Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ജി7 ഉച്ചകോടിയിൽ നിന്ന് നേരത്തെ മടങ്ങി ട്രംപ്

വാഷിംങ്ടൺ: ജി7 ഉച്ചകോടിയിൽ നിന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾ‍ഡ് ട്രംപ് നേരത്തെ മടങ്ങുന്നുവെന്ന് അറിയിച്ച് വൈറ്റ് ഹൗസ്. ഇറാൻ-ഇസ്രയേൽ സംഘർഷത്തെ തുടർന്നുള്ള സ്ഥിതിഗതികൾ കണക്കിലെടുത്താണ് ട്രംപിൻ്റെ മടങ്ങിപോക്ക്. ഇത് ഒരു നല്ല സൂചനയായി കാണണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇസ്രയേലും ഇറാനും തമ്മിൽ ചർച്ചയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് ട്രംപ് മറ്റ് നേതാക്കളോട് വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് ജി7 ഉച്ചകോടിയിൽ നിന്ന് ട്രംപ് നേരത്തെ മടങ്ങിയിരിക്കുന്നത്. ഇസ്രയേലിനും ഇറാനും തമ്മിലുളള സംഘർഷത്തിൽ ഐക്യം കണ്ടെത്താൻ ജി7 നേതാക്കൾക്ക് […]
Read more

കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ; സംഭവം തലസ്ഥാനത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കഞ്ചാവുമായി രണ്ട പേര് അറസ്റ്റിൽ. ആന്ധ്രാപ്രദേശിൽ നിന്നും കഞ്ചാവ് വാങ്ങി ബാഗുകളിലാക്കി കേരളത്തിലേക്കെത്തിയ യുവാക്കളാണ് പോലീസ് പിടിയിലായത്. ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് വരുന്ന വഴി കേരള -തമിഴ്നാട് അതിർത്തിയിൽ വച്ച് ഡാൻസാഫ്-പൊലീസ് ടീം നടത്തിയ പരിശോധനയിലാണ് തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്തിയ 10 കിലോ കഞ്ചാവുമായി ക്രിമിനൽ കേസ് പ്രതിയുൾപ്പെടെയുള്ള രണ്ടുപേരെ പിടികൂടിയത്. നീറമൺകര സ്വദേശി സനോജ് സാബു (24), നേമം കൈമനം സ്വദേശി ആർ. വിഷ്‌ണുരാജ് (28) എന്നിവരാണ് തിങ്കളാഴ്ച്ച അറസ്റ്റിലായത്. ദേശീയപാതയിൽ […]
Read more

ശുഭാംഷുവിന്റെ ബഹിരാകാശ യാത്ര നീളുന്നു, 19നും വിക്ഷേപണത്തിന് സാധ്യതയില്ല

ഡൽഹി: ശുഭാംഷു ശുക്ലയുടെ ബഹിരാകാശ യാത്ര ഇനിയും വൈകിയേക്കും. ജൂൺ 19ന് ദൗത്യം നടക്കാനുള്ള സാധ്യത മങ്ങി. ജൂൺ 19ന് വിക്ഷേപണത്തിന് സാധ്യതയുണ്ടെന്ന് ആക്സിയം സ്പേസ് നേരത്തെ അറിയിച്ചിരുന്നു. ഈ തീരുമാനത്തിലാണ് തടസ്സം നേരിട്ടിരിക്കുന്നത്. അന്തിമ തീരുമാനം അധികം വൈകാതെയുണ്ടാകും. നാസയും സ്പേസ് എക്സുമായി ചേർന്ന് തീയതിയും സമയവും പ്രഖ്യാപിക്കും. ദൗത്യം നടത്താൻ ജൂൺ അവസാനം വരെ സമയമുണ്ടെന്നും പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നു. മെയ് 29ന് രാത്രി പത്തരയ്ക്കായിരുന്നു ആക്‌സിയം 4 വിക്ഷേപണത്തിൻ്റെ സമയം തീരുമാനിച്ചിരുന്നത്. […]
Read more

ഒഡീഷയില്‍ പുഴയില്‍ കുളിക്കുന്നതിനിടെ യുവതിയെ മുതല കടിച്ച് കൊന്നു

ഭുവനേശ്വര്‍: ഒഡീഷയില്‍ മുതലയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടു. തന്‍ലാഡിയ ഗ്രാമത്തിലെ കാജല്‍ മൊഹന്തിയ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഭിതര്‍കനിക ദേശീയോദ്യാനത്തിന് സമീപമത്തുളള പുഴയിൽ കുളിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. കാജല്‍ മൊഹന്തിയെ മുതല ആഴങ്ങളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. ആക്രമണം നടന്ന ഉടൻ തന്നെ നാട്ടുകാര്‍ നദിയിലില്‍ തിരച്ചില്‍ നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. മരിച്ച യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി ഒരു തുക നല്‍കുമെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ചിത്തരഞ്ജന്‍ ബ്യൂറ അറിയിച്ചു. പുതുക്കിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് 10 ലക്ഷം രൂപ […]
Read more

അജ്ഞാത മൃതദേഹം കണ്ടെത്തി; മൃതദേഹം കപ്പലില്‍ നിന്ന് കാണാതായ ആളുടേതെന്ന് സംശയം

ആലപ്പുഴ: ആലപ്പുഴ തീരത്ത് നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് ആലപ്പുഴ അര്‍ത്തുങ്കല്‍ ഹാർബറിന് സമീപം അജ്ഞാത പുരുഷൻ്റെ മൃതദേഹം കണ്ടെത്തിയത്. വാന്‍ ഹായ് കപ്പലില്‍ നിന്ന് കാണാതായ ആളുടേതെന്നാണ് പ്രാഥമിക നിഗമനം. യമൻ പൗരന്റെ മൃതദേഹം ആണോ എന്നാണ് സംശയം. തിരിച്ചറിയാൻ കഴിയാത്ത നിലയിലാണ് മൃതദേഹം. അതേസമയം, വാൻ ഹായ് കപ്പലിൽ നിന്ന് ആലപ്പുഴ തീരത്ത് അടിഞ്ഞ കണ്ടെയ്നര്‍ കൊല്ലം പോർട്ടിലേക്ക് മാറ്റാനുള്ള നടപടികളും ആരംഭിച്ചു. കഴിഞ്ഞ ദിവസം അറപ്പപ്പൊഴിയിൽ കണ്ടെത്തിയ ലൈഫ് ബോട്ടും […]
Read more

ഇറാന്‍-ഇസ്രയേല്‍ സംഘർഷം കനക്കുന്നു; സംഘർഷം അവസാനിപ്പിക്കണമെന്ന G7 പ്രമേയത്തില്‍ നിന്ന് ട്രംപ് വിട്ടുനിന്നേക്കും

ഇറാന്‍-ഇസ്രയേല്‍ സംഘർഷത്തിന്‍റെ നാലാദിനത്തിലും യുദ്ധസമാനമായ ആക്രമണ പ്രത്യാക്രമണങ്ങളിലൂടെ പശ്ചിമേഷ്യയില്‍ ആശങ്കയുടെ കാർമേഘം മൂടുകയാണ്. തിങ്കളാഴ്ച ടെഹ്റാന്‍റെ ഹൃദയഭാഗത്ത് നിലകൊള്ളുന്ന ഇറാന്‍റെ ദേശീയമാധ്യമ ആസ്ഥാനമാണ് ഇസ്രയേല്‍ ആക്രമിച്ചത്. ഇറാനുമായി ചർച്ചകള്‍ക്കില്ലെന്ന് വ്യക്തമാക്കുക മാത്രമല്ല, ഇറാന്‍റെ പരമോന്നത നേതാവായ ആയത്തൊള്ള അലി ഖമേനിയെ വധിക്കാനും പദ്ധതിയിടുന്നതായി ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയിരുന്നു. അതേസമയം, ജി7 സഖ്യരാജ്യങ്ങള്‍ ചേർന്ന് കാനഡയില്‍ അവതരിപ്പിക്കാനിരിക്കുന്ന ഇസ്രയേല്‍- ഇറാന്‍ പ്രമേയത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് ട്രംപിന്‍റെ തീരുമാനം. ടെഹ്റാനിലെ ഇറാന്‍റെ ഔദ്യോഗിക ടെലിവിഷന്‍ നെറ്റ്‌വർക്ക് ആസ്ഥാനത്തേക്ക് […]
Read more

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് റെഡ് അലർട്ടില്ല

തിരുവനന്തപുരം: ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂൺ 17 ന് കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 40-60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. അതിശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് രണ്ട് ജില്ലകളിൽ‌ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകൾക്കാണ് ഇന്ന് ഓറഞ്ച് അലർ‌ട്ട്. കാസർ​ഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് […]
Read more

വിമാന ദുരന്തത്തിൽ മരിച്ച 80 പേരെ തിരിച്ചറിഞ്ഞു, വിജയ് രൂപാണിയുടെ സംസ്കാരം ഇന്ന്

ന്യൂഡൽഹി: രാജ്യത്തെ തന്നെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ചവരിൽ ഇതുവരെ 80 പേരെ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. ഇതിൽ 33 പേരുടെ മൃതദേഹങ്ങൾ വിട്ടു നൽകി. അപകടത്തിൽ മരിച്ച മുൻ ​ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും.അതേസമയം അപകടത്തിൽ പ്രദേശവാസികളായ രണ്ടു വയസുള്ള കുട്ടി ഉൾപ്പെടെ നാലു പേരെ കാണാനില്ലെന്ന പരാതിയിൽ പോലീസ് കേസെടുത്തു. ഇവരുടെ ബന്ധുക്കള്‍ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. ബന്ധുക്കളുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് […]
Read more

നൈജീരിയയിൽ അക്രമികൾ 100 ലേറെ പേരെ വെടിവെച്ചു കൊന്നു

നൈജീരിയയിലെ വടക്കൻ-മധ്യ ബെനു സംസ്ഥാനത്തെ ഒരു ഗ്രാമത്തിൽ നടന്ന വെടിവെപ്പിൽ 100 ലേറെ പേർ മരിച്ചതായി ആംനസ്റ്റി ഇന്റർനാഷണൽ നൈജീരിയ ശനിയാഴ്ച റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ ഗുമ പ്രദേശത്തെ യെലെവാട്ട എന്ന സമൂഹത്തിൽ വെള്ളിയാഴ്ച വൈകിയും ശനിയാഴ്ച പുലർച്ചെയും ആണ് ആക്രമണം നടന്നതെന്ന് മനുഷ്യാവകാശ സംഘടന ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.നിരവധി ആളുകളെ ഇപ്പോഴും കാണാനില്ലെന്നും നൂറുകണക്കിന് ആളുകൾക്ക് പരിക്കേറ്റുവെന്നും മതിയായ വൈദ്യസഹായം ലഭിച്ചിട്ടില്ലെന്നും കൂട്ടിച്ചേർത്തു. നിരവധി കുടുംബങ്ങളെ അവരുടെ കിടപ്പുമുറികൾക്കുള്ളിൽ പൂട്ടിയിട്ട് കത്തിച്ചു. നിരവധി മൃതദേഹങ്ങൾ തിരിച്ചറിയാൻ […]
Read more

കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദര സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഡൽഹിയിലെ സർ ഗംഗാ റാം ആശുപത്രിയിൽ ആണ് പ്രവേശിപ്പിച്ചത്. ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രിയിലെ ഗ്യാസ്ട്രോ വിഭാഗത്തിൽ നിരീക്ഷണത്തിൽ കഴിയുകയാണ് സോണിയ ഗാന്ധി. പത്ത് ദിവസത്തിനിടെ 78കാരിയായ സോണിയയെ ഇത് രണ്ടാം തവണയാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. നേരത്തെ, ജൂൺ 7 ന് സോണിയ ഗാന്ധിയെ ഹിമാചൽ പ്രദേശിലെ ഷിംലയിലുള്ള ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജ് ആശുപത്രിയിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix