Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

വിഴിഞ്ഞം തുറമുഖം മെയ് 2 ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും

തിരുവനന്തപുരം: വി​​​ഴി​​​ഞ്ഞം അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര തു​​​റ​​​മു​​​ഖത്തിന്‍റെ കമ്മീഷനിംഗ് മെയ് 2 ന് . പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്രമോ​​​ദി മെ​​​യ് രണ്ടി​​​ന് വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖം രാജ്യത്തിന് സമർ​​​പ്പി​​​ക്കും. ഗ​​​വ​​​ർ​​​ണ​​​ർ രാ​​​ജേ​​​ന്ദ്ര അ​​​ർ​​​ലേ​​​ക്ക​​​ർ, മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ, കേ​​​ന്ദ്ര ഷി​​​പ്പിം​​​ഗ്- തു​​​റ​​​മു​​​ഖ മ​​​ന്ത്രി സ​​​ർ​​​ബാ​​​ന​​​ന്ദ സോ​​​നോ​​​വാ​​​ൾ, സം​​​സ്ഥാ​​​ന തു​​​റ​​​മു​​​ഖ മ​​​ന്ത്രി വി എ​​​ൻ വാ​​​സ​​​വ​​​ൻ, വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി പി ​​​രാ​​​ജീ​​​വ്, ഡോ. ​​​ശ​​​ശി ത​​​രൂ​​​ർ എം​​​പി, വ്യ​​​വ​​​സാ​​​യി ഗൗ​​​തം അ​​​ദാ​​​നി അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ ഉദ്ഘാട​​​ന​​​ച്ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് […]
Read more

ഷൈൻ ടോം ചാക്കോയെപത്ത് വർഷമായി വേട്ടയാടുന്നു; വെളിപ്പെടുത്തലുമായി ഷൈൻ്റെ കുടുംബം

തൃശൂർ: നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ നടി വിൻസി അലോഷ്യസ് നടത്തിയ വെളിപ്പെടുത്തലിൽ പ്രതികരിച്ച് ഷൈനിൻ്റെ കുടുംബം. പത്ത് വർഷമായി ഷൈനിനെ വേട്ടയാടുന്നത് തുടരുകയാണ്. ‘വിൻസിയുമായും അവരുടെ കുടുംബവുമായും ചെറുപ്പം മുതലേ ബന്ധം ഉണ്ട്. ഇരു കുടുംബങ്ങളും പൊന്നാനിയിൽ ഒരുമിച്ച് ഉണ്ടായിരുന്നു. അത്ര അടുപ്പമുള്ളവരാണ് ഇരുവരും. നാലുമാസം മുമ്പാണ് ഷൂട്ടിംഗ് സെറ്റിൽ വിൻ സിയും ഷൈനും ഒരുമിച്ച് ഉണ്ടായിരുന്നത്. അന്നൊന്നും പരാതി പറഞ്ഞിരുന്നില്ല. ഇപ്പോൾ പരാതിയുമായി എത്തുന്നത് എന്താണെന്ന് തങ്ങൾക്ക് അറിയില്ലായെന്നും’ ഷൈനിൻ്റെ കുടുംബം പറയുന്നു. വിവാദങ്ങൾ […]
Read more

ചായക്കടയുടെ മുന്നിലേക്ക് പിക്കപ്പ് വാന്‍ ഇടിച്ചു കയറി; ഒരാള്‍ മരിച്ചു

പാലക്കാട്: ചായക്കടയക്ക് മുന്നില്‍ നിന്ന് ചായകുടിക്കുകയായിരുന്ന യുവാക്കള്‍ക്ക് മേല്‍ പിക്കപ്പ് വാന്‍ ഇടിച്ചു കയറി. ഒരാള്‍ മരിച്ചു. നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പാലക്കാട് ചെര്‍പ്പുളശ്ശേരിക്ക് സമീപം തിരുവാഴിയോട് ചായ കടയ്ക്ക് മുന്നില്‍ നിന്ന യുവാക്കള്‍ക്കിടയിലേക്കാണ് നിയന്ത്രണം വിട്ട് പിക്കപ്പ് വാന്‍ ഇടിച്ച് കയറിയത്. മലപ്പുറം തിരൂര്‍ സ്വദേശിയായ തഹസിലാണ് മരിച്ചത്. പരിക്കേറ്റവരെ മാങ്ങോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. കോഴിയുമായി വന്ന പിക്കപ്പ് വാന്‍ നിയന്ത്രണം നഷ്ടപ്പെട്ട് യുവാക്കള്‍ക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. […]
Read more

പാലക്കാട് വഴിയുള്ള ട്രെയിനുകൾ റദ്ദാക്കി

പാലക്കാട്: ഗോണ്ടിയ സ്റ്റേഷനിൽ ഒന്നിലധികം ദിവസങ്ങളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചില ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.മേയ് ഒന്നിന് തിരുവനന്തപുരം നോർത്തില്‍നിന്ന് രാവിലെ 6.15ന് ആരംഭിക്കുന്ന നമ്ബർ 22648 തിരുവനന്തപുരം-കോർബ ദ്വൈവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, മേയ് മൂന്നിന് കോർബയില്‍നിന്ന് വൈകുന്നേരം 7.40ന് ആരംഭിക്കുന്ന നമ്ബർ 22647 കോർബ-തിരുവനന്തപുരം നോർത്ത് ദ്വൈവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് എന്നിവ പൂർണമായി റദ്ദാക്കി. മേയ് ഏഴിന് എറണാകുളത്തു നിന്ന് രാവിലെ 8.40ന് ആരംഭിക്കുന്ന നമ്ബർ 22816 എറണാകുളം-ബിലാസ്പുർ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, മേയ് അഞ്ചിന് […]
Read more

നേര്യമംഗലം അപകടം: കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു

ഇടുക്കി: നേര്യമംഗലത്തിന് സമീപം കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട സംഭവത്തിൽ ഡ്രൈവറെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.അപകടത്തില്‍ യുവതി മരിക്കുകയും 21 യാത്രക്കാര്‍ക്കും കണ്ടക്ടര്‍ക്കും പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടവുമായി ബന്ധപ്പെട്ട് കെ എസ് ആര്‍ ടി സി വിജിലന്‍സ് വിഭാഗം നടത്തിയ പ്രാഥമികാന്വേഷണത്തില്‍ കുമളി യൂണിറ്റിലെ ഡ്രൈവര്‍ കെ ആര്‍ മഹേഷിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായിട്ടുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വകുപ്പുതല നടപടി. കെ എസ് ആര്‍ ടി സി ബസുകള്‍ ഉള്‍പ്പെടുന്ന അപകടങ്ങള്‍ കുറയ്ക്കുന്നതിലേക്കായി സ്റ്റേറ്റ് ലെവല്‍ ആക്സിഡന്റ് […]
Read more

കൊല്ലം നെടുവത്തൂരിൽ യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

കൊല്ലം: കൊല്ലം നെടുവത്തൂരിൽ യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇഞ്ചക്കാട് സ്വദേശി അനീഷിന്റെ ഭാര്യ ശരണ്യമോൾ (26)ആണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം. സ്ഥലത്തുനിന്ന് ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തു. മരണത്തിന് ഞാൻ മാത്രമാണ് ഉത്തരവാദി എന്നെഴുതിയ കുറിപ്പാണ് പൊലീസ് കണ്ടെടുത്തത്. ശരണ്യയുടെ ഭർത്താവ് അനീഷ് വിദേശത്താണ്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുകയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നൽകും.
Read more

മുതലപ്പൊഴിയിൽ, പൊഴിമുറിക്കൽ നാളെ രാവിലെ മുതൽ ആരംഭിക്കും

തിരുവനന്തപുരം: മുതലപ്പൊഴിയിൽ പൊഴിമുറിക്കാനുള്ള നടപടികൾ നാളെ രാവിലെ മുതൽ ആരംഭിക്കും. മത്സ്യത്തൊഴിലാളികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. പൊഴിമുറിക്കാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. നീക്കം ചെയ്യുന്ന മണൽ പൊഴിമുഖത്തിന്റെ വലത് ഭാഗത്തേക്ക് നീക്കും. മണൽ നീക്കത്തിന് കൂടുതൽ യന്ത്ര സംവിധാനങ്ങൾ കൊണ്ടുവരുമെന്നും മന്ത്രി സജി ചെറിയാൻ അറിയിച്ചു. മുതലപ്പൊഴിയിൽ പൊഴി മുറിച്ചില്ലെങ്കിൽ 5 പഞ്ചായത്തുകൾ വെള്ളത്തിൽ ആകും. ഇത് മുന്നിൽകണ്ടാണ് യുദ്ധകാല അടിസ്ഥാനത്തിൽ പൊഴി മുറിക്കാനുള്ള നടപടികളുമായി വകുപ്പ് മുന്നോട്ടുപോകുന്നത്. പൊലീസിന്റെ സഹായത്തോടെ നാളെ രാവിലെ മുതൽ പൊഴി […]
Read more

തുടർച്ചയായ കാട്ടാന ആക്രമണം; അതിരപ്പിള്ളിയിൽ ജനകീയ ഹർത്താൽ

തൃശൂർ: അതിരപ്പിള്ളിയിൽ ജനകീയ ഹർത്താൽ ഇന്ന്. വർധിച്ചുവരുന്ന വന്യമൃഗ ആക്രമണങ്ങളിൽ ശാശ്വത പരിഹാരം ആവശ്യപ്പെട്ടാണ് ഹർത്താൽ.രണ്ടു ദിവസത്തിനിടെ മൂന്നുപേരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അടിച്ചിൽ തൊടി ഉന്നതി സ്വദേശി സെബാസ്റ്റ്യൻ , ശാസ്താം പൂവം ഊരിലെ സതീഷ് അംബിക ,എന്നിവരാണ് കൊല്ലപ്പെട്ടത്.മൂന്നുപേരും വനവിഭവങ്ങൾ ശേഖരിക്കാൻ പോയ സമയത്താണ് കാട്ടാന ആക്രമണം നേരിട്ടത്.ഇത്തരത്തിൽ തുടർച്ചയായി ഉണ്ടാകുന്ന വന്യമൃഗ ആക്രമണങ്ങളിൽ ശാശ്വത പരിഹാരം വേണം എന്നാണ് ആവശ്യം.
Read more

പന്തളത്ത് ബൈക്ക് നിയന്ത്രണംവിട്ട് മതിലിടിച്ച്‌ യുവാവ് മരിച്ചു

പത്തനംതിട്ട: പന്തളത്ത് ബൈക്ക് നിയന്ത്രണംവിട്ട് മതിലിടിച്ച്‌ യുവാവ് മരിച്ചു. പന്തളം കുരമ്പാല, പെരുമ്പുളിക്കല്‍, വാലയ്യത്ത് സൂര്യയാലത്തില്‍ സുരേഷ് കുമാറിന്റെ മകൻ സൂരജ് എസ് (25) ആണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി 7.45ന് പെരുമ്പുളിക്കല്‍ എൻ.എസ്.എസ് പോളിടെക്നിക് ഗ്രൗണ്ടില്‍ ഫുട്ബാള്‍ കളിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. വിസിറ്റിങ് വിസക്ക് വിദേശത്ത് പോയിട്ട് ഒരു മാസം മുമ്പാണ് മടങ്ങിയെത്തിയത്. ശ്രീലേഖയാണ് മാതാവ്. ഒരു സഹോദരിയുണ്ട്. പന്തളം പൊലീസ് തുടർ നടപടികള്‍ സ്വീകരിച്ചു.
Read more

കൊല്ലം കരുനാ​ഗപ്പള്ളിയിൽ ആത്മഹത്യക്ക് ശ്രമിച്ച അമ്മയ്ക്ക് പിന്നാലെ കുഞ്ഞുങ്ങളും മരിച്ചു

കൊല്ലം: കരുനാ​ഗപ്പള്ളിയിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച അമ്മയ്ക്ക് പിന്നാലെ 2 പെൺകുഞ്ഞുങ്ങളും മരിച്ചു. ഒന്നര വയസുകാരി അനാമികയും ആത്മിക(6) ആണ് മരിച്ചത്. മക്കളെ തീകൊളുത്തിയ ശേഷം അമ്മ ആത്മഹ​ത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ വൈകിട്ടോടെയാണ് അമ്മ താര മരിച്ചത്. കുഞ്ഞുങ്ങൾ ​ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. കൊല്ലം കരുനാഗപ്പള്ളി ആദിനാട് വടക്കാണ് മക്കളെ തീ കൊളുത്തി അമ്മ ആത്മഹത്യാശ്രമം നടത്തിയത്. ആറും ഒന്നരയും വയസുള്ള പെൺമക്കളെ ഒപ്പം നിർത്തി മണ്ണെണ്ണ ഒഴിച്ച ശേഷം യുവതി തീകൊളുത്തുകയായിരുന്നു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix