Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

മോഷണത്തിനെത്തി; ഓംലറ്റ് അടിച്ചു ബീഫ് ചൂടാക്കി കഴിച്ചു

പാലക്കാട്: ഹോട്ടലില്‍ മോഷണത്തിനിടെ ബീഫ് ചൂടാക്കി കഴിച്ച മോഷ്ടാവ് പിടിയിൽ. തമിഴ്നാട് സ്വദേശി റപ്പായി അനീഷ് എന്ന ശിവകുമാറാണ് പോലീസ് പിടിയിലായത്. മേയിലാണ് പാലക്കാട് ചന്ദ്രനഗറിലെ ഹോട്ടലിൽ ഇയാള്‍ മോഷണം നടത്തിയത്. ഹോട്ടലിൽനിന്ന് ഇയാൾ 25,000 രൂപയും മോഷ്ടിച്ചിരുന്നു. മോഷണത്തിനെത്തിയ അനീഷ് ഹോട്ടലിലുണ്ടായിരുന്ന കോഴിമുട്ടയെടുത്ത് ഓംലറ്റ് ഉണ്ടാക്കി കഴിക്കുകയായിരുന്നു. ഇതിനിടയില്‍ ഫ്രിജ് തുറന്നുനോക്കിയപ്പോഴാണ് ബീഫ് ഫ്രൈ ഇരിക്കുന്നത് കണ്ടത്. ഇത് ചൂടാക്കാന്‍ തുടങ്ങുന്ന സമയത്താണ് ഹോട്ടലില്‍ സ്ഥാപിച്ച സിസിടിവി ക്യാമറ ശ്രദ്ധയില്‍പെട്ടത്. ഇതോടെ അവിടെ നിന്ന് ഓടി […]
Read more

കാലവർഷക്കാറ്റിന്‍റെ ശക്തി കുറയുന്നു; കേരളത്തിൽ മഴയുടെ തീവ്രത കുറയും

തിരുവനന്തപുരം: അറബികടലിൽ മുൻ ദിവസങ്ങളെ അപേക്ഷിച്ചു കാലവർഷക്കാറ്റിന്റെ ശക്തി കുറയുന്നു. ഇതോടെ കഴിഞ്ഞ ദിവസങ്ങളിൽ നിന്നും സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇനിയുള്ള നാല് ദിവസങ്ങൾ കൂടി കാലവർഷ മഴ ഇടവേളകളോടെ തുടരും. അതേസമയം വടക്കൻ ജില്ലകളിൽ പൊതുവെയും കാസർഗോഡ് കണ്ണൂർ ജില്ലകളിൽ പ്രത്യേകിച്ചും മഴ സാധ്യത കൂടുതലാകുമെന്നാണ് പ്രവചനം. പുതുക്കിയ മുന്നറിയിപ്പ് പ്രകാരം ഇന്ന് കണ്ണൂർ കാസർകോട് ജില്ലകളിൽ മാത്രമാണ് ഓറഞ്ച് അലർട്ട്. ജൂൺ 22ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് […]
Read more

സ്വകാര്യ ബസിൽ നിന്ന് പുറത്തേക്ക് വീണ് വിദ്യാർത്ഥിക്ക് പരിക്ക്

പത്തനംതിട്ട: സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് വിദ്യാർത്ഥിക്ക് പരിക്ക്. തിരുവല്ല പൊടിയാടിയിലാണ് സംഭവം. തിരുവല്ല എം ജി എം സ്കൂളിലെ വിദ്യാർത്ഥിയാണ് സ്വകാര്യ ബസിൻ്റെ വാതിൽ പടിയിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണത്. കുട്ടി വീണിട്ടും ബസ് നിർത്താതെ പോയെന്ന് നാട്ടുകാർ ആരോപിച്ചു. ഓട്ടോമാറ്റിക് ഡോറുള്ള ബസാണിത്. വിദ്യാർത്ഥി ബസിലേക്ക് കയറുന്നതിനിടെ ഡോർ അടയുകയായിരുന്നു. ഈ സമയം തന്നെ ബസ് മുന്നിലേക്ക് എടുത്തു. ഇതോടെ പിടിവിട്ട് കുട്ടി പുറത്തേക്ക് വീണു. വിദ്യാർത്ഥിക്ക് നിസാര പരിക്ക് മാത്രമാണ് […]
Read more

കപ്പൽ മുങ്ങിയ സംഭവം; പ്ലാസ്റ്റിക് തരികൾ നീക്കുന്നതിടെ ജീവനക്കാർക്ക് അസ്വസ്ഥത

തിരുവനന്തപുരം: കൊച്ചിയുടെ പുറം കടലിൽ മുങ്ങിയ എംഎസ് സി എൽസ 3 ചരക്ക് കപ്പലിലുള്ള കണ്ടെയ്നറിനൊപ്പം കോവളത്ത് അടിഞ്ഞ പ്ലാസ്റ്റിക് തരികൾ നീക്കുന്നതിടെ സിവിൽ ഡിഫൻസ് ജീവനക്കാർക്ക് അസ്വസ്ഥത. ശുചീകരണം നടത്തുകയായിരുന്ന ഫയർഫോഴ്സ് സിവിൽ ഡിഫൻസ് വിഭാഗത്തിലെ ചിലർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. പ്ലാസ്റ്റിക് തരികൾ വാരിമാറ്റിക്കൊണ്ടിരുന്ന നാലോളം പേർക്കാണ് അലർജി സംബന്ധമായ ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ഇവർ വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. ഗ്ലൗസ് ധരിച്ചത് സംബന്ധിച്ച അലർജിയാണ് ബുദ്ധിമുട്ട് ഉണ്ടാക്കിയതെന്ന് വിഴിഞ്ഞം ഫയർഫോഴ്സ് അറിയിച്ചു. […]
Read more

പുലിക്ക് വച്ച കൂട്ടിൽ കുടുങ്ങിയത് തെരുവ് നായ

വയനാട്: സുൽത്തൻബത്തേരി നഗരപ്രാന്തത്തില്‍ ഇറങ്ങിയ പുലിയെ കുടുക്കാനായി ആഴ്ച്ചകള്‍ക്ക് മുമ്പ് വെച്ച കൂട്ടില്‍ പുലിക്ക് പകരം കുടുങ്ങിയത് തെരുവ്‌ നായ. ഇരുമ്പഴികളുള്ള കൂടാണെങ്കിലും അടിഭാഗം പ്ലൈവുഡായിരുന്നു. ഇത് മഴയില്‍ കുതിര്‍ന്ന് തകര്‍ന്നതോടെ നിസാരമായി നായക്ക് പുറത്തിറങ്ങാനുമായി. ബത്തേരി കോട്ടക്കുന്നിലെ പോള്‍മാത്യൂസിന്റെ വീട്ടില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ (ട്രാപ് കേജ്) നിന്നാണ് അടിഭാഗം ഉറപ്പില്ലാത്തതിനാല്‍ നായ രക്ഷപ്പെട്ടത്. ഈ ഉറപ്പില്ലാത്ത കൂട്ടില്‍ നായക്ക് പകരം പുലിയെങ്ങാനും കുടുങ്ങിയിരുന്നെങ്കില്‍ എന്തായിരിക്കും അവസ്ഥയെന്നാണ് പോള്‍ മാത്യൂസും വീട്ടുകാരും ചോദിക്കുന്നത്. കുടുങ്ങിയ നായ […]
Read more

സംസ്ഥാനത്ത് ‘ഇരട്ട ന്യൂനമര്‍ദ്ദം’; അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇരട്ടന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതിന്‌റെ ഭാഗമായി അടുത്ത അഞ്ച് ദിവത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യത. ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പില്‍ പറയുന്നത്. ഇരട്ടന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതിന്‌റെ ഭാഗമായാണ് കേരളത്തില്‍ മഴ ശക്തമാകുന്നത്. തെക്കന്‍ ഗുജറാത്തിനു മുകളിലെ ചക്രവാതച്ചുഴി ന്യുനമര്‍ദ്ദമായി. വടക്ക് പടിഞ്ഞാറന്‍ ബംഗ്ലാദേശിന് മുകളിലായി മറ്റൊരു ന്യുനമര്‍ദ്ദവും രൂപപ്പെട്ടു. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റും ശക്തമാകുകയാണ്. അതേസമയം സംസ്ഥാനത്ത് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടും […]
Read more

ദക്ഷിണേന്ത്യയില്‍ 67 ശതമാനം പേര്‍ക്കും അനധികൃത കൊതുക് തിരികള്‍ ഉപയോഗിക്കുമ്പോള്‍ അസ്വസ്ഥതയുണ്ടെന്ന് ഗുഡ്നൈറ്റ് പഠനം

കൊച്ചി: അനധികൃതവും നിലവാരമില്ലാത്തതുമായ കൊതുക് തിരികള്‍ ഉപയോഗിക്കുമ്പോള്‍ ദക്ഷിണേന്ത്യയിലെ 67 ശതമാനം ആളുകള്‍ക്കും അസ്വസ്ഥത അനുഭവപ്പെടുന്നതായി ഗുഡ്നൈറ്റ് നടത്തിയ സര്‍വ്വേ വെളിപ്പെടുത്തുന്നു. ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് ലിമിറ്റഡിന്റെ ഇന്ത്യയിലെ മുന്‍നിര ഹൗസ്ഹോള്‍ഡ് ഇന്‍സെക്ടിസൈഡ് ബ്രാന്‍ഡാണ് ഗുഡ്നൈറ്റ്. ‘ഒരു കൊതുക്, എണ്ണമറ്റ ഭീഷണികള്‍’ എന്ന പേരില്‍ മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ യൂഗോവ് വഴിയാണ് ഗുഡ്നൈറ്റ് രാജ്യവ്യാപക സര്‍വ്വേ നടത്തിയത്. കൊതുക് നിവാരണ ഉല്‍പ്പന്നങ്ങളോടുള്ള പൊതുജനങ്ങളുടെ മനോഭാവവും കൊതുക് പരത്തുന്ന രോഗങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതകളും സര്‍വ്വേ എടുത്തു കാണിക്കുന്നു. കേരളം, […]
Read more

മാലിന്യം നിക്ഷേപിച്ച് മുങ്ങിയ പ്രതിയെ പിടികൂടി

തിരുവനന്തപുരം: ജനവാസമേഖലയിൽ മാലിന്യ൦ തള്ളിയ പ്രതിയെ പിടികൂടി. ജനവാസമേഖലയിൽ മാലിന്യം തള്ളാനെത്തിയ തമിഴ്നാട് സ്വദേശിയെയാണ് നാട്ടുകാർ പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി മഴ ശക്തമായതോടെയാണ് ഒഴുകുപാറ എന്ന സ്ഥലത്ത് മാലിന്യം നിക്ഷേപിച്ച് കന്യാകുമാരി മാങ്കോട് സ്വദേശി വസീം കടന്നുകളയാൻ ശ്രമിച്ചത്. സംഭവം കണ്ട വഴിയാത്രികർ ഇവരെ തടഞ്ഞ ശേഷം ആര്യങ്കോട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി വാഹനവും ഡ്രൈവറെയും കസ്റ്റഡിയില്‍ എടുത്തു. സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് മാലിന്യം നിക്ഷേപിച്ച് കടക്കാന്‍ ശ്രമിച്ചത്. പ്രദേശത്ത് സിസിടിവി സംവിധാനങ്ങള്‍ […]
Read more

കണ്ണൂരിൽ വീണ്ടും തെരുവ് നായ ആക്രമണം; ഇന്ന് 11 പേർക്ക് കടിയേറ്റു

കണ്ണൂര്‍: കണ്ണൂരില്‍ തെരുവ് നായ ആക്രമണത്തിൽ 11 പേര്‍ക്ക് കടിയേറ്റു. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തും പുതിയ സ്റ്റാന്‍ഡിലുമുണ്ടായിരുന്നവര്‍ക്ക് നേരെയായിരുന്നു തെരുവ് നായയുടെ ആക്രമണം. പരിക്കേറ്റവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെയും തെരുവ് നായ ആക്രമണത്തിൽ കുട്ടികള്‍ ഉള്‍പ്പടെ 56 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇന്നലെ രാവിലെ 11.30 യോടെയായിരുന്നു തെരുവുനായ ആക്രമണമുണ്ടായത്. എസ്ബിഐ പരിസരം, പ്രഭാത് ജംഗ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് എത്തിയ ആളുകളെ നായ പിന്തുടര്‍ന്ന് കടിക്കുകയായിരുന്നു. എല്ലാവരുടെയും കാലിനാണ് പരിക്കേറ്റത്.പിന്നാലെ അക്രമകാരിയായ തെരുവ് നായയെ താവക്കരയില്‍ […]
Read more

അച്ഛനൊപ്പം കളിക്കുന്നതിനിടെ കളിപ്പാട്ടക്കാറിൽ കാലുകുടുങ്ങി പരിക്കേറ്റ നാലുവയസുകാരൻ മരിച്ചു‌

തിരുവനന്തപുരം: അച്ഛനൊപ്പം കളിക്കുന്നതിനിടെ വീണുപരിക്കേറ്റ് ചികിത്സയിലായിരുന്ന നാലു വയസുകാരൻ മരിച്ചു. നെയ്യാറ്റിൻകര മണലുവിളയിൽ റെജിൻ- ധന്യ ദമ്പതികളുടെ മകൻ ഇമാൻ ആണ് അപകടത്തിൽ പെട്ട് മരിച്ചത്. അച്ഛനോടൊപ്പം കളിക്കുന്നതിനിടയിൽ കളിപ്പാട്ടക്കാറിൽ കാലു കുടുങ്ങി നിലത്തുവീണ് തലയടിച്ചായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇമാനെ തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ദമ്പതികളുടെ ഏക മകനാണ് ഇമാൻ.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix