Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

തിങ്കളാഴ്ച മുതൽ കേരളത്തിലെ ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം

തിരുവനന്തപുരം: കേരളത്തിലെ ട്രെയിനുകളുടെ സമയക്രമത്തിലെ മാറ്റം തിങ്കളാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരും. ഒക്ടോബർ 20 വരെയാണ് ട്രെയിനുകൾ പുതിയ സമയക്രമം അനുസരിച്ച് സർവീസ് നടത്തുന്നത്. മൺസൂൺ ഷെഡ്യൂളിൻ്റെ ഭാഗമായി കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ സമയക്രമത്തിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. 128 ദിവസത്തേക്ക് 42 ട്രെയിൻ സ‍ർവ്വീസുകൾക്കാണ് പുതിയ സമയക്രമം ബാധകമാകുക. കേരളത്തിൽ നിന്ന് കൊങ്കൺ വഴിയുള്ള സ‍ർവ്വീസുകളിൽ വരുന്ന സമയ മാറ്റം ഇങ്ങനെ എറണാകുളം ജംഗ്ഷൻ-പൂനെ സൂപ്പർഫാസ്റ്റ്, എറണാകുളം ജംഗ്ഷൻ-നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എന്നിവ 02.15-ന് പുറപ്പെടും (നിലവിലെ സമയം-05.15). […]
Read more

‘പോത്തിറിച്ചി’ കഴിച്ചു; ജീവിതം തകർന്ന് യുവാവ്

തൃശൂര്‍: മ്ലാവിറച്ചി കഴിച്ചതിന്‍റെ പേരിൽ ജീവിതം തകർന്ന് യുവാവ്. മ്ലാവിറച്ചി കഴിച്ചെന്ന പേരിൽ ഫോറസ്റ്റ് അറസ്റ്റ് ചെയ്ത യുവാക്കളെ ശാസ്ത്രിയ പരിശോധനയുടെ വെളിച്ചത്തിൽ കഴിച്ചത് മ്ലാവിറച്ചി അല്ലെന്ന് കണ്ടെത്തി. ഇതോടെ യുവാക്കളെ കഴിഞ്ഞ ദിവസം വെറുതെ വിട്ടിരുന്നു. തൃശ്ശൂർ ജില്ലയിലെ മൂപ്ലിയത്ത് നിന്ന് ചാലക്കുടിയിലെ ചുമട്ടുതൊഴിലാളി സുജീഷും വണ്ടി ബ്രോക്കർ ജോബിയും പിടിയിലായ സംഭവത്തിലാണ് ഇന്നലെ വഴിത്തിരിവുണ്ടായത്. കഴിച്ചത് പോത്തിറച്ചിയാണെന്നാണ് പരിശോധനയിൽ തെളിഞ്ഞത്. എന്നാൽ പോത്തിറച്ചി കഴിച്ചത് ജീവിതം തന്നെ തകര്‍ത്തിരിക്കുകയാണ് ഒരു യുവാവിന്‍റെ. പോത്തിറച്ചിയാണെന്ന് കരഞ്ഞ് […]
Read more

അരവിപ്പുറത്ത് കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ടു

തിരുവനന്തപുരം: നെയ്യാറ്റിൻകര അരുവിപ്പുറത്ത് പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ടു. ശനിയാഴ്ച ഉച്ചയോടെ മൂന്നു സുഹൃത്തുക്കളുമൊത്ത് അരുവിപ്പുറത്തെത്തി കുളിക്കുന്നതിനിടെയാണ് ബാലരാമപുരം സ്വദേശി ഷഹബാസ് ശക്തമായ ഒഴുക്കിൽപ്പെട്ടത്. സമീപത്തെ മരത്തിൽ പിടിച്ച് നിന്ന ഇയാളെ നെയ്യാറ്റിൻകര ഫയർഫോഴ്സ് ടീം രണ്ട് യൂണിറ്റ് ജീവനക്കാർ എത്തിയാണ് രക്ഷപ്പെടുത്തിയത്. ഒഴുക്കിൽപ്പെട്ട ഇയാളെ രക്ഷിക്കാൻ സുഹൃത്തുക്കൾ ശ്രമിച്ചെങ്കിലും നെയ്യാറിൽ കനത്ത ഒഴുക്കുണ്ടായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. ഇതോടെയാണ് ഫയർ ഫോഴ്സ് എത്തി ഷഹബാസിനെ രക്ഷപ്പെടുത്തിയത്.
Read more

യുവതിയെ തട്ടിക്കൊണ്ടു പോയി: പ്രതിയെ 50 കിലോമീറ്റർ പിന്തുടർന്ന് പോലീസ് പിടികൂടി

തൃശ്ശൂരിലെ ഇരിഞ്ഞാലക്കുടയിൽ കാൽനടക്കാരിയായ യുവതിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. പ്രതിയെ 50 കിലോമീറ്റർ പിന്തുടർന്ന് പോലീസ് പിടികൂടി. മുരിയാട് സ്വദേശിനിയെയാണ് കാറിൽ തട്ടിക്കൊണ്ടു പോകുവാൻ ശ്രമിച്ചത്. യുവതിയെ വല്ലക്കുന്നിൽ വച്ച് കാറിലെത്തിയ യുവാവ് തട്ടിക്കൊണ്ടു പോകുകയായിരുന്നു. ഇടറോഡിൽ കാറിന്റെ വേഗത കുറഞ്ഞപ്പോൾ യുവതി ചാടി രക്ഷപ്പെടുകയായിരുന്നു. ചാക്കോ ജെ ആലപ്പാട്ട് (31) ആണ് പൊലീസിന്റെ പിടിയിലായത്. പ്രതി തൃശൂർ ഒല്ലൂർ സ്വദേശിയാണ്. സംഭവം നാട്ടുകർ പോലീസിൽ അറിയിച്ചു. ഇതിനെ തുടർന്നാണ് സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ഇതൊരു […]
Read more

അഹമ്മദാബാദ് വിമാന ദുരന്തം; ഡിഎന്‍എ പരിശോധനയിലൂടെ 19 പേരെ തിരിച്ചറിഞ്ഞു

അഹമ്മദാബാദിലെ വിമാനാപകടത്തില്‍ മരിച്ച 241 യാത്രക്കാരില്‍ 19 പേരെ ഡിഎന്‍എ സാമ്പിള്‍ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. ശനിയാഴ്ച രാത്രി 9 മണി വരെ നടത്തിയ പരിശോധനയില്‍ 19 പേരെ തിരിച്ചറിഞ്ഞതായി ആഭ്യന്തര സഹമന്ത്രി ഹർഷ് സംഘവി പറഞ്ഞു. സംസ്ഥാന ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്എസ്എൽ) യൂണിറ്റ് ടീമും നാഷണൽ ഫോറൻസിക് സയൻസസ് യൂണിവേഴ്സിറ്റി (എൻഎഫ്എസ്യു) സംഘവും കൂടുതൽ ഡിഎൻഎ സാമ്പിളുകൾ പരിശോധിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. തിരിച്ചറിഞ്ഞ മൃതദേഹങ്ങളില്‍ കല്‍പന പ്രജാപതി, ബ്രിട്ടീഷ് പൗര അലിസിയ മക്വാന എന്നിവരുടെ പേരുകള്‍ […]
Read more

കേരളത്തിൽ അതിതീവ്ര മഴ തുടരും; കടലാക്രമണത്തിന് സാധ്യത; 5 ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ മഴ കനക്കുന്നു. ഇന്ന് സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് , യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് 5 ജില്ലകളിൽ റെഡ് അലർട്ടും 9 ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ്. സംസ്ഥാനത്ത് ശക്തമായ മഴ നിലനിൽക്കുന്ന സഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് […]
Read more

പത്മജ വേണുഗോപാൽ ഡൽഹി ലെഫ്.ഗവര്‍ണര്‍

ന്യൂഡൽഹി: പത്മജ വേണുഗോപാൽ ഡൽഹി ലെഫ്റ്റനൽ ഗവര്‍ണര്‍ ആകും. ഇത് സംബന്ധിച്ച വിവരം ആഭ്യന്തരമന്ത്രി അമിത് ഷാ പത്മജാ വേണുഗോപാലിനെ വിളിച്ച് അറിയിച്ചു. മുൻ കോൺഗ്രസ് നേതാവ്, ലീഡർ കെ കരുണാകരന്റെ മകളും ബി.ജെ.പി നേതാവുമായ പത്മജക്ക് ലഭിച്ച വലിയ അംഗീകാരം ആണ് ഈ പദവി. ഇതോടെ തലസ്ഥാന നഗരിയിലെ ഭരണത്തിൽ പത്മജയുടെ കയ്യൊപ്പ് പതിയും. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പ്രവർത്തകയും മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറിയും കോൺഗ്രസ്‌ വനിതാ വിഭാഗം നേതാവുമായിരുന്നു പത്മജ. കെപിസിസി നേതൃത്വത്തോടും […]
Read more

ആക്രമണം കടുപ്പിച്ച് ഇറാൻ; ഇസ്രയേലിൽ മൂന്ന് മരണം

ടെൽഅവീവ്: ഇസ്രയേലിൽ ആക്രമണം കടുപ്പിച്ച് ഇറാൻ. ഇസ്രയേലിലെ സൈനിക കേന്ദ്രങ്ങളെയും വ്യോമതാവളങ്ങളെയും ലക്ഷ്യമിട്ടതായി ഇറാൻ്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അറിയിച്ചു. ഇറാൻ നടത്തിയ ആക്രമണത്തിൽ ഇസ്രയേലിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടും പുറത്തു വരുന്നുണ്ട്. മിസൈൽ ആക്രമണത്തിൽ 20 ലധികം പേർക്ക് പരിക്കേറ്റതായും റിപ്പോ‍ർട്ട് പുറത്തുവന്നു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സും ബങ്കറിലെന്ന റിപ്പോ‍ർട്ടുകളാണ് പുറത്ത് വരുന്നത്. ഇറാൻ്റെ തിരിച്ചടിക്ക് ശേഷമുള്ള സാഹചര്യം ബങ്കറിലിരുന്ന് ഇരുവരും വിലയിരുത്തിയെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ […]
Read more

ദത്തെടുത്ത അഞ്ചുവയസ്സുകാരിയെ വളര്‍ത്തച്ഛന്‍ പീഡിപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച വളര്‍ത്തച്ഛന്‍ അറസ്റ്റില്‍. കുട്ടിയുടെ അമ്മയും അച്ഛനും തമ്മില്‍ ഏറെ നാളുകളായി അസ്വാരസ്യത്തിലാണ്. തനിക്ക് അച്ഛനില്‍ നിന്നും മോശം അനുഭവമുണ്ടായതായി കുട്ടി ആദ്യം അമ്മയോട് പറഞ്ഞിരുന്നു. തുടര്‍ന്ന് അമ്മ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതോടെ അഞ്ച് വയസ്സുകാരി പീഡനത്തിനിരയായി എന്ന വിവരം പൊലീസ് സ്ഥിരീകരിച്ചു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് 52കാരനായ വളര്‍ത്തച്ഛനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ശിശുക്ഷേമ സമിതിയില്‍ നിന്നും […]
Read more

ഇരിങ്ങാലക്കുട പടിയൂർ ഇരട്ടക്കൊലക്കേസ്: പ്രതി പ്രേംകുമാർ മരിച്ചെന്ന് സ്ഥിരീകരിച്ച് പൊലീസ്

ഇരിങ്ങാലക്കുട പടിയൂർ ഇരട്ടക്കൊലക്കേസ്: പ്രതി പ്രേംകുമാർ മരിച്ചെന്ന് സ്ഥിരീകരിച്ച് പൊലീസ്ഉത്തരാഖണ്ഡിലെ കേദാർനാദിൽ നിന്ന് കണ്ടെത്തിയ മൃതദേഹം തൃശൂർ ഇരിങ്ങാലക്കുട പടിയൂർ ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയുടേത് തന്നെയെന്ന് തൃശൂർ റൂറൽ പൊലീസ്. ഇത്തരാഖണ്ഡിൽ മരിച്ചത് പ്രേംകുമാർ തന്നെയാണെന്ന് തിരിച്ചറിഞ്ഞു. മൃതദേഹ പരിശോധനയ്ക്കുശേഷം ഡിഎൻഎ ടെസ്റ്റിനുള്ള സാമ്പിളും പൊലീസ് ശേഖരിച്ചു. ഇരിങ്ങാലക്കുടയിൽ അമ്മയേയും മകളെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പ്രേംകുമാർ. കഴിഞ്ഞ ദിവസമാണ് പ്രേംകുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചത്. പൊലീസ് കോട്ടയത്തുള്ള മകളെ വിവരം അറിയിക്കുകയായിരുന്നു.എന്നാൽ മൃതദേഹം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix