Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ഗാസയിൽ 89 പലസ്തീനി അഭയാർഥികളെ കൊലപ്പെടുത്തി ഇസ്രയേൽ സൈന്യം

ഗാസയിൽ ചൊവ്വാഴ്ച ഒരു ദിവസം കൊണ്ട് മാത്രം 89 പലസ്തീനി അഭയാർഥികളെ കൊലപ്പെടുത്തി ഇസ്രയേൽ സൈന്യം. ഇതിൽ 70 പേർ ഭക്ഷണം ഉൾപ്പെടെയുള്ള സഹായങ്ങൾ തേടി യുഎസ്-ഇസ്രയേൽ സഹായ വിതരണ കേന്ദ്രത്തിൽ എത്തിയവരായിരുന്നു.ഷെല്ലുകളും മെഷീൻ ഗണ്ണും ഡ്രോണുകളും ഉപയോഗിച്ചാണ് ഇസ്രയേൽ സൈന്യം പലസ്തീനിൽ പട്ടിണി അനുഭവിക്കുന്ന ജനതയെ ആക്രമിക്കുന്നതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. അതേസമയം, 2023 ഒക്ടോബർ മുതൽ ഗാസയിൽ ഇസ്രയേൽ നടത്തുന്ന അധിനിവേശ ശ്രമങ്ങളുടേയും ആക്രമണങ്ങളുടേയും ഭാഗമായി 55,493 പലസ്തീനുകാർ കൊല്ലപ്പെടുകയും 1,29,320 പേർക്ക് […]
Read more

പ്ലസ് വൺ ക്ലാസുകൾ ഇന്ന്‌ ആരംഭിക്കും; മൂന്ന് ലക്ഷത്തിൽ അധികം വിദ്യാർത്ഥികൾ സ്കൂളിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്ന് (ജൂൺ 18) ആരംഭിക്കും. 3.40 ലക്ഷം വിദ്യാർഥികളാണ് പ്ലസ് വൺ പ്രവേശനം നേടിയിരിക്കുന്നത്. ഹയർ സെക്കൻഡറിയിലും ഇത്തവണ പ്രവേശനോത്സവം സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനതല ഉദ്ഘാടനം രാവിലെ 9 മണിക്ക് തൈക്കാട് ഗവ. മോഡൽ മോഡൽ ഗവൺമെൻ്റ് ബോയ്സ് ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. പ്ലസ് വൺ പ്രവേശനത്തിന്റെ മൂന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചത് ഞായറാഴ്ചയാണ്. പ്ലസ് വൺ ഏകജാലക പ്രവേശനത്തിൻ്റെ മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചത് 3,12,908 വിദ്യാർത്ഥികൾക്കാണ്. […]
Read more

നിലമ്പൂർ നാളെ പോളിങ് ബൂത്തിലേക്ക്; മണ്ഡലത്തിൽ ഇന്ന് നിശബ്ദപ്രചരണം

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ വിധിയെഴുത്തിന് ഒരുനാൾ മാത്രം. ഇന്ന് മണ്ഡലത്തിൽ നിശബ്ദപ്രചരണമാണ്. പോളിങ് സാമഗ്രിഹികൾ ഇന്ന് കൈമാറും. അവസാന മണിക്കൂറുകളിൽ വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ് സ്ഥാനാർഥികൾ. പ്രമുഖ വ്യക്തികളുമായുള്ള സ്ഥാനാർഥികളുടെ സ്വകാര്യ സന്ദർശനവും ഇന്ന് നടക്കും. ഈ മാസം 23നാണ് നിലമ്പൂരിൽ വോട്ടെണ്ണൽ.മൂന്നാഴ്ച നീണ്ട തെര‍ഞ്ഞെടുപ്പ് പ്രചാരണത്തിനാണ് നിലമ്പൂർ അങ്ങാടിയിൽ കഴിഞ്ഞദിവസം സമാപനം കുറിച്ചത്. മൂന്ന് സ്ഥാനാർത്ഥികളും റോഡ് ഷോയോടെയാണ് എത്തിയത്. എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജിനൊപ്പം മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പടെ നേതാക്കൾ റോഡ് ഷോയിൽ എത്തിയിരുന്നു. […]
Read more

ചക്രവാത ചുഴി ന്യൂനമര്‍ദ്ദമായി; കേരളത്തിൽ അഞ്ച് ദിവസം വ്യാപക മഴയും കാറ്റും

തിരുവനന്തപുരം: തെക്കൻ ഗുജറാത്തിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം പ്രവിചിച്ചു. വടക്ക് പടിഞ്ഞാറൻ ബംഗ്ലാദേശിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലായി മറ്റൊരു ന്യുനമർദ്ദവും രൂപപ്പെട്ടു. ന്യുനമർദ്ദം രൂപ്പപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂൺ 17 മുതൽ 18 ന് കേരളത്തിന് […]
Read more

വെട്രിമാരനും ചിമ്പുവും ഒരുമിക്കുന്ന ചിത്രം തുടങ്ങി

ഹിറ്റ്മേക്കര്‍ വെട്രിമാരന്‍ സിലമ്പരശനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. കഴിഞ്ഞ ദിവസം ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന് ലീക്കായ ഒരു ചിത്രത്തില്‍ നിന്നാണ് ഇരുവരും ഒന്നിച്ച വിവരം പുറം ലോകം അറിയുന്നത്.ചിത്രത്തില്‍ കൈലി മുണ്ട് ഉടുത്ത് നാടന്‍ ഗെറ്റപ്പില്‍ നില്‍ക്കുന്ന ചിമ്പുവിനെ കാണാം. ഒപ്പം ജയിലര്‍, ഡോക്ടര്‍, കോലമാവ് കോകില തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറും നില്‍ക്കുന്നുണ്ട്.ചിത്രത്തില്‍ നെല്‍സണും യുവതാരം കവിനും ചിത്രത്തില്‍ സ്‌പെഷ്യല്‍ അപ്പിയറന്‍സില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വെട്രിമാരന്റെ അവസാനം റിലീസ് […]
Read more

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനോത്സവം ജൂൺ 18 ന്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ നാളെ ആരംഭിക്കും. ആകെ 2,42,533 കുട്ടികളാണ് പ്ലസ് വണിലേക്ക് പ്രവേശനം നേടിയിട്ടുള്ളത്. സംസ്ഥാനതല പ്ലസ് വൺ പ്രവേശനോത്സവം രാവിലെ ഒമ്പത് മണിക്ക് തൈക്കാട് ഗവ. മോഡൽ ഗവൺമെൻ്റ് ബോയ്സ് ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. പ്ലസ് വൺ പ്രവേശനത്തിന്റെ മൂന്നാം അലോട്ട്‌മെന്റ് ഞായറാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. ഇന്ന് വൈകിട്ട് അഞ്ച് വരെ പ്രവേശനം നേടാം. 2,11,785 വിദ്യാർത്ഥികളാണ് മെറിറ്റ് ക്വാട്ടയിൽ സ്ഥിര പ്രവേശനം നേടിയത്. 13,609 […]
Read more

പന്നിക്കെണിയിൽ മരണം: താമരക്കുളം പഞ്ചായത്തിൽ നാളെ ഹർത്താൽ

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ താമരക്കുളം പഞ്ചായത്തിൽ നാളെ ഹർത്താൽ. പന്നിക്കെണിയിൽ അകപ്പെട്ട് മരിച്ച കർഷകൻ്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലിയും ആവശ്യപ്പെട്ടാണ് ബിജെപി പ്രവർത്തകർ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. താമരക്കുളം സ്വദേശി ശിവൻകുട്ടി പിള്ളയുടെ മരണവുമായി ബന്ധപ്പെട്ടാണ് ശക്തമായ സമരത്തിലേക്ക് ബിജെപി നീങ്ങുന്നത്. തിങ്കളാഴ്ച്ചയാണ് രാവിലെയാണ് ശിവൻകുട്ടി പിള്ളയുടെ മരണത്തിലേക്ക് നയിച്ച അപകടമുണ്ടായത്. ഇന്നലെ രാവിലെ 9 മണിയോടെയാണ് സംഭവം. തൻ്റെ കൃഷിയിടത്തിലേക്ക് മറ്റൊരാളുടെ സ്ഥലത്തുകൂടി പോയപ്പോഴാണ് പന്നിക്കെണിയിൽ നിന്ന് ശിവൻകുട്ടി […]
Read more

ആന്റിബയോട്ടിക് പ്രതിരോധ അവബോധ വാരാചരണത്തിന്റെ ജില്ലാതല പ്രവര്‍ത്തന റിപ്പോര്‍ട്ട് പുറത്തിറക്കി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: ലോക ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് അവബോധ വാരാചരണത്തിന്റെ ഭാഗമായി ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാനായി സംസ്ഥാന വ്യാപകമായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല റിപ്പോര്‍ട്ട് (ഡബ്ല്യു.എ.എ.ഡബ്ല്യു. 2024) ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പുറത്തിറക്കി. 395 തദ്ദേശ സ്ഥാപനങ്ങളും 734 ആശുപത്രികളും ചേര്‍ന്ന് 2852 വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. 437 സര്‍ക്കാര്‍ ആശുപത്രികള്‍ സ്ഥാപനതല പരിപാടികള്‍ സംഘടിപ്പിച്ചു. കൂടാതെ 404 സ്വകാര്യ ആശുപത്രികള്‍ പങ്കാളികളായി. ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ വഴി 5710 പരിപാടികള്‍ സംഘടിപ്പിച്ചു. 2238 വിദ്യാഭ്യാസ […]
Read more

വിദഗ്ധ ബൈക്ക് മോഷണ സംഘം ചെന്നൈയിൽ പിടിയിൽ

ചെന്നൈ: ആഡംബര വാഹനങ്ങൾ മാത്രം മോഷ്ടിക്കുന്ന സംഘത്തെ പൊലീസ് പിടികൂടി. ഒരു വർഷത്തോളമായി ഒരു തെളിവും അവശേഷിപ്പിക്കാതെ മോഷണം നടത്തി വാഹനങ്ങൾ വിദഗ്ധമായി മറിച്ചുവിറ്റിരുന്ന സംഘമാണ് പിടിയിലായത്. വാഹനം തട്ടിയെടുക്കുകയോ ലോക്ക് പൊട്ടിക്കുകയോ ചെയ്യാതെ സാങ്കേതിക പഴുതുകൾ ഉപയോഗിച്ചായിരുന്നു മോഷണം. ഭക്ഷണ ഡെലിവറി ഏജന്റുമാരായി ഓരോ സ്ഥലത്തും എത്തുന്ന മോഷണ സംഘാംഗങ്ങൾ പരിസരമാകെ നിരീക്ഷിച്ച് അവിടവുമായി പരിചിതരാവും. വീടുകൾക്ക് പുറത്ത് പാർക്ക് ചെയ്തിരിക്കുന്ന വിലയേറിയ ബൈക്കുകളിലാവും ശ്രദ്ധ. മോഷ്ടിക്കേണ്ട ബൈക്ക് തീരുമാനിച്ച് കഴിഞ്ഞാൽ രണ്ട് ദിവസം കഴിഞ്ഞ് […]
Read more

കാറിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് കല്ലടിക്കോട് ഉണ്ടായ വാഹനാപകടത്തിൽ വീട്ടമ്മക്ക് ദാരുണാന്ത്യം. കല്ലടിക്കോട് ചുങ്കം കളപ്പാറ സ്വദേശി ലിസിയാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ ലിസിയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ലിസി സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം ഓടിച്ചിരുന്ന മകൻ ടോണി തോമസിനും പരിക്കേറ്റു. ഇന്ന് രാവിലെ കല്ലടിക്കോട് ചുങ്കത്ത് വെച്ചായിരുന്നു അപകടം ഉണ്ടായത്. ദേശീയപാതയിൽ വെച്ച് വാഹനം മറികടക്കുന്നതിനിടെ ലിസി സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം കാറിടിച്ച് മറിയുകയായിരുന്നു. ദേശീയപാതയിലേക്ക് തെറിച്ച ലിസി എതിർദിശയിൽ വന്ന പിക്കപ്പ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix