തിരുവനന്തപുരം: കടയ്ക്കാവൂരിൽ പ്ലസ് വൺ വിദ്യാർത്ഥിയ്ക്ക് ക്രൂര മകടയ്ക്കാവൂരിൽ പ്ലസ് വൺ വിദ്യാർത്ഥി കൂട്ടമർദനത്തിന് ഇരയായി. തുറിച്ചുനോക്കിയെന്ന കാരണമാണ് ആക്രമണത്തിന് പിന്നിലെന്ന് രക്ഷിതാക്കൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
വിദ്യാർത്ഥിയെ നിലത്തിട്ടു മർദിക്കുകയും ചവിട്ടുകയും വടി കൊണ്ട് അടിക്കുകയും ചെയ്തതായി പരാതിയിൽ വ്യക്തമാക്കുന്നു. പ്ലസ് ടു വിഭാഗത്തിലെ വിദ്യാർത്ഥികളാണ് ആക്രമണം നടത്തിയതെന്ന് ആരോപണം.
സംഭവവുമായി ബന്ധപ്പെട്ട് SNV HSS ലെ കണ്ടറിയാവുന്ന 10 പേരും ഉൾപ്പെടെ 13 വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ജൂലൈ 20-നാണ് മർദനമേറ്റ വിദ്യാർത്ഥി സ്കൂളിൽ പുതുതായി ചേർന്നത്. ആക്രമണത്തിനു പിന്നാലെ സ്കൂൾ അധികൃതർ നടപടിയെടുത്തില്ലെന്നും, ചികിത്സാ സഹായം നൽകാതിരുന്നതായും രക്ഷിതാക്കൾ ആരോപിച്ചു.




