാർട്ടിയുടെ രാഷ്ട്രീയ നിലപാടുകളിൽ പ്രതിഷേധിച്ച് സി.പി.ഐ.എമ്മിൽ ചേർന്ന യു ഡി എഫ് മുൻ പഞ്ചായത്ത് അംഗവും ദളിത് കോൺഗ്രസ് നേതാവുമായ കരിമ്പിൽ കുമാരന് പരിപാടിയിൽ സ്വീകരണം നൽകി. സിപിഐഎം ജില്ലാ കമ്മിറ്റി അംഗവും എംഎൽഎയുമായ ലിന്റോ ജോസഫ് എം.എല്‍.എ […]
Read more

റോഡപകടത്തിൽ മരിച്ചവർക്കായി അനുസ്മരണ പരിപാടി സംഘടിപ്പിച്ച് മോട്ടോർ വാഹന വകുപ്പ്

മലപ്പുറം : വേൾഡ് ഡേ റിമംബറൻസ് ഫോർ റോഡ് വിക്റ്റിംസ് ആചരണത്തിന്റെ ഭാഗമായി കൊണ്ടോട്ടിയിൽ മോട്ടോർ വാഹന വകുപ്പ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. വിനോദ സഞ്ചാര കേന്ദ്രമായ മിനി ഊട്ടിയിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ പ്രിയപ്പെട്ടവരുടെ ഓർമകളുമായി നൂറുകണക്കിനാളുകൾ പരിപാടിയിൽ പങ്കെടുത്തു. യുനൈറ്റഡ് നേഷൻസ് ജനറൽ അസംബ്ലി എല്ലാവർഷവും നവംബറിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ട്രാഫിക് വിക്റ്റിംസ് ഡേ ആയി ആചരിക്കുന്നത്. റോഡ് സുരക്ഷാ ബോധവത്ക്കരണ ക്ലാസിന് കൊണ്ടോട്ടി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി കെ മുഹമ്മദ് ഷഫീഖ് […]
Read more

കാരശ്ശേരിയിൽ യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കോഴിക്കോട്: കാരശ്ശേരി പഞ്ചായത്തിലേക്ക് മത്സരിക്കുന്ന യു. ഡി. എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. യു.ഡി.എഫ് കാരശ്ശേരി പഞ്ചായത്ത് ചെയർമാൻ കെ.കോയ അധ്യക്ഷനും, കൺവീനർ സമാൻ ചാലോളി സ്വാഗതവും പറഞ്ഞു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സംസ്ഥാന വക്താവ് ശ്രീ നിജേഷ് അരവിന്ദ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഹെലൻ ഫ്രാൻസിസ്, സി.കെ കാസിം,സിജെ ആന്റണി,എം ടി അഷ്റഫ്,എം സിറാജുദ്ദീൻ, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി മിസ്ഹബ് കിഴരിയൂർ, യുനുസ് മാസ്റ്റർ, പി.പ്രേമദാസൻ , എം.ടി സെയ്ദ് ഫസൽ, […]
Read more

ദേശീയപാതയിൽ മുരിങ്ങൂർ ഭാഗത്ത് വീണ്ടും ഗതാഗത കുരുക്ക്

തൃശ്ശൂർ: ചാലക്കുടി   ദേശീയപാതയിൽ മുരിങ്ങൂർ ഭാഗത്ത് വീണ്ടും ഗതാഗതക്കുരുക്ക്. തിങ്കളാഴ്ച പുലർച്ചെ മുതൽ ആരംഭിച്ച ഗതാഗതക്കുരുക്ക് ഏകദേശം എട്ടു മണിയോടെയാണ് സാധാരണ നിലയിലായത്. തൃശൂർ നിന്നും എറണാകുളം ഭാഗത്തേയ്ക്ക് പോകുന്ന ദേശീയപാതയിലാണ് ഗതാഗത കുരുക്ക്. രണ്ട് ദിവസത്തെ അവധി കഴിഞ്ഞു മണ്ഡലകാലത്തെ ശബരിമല തീർഥാടകരുടെ വാഹനങ്ങളുടെ വലിയ തിരക്കുമാണ് ഗതാഗതക്കുരുക്കിന് കാരണമായത് കൊടകര–ആളൂർ–മാള വഴി വാഹനങ്ങളെ എറണാകുളത്തേക്ക് തിരിച്ചുവിടാൻ പൊലീസ് ആരംഭിച്ചതോടെ മുരിങ്ങൂരിലെ തിരക്ക് കുറച്ചെങ്കിലും, അടിപാത നിർമാണസ്ഥലത്തേക്ക് വാഹനങ്ങൾ കൂട്ടമായി നീങ്ങുന്നതും സർവീസ് റോഡിന്റെ പരിമിതമായ […]
Read more

കളർകോട് അപകടം; അനുസ്മരണ സമ്മേളനം നടത്തി

ആലപ്പുഴ: അന്താരാഷ്ട്ര റോഡപകട ഓർമ്മ ദിനത്തിന്റെ ഭാഗമായി കളർകോട് ദുരന്തത്തിൽ ജീവൻ നഷ്ടമായ മെഡിക്കൽ വിദ്യാർത്ഥികളെ അനുസ്മരിച്ച് അനുസ്മരണപ്രവൃത്തി സംഘടിപ്പിച്ചു. “അന്ന് അവനല്ലല്ലോ മരിച്ചത് ഞങ്ങൾ മൂന്ന് പേരല്ലേ. നിങ്ങളെ ഓരോരുത്തരെയും കാത്തിരിക്കുന്നവരുണ്ട്. റോഡിൽ ഇറങ്ങുമ്പോൾ അവരെ ഓർക്കണം,” എന്ന് ആയുഷ് ഷാജിയുടെ അമ്മ ഉഷ വികാരഭരിതമായി പറഞ്ഞു. 2024 ഡിസംബർ 2 നാണ് കാർ കെഎസ്‌ആർടിസി ബസുമായി കൂട്ടിയിടിച്ച് ആലപ്പുഴ മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികളായ മുഹമ്മദ് അബ്ദുൽ ജബ്ബാർ, പി.പി. മുഹമ്മദ് […]
Read more

പെരിന്തൽമണ്ണയിൽ മുന്നണികളുടെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

മലപ്പുറം: പെരിന്തൽമണ്ണ നഗരസഭാ തിരഞ്ഞെടുപ്പിൽ സി.പി.എം, യു.ഡി.എഫ് മുന്നണികളുടെ സ്ഥാനാർത്ഥി പട്ടികകൾപ്ര്യഖ്യാപിച്ചു . 37 വാർഡുകളിൽ മത്സരിക്കുന്ന സി.പി.എം സ്ഥാനാർത്ഥികളിൽ രണ്ട് ഏരിയ കമ്മിറ്റി അംഗങ്ങളായ ഉപാധ്യക്ഷ എ. നസീറയും സ്ഥിരം സമിതി അധ്യക്ഷൻ കെ. ഉണ്ണികൃഷ്ണൻ എന്നിവരാണ് . ഉണ്ണികൃഷ്ണൻ കുട്ടിപ്പാറ വാർഡിലും, നസീറ ആശാരിക്കര വാർഡിലും നിന്നാണ് മത്സരിക്കുന്നത്. എൽ.ഡി.എഫ് അധികാരത്തിലേറുന്ന സാഹചര്യമുണ്ടെങ്കിൽ നഗരഭരണം ഇവരുടെ നേതൃത്വത്തിലാകും എന്ന സൂചനയും ഉയരുന്നുണ്ട്. സ്ഥിരം സമിതി അധ്യക്ഷൻ മൻസൂർ നെച്ചിയിൽ വലിയങ്ങാടി വാർഡിലും, ഷെർളിജ പി.ടി.എം […]
Read more

കുന്ദമംഗലം പഞ്ചായത്തിൽ വെൽഫെയർ പാർട്ടി ഒന്നാംഘട്ട സ്ഥാനാർഥി പ്രഖ്യാപനം നടത്തി

കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി കുന്ദമംഗലം പഞ്ചായത്തിൽ ഒന്നാംഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി സ്ഥാനാർഥി പ്രഖ്യാപനം നടത്തി. പാലത്തായി പീഡന കേസ് പുറത്തുകൊണ്ടു വരുന്നതിൽ വെൽഫെയർ പാർട്ടിയും വുമൺ ജസ്റ്റിസ് മൂവ്മെന്റും മുന്നിൽ നിന്ന് നയിച്ചു എന്ന് അദ്ദേഹം പറഞ്ഞു. അത്തരം കാര്യങ്ങളിൽ വെൽഫെയർ പാർട്ടി എന്നും ഇരകളോടൊപ്പം നിൽക്കുമ്പോൾ ഭരണകൂടങ്ങൾ വേട്ടക്കാരോടൊപ്പം നിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വാർഡ് 2 കാസിം മാസ്റ്റർ, വാർഡ് 8 ശബ്ന ഒ പി, […]
Read more

കാട്ടകാമ്പാൽ പഞ്ചായത്തിൽ എസ്.ഡി.പി.ഐ സ്ഥാനാർത്ഥി മത്സരിക്കുന്നു

തൃശ്ശൂർ: കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്തിലെ 18-ാം വാർഡിൽ എസ്ഡിപിഐ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നതായി വ്യക്തമാക്കുന്ന പ്രചാരണ പോസ്റ്റർ പുറത്തിറക്കി. പാർട്ടിയുടെ ഔദ്യോഗിക നിറങ്ങളും പ്രചാരണ ചിഹ്നമായ കണ്ണടിയും ഉൾപ്പെടുത്തി പുറത്തിറക്കിയ പോസ്റ്ററിൽ ‘അവകാശങ്ങൾ അഹിംസയിലേക്ക് വഴിതിരിവില്ലാത്ത വികസ്വരതയ്ക്ക്’ എന്ന മുദ്രാവാക്യമാണ് ഉപയോഗിച്ചിരിക്കുന്നത്. പ്രാദേശിക തലത്തിൽ പ്രചാരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെയും സ്ഥാനാർത്ഥിയുടെ ഔദ്യോഗിക പ്രവേശനത്തിന്റെയും ഭാഗമായാണ് പോസ്റ്റർ പുറത്തിറക്കിയതെന്ന് പാർട്ടി പ്രവർത്തകർ അറിയിച്ചു. പഞ്ചായത്തിലെ വിവിധ രാഷ്ട്രീയ പാർട്ടികളും സ്വതന്ത്രരുമായ സ്ഥാനാർത്ഥികളുടെ പ്രഖ്യാപനം പൂർത്തിയായ സാഹചര്യത്തിൽ എസ്ഡിപിഐ സ്ഥാനാർത്ഥിയുടെ രംഗപ്രവേശം വാർഡിലെ […]
Read more

ബിജെപിയിൽ ജാതിവിവേചനം

മലപ്പുറം : ജാതി വിവേചനത്തെ തുടർന്ന് മലപ്പുറം ബിജെപിയിൽ പൊട്ടിത്തെറി. മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെൽ കൺവീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമൽ ഉദേഷും രാജിവച്ചു. പാർട്ടിയിൽനിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി. തിരൂർ നഗരസഭയിൽ ബിജെപി സ്ഥാനാർഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലർ സീറ്റുകൾ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
Read more

ഓട്ടോയും സ്‌കൂട്ടറും കൂട്ടിയിടിച്ചു ; സ്‌കൂട്ടർ യാത്രക്കാരന് പരിക്ക്

മലപ്പുറം: കരുവാരക്കുണ്ട് കണ്ണത്ത് പെട്രോൾ പമ്പിന് മുൻവശം ഓട്ടോറിക്ഷ സ്കൂട്ടറിൽ ഇടിച്ച് അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്കൂട്ടർ യാത്രികനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെയിൻ റോഡിൽ നിന്ന് പെട്രോൾ പമ്പിലേക്ക് തിരിഞ്ഞ സ്കൂട്ടറിൽ അതേ ദിശയിൽ വന്ന ഓട്ടോറിക്ഷ ഇടിച്ചാണ് അപകടമുണ്ടായത്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix