Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ദീർഘദൂര സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ; നിയന്ത്രണം ഒരു മാസത്തേക്ക്

അഹമ്മദാബാദിൽ ഉണ്ടായ വിമാനാപകടത്തെത്തുടർന്ന് 16 അന്താരാഷ്ട്ര റൂട്ടുകളിലേക്കുള്ള വിമാന സർവീസുകൾ വെട്ടിക്കുറയ്ക്കുമെന്ന് അറിയിച്ച് എയർഇന്ത്യ. 3 നഗരങ്ങളിലേക്കുള്ള പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കുമെന്നും എയർഇന്ത്യ പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു. ജൂൺ 21 നും ജൂലൈ 15 നും ഇടയിലുമായാണ് ഈ തീരുമാനം നടപ്പിലാക്കുകയെന്നും എയർ ഇന്ത്യ അറിയിച്ചു. വിമാനാപകടത്തെത്തുടർന്ന് തടസങ്ങൾ നേരിടുന്ന ടാറ്റ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള എയർലൈൻ്റെ ഷെഡ്യൂൾ സ്ഥിരത പുനഃസ്ഥാപിക്കുകയും അവസാന നിമിഷത്തിൽ യാത്രക്കാർക്ക് ഉണ്ടാകുന്ന അസൗകര്യങ്ങൾ കുറയ്ക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമെന്നും എയർ ഇന്ത്യ അറിയിച്ചു.ഡൽഹി-നൈറോബി, അമൃത്സർ-ലണ്ടൻ […]
Read more

വീണ്ടും ഭാരതാംബ വിവാദം: പ്രതിഷേധിച്ച് മന്ത്രി വി ശിവൻകുട്ടി

രാജ്ഭവനിൽ വീണ്ടും ഭാരതാംബ വിവാദം. സ്കൗട്ടിന്‍റെ സർട്ടിഫികറ്റ് വിതരണ പരിപാടി മന്ത്രി വി ശിവന്‍കുട്ടി ബഹിഷ്കരിച്ചു. പരിപാടിയുടെ ഷെഡ്യൂളിൽ ഭാരതാംബ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുമെന്ന് ഇല്ലായിരുന്നുവെന്നും താൻ ചെല്ലുമ്പോൾ ചിത്രത്തിൽ പൂ ഇടുന്ന ചടങ്ങ് കണ്ടുവെന്ന് മന്ത്രി പറഞ്ഞു. ഭരണഘടനക്ക് നിരുദ്ധമായ ചിത്രങ്ങളോ പ്രതീകങ്ങളോ സര്‍ക്കാര്‍ പരിപാടികളില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യം മുഖ്യമന്ത്രി തന്നെ ഇന്നലെ വ്യക്തമാക്കിയിട്ടുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു. രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷത്തിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയതു വിവാദമായിരുന്നു.
Read more

പാലക്കാട് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കുമാരൻ്റെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി

പാലക്കാട്: പാലക്കാട് പുതുപ്പരിയാരത്ത് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട കുമാരൻ്റെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. പോസ്റ്റ്മോ‍ർട്ടത്തിൽ കുമാരൻ്റെ വാരിയെല്ലിനും, നട്ടെല്ലിനും, കഴുത്തെല്ലിനും പൊട്ടലുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ വച്ചായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. ഇന്ന് പുലര്‍ച്ചെ 3.30നാണ് കുമാരന് നേരെ കാട്ടാന ആക്രമണമുണ്ടായത്. മൂത്രമൊഴിക്കാനായി വിട്ടുമുറ്റത്തേക്ക് ചെന്ന കുമാരനെ കാട്ടാന ആക്രമിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ മൃതദേഹം ബന്ധുകള്‍ക്ക് കൈമാറി.
Read more

മൂന്നാറില്‍ വീണ്ടും തെരുവുനായ ആക്രമണം; അഞ്ചു വിദ്യാര്‍ത്ഥികള്‍ക്ക് കടിയേറ്റു

ഇടുക്കി: മൂന്നാറില്‍ വീണ്ടും തെരുവുനായ ആക്രമണം. അഞ്ചു വിദ്യാര്‍ത്ഥികള്‍ക്ക് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റു. ദേവികുളത്ത് സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാ‍ർത്ഥികൾക്കാണ് കടിയേറ്റത്. ഇന്ന് രാവിലെ സ്‌കൂളിലേക്ക് പോകുമ്പോഴാണ് കുട്ടികള്‍ക്ക് നേരെ തെരുവ് നായ ആക്രമണം ഉണ്ടായത്. പരിക്കേറ്റവരെ അടിമാലി താലുക്ക് ആശുപത്രിയിലേക്ക് മാറ്റി. കണ്ണൂരിലും തെരുവ് നായ ആക്രമണത്തിൽ 11 പേര്‍ക്ക് കടിയേറ്റിരുന്നു. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തും പുതിയ സ്റ്റാന്‍ഡിലുമുണ്ടായിരുന്നവര്‍ക്ക് നേരെയായിരുന്നു തെരുവ് നായയുടെ ആക്രമണം. ഇതിന് മുൻപ് പ്രദേശത്ത് തെരുവ് നായ ആക്രമണത്തിൽ കുട്ടികള്‍ ഉള്‍പ്പടെ […]
Read more

ഓപ്പറേഷന്‍ സിന്ധു; ഇറാനില്‍ നിന്നുള്ള ഇന്ത്യക്കാരുടെ ആദ്യ സംഘമെത്തി

ന്യൂഡല്‍ഹി: ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇറാനില്‍ നിന്നും ഒഴിപ്പിച്ച ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം രാജ്യത്തെത്തി. അര്‍മേനിയയുടെ തലസ്ഥാനമായ യെരേവാനില്‍ നിന്നും പുറപ്പെട്ട വിമാനം ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് എത്തിച്ചേര്‍ന്നത്. 110 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. തിരിച്ചെത്തിയ 110 പേരില്‍ 90 പേര്‍ ജമ്മു കശ്മീര്‍ സ്വദേശികളാണ്. ബാക്കി 20 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും. തിരിച്ചെത്തിയവരെ സ്വീകരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ വിമാനത്താവളത്തിലെത്തി. ആദ്യ വിമാനത്തില്‍ മലയാളികള്‍ ആരുമില്ലെന്ന് നോര്‍ക്ക വ്യക്തമാക്കുന്നു. ടെഹ്‌റാനില്‍ നിന്നും 12 മലയാളികളാണ് എംബസിയുമായി […]
Read more

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇന്ന് വിധിയെഴുത്ത്

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇന്ന് വിധിയെഴുത്ത്. രാവിലെ 5.30ഓടെ മോക്ക് പോള്‍ ആരംഭിച്ചു. തുടര്‍ന്ന് ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിങ്. പോളിങ് സാമഗ്രികളുടെ വിതരണം ഇന്നലെ പൂർത്തിയായിരുന്നു. പ്രധാന മുന്നണി സ്ഥാനാര്‍ഥികളും സ്വതന്ത്രരും ഉള്‍പ്പെടെ പത്ത് പേരാണ് മത്സര രംഗത്തുള്ളത്. 2,32,381 സമ്മതിദായകരാണ് വോട്ട് രേഖപ്പെടുത്തുക. ജൂൺ 23 ന് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കും. ഇടത് സ്വതന്ത്രനായി മത്സരിച്ച് ജയിച്ച പി.വി. അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചതോടെയാണ് നിലമ്പൂരിൽ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ആര്യാടൻ മുഹമ്മദിൻ്റെ […]
Read more

ഹോണ്ട CBR650R ഇ-ക്ലച്ച് ഡെലിവറി തുടങ്ങി

ജാപ്പനീസ് ജനപ്രിയ ടൂവീലർ ബ്രാൻഡായ ഹോണ്ട ഇപ്പോൾ CBR650R ഇ-ക്ലച്ച് ബൈക്കിന്‍റെ വിതരണം ആരംഭിച്ചിരിക്കുകയാണ്. ബൈക്കിന്റെ വില 10.40 ലക്ഷം രൂപയാണ്. ഹോണ്ട ബിഗ് വിംഗ് ഡീലർഷിപ്പുകൾ വഴി മാത്രമാണ് ബൈക്ക് വിൽക്കുന്നത്. ഹോണ്ട CBR650R-ന് പൂർണ്ണ ഫെയറിംഗും ഇരട്ട-ഹെഡ്‌ലാമ്പ് സജ്ജീകരണവുമുള്ള ഒരു സ്പോർട്ടി ലുക്ക് ഉണ്ട്. ഗ്രാൻഡ് പ്രിക്സ് റെഡ്, മാറ്റ് ഗൺപൗഡർ ബ്ലാക്ക് മെറ്റാലിക് പെയിന്റ് സ്കീം ഓപ്ഷനുകൾ ഡിസൈൻ പൂർത്തിയാക്കിയിരിക്കുന്നു. ബൈക്കിന്‍റെ എഞ്ചിൻ, ബൈക്കിന് 649 സിസി ലിക്വിഡ്-കൂൾഡ്, ഇൻലൈൻ 4 സിലിണ്ടർ […]
Read more

ബാലിയ്ക്ക് സമീപം അഗ്നിപര്‍വ്വത സ്ഫോടനം; 11 കി.മീ ഉയരത്തിൽ പുകപടലം

ജക്കാർത്ത: ഇന്തോനേഷ്യയിൽ വൻ അഗ്നിപര്‍വ്വത സ്ഫോടനം. ഇന്നലെ പ്രാദേശിക സമയം വൈകുന്നേരം 5:35 നാണ് സ്ഫോടനം ഉണ്ടായത്. മൗണ്ട് ലെവോട്ടോബി ലക്കി-ലാക്കിയാണ് വീണ്ടും പൊട്ടിത്തെറിച്ചത്. അഗ്നിപര്‍വ്വത സ്ഫോടനത്തെ തുടര്‍ന്ന് രൂപപ്പെട്ട പുകപടലം 11 കിലോമീറ്ററോളം ഉയർന്നുപൊങ്ങി. ഇതോടെ വ്യോമഗതാഗതം തടസ്സപ്പെട്ടു. സ്ഫോടനത്തെ തുടർന്ന് എയർ ഇന്ത്യ, വിർജിൻ ഓസ്‌ട്രേലിയ, ജെറ്റ്‌സ്റ്റാർ, എയർ ന്യൂസിലൻഡ് എന്നിവയുടെ സർവീസുകൾ ഉൾപ്പെടെ ബാലിയിലേക്കും തിരിച്ചുമുള്ള ഡസൻ കണക്കിന് വിമാനങ്ങൾ റദ്ദാക്കേണ്ടി വന്നു. അഗ്നിപര്‍വ്വതം സ്ഥിതി ചെയ്യുന്ന മേഖലയിൽ നിന്ന് കുറഞ്ഞത് 7 […]
Read more

സംസ്ഥാനത്ത് പ്രളയ സാധ്യത മുന്നറിയിപ്പ് പുതുക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയ സാധ്യത മുന്നറിയിപ്പ് പുതുക്കി. അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനാൽ വിവിധ നദികളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. പ്രളയ സാധ്യത മുന്നറിയിപ്പ് പുതുക്കിക്കൊണ്ടാണ് നദി തീരത്ത് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. നദീതീരക്ക് താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശവും നൽകി. സംസ്ഥാന ജലസേചന വകുപ്പും , കേന്ദ്ര ജല കമ്മീഷനുമാണ് നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചത്. പത്തനംതിട്ട മണിമലയിൽ ഓറഞ്ച് അലർട്ടും കരമന, അച്ചൻകോവിൽ, കാവേരി, ഭാരതപ്പുഴ, കോരപ്പുഴ, പെരുമ്പ, മൊഗ്രാൽ തുടങ്ങിയ നദികളിൽ മഞ്ഞ […]
Read more

വെട്ടിമാറ്റിയ മരത്തടികൾ നീക്കം ചെയ്തില്ല; വേറിട്ട പ്രതിഷേധം നടത്തി പഞ്ചായത്ത് പ്രസിഡന്റ്

മലപ്പുറം: മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി റോഡരികിൽ നിന്നും വെട്ടിയ മരത്തടികൾ നീക്കം ചെയ്യാതെ കിടന്നതോടെ വേറിട്ട പ്രതിഷേധവുമായി പഞ്ചായത്ത് പ്രസിഡൻറ്. കാൽനടയാത്രക്കാരും സമീപത്തെ കടകളിലുള്ളവരും ഏറെ ബുദ്ധിമുട്ടിലായതോടെ ആലിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. അഫ്‌സലിന്റെ നേതൃത്വത്തിൽ അസിസ്റ്റൻറ് എൻജിനീയറുടെ ഓഫീസിന് മുന്നിൽ ഇവ കൊണ്ടുപോയി തള്ളുകയായിരുന്നു. ഇന്നലെയായിരുന്നു വേറിട്ട പ്രതിഷേധം നടന്നത്. ആനമങ്ങാട് അങ്ങാടിയിലെ അപകടകരമായ നിലയിലുള്ള മരങ്ങൾ കരാർ നൽകിയാണ് മുറിച്ചുനീക്കിയത്. മുറിച്ചിട്ട മരങ്ങളുടെ മതിപ്പുവില കണക്കാക്കിയ ശേഷം ലേലം ചെയ്യുകയാണ് വേണ്ടത്. എന്നാൽ 12 […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix