Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

രാഹുലിനെ തടയാൻ ബിജെപി പ്രവർത്തകർ

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പാലക്കാട്ടേക്ക് വരാനുള്ള നീക്കം തടയാനൊരുങ്ങി ബിജെപി പ്രവര്‍ത്തകര്‍.രാവിലെ നാല് മണിമുതൽ വിവിധ ഭാഗങ്ങളിൽ സജ്ജമായി നിന്നു. എംഎൽഎ ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കാനായി സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘവും എത്തിയിരുന്നു. ഓഫീസിന്റെ മതിലുകളിൽ രാഹുലിനെ പരിഹസിക്കുന്ന പോസ്റ്ററുകളും പ്ലക്കാർഡുകളും പതിച്ചു. “സ്ത്രീപീഡന വീരന്‍ പാലക്കാട്ടിന് വേണ്ട”, “വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കരുത്”, “എത്ര നാളായി നമ്പർ ചോദിക്കുന്നു”, “ഫൈവ് സ്റ്റാർ ഹോട്ടലിൽ മുറിയെടുക്കാം” എന്നീ വാചകങ്ങളാണ് പ്ലക്കാർഡുകളിൽ എഴുതിയിരുന്നത്. കൂടാതെ, ഐ-പിൽ സംബന്ധിച്ച ബോർഡും പ്രതിഷേധക്കാർ […]
Read more

മുരിദ്കെ ക്യാമ്പ് ഇന്ത്യ തകർത്തു; ലഷ്കർ ഭീകരന്റെ വെളിപ്പെടുത്തൽ

ഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ ഭാഗമായി പാകിസ്ഥാനിലെ മുരിദ്കെയിലുള്ള ലഷ്കർ-ഇ-തൊയ്ബയുടെ ആസ്ഥാനത്തിന് കനത്ത ആഘാതമേറ്റതായി സംഘടനയുടെ ഉന്നത കമാൻഡർ വീഡിയോ സന്ദേശത്തിലൂടെ സ്ഥിരീകരിച്ചു. ലഷ്കർ കമാൻഡർ ഖാസിം തകർന്ന മർകസ്-ഇ-തൊയ്ബ ക്യാമ്പിന് മുന്നിൽ നിന്ന് സംസാരിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. “ഞങ്ങൾ ക്യാമ്പ് പുനർനിർമ്മിച്ച് കൂടുതൽ വലുതാക്കും. ഇവിടെ നിന്നാണ് നിരവധി മുജാഹിദീനുകൾക്ക് പരിശീലനം ലഭിച്ചത്” എന്ന് ഖാസിം പറഞ്ഞു. കൂടാതെ, ഭീകരർക്ക് മത പ്രബോധനവും സായുധ പരിശീലനവും നൽകുന്ന ദൗറ-ഇ-സുഫ […]
Read more

ആനന്ദവല്ലിക്ക് 10,000 രൂപ തിരിച്ച് നൽകി കരുവന്നൂർ ബാങ്ക്

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് നിക്ഷേപം തിരികെ ലഭിക്കാതെ പ്രതിഷേധം അറിയിച്ച ആനന്ദവല്ലിക്ക് 10,000 രൂപ ബാങ്ക് മടക്കി നൽകി. സിപിഎം പ്രവർത്തകരാണ് ആനന്ദവല്ലിയെ വിളിച്ചു കൊണ്ടുപോയി തുക കൈമാറിയത്. ആകെ 1.75 ലക്ഷം രൂപയാണ് ബാങ്ക് നൽകാനുണ്ടായിരുന്നത്. സംഭവം ഇരിങ്ങാലക്കുടയിൽ നടന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് സംവാദ പരിപാടിയിലാണ് ശ്രദ്ധ നേടിയത്. പരിപാടിക്കിടെ കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെ കിട്ടുമോ എന്ന് ആനന്ദവല്ലി ചോദ്യം ഉന്നയിച്ചപ്പോൾ, സുരേഷ് ഗോപിയുടെ മറുപടി വിവാദമായി. “മുഖ്യമന്ത്രിയെ […]
Read more

അഫ്‍ഗാനിൽ ഇന്‍റർനെറ്റ് നിരോധനം

അഫ്ഗാനിസ്ഥാൻ :അഫ്‌ഗാനിസ്ഥാനിൽ താലിബാൻ ഭരണകൂടം ഇന്റർനെറ്റ് നിയന്ത്രണങ്ങളിൽ കടുത്ത പിടിമുറുക്കം ആരംഭിച്ചു. “അധാർമികത തടയുക” എന്ന പേരിൽ രാജ്യത്തെ പല പ്രവിശ്യകളിലും ഫൈബർ-ഓപ്റ്റിക് ഇന്റർനെറ്റ് ആക്‌സസ് പൂർണ്ണമായി വിച്ഛേദിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2021 ഓഗസ്റ്റിൽ അധികാരം ഏറ്റെടുത്തതിന് ശേഷമുള്ള താലിബാന്റെ ആദ്യത്തെ ഇത്തരത്തിലുള്ള ഉത്തരവാണിത്. ഫൈബർ-ഓപ്റ്റിക് ഇന്റർനെറ്റ് നിരോധിച്ചതിനെ തുടർന്ന് സർക്കാർ ഓഫീസുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ കേന്ദ്രങ്ങൾ, വീടുകൾ തുടങ്ങി വിവിധ മേഖലകളിൽ വൈ-ഫൈ സേവനം നിലച്ചിരിക്കുകയാണ്. എന്നാൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ തുടരുമെന്ന് രാജ്യാന്തര […]
Read more

മുട്ടത്തറ കൗൺസിലർ രാജേന്ദ്രൻ രാജിവെച്ചു

തിരുവനന്തപുരം: മുട്ടത്തറ വാർഡിലെ കൗൺസിലർ ബി. രാജേന്ദ്രൻ രാജിവച്ചു. സിപിഎം പ്രാദേശിക നേതാവായ രാജേന്ദ്രൻ ഗുരുതരമായ സാമ്പത്തിക തട്ടിപ്പിൽ കുടുങ്ങിയതോടെയാണ് നടപടി വന്നത്.തട്ടിപ്പ് പുറത്ത് വന്നതിനെ തുടർന്ന് മേയർ ആര്യ രാജേന്ദ്രൻ തന്നെ രാജി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് പാർട്ടിയുടെ നിലപാട് അംഗീകരിച്ച് ബി. രാജേന്ദ്രൻ കൗൺസിലർ സ്ഥാനത്ത് നിന്നും പിന്മാറുകയായിരുന്നു.കുറ്റം ചെയ്ത ആരെയും സംരക്ഷിക്കില്ലെന്ന നിലപാട് സിപിഎം ജില്ലാ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ഇതോടൊപ്പം രാജേന്ദ്രനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായും അറിയിച്ചു.
Read more

‘പച്ചക്കള്ളം’ എന്ന് ഉപയോഗിച്ചതിന് മാപ്പ് പറഞ്ഞ വി ഡി സതീശനെ മാതൃകാപരമെന്ന് പ്രശംസിച്ച്‌സ്പീക്കർ

തിരുവനന്തപുരം: ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ. അനിലിനെതിരെ നിയമസഭയിൽ നടത്തിയ “മന്ത്രി പച്ചക്കള്ളം പറയുന്നു” എന്ന പരാമർശം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പിൻവലിച്ചു.സർക്കാരിനെ താൻ പ്രകീർത്തിച്ചതായി ഭക്ഷ്യമന്ത്രി സഭയിൽ പറഞ്ഞതോടെയാണ് സതീശൻ കഴിഞ്ഞ ദിവസം കടുത്ത പ്രതികരണവുമായി “മന്ത്രി പച്ചക്കള്ളം പറയുന്നു” എന്നു പരാമർശിച്ചത്. എന്നാൽ മുതിർന്ന അംഗം മാത്യു ടി. തോമസിന്റെ ഇടപെടലിനെ തുടർന്ന്, തെറ്റ് അംഗീകരിച്ച് സതീശൻ സഭയോട് ക്ഷമാപണം നടത്തി. പരാമർശം സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്നും അദ്ദേഹം സ്പീക്കറോട് ആവശ്യപ്പെട്ടു. […]
Read more

കടയ്ക്കാവൂരിൽ പ്ലസ് വൺ വിദ്യാർത്ഥിയ്ക്ക് ക്രൂര മർദ്ദനം

തിരുവനന്തപുരം: കടയ്ക്കാവൂരിൽ പ്ലസ് വൺ വിദ്യാർത്ഥിയ്ക്ക് ക്രൂര മകടയ്ക്കാവൂരിൽ പ്ലസ് വൺ വിദ്യാർത്ഥി കൂട്ടമർദനത്തിന് ഇരയായി. തുറിച്ചുനോക്കിയെന്ന കാരണമാണ് ആക്രമണത്തിന് പിന്നിലെന്ന് രക്ഷിതാക്കൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. വിദ്യാർത്ഥിയെ നിലത്തിട്ടു മർദിക്കുകയും ചവിട്ടുകയും വടി കൊണ്ട് അടിക്കുകയും ചെയ്തതായി പരാതിയിൽ വ്യക്തമാക്കുന്നു. പ്ലസ് ടു വിഭാഗത്തിലെ വിദ്യാർത്ഥികളാണ് ആക്രമണം നടത്തിയതെന്ന് ആരോപണം.സംഭവവുമായി ബന്ധപ്പെട്ട് SNV HSS ലെ കണ്ടറിയാവുന്ന 10 പേരും ഉൾപ്പെടെ 13 വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ജൂലൈ 20-നാണ് മർദനമേറ്റ […]
Read more

പുതിയ എ.കെ.ജി സെന്റർ ഭൂമി തർക്കം: സിപിഎമ്മിന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡൽഹി:തിരുവനന്തപുരം പുതിയ എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമിയെ സംബന്ധിച്ച തർക്കത്തിൽ സിപിഎമ്മിന് സുപ്രീം കോടതി നോട്ടീസ് നൽകി. ജസ്റ്റിസ് അരവിന്ദ് കുമാർ, മൻമോഹൻ എന്നിവർ അടങ്ങുന്ന ബെഞ്ചാണ് നോട്ടീസ് അയച്ചത്. ഒരു ആഴ്ചയ്ക്കുള്ളിൽ മറുപടി സമർപ്പിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. എന്നാൽ, കേസിൽ സ്റ്റേ ഉത്തരവിനായുള്ള ഹർജിക്കാരുടെ ആവശ്യം കോടതി തള്ളിക്കളഞ്ഞു. 32 സെന്റ് വരുന്ന ഭൂമിയുമായി ബന്ധപ്പെട്ടാണ് വിവാദം. ആദ്യം പോത്തൻ കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലായിരുന്ന ഈ സ്ഥലം, ഫിനാൻസ് സ്ഥാപനത്തിൽ നിന്നെടുത്ത വായ്പ തിരിച്ചടക്കാനാകാതെ […]
Read more

വനം വകുപ്പ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ട യുവാവ് മരിച്ച നിലയില്‍

തൃശൂർ: വനം വകുപ്പിന്റെ കേസ് നേരിട്ട ശേഷം ജാമ്യത്തിൽ പുറത്തിറങ്ങിയ യുവാവ് മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരക്കോട് വടക്കൻ വീട്ടിൽ മിഥുന്‍ 30 ആണ് മരിച്ചത്. കാട്ടുപന്നി മാംസം വാങ്ങിയെന്നാരോപണത്തിലാണ് ആറുമാസം മുമ്പ് വടക്കാഞ്ചേരി റേഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥർ മിഥുനിനെ അറസ്റ്റ് ചെയ്തത്. ഏകദേശം ഒരു കിലോ മാംസം വാങ്ങിയെന്ന കേസിൽ കോടതിയിൽ ഹാജരാക്കി പിന്നീട് ജാമ്യത്തിൽ വിട്ടിരുന്നു. ജാമ്യത്തിന് ശേഷം മിഥുന്‍ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. വ്യാഴാഴ്ച മൊബൈൽ ഫോൺ തിരികെ വാങ്ങാൻ […]
Read more

വാമനപുരത്ത് സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞു; 11 കുട്ടികൾക്ക് പരിക്ക്

തിരുവനന്തപുരം: വാമനപുരത്ത് സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞ അപകടത്തിൽ 11 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പരപ്പാറ നോബിൾ സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്.ബസിൽ യാത്ര ചെയ്തിരുന്നത് 15 കുട്ടികളാണ്. ഗുരുതരമായ പരിക്കുകളൊന്നുമില്ലെന്ന് വെഞ്ഞാറമൂട് പൊലീസ് അറിയിച്ചു. പരിക്കേറ്റ കുട്ടികളെ വാമനപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.വണ്ടി തിരിക്കാനായി പിന്നോട്ടെടുത്ത സമയത്താണ് ബസ് വയലിലേക്ക് മറിഞ്ഞത്. വിവരം ലഭിച്ചതോടെ വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix